Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

5ജി മൊബൈൽ ടവറുകൾ ആണ് വൈറസ് പടർത്തുന്നതെങ്കിൽ അത് ഇല്ലാത്ത ഇറാനിൽ എങ്ങനെ കോവിഡ് വന്നു; സൂര്യപ്രകാശത്തേക്കാൾ കുറഞ്ഞ ഫ്രീക്വൻസിയുള്ള ഈ റേഡിയോ തരംഗങ്ങൾക്ക് മനുഷ്യശരീരത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ല; മൊബൈൽ സിഗ്‌നലുകൾ ശരീര പ്രതിരോധശേഷിയെ ദുർബലമാക്കുന്നുവെന്ന പ്രചാരണം തെറ്റ്; 5 ജി മൊബൈൽ ടവറുകൾക്ക് ജനം തീയിട്ട ഇംഗ്ലണ്ടിൽ ശക്തമായ പ്രചാരണവുമായി അധികൃതർ

5ജി മൊബൈൽ ടവറുകൾ ആണ് വൈറസ് പടർത്തുന്നതെങ്കിൽ അത് ഇല്ലാത്ത ഇറാനിൽ എങ്ങനെ കോവിഡ് വന്നു; സൂര്യപ്രകാശത്തേക്കാൾ കുറഞ്ഞ ഫ്രീക്വൻസിയുള്ള ഈ റേഡിയോ തരംഗങ്ങൾക്ക് മനുഷ്യശരീരത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ല; മൊബൈൽ സിഗ്‌നലുകൾ  ശരീര പ്രതിരോധശേഷിയെ ദുർബലമാക്കുന്നുവെന്ന പ്രചാരണം തെറ്റ്; 5 ജി മൊബൈൽ ടവറുകൾക്ക് ജനം തീയിട്ട ഇംഗ്ലണ്ടിൽ ശക്തമായ പ്രചാരണവുമായി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെ ഞെട്ടിച്ച വാർത്തകളിൽ ഒന്നായിരുന്നു കോവിഡ് വ്യാപനത്തിന് കാരണക്കാരൻ എന്ന് ആരോപിച്ച് ഇംഗ്ലണ്ടിൽ ജനം 5ജി മൊബൈൽ ടവറുകൾക്ക് തീയിട്ട സംഭവം. കോവിഡ് മഹാമാരി മൂലം ജനം മരിച്ചുവീഴുന്ന ബ്രിട്ടനിൽ അത്യാവശ്യമായ കമ്യുണിക്കേഷൻ സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള ഈ വിധ്വംസക പ്രവർത്തനത്തിന് പിന്നിൽ വാട്‌സാപ്പിൽ വന്ന അശാസ്ത്രീയമായ പ്രചാരണങ്ങളാണെന്നാണ് അധികൃതർ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായി ബ്രിട്ടനിലെ സോഷ്യൽ മീഡിയയിൽ 5ജിക്ക് എതിരായ പ്രചരണം ആരംഭിച്ചിട്ടുണ്ട്.. പ്രധാനമായും രണ്ട് ഉള്ളടക്കങ്ങളാണ് ബ്രിട്ടനിൽ വ്യാപകമായി വ്യാജ സന്ദേശമായി പ്രചരിച്ചത്.5ജി സിഗ്‌നലുകൾ നിങ്ങളുടെ ശരീര പ്രിരോധ ശേഷിയെ ദുർബലമാക്കുന്നു, ഇതുകൊവിഡിന്റെ വ്യാപനത്തിന് കാരണമാകുന്നു.വൈറസ് വ്യാപിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നത് 5 ജി സിഗ്‌നലുകളെയാണ്.

എന്നാൽ ഈ വാദം തീർത്തും വസ്തവിരുദ്ധവും അസംബന്ധം എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ സെല്ലുലാർ മൈക്രോ ബയോളജി പ്രഫസർ ഡോ.സൈമൺ ക്ലർക്ക് പറയുന്നു. 'നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി, എന്ത് കാരണത്താലും ബാധിക്കപ്പെടാം. അത് ചിലപ്പോൾ ഒരു ദിവസത്തെ ഭക്ഷണം കുറഞ്ഞതുകൊണ്ടു നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയിൽ കുറവുണ്ടാകാം, എന്നാൽ ഇത്തരം പ്രതിരോധത്തിലെ വ്യതിയാനങ്ങൾ നിങ്ങളെ വൈറസ് ബാധിതനാക്കിയേക്കും എന്നത് സത്യമാണ്'.കൂടിയ റെഡിയോ തരംഗങ്ങൾ മനുഷ്യ ശരീരത്തിൽ ചില ശരീരിക മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ 5ജി തരംഗങ്ങൾക്ക് ഇത് സാധ്യമാകില്ല. 5ജി തരംഗങ്ങൾ വളരെ കുറഞ്ഞ ഫ്രീക്വൻസി തരംഗങ്ങളാണ്. അതും സൂര്യപ്രകാശത്തേക്കാൾ കുറഞ്ഞ ഫ്രീക്വൻസിയാണ് ഇവയ്ക്ക്. അതിനാൽ തന്നെ ഒരു മനുഷ്യന്റെ ശാരീരിക സ്ഥിതിയെ സ്വദീനിക്കാനുള്ള ശേഷിയൊന്നും ഇതിനില്ല. ഇത് സംബന്ധിച്ച് നിരവധി പഠനങ്ങൾ ലഭ്യമാണ്' - ഡോ.സൈമൺ ക്ലർക്ക് ബിബിസിയോട് പറഞ്ഞു.

രണ്ടാമത്തെ വ്യാജ സന്ദേശം 5ജി തരംഗങ്ങൾ വൈറസിനെ വ്യാപിപ്പിക്കുന്നു എന്നതാണ്. എന്നാൽ ഈ വാദം തള്ളികളയുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെ പ്രഫസറായ ആദം ഫിൻ. 'ഇപ്പോഴത്തെ ആഗോള മഹാമാരി വൈറസ് മൂലം ഉണ്ടാകുന്നതാണ്, ഇത് വൈറസ് ബാധയുള്ള ആളിൽ നിന്നാണ് മറ്റൊരാളിലേക്ക് പകരുന്നത്. വൈറസും ഇലക്ട്രോ മാഗ്‌നറ്റിക്ക് തരംഗങ്ങളും തീർത്തും രണ്ട് കാര്യങ്ങളാണ്. വൈറസ് ഒരു ജൈവ അവസ്ഥയിലുള്ള വസ്തുവാണ്, മാഗ്‌നറ്റിങ് തരംഗം ഒരു അജീവ വസ്തുവും. ചുള്ളാമ്പും, വെണ്ണയും പോലെ രണ്ടും രണ്ട് സംഗതികളാണ്. ഇവയ്ക്ക് ഒന്നിനെ വഹിക്കാനുള്ള ശേഷിയൊന്നും ഇല്ല.പിന്നെ 5ജി കാരണമാണ് ഇംഗ്ലണ്ടിൽ വൈറസ് ബാധ പടർന്നതെങ്കിൽ ഇതുവരെ 5ജി ഇല്ലാത്ത ഇറാനിൽ എന്തായിരിക്കും അതിന്റെ കാരണം. മറ്റ് രാജ്യങ്ങളിലോ. 5ജി അവതരിപ്പിക്കപ്പെടും കാലത്ത് തന്നെ ഇത് ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുമോ എന്ന കാര്യത്തിൽ നിരവധി പഠനങ്ങൾ നടക്കുകയും ഇത്തരം ആശങ്കകൾ തള്ളക്കളയുകയും ചെയ്തിട്ടുണ്ട്' - ആദം ഫിൻ പറയുന്നു.

ഇതിന് പുറമേ ഇന്റർനാഷണൽ കമ്മീഷൻ ഓൺ നോൺ അയണൈസിങ് റേഡിയേഷൻ പ്രൊട്ടക്ഷൻ (കഇചകഞജ) പ്രസിദ്ധീകരിച്ച ഒരു വർഷം നീണ്ട പഠന പ്രകാരം 5ജി അടക്കമുള്ള മൊബൈൽ തരംഗങ്ങൾ ക്യാൻസർ അടക്കം ഒരു രോഗത്തിനും കാരണമാകുന്നില്ലെന്നാണ് പറയുന്നത്.അതേ സമയം ഇത്തരം വ്യാജ സന്ദേങ്ങൾക്കെതിരെ ബ്രിട്ടീഷ് ടെലികോം വകുപ്പ് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 5ജി ടവറുകൾ അഗ്‌നിക്കിരയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.5ജി കൊറോണയ്ക്ക് കാരണമാകുമെന്ന് പ്രചരണം പ്രചാരണം വ്യാജമാണെന്നും, അപകടകരമായ വിഡ്ഢിത്തമാണെന്നും ബ്രിട്ടീഷ് മന്ത്രി മിഷേൽ ഗോവ് പ്രസ്താവിച്ചു.

കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുമായി നീങ്ങുന്ന രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന തരത്തിലാണ് ഈ വ്യാജപ്രചരണം നടക്കുന്നതെന്ന് ബിബിസിയോട് ബ്രിട്ടീഷ് മെഡിക്കൽ ഡയറക്ടർ സ്റ്റീവൻ പോവിസ് പ്രതികരിച്ചു.മൊബൈൽ ഫോൺ നെറ്റ്‌വർക്കുകൾ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സർവ്വീസുകളും ആരോഗ്യ പ്രവർത്തകരുമെല്ലാം പ്രവർത്തിക്കുന്നത് മൊബൈൽ ഫോൺ നെറ്റ്‌വർക്കുകളുടെ സഹായത്തോടെയാണ്. ഈ സാഹചര്യത്തിൽ സാമീഹിക വിരുദ്ധ പ്രവൃത്തി ശരിക്കും സാമൂഹ്യദ്രോഹം തന്നെയാണെന്ന് മെഡിക്കൽ ഡയറക്ടർ പ്രതികരിച്ചു.

കൊറോണ വൈറസ് വ്യാപിക്കുന്നതിന് കാരണം 5ജി ടെലികോം സിഗ്‌നലുകളും ടവറുകളും കാരണമാണെന്ന വ്യാജ സന്ദേശം ബ്രിട്ടനിൽ പ്രശ്‌നം സൃഷ്ടിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സോഷ്യൽ മീഡിയ വഴി ഈ സന്ദേശം വ്യാപകമായതോടെ 5ജി ടവറുകൾ അഗ്‌നിക്കിരയാക്കുന്ന സ്ഥിരം സംഭവമാകുകയാണ് ബ്രിട്ടനിൽ. ബിബിസി റിപ്പോർട്ട് പ്രകാരം ലിവർപൂൾ, ബെർമിങ്ഹാം, മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകൾക്കാണ് തീയിട്ടിട്ടുണ്ട്. കോവിഡ് മരണങ്ങൾ  ഉയർന്നതോടെ ജനം എന്തും വിശ്വസിക്കുന്ന അവസ്ഥയാണ് ബ്രിട്ടിനിൽ ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP