കേരളത്തിലേക്ക് വരാനുള്ള പാസിനായി അപേക്ഷിച്ചേണ്ടത് നോർക്കയുടെ ജാഗ്രത കേരളം വെബ്സൈറ്റ് വഴി; ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും യാത്ര തിരിക്കും മുമ്പ് ആവശ്യം; കേരളം പാസ് നൽകിയാൽ മാത്രം മറ്റ് സംസ്ഥാനങ്ങൽ യാത്രാ അനുമതി നൽകിയാൽ മതിയെന്ന് പുതിയ നിബന്ധനയുമായി ഡിജിപി; അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും പേർക്ക് യാത്ര ചെയ്യാം; എത്തുന്നവർ നിർബന്ധമായും ക്വാറെന്റയിൻ നിർദ്ദേശങ്ങളും പാലിക്കണം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് പാസ് ലഭിക്കുന്നതിനുള്ള നടപടികൾ കർശനമാക്കി കേരള സർക്കാർ. കേരളത്തിന്റെ പാസ് ഉണ്ടങ്കിൽ മാത്രമേ മറ്റു സംസ്ഥാനങ്ങൾ പാസ് നൽകാവൂവെന്ന നിർദ്ദേശം സംസ്ഥാനം മുന്നോട്ടു വച്ചു. ഇതു കർശനമാക്കണമെന്ന് അഭ്യർത്ഥിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ സംസ്ഥാനത്തെയും ഡിജിപിമാർക്കും കമ്മിഷണർമാർക്കും കത്തയച്ചു.
മലയാളികൾ പാസിന് അപേക്ഷ നൽകുമ്പോൾ തന്നെ കേരള പാസ് ലഭിച്ചിട്ടുണ്ടായെന്ന് അന്വേഷിക്കണമെന്നും ഉണ്ടങ്കിൽ അതിന്റെ വിവരങ്ങൾ നൽകാൻ മറ്റു സംസ്ഥാനങ്ങളുടെ വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തണമെന്നുമാണ് ഡിജിപിയുടെ നിർദ്ദേശം. ഇതോടെ രണ്ടു പാസ് ഉണ്ടങ്കിൽ മാത്രമേ യാത്ര സാധ്യമാകൂ. പാസില്ലാതെ എത്തുന്നവരെ തടയാനാണ് നടപടി. വാളയാർ അതിർത്തിയിൽ അടക്കം പാസില്ലാതെ എത്തി തിരിച്ചു പോകേണ്ട സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു പുതിയ നിബന്ധന വെക്കുന്നത്. അതേസമയം റെഡ് സോണിൽ നിന്നുവരുന്നവർക്ക് പാസ് അനുവദിക്കില്ല എന്നതാണ് പുതിയ തീരുമാനം.
പാസ് നൽകുന്നതിന് സർക്കാർ ഒരു മുൻഗണനാ ഗ്രൂപ്പ് നിർണയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ചെക്ക്പോസ്റ്റിലൂടെയുള്ള റോഡ് എൻട്രി പോയിന്റുകളിലൂടെയുള്ള യാത്രയ്ക്ക് മാത്രമാണ് പാസ് നൽകുന്നത്. അതിർത്തിയിൽ എത്തുന്ന വ്യക്തികളുടെ വിവരങ്ങൾ കൂടി സ്വീകരിക്കുന്നുണ്ട്. പാസുകളില്ലാത്ത ഈ വ്യക്തികൾ മുൻഗണനാ ഗ്രൂപ്പിലും ഉൾപ്പെടുന്നില്ല. അതനുസരിച്ച്, നിർദ്ദിഷ്ട ദിവസത്തെ പാസ് ഇല്ലാത്ത ഒരു വ്യക്തിയെയും ചെക്ക്പോസ്റ്റ് കടന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശമുണ്ട്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന മലയാളികളെ അതിർത്തി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും സ്ക്രീനിങ്ങും ആവശ്യമുണ്ടെങ്കിൽ യാത്രക്ക് മുൻപ് ഉറപ്പാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10ഉം ബസിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
മാർഗനിർദ്ദേശങ്ങൾ ഇവ
1. ചെക്ക് പോസ്റ്റുകൾ തുറക്കുകയും പാസുകൾ നൽകി തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നിലവിലുള്ള നോർക്ക രജിസ്ട്രേഷൻ സൗകര്യം covid19jagratha.kerala.nic.in വഴി ആക്കിയിട്ടുണ്ട്. (covid19jagratha portal -- Public Services -- Domestic returnees pass -New registration Mobile number verification -- Add group-- Vehicle-No, Check post, time of arrival, etc Submit)
2. ഇതുവരെ നോർക്കയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ തങ്ങൾക്ക് ലഭിച്ച രജിസ്റ്റർ നമ്പർ ഉപയോഗിച്ച് covid19jagratha.kerala.nic.in വഴി യാത്രാനുമതിക്കുള്ള പാസിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം.
3. ഇതിനായി covid19jagratha.kerala.nic.in എന്ന പോർട്ടലിൽ മൊബൈൽ നമ്പറും നോർക്കയുടെ രജിസ്റ്റർ നമ്പറും ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങൾ പരിശോധിച്ച ശേഷം ഒരേ വാഹനത്തിൽ കൂടെ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ (കുടുംബമോ അല്ലാതെയോ) അതിനായി ഒരു ഗ്രൂപ്പ് തയാറാക്കേണ്ടതാണ്.
4. നോർക്ക രജിസ്റ്റർ നമ്പർ മറന്നുപോയവർക്ക് അത് തിരിച്ചെടുക്കാനുള്ള സൗകര്യം കോവിഡ് ജാഗ്രതാ പോർട്ടലിൽ ലഭ്യമാണ്.
5. വ്യത്യസ്ത ജില്ലകളിൽ എത്തേണ്ടവർ ഒരേ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ജില്ലാതലത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോ ഗ്രൂപ്പിലും ഓരോ വാഹന നമ്പർ നൽകേണ്ടതാണ്.
6. ഇത്തരത്തിൽ ഗ്രൂപ്പ് തയാറാക്കിയശേഷം സംസ്ഥാനത്തേക്ക് പ്രവേശിക്കേണ്ട ചെക്ക്പോസ്റ്റ്, അവിടെ എത്തുന്ന തിയതി, സമയം എന്നിവ രേഖപ്പെടുത്തി അനുമതിക്കായി സമർപ്പിക്കേണ്ടതാണ്.
7. പരിശോധനക്ക് ശേഷം ജില്ലാ കളക്ടർമാർ അനുമതി നൽകുമ്പോൾ മൊബൈൽ നമ്പർ വഴിയും ഇ-മെയിൽ വഴിയും യാത്രാനുമതിക്കുള്ള പാസ് ലഭിക്കുന്നതാണ്.
8. ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും സ്ക്രീനിങ്ങും ആവശ്യമുണ്ടെങ്കിൽ ആയത് യാത്ര തിരിക്കുന്നതിന് മുൻപ് ഉറപ്പാക്കേണ്ടതാണ്.
9. കേരളത്തിൽ നിന്നുള്ള യാത്രാനുമതി ലഭിച്ച നിർദിഷ്ട തീയതിയിൽ യാത്ര ആരംഭിക്കാൻ സാധിക്കാത്തവർക്ക് അതിനടുത്ത ദിവസങ്ങളിൽ വരുന്നതിന് തടസമില്ല
10. ചെക്ക്പോസ്റ്റിലെത്തി ചേർന്നശേഷം യാത്രാപാസ് കാണിച്ച് ആവശ്യമായ വൈദ്യ പരിശോധനകൾക്ക് ശേഷം മാത്രമാണ് സംസ്ഥാനത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്.
11. ചെക്ക്പോസ്റ്റുകളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പരിശോധനക്കായി പ്രസ്തുത യാത്രാ പെർമിറ്റ് കൈയിൽ കരുതേണ്ടതാണ് (മൊബൈൽ ഫോണിൽ സൂക്ഷിച്ചാലും മതിയാകും).
12. സാമൂഹിക അകലം പാലിക്കുന്നതിനായി അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10ഉം ബസിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.
13. അതിർത്തി ചെക്ക് പോസ്റ്റുവരെ മാത്രം വാടക വാഹനത്തിൽ വരികയും അതിനുശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികൾ തുടർ യാത്രക്കുള്ള വാഹനങ്ങൾ സ്വന്തം നിലയ്ക്ക് ക്രമീകരിക്കണം. യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായി വരുന്ന വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡ്രൈവറും യാത്രക്ക് ശേഷം ക്വറന്റീനിൽ പ്രവേശിക്കണം. യാത്രക്കാരെ കൂട്ടുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവർ കോവിഡ് ജാഗ്രതാ വെബ്സൈറ്റിലൂടെ അതത് കളക്ടർമാരിൽ നിന്നും എമർജൻസി പാസ് വാങ്ങേണ്ടതാണ്.
14. അതിർത്തി ചെക്ക്പോസ്റ്റുകളിൽ മെഡിക്കൽ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീട്ടിലേക്ക് പോകാവുന്നതും ഹോം ക്വറന്റീനിൽ പ്രവേശിക്കേണ്ടതുമാണ്. രോഗലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ കോവിഡ് കെയർ സെന്റർ / ഹോസ്പിറ്റലിലേക്ക് അയക്കുന്നതുമാണ്.
15 മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപോയിട്ടുള്ള കുട്ടികൾ / ഭാര്യ / ഭർത്താവ്/ മാതാപിതാക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരാൻ യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് മാതൃജില്ലാ കളക്ടർ അവിടങ്ങളിൽ പോയി തിരിച്ച് വരാനുള്ള പാസ് നൽകേണ്ടതാണ്. പാസിൽ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരാനുദ്ദേശിക്കുന്ന ബന്ധുവിന്റെ പേര് എന്നിവ ഉണ്ടാകേണ്ടതാണ്. ഇത്തരം യാത്രകൾ നടത്തുന്നവർ ക്വറന്റീനിൽ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്. ഏത് സംസ്ഥാനത്തിലേക്കാണോ പോകേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമെ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.
16. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള മടക്ക പാസ് കേരളത്തിലെ അതാത് ജില്ലാ കളക്ടർമാർ നൽകേണ്ടതാണ്.
17. കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്പ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം.
18. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471- 2781100/ 2781101) നിർദിഷ്ട അതിർത്തി ചെക്ക് പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.
ക്വാറെന്റയിൻ നിർദ്ദേശങ്ങൾ പാലിക്കണം
ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തുന്നവരിൽ റെഡ്സോണിൽ നിന്നുള്ളവരെ കോവിഡ് കെയർ സെന്ററുകളിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കും. കോവിഡ് കെയർ സെന്ററുകളിൽ എത്താത്ത റെഡ് സോണിൽ നിന്നുള്ളവരെ ഉടൻ തന്നെ കോവിഡ് കെയർ സെന്ററുകളിലേക്ക് ഐസലേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത്തലത്തിൽ കൂടുതൽ ക്രമീകരണങ്ങള് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും ബോർഡർ കടന്നെത്തുന്നവരുടെ വിവരം പഞ്ചായത്ത്തലത്തിൽ തയാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടർ മുഖേന ജില്ലാ ഭരണകൂടത്തിനു കൈമാറണമെന്നാണ് നിർദ്ദേശം.
കോവിഡ് കെയർ സെന്ററുകളിൽ ആവശ്യമായ വോളണ്ടിയർമാരെ ക്രമീകരിക്കും. കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നില്ലെന്ന് പഞ്ചായത്ത് ഉറപ്പുവരുത്തണം. ഹോം ഐസോലേഷനിലുള്ളവർ വീടുകളിൽ മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് മുറിക്കകത്ത് തന്നെകഴിയണം. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും കോവിഡ് കെയർ സെന്ററിൽ കഴിയുന്നവർക്ക് ബന്ധപ്പെടുന്നതിനായും വാർഡ്, പഞ്ചായത്ത് തലത്തിൽ സമിതികൾ കൂടണം. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ നമ്പരും അവിടെ പ്രവർത്തിക്കുന്ന വോളണ്ടിയർമാരുടെ വിവരവും ജില്ലാഭരണകൂടത്തിനു കൈമാറണം. ഐസലേറ്റ് ചെയ്തവർക്ക് ജനകീയ ഹോട്ടലുകൾ അടിയന്തരമായി ആരംഭിച്ച് അവിടെ നിന്നും ഭക്ഷണം എത്തിച്ചുനൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സെന്ററുകളിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും സന്ദർശനം അനുവദിക്കരുത്. അവിടെ പ്രവർത്തിക്കുന്ന ഓരോ പ്രവർത്തകരും ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കണം. ആരോഗ്യ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സഹായം രാത്രികാലങ്ങളിൽ ഉണ്ടാകും.കോവിഡ് കെയർ സെന്ററുകളിൽ പ്രവർത്തിക്കുന്നവരും ശുചീകരണ തൊഴിലാളികളും മാലിന്യ നിർമ്മാർജനം ചെയ്യുന്നവരും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. മാസ്ക്, ഹാന്റ് വാഷ്, സാനിറ്റൈസർ എന്നിവ ആവശ്യാനുസരണം എല്ലാ സെന്ററുകളിലും നിർബന്ധമാക്കണമെന്നും ഒപ്പം ഐസലേറ്റ് ചെയ്തവരും പ്രവർത്തിക്കുന്ന വോളണ്ടിയർമാരും ശാരീരിക അകലം പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്ന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക നോഡൽ ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്. ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്റർ. സഞ്ജയ് എം. കൗൾ അഡിഷണൽ കോ-ഓർഡിനേറ്ററും, മനോജ് എബ്രഹാം കേരളത്തിലെ പൊലീസ് പ്രതിനിധിയുമാണ്. തമിഴ്നാട് പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നി പ്രദേശങ്ങളുടെ ചുമതലയുള്ള രണ്ട് ഉദ്യോഗസഥരെ നിയമിച്ചു.
Stories you may Like
- വാളയാറിലെ കുഞ്ഞുങ്ങളെ കൊല്ലാൻ കൂട്ടുനിന്ന ഡിവൈഎസ്പിക്ക് ഡബിൾ പ്രമോഷൻ
- നീതി തേടി വീണ്ടും വാളയാറിലെ അമ്മയുടെ പ്രതിഷേധം
- ക്വാറന്റൈനിനെ കുറിച്ച് ആദ്യ പരമർശമുള്ളത് ബൈബിൾ പഴയനിയമത്തിൽ
- കോവിഡ് നെഗറ്റീവായി നാട്ടിൽ എത്തിയാലും പ്രവാസികൾക്ക് 14 ദിവസത്തെ ക്വാന്റീൻ നിർബന്ധം
- വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ സൗകര്യമുണ്ടെന്ന് സാക്ഷ്യപത്രം വേണം
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; ഇസ്രയേൽ, സിംഗപ്പൂർ, ബ്രിട്ടൻ, യുഎസ് തുടങ്ങി 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്