Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റം ചെയ്തിട്ടുണ്ടോ എന്ന് മജിസ്‌ട്രേട്ട്; ഇല്ലെന്ന മറുപടി നൽകി ഇപിയും; നിയമസഭാ കയ്യാങ്കളിയിൽ ടിവിയിൽ ജനം കണ്ടതെല്ലാം നിഷേധിച്ച് ഇടതു കൺവീനറും; മന്ത്രി ശിവൻകുട്ടിക്കൊപ്പം വിചാരണയ്ക്ക് ജയരാജനും തയ്യാർ; ഇനി അതിവേഗ വിചാരണ  

കുറ്റം ചെയ്തിട്ടുണ്ടോ എന്ന് മജിസ്‌ട്രേട്ട്; ഇല്ലെന്ന മറുപടി നൽകി ഇപിയും; നിയമസഭാ കയ്യാങ്കളിയിൽ ടിവിയിൽ ജനം കണ്ടതെല്ലാം നിഷേധിച്ച് ഇടതു കൺവീനറും; മന്ത്രി ശിവൻകുട്ടിക്കൊപ്പം വിചാരണയ്ക്ക് ജയരാജനും തയ്യാർ; ഇനി അതിവേഗ വിചാരണ   

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ മൂന്നാം പ്രതിയും മുൻ കായിക മന്ത്രിയും നിലവിൽ എൽ ഡി എഫ് കൺവീനറുമായ ഇ.പി.ജയരാജന് മേൽ കോടതി കുറ്റം ചുമത്തി. പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ' കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തിയത്. വായിച്ചു കേട്ട കുറ്റം ചെയ്തിട്ടുണ്ടോയെന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. രേഖയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജയരാജൻ ബോധിപ്പിച്ചത്. പ്രതികൾക്ക് ഡി വി ഡി പകർപ്പുകൾ നൽകാൻ ഒക്ടോബർ 26 ന് കേസ് മാറ്റി. മന്ത്രി ശിവൻകുട്ടിയടക്കം 5 പ്രതികൾക്ക് മേൽ കോടതി കഴിഞ്ഞ വിചാരണ ദിവസം കുറ്റം ചുമത്തിയിരുന്നു

2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , സി.കെ.സദാശിവൻ , നിലവിൽ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി , മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവർക്ക് മേലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആർ.രേഖ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയത്. കുറ്റ സ്ഥാപനത്തിൽ ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും ചുമത്തി. 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( ഡയസ്സ് വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്.

ഇ.പി.ജയരാജൻ 26 ന് ഹാജരാകാൻ കോടതി കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. 2015 മാർച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ കൃത്യ ദിവസം നിയമസഭക്കകത്ത് കെ.കെ.ലതിക എംഎൽഎയെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എൽ എ മാരായ എം.എ.വാഹിദ് , എ. റ്റി.ജോർജ് എന്നിവർ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസിൽ കോടതിയിൽ ഹാജരാകാത്തതിന് വാഹിദിനും ജോർജിനുമെതിരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒക്ടോബർ 1 നകം അറസ്റ്റ് ചെയ്യാൻ മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടത്.

കുറ്റം ചുമത്തലിന് 6 പ്രതികളും ഹാജരാകാൻ കോടതിയുടെ ജൂലൈ 27 ലെ അന്ത്യശാസനം ചോദ്യം ചെയ്തുള്ള റിവിഷൻ ഹൈക്കോടതി ആഗസ്റ്റിൽ തള്ളിയിരുന്നു. 6 പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാൻ തലസ്ഥാനവിചാരണ കോടതിയുടെ അന്ത്യശാസനം വന്നത് ജൂലൈ 27നായിരുന്നു. പ്രതികൾക്ക് അന്ത്യശാസനം നൽകിയത്. കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്താൻ സെപ്റ്റംബർ 14 ന് ഹാജരാകാനാണ് അവസാന അവസരം നൽകിയിരിക്കുന്നത്. ഹാജരാകാൻ വീണ്ടും കൂടുതൽ സമയം ജൂലൈ 27 ന് തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി േൈഹക്കാടതിയും തള്ളിയ സാഹചര്യത്തിലായിരുന്നു വിചാരണ കോടതിയുത്തരവ്.

പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി വിചാരണ കോടതി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷൻ ഹർജി േൈഹക്കാടതിയുടെ പരിഗണനയിലായതിനാലാണ് കേസ് പല തവണ മാറ്റി വച്ചത്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തലിനായി എല്ലാ പ്രതികളും ഹാജരാകാൻ സിജെഎം ആർ. രേഖ 2021 ഡിസംബർ മുതൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. എല്ലാപ്രതികളും വിചാരണ നേരിടാനും ഉത്തരവിട്ടു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളുള്ളതിനാൽ പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതൽ ഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പൊലീസ് റിപ്പോർട്ടും സാക്ഷിമൊഴികളും കേസ് റെക്കോർഡുകളും പരിശോധിച്ചതിൽ പൊലീസ് കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്. വിടുതൽ ഹർജിയുടെ പരിഗണനാ വേളയിൽ കേസ് ശിക്ഷയിൽ കലാശിക്കുമോ അതോ പ്രതികളെ വെറുതെ വിടുമോ എന്ന് ഈ ഘട്ടത്തിൽ തെളിവുകൾ ചികഞ്ഞ് പരിശോധിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. സാക്ഷി വിസ്താര വിചാരണയ്ക്കു ശേഷമാണ് തെളിവു മൂല്യം വിലയിരുത്തുന്നത്. പ്രതികൾ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടത്.

കുറ്റ സ്ഥാപനത്തിൽ 2 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാൽ പൊലീസ് കുറ്റപത്രവും സാക്ഷിമൊഴികളും അനുബന്ധ റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോർട്ട് ചാർജ് (കോടതി കുറ്റപത്രം) പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP