Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കടത്ത് കേസിന്റെ പേരിൽ ഇല്ലാക്കഥകളും പച്ചക്കള്ളവും മെനഞ്ഞ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചവർക്ക് എല്ലാ തരത്തിലും നിൽക്കക്കള്ളിയില്ലാതാവുകയാണ്; സംസ്ഥാന സർക്കാരിനെതിരെ പോർവിളിയുമായി പാഞ്ഞടുത്ത പലരും തളർന്നു വീഴുന്നതും ഓടിയൊളിക്കാൻ വെപ്രാളപ്പെടുന്നതുമാണ് ഏറ്റവും പുതിയ കാഴ്‌ച്ചയെന്നും മന്ത്രി ഇ പി ജയരാജൻ

സ്വർണക്കടത്ത് കേസിന്റെ പേരിൽ ഇല്ലാക്കഥകളും പച്ചക്കള്ളവും മെനഞ്ഞ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചവർക്ക് എല്ലാ തരത്തിലും നിൽക്കക്കള്ളിയില്ലാതാവുകയാണ്; സംസ്ഥാന സർക്കാരിനെതിരെ പോർവിളിയുമായി പാഞ്ഞടുത്ത പലരും തളർന്നു വീഴുന്നതും ഓടിയൊളിക്കാൻ വെപ്രാളപ്പെടുന്നതുമാണ് ഏറ്റവും പുതിയ കാഴ്‌ച്ചയെന്നും മന്ത്രി ഇ പി ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

ഇല്ലാക്കഥകളും പച്ചക്കള്ളവും മെനഞ്ഞ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചവർക്ക് എല്ലാ തരത്തിലും നിൽക്കക്കള്ളിയില്ലാതാവുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ യുഡിഎഫിലെയും ബിജെപിയിലെയും പ്രമുഖരുടെ പങ്കാണ് പകൽ പോലെ തെളിഞ്ഞു വരുന്നത്. പ്രതികളെന്ന് കരുതുന്നവരുടെ രാഷ്ട്രീയ ബന്ധം ഒന്നൊന്നായി വെളിപ്പെട്ടു തുടങ്ങിയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

സ്വർണക്കടത്ത് കേസിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പോർവിളിയുമായി പാഞ്ഞടുത്ത പലരും തളർന്നു വീഴുന്നതും ഓടിയൊളിക്കാൻ വെപ്രാളപ്പെടുന്നതുമാണ് ഏറ്റവും പുതിയ കാഴ്ച. ഇല്ലാക്കഥകളും പച്ചക്കള്ളവും മെനഞ്ഞ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചവർക്ക് എല്ലാ തരത്തിലും നിൽക്കക്കള്ളിയില്ലാതാവുകയാണ്. ഒന്നാമത്, കള്ളക്കഥകളെല്ലാം പൊളിഞ്ഞു പാളീസാകുന്നു. രണ്ടാമത്, ഉയർത്തിയ ആരോപണങ്ങൾ ബൂമറാങ്ങായി തിരിച്ചുവരുന്നു. യുഡിഎഫിലെയും ബിജെപിയിലെയും പ്രമുഖരുടെ പങ്കാണ് പകൽ പോലെ തെളിഞ്ഞു വരുന്നത്. പ്രതികളെന്ന് കരുതുന്നവരുടെ രാഷ്ട്രീയ ബന്ധം ഒന്നൊന്നായി വെളിപ്പെട്ടു തുടങ്ങി.

പ്രതികളെ സിപിഎമ്മുമായി ബന്ധപ്പെടുത്താൻ ചില മാധ്യമങ്ങൾ നടത്തിയ ഗൂഢനീക്കം അവർക്കു തന്നെ അതിദയനീയ നാണക്കേടുണ്ടാക്കി. മുൻ സർക്കാരിന്റെ നാണംകെട്ട കഥകളുമായി പുതിയ സംഭവത്തെ താരതമ്യം ചെയ്യാനുള്ള ശ്രമവും പാളി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കാര്യങ്ങൾ വ്യക്തമാണ്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്ന ഇടം വരെ വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം എന്നാണ് കത്തിൽ പറഞ്ഞത്.

കേന്ദ്ര ഏജൻസികളാണ് ഈ കേസ് പൂർണമായും അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്ര സഹമന്ത്രി ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. അന്വേഷണവുമായി സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുന്നുണ്ട്. ഏത് അന്വേഷണം നടത്തുന്നതിനോടും പൂർണ യോജിപ്പുമാണ്. സ്വർണം ആര് അയച്ചു, ആർക്ക് അയച്ചു എന്നീ കാര്യങ്ങൾ തെളിയിക്കപ്പെടുമ്പോൾ എല്ലാം വ്യക്തമാകും. സത്യം പുറത്തു കൊണ്ടുവരാൻ സംസ്ഥാന ഗവൺമെന്റ് എല്ലാ പിന്തുണയും നൽകും. ഇത് ജനങ്ങളുടെ ഗവൺമെന്റാണ്. കഴിഞ്ഞ നാലുവർഷത്തെ ഭരണം തന്നെയാണ് അതിനുള്ള തെളിവ്.

‌ഏതു പ്രതിസന്ധിയിലും കേരളീയരെ ഒന്നാകെ നെഞ്ചോട് ചേർത്താണ് ഈ ഗവൺമെന്റ് മുന്നോട്ടു പോയത്. അതിലൂടെ സൃഷ്ടിക്കപ്പെട്ട ജനകീയതയും വിശ്വാസ്യതയും തകർക്കാൻ കച്ചക്കെട്ടിയിറങ്ങിയവർ ലക്ഷ്യമിടുന്നത് ജനനന്മയല്ലെന്ന് വ്യക്തം. കോവിഡ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാട്. കേരളം ഇക്കാര്യത്തിൽ ഒരുപാട് മുന്നിലുമാണ്. ഈ മികവ് ഇല്ലാതാക്കാനും രോഗപ്രതിരോധം അവതാളത്തിലാക്കാനും ഇടവരുത്തുന്നതാണ് അനാവശ്യ വിവാദങ്ങൾ. എതിരാളികളുടെ ലക്ഷ്യങ്ങളിൽ ആ കുളംകലക്കലും ഉൾപ്പെടും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ അതിന്റെ പല വികൃത രൂപങ്ങളും നാം കണ്ടതാണ്. സത്യം തിരിച്ചറിയാൻ മലയാളികൾക്ക് നല്ല കഴിവുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുതലെടുപ്പിനുള്ള പല വേലത്തരങ്ങളും ഇനിയും കാണാനാകും. ജനങ്ങൾ കരുതിയിരിക്കണം. ഈ ഗവൺമെന്റിന് ഒന്നും ഒളിക്കാനില്ല. കേരള ജനതയ്ക്ക് അക്കാര്യം വ്യക്തമായി അറിയാം. ജനങ്ങളുടെ വിശ്വാസവും സ്നേഹവും കരുത്താക്കി എൽഡിഎഫ് ഗവൺമെന്റ് മുന്നോട്ടു പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP