Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയത്തിന് ശേഷം കുട്ടനാട് മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങങ്ങൾ രൂക്ഷമാകുന്നു; പക്ഷിപ്പനിക്കും അജ്ഞാത മീൻ രോഗത്തിനും പിന്നാലെ ഇപ്പോൾ പ്രത്യക്ഷമാകുന്നത് ആമകളുടെ പിടഞ്ഞുവീണ് ചാകൽ; അപ്പർ കുട്ടനാട് മേഖലയിൽ ചത്തൊടുങ്ങുന്നത് നൂറു കണക്കിന് ആമകൾ; കാരണം എന്തെന്ന് അറിയാതെ നാട്ടുകാർ; ആമകളുടെ ചത്തൊടുങ്ങലിൽ കടുത്ത ദുർഗന്ധവും പടരുന്നു;പരാതി നൽകിയിട്ടും വനംവകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപവും

പ്രളയത്തിന് ശേഷം കുട്ടനാട് മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങങ്ങൾ രൂക്ഷമാകുന്നു; പക്ഷിപ്പനിക്കും അജ്ഞാത മീൻ രോഗത്തിനും പിന്നാലെ ഇപ്പോൾ പ്രത്യക്ഷമാകുന്നത് ആമകളുടെ പിടഞ്ഞുവീണ് ചാകൽ; അപ്പർ കുട്ടനാട് മേഖലയിൽ ചത്തൊടുങ്ങുന്നത് നൂറു കണക്കിന് ആമകൾ; കാരണം എന്തെന്ന് അറിയാതെ നാട്ടുകാർ; ആമകളുടെ ചത്തൊടുങ്ങലിൽ കടുത്ത ദുർഗന്ധവും പടരുന്നു;പരാതി നൽകിയിട്ടും വനംവകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപവും

എം മനോജ് കുമാർ

ആലപ്പുഴ: പ്രളയത്തിന് ശേഷം കുട്ടനാട് മേഖല വലിയ പരിസ്ഥിതി പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ. പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ ജീവിതം കരുപ്പിടിക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് പരിസ്ഥിതി പ്രശ്‌നങ്ങളും കുട്ടനാടിനെ വേട്ടയാടാൻ തുടങ്ങുന്നത്. അപ്പർ കുട്ടനാട്ടിൽ ഇപ്പോൾ ആമകൾ ചത്തൊടുങ്ങുകയാണ്. നൂറുകണക്കിന് ആമകളാണ് കുളങ്ങളിലും തോടുകളിലും ജലാശയങ്ങളിലുമായി ചത്തു പൊങ്ങുന്നത്. മുൻപ് അജ്ഞാത രോഗം ബാധിച്ചു മീനുകൾ ചത്തു പൊന്തിയിരുന്നു. പക്ഷെ ഇപ്പോൾ മീനുകൾക്ക് പ്രശ്‌നമില്ല. പക്ഷെ ആമകൾക്ക് അപ്പർ കുട്ടനാട് വസിക്കാൻ കഴിയുന്നില്ല. ഇവ ജലത്തിൽ നിന്ന് കയറിവന്നു കരയിൽ പിടഞ്ഞു ചാകുകയാണ്.

പ്രളയത്തിന് ശേഷം കുട്ടനാട് മേഖലയിൽ വൻ തോതിൽ പരിസ്ഥിതി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആമകൾക്കുണ്ടാകുന്ന അജ്ഞാത രോഗം കുട്ടനാട് -അപ്പർകുട്ടനാടൻ മേഖലയിൽ ഇതുകൊണ്ടു തന്നെ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. പരിസ്ഥിതി മാറ്റത്തെ ജനങ്ങൾ ആശങ്കയോടെ കാണുമ്പോൾ തന്നെയാണ് ആമകളുടെ കൂട്ടമരണം പ്രത്യക്ഷമാകുന്നതും. ജലത്തിൽ നിന്ന് കയറി വരുന്ന ആമകൾ കരയിൽ തല മണ്ണിൽ പൂഴ്‌ത്തി മരണം വരിക്കുന്നത് അപ്പർ കുട്ടനാടിനെ ഞെട്ടിക്കുന്ന ഒരു കാഴ്ചയായി മാറുകയാണ്. കരയാമ, വെളുത്താമ എന്നീ രണ്ട് തരത്തിലുള്ള ആമകളാണ് ഇവിടെ സുലഭമായി കാണുന്നത്. ഈ ആമകൾ തന്നെയാണ് ചത്തൊടുങ്ങുന്നതും.

മൂന്നാഴ്ചയായി ഈ പ്രതിഭാസം അപ്പർ കുട്ടനാട് മേഖലയിൽ ദൃശ്യമാകാൻ തുടങ്ങിയിട്ട്,. കുട്ടനാടിനേക്കാൾ കൂടുതൽ ആമകൾ ചാകുന്നത് ഇപ്പോൾ അപ്പർ കുട്ടനാട്ടിലാണ്. ഹരിപ്പാട്, ചെറുതന, കരുവറ്റ, പള്ളിപ്പാട്, ചേപ്പാട് തുടങ്ങിയ അപ്പർ കുട്ടനാട്ടിലെ വലിയ മേഖലകളിലാണ് ആമകളുടെ ചത്തൊടുങ്ങൽ സംഭവിക്കുന്നത്. വെപ്രാളപ്പെട്ടാണ് ആമകളുടെ ചത്തൊടുങ്ങൽ സംഭവിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കുട്ടനാട്ടിൽ ചാകുന്ന ആമകളെ തേടി തെരുവ് നായകൾ എത്തുന്നതും വേറൊരു ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ചത്തുകിടക്കുന്ന ആമകളുമായാണ് ഇപ്പോൾ തെരുവ് പട്ടികളുടെ സഞ്ചാരം. പല സ്ഥലത്തും തെരുവ് നായകൾ ചത്തുകിടക്കുന്ന ആമകളെ എത്തിക്കുന്നു. ആമകളെ കടിച്ചു കീറാനാണ് തെരുവ് നായ്ക്കൾ ശ്രമിക്കുന്നത്. വലിയ കശപിശയും നായകൾക്കിടയിൽ ഈ കാര്യത്തിൽ സംഭവിക്കുന്നുണ്ട്. ഈ തെരുവ് നായകൾ നാട്ടുകാരെ ആക്രമിക്കുമോ എന്നാണ് ഇപ്പോൾ നാട്ടുകാരുടെ ഭയം, ആമകൾ കാരണം അപ്പർ കുട്ടനാട്ടിൽ ദുർഗന്ധവും വ്യാപിക്കുന്നുണ്ട്. ആമകളുടെ ചത്തൊടുങ്ങലും ചീഞ്ഞളിയലും വലിയ പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായാണ് നാട്ടുകാരും ആരോപിക്കുന്നത്.

ആമകൾ വനം-വന്യജീവി വകുപ്പിൽപെടുന്നതാണ്. വന്യജീവിയുടെ പട്ടികയിൽപ്പെടുന്ന ഉരഗ വർഗ്ഗത്തിൽപ്പെട്ടവയാണ് ആമകൾ. അതുകൊണ്ട് തന്നെ അമ്മയുടെ ചത്തൊടുങ്ങൽ ഈ വകുപ്പ് പരിശോധിക്കേണ്ടതാണ്. പക്ഷെ ആമകളുടെ ചത്തൊടുങ്ങലുമായി ബന്ധപ്പെട്ടു അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയില്ലെങ്കിലും ഒരു ഗുണവുമുണ്ടായിട്ടില്ലെന്നു പരിസ്ഥിതി പ്രവർത്തകൻ ജി.രാധാകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ആമകൾ ചത്തൊടുങ്ങിയ ഫോട്ടോകളും പരാതിയും നൽകി. പക്ഷെ വനംവകുപ്പിന് ഒരനക്കവുമില്ല-രാധാകൃഷ്ണൻ പറയുന്നു. കീടനാശിനികളുടെ ഉപയോഗം കാരണമാണ് ആമകൾ ചാകാൻ കാരണമെന്ന് പരാതി ഉയർന്നിരുന്നു. പക്ഷെ കുളത്തിലെ ആമകൾക്ക് കുഴപ്പം കാണാത്തതിനാൽ ഈ പരാതി നാട്ടുകാർ തള്ളിക്കളയുന്നു. അതുമല്ല കീടനാശിനി പ്രയോഗം കാരണമെങ്കിൽ അത് പാടത്തെയും തോടുകളിലെയും മീനുകളെയും ബാധിച്ചേനെ. പക്ഷെ മീനുകൾക്ക് കുഴപ്പമില്ല.

പ്രളയത്തിനു ശേഷം തോടുകളിലും പുഞ്ചപ്പാടങ്ങളിലും മീനുകൾ ഇപ്പോൾ അധികവുമാണ്. വളർത്തികൊണ്ടിരുന്ന മീനുകൾ പ്രളയസമയത്ത് വളർത്തിയിരുന്ന കുളങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. . ഈ മീനുകൾ ആണ് ഇപ്പോഴും പുഞ്ചപ്പാടങ്ങളിലും തോടുകളിലും കാണപ്പെടുന്നത്. പക്ഷെ ഈ മീനുകൾക്ക് കുഴപ്പമില്ല. ആമകൾക്ക് പക്ഷെ തോടുകളിൽ വസിക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നു. ആമകളെ പിടിക്കുന്നത് നിയമം വഴി നിരോധിച്ചിട്ടുണ്ട്. പക്ഷെ കുട്ടനാട്ടിലെ തീന്മേശകളിൽ ആമകൾ സജീവമാണ്. പക്ഷെ ആമകളുടെ ചത്തൊടുങ്ങൽ കുട്ടനാടിനെ മുഴുവനായി ഇപ്പോൾ ബാധിക്കുകയാണ്. പക്ഷിപ്പനി കാരണം കുട്ടനാട്ടിൽ താറാവുകളും, കോഴികളും മുൻപ് ചത്തൊടുങ്ങിയിരുന്നു. മത്സ്യങ്ങൾക്ക് അഴുകൽ രോഗവുംപിടിപെട്ടിരുന്നു. പക്ഷിപ്പനിയും മീനുകൾക്കുള്ള രോഗവും നിലവിലില്ല. അപ്പോഴാണ് വില്ലൻ രൂപത്തിൽ ആമകളുടെ മരണം പ്രത്യക്ഷമാകുന്നത്. പക്ഷെ അതീവ ശ്രദ്ധയോടുകൂടി കാണേണ്ട ഈ പ്രശ്‌നം വനംവകുപ്പ് അവഗണിക്കുന്നതിന്റെ പേരിലാണ് ഇപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP