Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ഷാമം വരുമെന്ന് കരുതി ആരും മരുന്നുകൾ വാങ്ങിക്കൂട്ടേണ്ടെന്ന് ആരോഗ്യ മന്ത്രി; സംസ്ഥാനത്തു രണ്ടു മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ട്; കാസർകോട്ടും അട്ടപ്പാടിയിലും പ്രത്യേക വാഹനങ്ങളിൽ മരുന്ന് എത്തിച്ചു; മരുന്ന് ലഭിക്കാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ ജില്ലാ ഡ്ര​ഗ് ഇൻസ്പെക്ടർമാരുടെ നമ്പരുകളിൽ ബന്ധപ്പെട്ടണമെന്നും ശൈലജ ടീച്ചർ

ക്ഷാമം വരുമെന്ന് കരുതി ആരും മരുന്നുകൾ വാങ്ങിക്കൂട്ടേണ്ടെന്ന് ആരോഗ്യ മന്ത്രി; സംസ്ഥാനത്തു രണ്ടു മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ട്; കാസർകോട്ടും അട്ടപ്പാടിയിലും പ്രത്യേക വാഹനങ്ങളിൽ മരുന്ന് എത്തിച്ചു; മരുന്ന് ലഭിക്കാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ ജില്ലാ ഡ്ര​ഗ്  ഇൻസ്പെക്ടർമാരുടെ നമ്പരുകളിൽ ബന്ധപ്പെട്ടണമെന്നും ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടു മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്ന് ഡ്രഗ് കൺട്രോളർ അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്ട്രോക്ക്, വിവിധ ശസ്ത്രക്രിയകൾ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30ഓളം മരുന്നുകൾ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകൾ സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകളുടെ കുറവ് ഉണ്ടാകുന്ന മുറയ്ക്ക് ഈ കമ്പനികളുമായി ബന്ധപ്പെട്ട് മരുന്നുകളെത്തിക്കാനുള്ള തീവ്ര ശ്രമവും നടത്തുന്നു.

പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും മരുന്നുകൾ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകളുടെ പ്രധാന വിതരണ കമ്പനികളെല്ലാം എറണാകുളം, തൃശൂർ ജില്ലകളിലാണുള്ളത്. ഇവിടെ നിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള തടസങ്ങൾ മാറ്റി മരുന്നു കൊണ്ടുപോകുന്ന പ്രധാന കമ്പനികളുടെ വാഹനങ്ങൾക്ക് പാസ് ലഭ്യമാക്കി. ചില കമ്പനികൾ മരുന്ന് കൊണ്ട് പോകുന്നതുകൊറിയർ സേവനം വഴിയാണ്. ആ പ്രശ്നവും പരിഹരിച്ചു.കാസർകോട് ജില്ലയിൽ കൊറിയർ എത്താൻ പറ്റാത്തതിനാൽ പകരം വാഹന സൗകര്യം എർപ്പെടുത്തി. അട്ടപ്പാടിയിൽ സ്വകാര്യ ബസ് മുഖേനയാണ് മരുന്നുകൾ എത്തിച്ചിരുന്നത്. അതിന് തടസം വന്നപ്പോൾ മണ്ണാർക്കാട്ട് നിന്നു പ്രത്യേക വാഹനം ഏർപ്പെടുത്തി. ഇവയെല്ലാം തന്നെ അതത് മെഡിക്കൽ സ്റ്റോറുകളിൽ എത്തിക്കുന്നുണ്ട്.

മരുന്ന് ലഭിക്കാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ ജില്ലാ ഇൻസ്പെക്ടർമാരുടെ നമ്പരുകളിൽ ബന്ധപ്പെട്ടാൽ തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ മരുന്ന് എത്തിക്കുന്നതാണ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ 74030 06100 എന്ന നമ്പരിലേക്കും ബന്ധപ്പെടാവുന്നതാണ്. ഇതുകൂടാതെ സർക്കാർ ആശുപത്രികളിൽ കെഎംഎസ്സിഎൽ മുഖേന ആവശ്യത്തിനുള്ള മരുന്നുകൾ കരുതിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സാമൂഹ്യനീതി വകുപ്പ് സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിക്കായി 2,89,70,700 രൂപയുടെ ഭരണാനുമതി നൽകി. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സമാശ്വാസം പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് മൂന്നു മാസത്തെ അടിയന്തര ധനസഹായം അനുവദിക്കാൻ തുക അനുവദിക്കുന്നത്. സമാശ്വാസം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ 4 പദ്ധതികളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP