Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിക്ഷേപ സൗഹൃദ കേരളത്തിൽ സംരംഭകർ 'ഓടി രക്ഷപെടുന്നു'; പണത്തോട് ആർത്തിമൂത്ത രാഷ്ട്രീക്കാരും ഉദ്യോഗസ്ഥരും കൈകൂലി ചോദിച്ചു ഒടുവിൽ തോൽപ്പിച്ചത് യുവ സംരംഭക ദമ്പതികളെ; കോടികൾ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപെടാൻ ഒരുങ്ങി ആർച്ചയും നിമലും; നഗരസഭാ ചെയർമാൻ പത്തുലക്ഷം രൂപ കൈക്കൂലി ചോദിച്ചത് പുറത്തുവന്നതിന് പിന്നാലെ പകപോക്കൽ നടപടികളും; കടൽക്കാഴ്ചയുടെ പ്രദർശന അനുമതി നീട്ടിക്കൊടുക്കാൻ ഹൈക്കോടതി ഉത്തവിട്ടിട്ടും കേൾക്കാതെ ഉദ്യോഗസ്ഥർ

നിക്ഷേപ സൗഹൃദ കേരളത്തിൽ സംരംഭകർ 'ഓടി രക്ഷപെടുന്നു'; പണത്തോട് ആർത്തിമൂത്ത രാഷ്ട്രീക്കാരും ഉദ്യോഗസ്ഥരും കൈകൂലി ചോദിച്ചു ഒടുവിൽ തോൽപ്പിച്ചത് യുവ സംരംഭക ദമ്പതികളെ; കോടികൾ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപെടാൻ ഒരുങ്ങി ആർച്ചയും നിമലും; നഗരസഭാ ചെയർമാൻ പത്തുലക്ഷം രൂപ കൈക്കൂലി ചോദിച്ചത് പുറത്തുവന്നതിന് പിന്നാലെ പകപോക്കൽ നടപടികളും; കടൽക്കാഴ്ചയുടെ പ്രദർശന അനുമതി നീട്ടിക്കൊടുക്കാൻ ഹൈക്കോടതി ഉത്തവിട്ടിട്ടും കേൾക്കാതെ ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി ഇടക്കിടെ പറയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചു കൊണ്ട് നിക്ഷേപം ഇറക്കാൻ തയ്യാറായി രംഗത്തുവന്നിട്ടുള്ള വ്യവസായികൾക്ക് ശരിക്കും കണ്ടകശനിയാണ് ഉണ്ടായത് എന്നതാണ് വാസ്തവം. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിൽ കൈകോർത്ത് പണം പിടുങ്ങുന്ന അവസ്ഥയാണ് ഇപ്പോഴും കേരളത്തിൽ. ഇതിന്റെയെല്ലാം ദുരന്തം അനുഭവിക്കേണ്ടി വരുന്നതാകട്ടെ പണം മുടക്കി വ്യവസായ സ്വപ്‌നങ്ങളുമായി എത്തുന്ന സംരംഭകരുമാണ്.

ഏറ്റവും ഒടുവിൽ കോടികൾ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപ്പെടാൻ തയ്യാറെടുക്കുന്ന യുസംരംഭക ദമ്പതികളുടെ കഥയാണ് പുറത്തുവരുന്നത്. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടിയാണ് ഈ തീരുമാനത്തിലെത്തിയത് എന്നാണ് അവരുടെ വിശദീകരണം. ആലപ്പുഴ കടപ്പുറത്ത് കടൽക്കാഴ്ചയുടെ പ്രദർശനം നടത്തുന്നതിന് നഗരസഭാ ചെയർമാൻ പത്തുലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച സംരഭക ആർച്ച ഉണ്ണിയും ഭർത്താവ് കെ.കെ. നിമിലുമാണ് കേരളം മടുത്തുവെന്ന് പറയുന്നത്.

ഇനി തുടങ്ങാൻ പോകുന്നതും നടത്തിക്കൊണ്ടിരിക്കുന്നതുമായ വൻ സംരംഭങ്ങളാണ് ഇവർ തമിഴ്‌നാട്ടിലേക്കോ കർണാടകത്തിലേക്കോ കൊണ്ടുപോകാൻ ഒരുങ്ങുന്നത്. ഇവരോട് നഗരസഭാ ചെയർമാൻ പത്തുലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന ആരോപണം വൻ വിവാദമായിരുന്നു. പ്രദർശനാനുമതി നീട്ടിക്കൊടുക്കാൻ ഹൈക്കോടതി നഗരസഭാ സെക്രട്ടറിയോട് ഉത്തരവിട്ടിട്ടും പറഞ്ഞ സമയത്തിനകം അനുമതി നൽകിയില്ലെന്ന് ആർച്ച ഉണ്ണി പറഞ്ഞു. ഒരു ദിവസത്തിനുശേഷം രാത്രി വൈകി പ്രദർശനത്തിന്റെ കവാടത്തിൽ അനുമതി ഉത്തരവ് അറിയിപ്പ് നിരവധി വ്യവസ്ഥകളോടെ നഗരസഭ പതിച്ചു. ഇതേത്തുടർന്ന് ആലപ്പുഴയിലെ പ്രദർശനം നിശ്ചയിച്ചതിനേക്കാൾ നേരത്തെ അവസാനിപ്പിക്കാൻ യുവസംരംഭകർ തീരുമാനിച്ചു.

കോടതി ഉത്തരവുപോലും നടപ്പാക്കിത്തരാത്ത ഉദ്യോഗസ്ഥരെ കൊണ്ടു പൊറുതി മുട്ടിയെന്നാണ് ഇവർ പറയുന്നത്. തങ്ങൾക്ക് എത്ര പണം തരുമെന്ന് ചോദിക്കുന്ന രാഷ്ട്രീയക്കാരെ കാണുമ്പോൾ ശരിക്കും ഭയം തോന്നുന്നുവെന്നും അവർ പറയുന്ു. കൊച്ചിയിൽ ഈ വർഷം ഓഗസ്റ്റിൽ തുടങ്ങാനിരുന്ന 50 കോടിയുടെ സ്ഥിരം ടണൽ എക്‌സ്‌പോ പദ്ധതിയും ഉപേക്ഷിക്കുകയാണെന്ന് ആർച്ചയും നിമിലും പറഞ്ഞു. നീൽ എന്റർടെയിന്മെന്റ് എന്നതാണ് ഇവരുടെ കമ്പനി. ചെങ്ങന്നൂർ സ്വദേശിനിയായ ആർച്ച(26)യും കണ്ണൂർ സ്വദേശിയായ നിമിലും(30) ഇപ്പോൾ കൊച്ചിയിൽ പാലാരിവട്ടത്ത് താമസിക്കുന്നു. താൻ സംരഭകയോട് പണം ആവശ്യപ്പെട്ടത് ചെയർമാന്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്കാണെന്നാണ് നഗരസഭാ ചെയർമാൻ ഇത് സംബന്ധിച്ച് ആലപ്പുഴ ഡി.സി.സി.ക്ക് നൽകിയ വിശദീകരണം.

അതേസമയം യുവസംരഭക നിയമലംഘനം നടത്തിയിട്ടുണ്ടെന്നാണ് ആലപ്പുഴ നഗരസഭാ സെക്രട്ടറിയുടെ വാദം. നിയമം പാലിച്ച് മാത്രമേ നഗരസഭാ ഉദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്ക് ചുമതല നിർവഹിക്കാൻ കഴിയൂ. അവർക്ക് പ്രദർശനാനുമതി നീട്ടി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം ഫീസ് സ്വീകരിക്കാൻ വെള്ളിയാഴ്ച ഓഫീസ് സമയം കഴിഞ്ഞും ഞങ്ങൾ കാത്തിരുന്നു. പക്ഷേ, അവർ എത്തിയില്ല. തുടർന്ന് അവരുടെ പ്രദർശന നഗരിയിലെത്തി നോട്ടീസ് പതിപ്പിച്ച് പോരുകയാണ് ഉണ്ടായതെന്നും ആലപ്പുഴ നഗരസഭാ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി പറയുന്നു. അവർക്ക് 1,625 ചതുരശ്രമീറ്ററിൽ പ്രദർശനമൊരുക്കാനാണ് ഫയർ എൻഒസി. നൽകിയിരുന്നത്. എന്നാൽ, 1,909 ചതുരശ്രമീറ്ററിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇത് കളക്ടറെ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് കളക്ടർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചുള്ള നടപടി ക്രമങ്ങളേ ചെയ്തിട്ടുള്ളൂവെന്നും ഷാഫി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP