Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡ്രൈവറും മകളും തമ്മിലെ പ്രണയം അറിഞ്ഞപ്പോൾ ഓടിയെത്തി അച്ഛനും അമ്മയും; ജോലിയിൽ നിന്ന് പുറത്താക്കിയിട്ടും ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; വേളാങ്കണ്ണിയിൽ കൊണ്ടുപോയി പള്ളി പരിസരത്ത് വച്ച് മിന്നുകെട്ടി വിദ്യാർത്ഥിനിയെ ജീവിത സഖിയാക്കിയെങ്കിലും വിധിച്ചത് ജയിൽ വാസം; നെയ്യാറ്റിൻകര മജിസ്ട്രേട്ട് നിലപാട് കടുപ്പിച്ചപ്പോൾ ലിജോ ജോസും ബിസ്മിത ലിയാഖത്തും ജയിലിൽ; മാർത്താണ്ഡം ലൂർദ് മൗണ്ട് എൻജിനീയറിങ് കോളേജിലെ പ്രണയത്തെ അഴിക്കുള്ളിലാക്കിയതും ജുവനൈൽ ജസ്റ്റീസ് ആക്ട്

ഡ്രൈവറും മകളും തമ്മിലെ പ്രണയം അറിഞ്ഞപ്പോൾ ഓടിയെത്തി അച്ഛനും അമ്മയും; ജോലിയിൽ നിന്ന് പുറത്താക്കിയിട്ടും ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; വേളാങ്കണ്ണിയിൽ കൊണ്ടുപോയി പള്ളി പരിസരത്ത് വച്ച് മിന്നുകെട്ടി വിദ്യാർത്ഥിനിയെ ജീവിത സഖിയാക്കിയെങ്കിലും വിധിച്ചത് ജയിൽ വാസം; നെയ്യാറ്റിൻകര മജിസ്ട്രേട്ട് നിലപാട് കടുപ്പിച്ചപ്പോൾ ലിജോ ജോസും ബിസ്മിത ലിയാഖത്തും ജയിലിൽ; മാർത്താണ്ഡം ലൂർദ് മൗണ്ട് എൻജിനീയറിങ് കോളേജിലെ പ്രണയത്തെ അഴിക്കുള്ളിലാക്കിയതും ജുവനൈൽ ജസ്റ്റീസ് ആക്ട്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് 'അമ്മ'മാർ മാത്രമല്ല അച്ഛന്മാർ ഒളിച്ചോടിയാലും ഇനി കേസെടുക്കും. ഭാര്യയെയും കുഞ്ഞിനെയും ഒഴിവാക്കി രണ്ടാമതും വിവാഹം കഴിച്ച ഡ്രൈവറെയും എൻജീനിയറിങ് വിദ്യാർത്ഥിനിയെയും പൊലീസ് അറസ്റ്റ് ചെയ്തത് ബാലാവകാശ നിയമ പ്രകാരമാണ്. ഇതോടെ രണ്ട് പേരും അഴിക്കുള്ളിലായി. നെയ്യാറ്റിൻകര മജിസ്ട്രേട്ടിന്റെ ഇടപെടലാണ് ഇതിന് കാരണം.

ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. മത്തംപാല കുന്നുവിള വീട്ടിൽ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത ലിയാഖത്ത്(20) എന്നിവരാണ് അറസ്റ്റിലായത്. മാർത്താണ്ഡം കരിങ്കലിലെ ലൂർദ് മൗണ്ട് എൻജിനീയറിങ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്റുമാണ് ലിജോ. ഇയാൾ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്.

ഇതേ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ബിസ്മിത. ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും ഒളിച്ചോടി വേളാങ്കണ്ണിയിൽ പോയി വിവാഹിതരായി. ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹിതരായി തിരികെ വരുമ്പോഴാണ് പൊലീസ് പിടികൂടുന്നത്. ഇതോടെ രണ്ട് പേരേയും കസ്റ്റഡിയിൽ എടുത്തു. യുവാവിനൊപ്പമേ പോകൂവെന്ന് യുവതിയും നിലപാട് എടുത്തു. ഇതോടെ ഇരുവരേയും മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചു. യുവതിയെ കാണാനില്ലെന്ന കേസ് മാത്രമായിരുന്നു ഈ ഘട്ടത്തിൽ ചാർജ്ജ് ചെയ്തത്.

എന്നാൽ നെയ്യാറ്റിൻകര കോടതിയിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. കേസ് മുഴുവൻ കേട്ട മജിസ്ട്രേട്ട് ഈ കേസിലെ ഗൗരവ സൗഭാവം തിരിച്ചറിഞ്ഞു. ലിജോ ജോസഫ് വിവാഹിതനും കുട്ടിയുമുള്ള ആളാണെന്നത് ഗൗരവത്തോടെ എടുക്കണമെന്ന് മജിസ്ട്രേട്ട് പറഞ്ഞു. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് പോയതിന് കേസ് ചാർജ്ജ് ചെയ്യണമെന്ന് മജിസ്ട്രേട്ട് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ കേസിന് പുതിയ തലം വന്നു. ജുവനൈൽ ജസ്റ്റീസ് ആക്ട് രണ്ടു പേർക്കുമെതിരെ ചുമത്തി. ബിസ്മിതയ്ക്കെതിരെ സഹായിച്ചതിനുള്ള കുറ്റം മാത്രമാണുണ്ടായത്. അതുകൊണ്ട് തന്നെ വേണമെങ്കിൽ ജാമ്യം കിട്ടുമായിരുന്നു.

എന്നാൽ വീട്ടുകാരുമായി സഹകരിക്കാൻ ബിസ്മിത തയ്യാറായില്ല. മതാപിതാക്കൾ കൊണ്ടു വന്ന വക്കീലിന്റെ വക്കാലത്തിൽ അവർ ഒപ്പിടാൻ വിസമ്മതിച്ചു. ലിജോ ജോസഫിനൊപ്പം പോകാനാണ് താൽപ്പര്യമെന്നും അറിയിച്ചു. ഇതോടെയാണ് രണ്ടു പേരും ജയിലിലായത്. തന്നെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന ഭാര്യയുടെ പരാതിയും സജീവമായി തന്നെ ലിജോയ്ക്കെതിരെ നിലവിലുണ്ട്. ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കുറച്ചു നാൾ മുമ്പ് തന്നെ ബിസ്മിതയുടെ പ്രണയം വീട്ടുകാർ അറിഞ്ഞിരുന്നു. അന്ന് തന്നെ അവർ കോളേജിലെത്തി. ഇവരുടെ പരാതിയെ തുടർന്ന് ലിജോ ജോസഫിനെ കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ബിസ്മിതയെ വീട്ടുകാർ കൂട്ടിക്കൊണ്ട് പോയി. ഇതിന് ശേഷവും ഇവർ തമ്മിൽ ബന്ധം തുടർന്നു. മൂന്ന് ദിവസം മുമ്പാണ് ബിസ്മിതയെ കാണാതായത്. വീട്ടുകാർ പരാതി നൽകുകയും ചെയ്തു. തമിഴ്‌നാടിനോട് ചേർന്നാണ് ലിജോയുടെ വീട്. പൊലീസ് അന്വേഷണത്തിലാണ് രണ്ട് പേരും തിരിച്ചുവന്നത് മനസ്സിലായത്.

ഇതോടെയാണ് മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കി കേസ് അവസാനിപ്പിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ അത് രണ്ട് പേരുടേയും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തു. രണ്ടു പേരും ഒളിച്ചോടി വേളാങ്കണ്ണിയിലേക്കാണ് പോയത്. അവിടെ പള്ളി പരസിരത്ത് വച്ച് ബിസ്മിതയെ ലിജോ താലികെട്ടുകയും ചെയ്തു. എന്നാൽ ഇവർ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. ആദ്യ ഭാര്യയുമായി രജിസ്റ്റർ വിവാഹമാണ് ലിജോ നടത്തിയത്. പിന്നീട് പള്ളിയിലും കെട്ടു നടന്നു. ദാമ്പത്യത്തിലെ പ്രശ്നങ്ങളിൽ കേസ് നടക്കുകയാണ്. എന്നാൽ വിവാഹ മോചിതരല്ല. ഈ സാഹചര്യത്തിലാണ് ലിജോയ്ക്കെതിരെ കേസ് വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP