എൻഡോസൾഫാൻ ദുരന്തം ഒരു കാസർകോടൻ കെട്ടുകഥയാണോ? കാസർകോട്ടും എന്തിന് എന്മകജെയിൽപോലും രോഗങ്ങൾ കേരള ശരാശരിയേക്കാൾ അധികമില്ല! വ്യാജ പഠനങ്ങളും പെരുപ്പിച്ച റിപ്പോർട്ടുകളും വഴി നാം തെറ്റിദ്ധരിപ്പിച്ചത് ലോകത്തെ മുഴുവൻ; കാർഷികശാസ്ത്രജ്ഞൻ ഡോ ശ്രീകുമാറിന്റെ വെളിച്ചം കാണാൻ നമ്മുടെ മാദ്ധ്യമങ്ങൾ അവസരം കൊടുക്കാത്ത പഠനങ്ങൾ ഇങ്ങനെ

എം.മാധവദാസ്
കാസർകോട്: എൻഡോസൾഫാൻ ദുരന്തം ഒരു കാസർകോടൻ കെട്ടുകഥയാണോ? 'ഈ ദുരിത ബാധിതർക്കായി വർഷങ്ങളായി സമരരംഗത്ത് അണിനിരക്കുകയും, തുടക്കംമുതൽ ഈ വിഷയത്തിൽ സജീവമായി ഇടപെടുകയും ചെയ്ത് ഈ ലേഖകനൊക്കെ ഞെട്ടലോടെയാണ് കാർഷിക ശാസ്ത്രജ്ഞനും കാസർകോട് സ്വദേശിയുമായ ഡോ.കെ.എം ശ്രീകുമാറിന്റെ പ്രഭാഷണം കേട്ടത്. അതുകഴിഞ്ഞ് സൈബർലോകത്തും നവമാദ്ധ്യമങ്ങളിലും മറ്റുമായി വിദഗ്ധരുമായി ദീർഘനേരം വസ്തുകൾ ചർച്ചചെയ്യുകയും , മുൻകാല ചില ആക്റ്റുവിസ്റ്റുകളോടും, ചില പ്രദേശവാസികളോടും സംസാരിച്ചപ്പോൾ കാര്യങ്ങൾ ഡോ.ശ്രീകുമാർ പറയുന്നത്‌പോലെ തന്നെയാണെന്ന് വ്യക്തമായി! എല്ലാവർക്കും ഇതറിയാം. പക്ഷേ ആരും തുറന്നുപറയുന്നില്ലെന്ന് മാത്രം.
എത്രമാത്രം അശാസ്ത്രീയമാണ് നമ്മുടെ ഭരണ സംവിധാനമെന്നും, മാദ്ധ്യമങ്ങൾ നിർമ്മിച്ച ഒരു പൊതുബോധം നമ്മെ എങ്ങനെയാണ് തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുന്നതെന്നും ഈ പഠനം ഓർമ്മിക്കുന്നു. കേരളത്തെയും ഇന്ത്യയെയും മാത്രമല്ല ലോക ജനതയെയാണ് നാം വഞ്ചിച്ചത്. കാസർകോട്ടെ ഇല്ലാത്ത ദുരന്തം പറഞ്ഞാണ് ബ്രസീലിൽ ഗ്രീൻപാർട്ടിവരെ പ്രചാരണം നടത്തിയതും വിജയിച്ചതും. സറ്റോക്ക് ഹോം കൺവെൻഷനിൽ കാസർകോടൻ ദുരന്തവും , മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിരാഹാരവും സൃഷ്ടിച്ച അലയൊലികൾ ആർക്കും മറന്നുപോയിട്ടുണ്ടാവില്ല.തീർന്നില്ല, ലോകമമ്പൊടും രാസവളങ്ങളോടും കീടനാശിനികളോടും മാത്രമല്ല കെമിക്കൽ എന്ന് കേൾക്കുന്ന എന്തിനോടും ഫോബിയ വളർത്താൻ സഹായിച്ചതും കാസർകോടൻ ദുരന്തമായിരുന്നു. മരുന്നുകളും വാക്‌സിനുകളും തൊട്ട് സയൻസ് ഉൾപ്പെടുന്ന എത്കാര്യവും എതിർക്കപ്പെട്ടത് എൻഡോസൾഫാനെ മുന്നിൽവച്ചാണ്.അതിന്റെ മറുവശവമാണ് ഈ പഠനം.
എന്നിട്ടും നോക്കുക. ഡോ.കെ.എം ശ്രീകുമാറിന്റെ പഠനം പ്രസിദ്ധീകരിക്കാൻപോലും ഒരു മുഖ്യധാരാ പത്രമാദ്ധ്യമവും ധൈര്യപ്പെട്ടിട്ടില്ല. യുക്തിവാദികളുടെ കൂട്ടായ്മയിൽ പിറഞ്ഞ യുക്തിയുഗം മാസികയും ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പും മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത് രേഖപ്പെടുത്തിയത്.പഠനത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ.
കാസർകോട്ടും എന്തിന് എന്മകജെയിൽപോലും രോഗങ്ങൾ അധികമില്ല!
ഡോ.ശ്രീകുമാറിന്റെ വാദങ്ങളിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നതും സത്യസന്ധമായി തോന്നിയതും കാസർകോട് ജില്ലയിലും എന്തിന്,എൻഡോസൾഫാൻ ദുരിതങ്ങളുടെ പ്രഭവകേന്ദ്രമെന്ന് പറയുന്ന എന്മകജെ പഞ്ചായത്തിലും ദേശീയ ശരാശരിയിലോ, കേരള ശരാശരിയിലോ കൂടുതലായി കാൻസർ ഉൾപ്പെടെയുള്ള ഒരു രോഗവും കാണപ്പെടുന്നില്ല എന്നതാണ്്! എന്നാൽ പ്രചരിപ്പിക്കപ്പെടുന്നതോ? എൻഡോസൾഫാൻ അടിച്ചതുകൊണ്ട് ഇവിടെ മൊത്തം തലവലുതാവുന്ന കുട്ടികളും, മാനസിക ആരോഗ്യമില്ലാത്ത ജനതയും, പിറക്കമ്പോൾതന്നെ കൈയും കാലുമില്ലാത്ത കുട്ടികളുമാണെന്നാണ്.പക്ഷേ ഈ ദൗർഭാഗ്യകാരമായ അവസ്ഥകൾ ഒക്കെ ഇന്ത്യയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ട്. ചെറിയ ഏറ്റക്കുറച്ചിലുണ്ടാവുമെന്ന് മാത്രം.അതിനക്കോൾ ഒട്ടും കൂടുതലായി എൻഡോസൾഫാൻ തളിച്ച പഞ്ചയത്തുകളിൽ ഒന്നിലുമില്ലെന്ന് കണക്കുകൾവച്ച് ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.
വ്യക്തമായ സ്റ്റാറ്റിറ്റിക്കൽ ഡാറ്റയുണ്ടാക്കിയാണ് ഡോ.ശ്രീകുമാർ ഇക്കാര്യം സമർഥിക്കുന്നത്.2001ലെ സെൻസസും, 2011ലെ സെൻസസും,2005ലെ ഭിന്നശേഷിക്കാരെ കണ്ടത്തെുന്നതിനായി പ്രത്യേകമായി നടത്തിയ സെൻസസിന്റെയും ഡാറ്റകൾവച്ച്, എൻഡോസൾഫാൻ ഗ്രാമങ്ങളിൽ ശരാശരിക്കപ്പുറം ഒരു അസുഖവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
എൻഡോസൾഫാൻ രോഗികളെ സർക്കാറിന്റെ ധനസഹായത്തിനുള്ള ലിസ്റ്റിൽ പെടുത്താനായി നടത്തിയ മെഡിക്കൽ ക്യാമ്പുകളിലെ ഡാറ്റയും , മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി ഒന്നുംതന്നെ കാസർകോട് ഇല്ലെന്ന് പറയുന്നു.ഇതിനൊപ്പം വിവരാവശകാശ നിയമപ്രകാരം ലഭിച്ചതടക്കമുള്ള നിരവധി തെളിവുകളും ഉണ്ട്.എൻഡോസൾഫാൻ തളിച്ച പഞ്ചായത്തുകളും തളിക്കാത്ത പഞ്ചായത്തുകളും തമ്മിലുള്ള താരതമ്യ പഠനവും നിർണ്ണായകമാണ്. കാൻസറും,ജനിതകരോഗങ്ങും, നാഡീരോഗങ്ങും, മാനസിക വെല്ലുവിളിയും, വന്ധ്യതയുമടക്കമുള്ള വിവിധരോഗങ്ങൾ ഇവിടെയെല്ലാം എതാണ്ട് സമമാണ്.കാൻസറിന്റെ കാര്യം മാത്രമെടുത്താൽ കാസർകോട് കേരള ശരാശരിയിൽ തന്നെയാണ്. കൊല്ലവും തിരുവനന്തപുരവുമാണ് കേരളത്തിൽ കാൻസർ നിരക്കിൽ മുന്നിയുള്ളത്. അതുകൊണ്ടുതന്നെയാണ് എൻഡോസൾസൾഫാൻ വിഷബാധയെന്നത് ഒരു കാസർകോടൻ കെട്ടുകഥയാണെന്ന് അദ്ദേഹം സമർഥിക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, ചൈനയിലും, ബ്രസീലിലും, ആഫ്രിക്കയിലും ഓസ്‌ട്രേലിയിയിലുമൊക്കെ വ്യാപകമായി ഉപയോഗിച്ച കീടനാശിനിയാണിത്. കശുമാവിന് മാത്രമല്ല, നെല്ലിനും,എലത്തിനും തേയിലയിക്കുമൊക്കെ എൻഡോസൾഫാൻ ഉപയോഗിച്ചിട്ടുണ്ട്.ഇവിടെ എവിടെയെങ്കിലും കാസർകോട്ട് പ്രൊജക്ട് ചെയ്യപ്പെടുന്ന രീതിൽ അസുഖങ്ങൾ കണ്ടിട്ടില്ല.കാസർകോട്ട് എൻഡോസൾഫാൻ കൈകാര്യം ചെയ്ത പ്‌ളാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയിലെ ജീവനക്കാർക്ക് അസാധാരണമായ അസുഖങ്ങൾ ഉണ്ടായതായും റിപ്പോർട്ടില്ല.
എൻഡോസൾഫാൻ കുത്തക കമ്പനിയല്ല,ഉഗ്ര വിഷവുമല്ല
എൻഡോസൾഫാൻ സമരത്തിൽ സജീവമായിരുന്ന കാലത്ത് ഈ ലേഖകനൊക്കെ ധരിച്ചിരുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് ഈ 'വിഷം' ഉണ്ടാക്കുന്നതെന്നും അവരിൽനിന്ന് കിട്ടുന്ന വൻ കമീഷനാണ് നമ്മുടെ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നത് എന്നും മറ്റുമായിരുന്നു.പല ബുദ്ധിജീവികളുടെയും സാഹിത്യകാരന്മാരുടെയും ആവർത്തിച്ചുള്ള പ്രസംഗം ആ ധാരണ ബലപ്പെടുത്തി. പക്ഷേ എന്താണ് യാഥാർഥ്യമെന്ന് ഡോ.ശ്രീകുമാർ വ്യക്തമാക്കുന്നു. പേറ്റന്റ് ലിസ്റ്റിൽനിന്ന് പുറത്തായ കീടനാശിനിയാണ് എൻഡോസൾഫാൻ. അതായത് ആർക്കും അത് ഉണ്ടാക്കാം. വിദേശ കുത്തകൾ അല്ല, മൂന്ന് ഇന്ത്യൻ കമ്പനികളാണ് എൻഡോസൾഫാൻ ഉണ്ടാക്കിക്കൊണ്ടിരുന്നത്.അവർ വിദേശത്തേക്ക് കയറ്റി അയച്ച് പ്രതിവർഷം 200കോടിയോളം രൂപയാണ് ഉണ്ടാക്കിയിരുന്നത്.
പിന്നെ ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദമായതുമെന്നതാണ് എൻഡോസൾഫാന്റെ പ്രത്യേകത. നിലവിൽ യൂറോപ്യൻ രാജ്യങ്ങൾ ഉണ്ടാക്കുന്ന കീടനാശിനികളെവച്ചുനോക്കുമ്പോൾ വിലയിൽ വലിയ വ്യത്യാസം പ്രകടമാണ്. അതുകൊണ്ടുതന്നെ ഈ കീടനാശിനിക്കെതിരെ യൂറോപ്യൻരാജ്യങ്ങൾ ഗൂഢാലോചന നടത്തിയെന്ന് വേണമെങ്കിൽ ആരോപിക്കാമെന്നും ഡോ.ശ്രീകുമാർ വ്യക്തമാക്കുന്നു.
എൻഡോസൾഫാൻ ഒരു കൊടിയ വിഷവുമല്ലെന്ന് അതിന്റെ പ്രഹരശേഷിയുടെ തോത് കാണിച്ചുകൊണ്ട് ഡോ.ശ്രീകുമാർ വ്യക്തമാക്കുന്നു. ഇതിനേക്കാൾ കൊടിയ കീടനാശിനികൾ ഇന്ത്യയിൽ കാലാകാലങ്ങളായി പ്രചാരത്തിലുണ്ട്.പിന്നെ കീടത്തെ മാത്രം ബാധിക്കുന്ന രീതിയിൽ 500 പി.പി.എംആയി വളരെ നേർപ്പിച്ചാണ് ഇത് പ്രയോഗിക്കുന്നതും.
എന്തുകൊണ്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നിരോധിച്ചു
അപ്പോൾ സ്വഭാവികമായി ഉയരുന്ന ചോദ്യം എന്തിനാണ് അമേരിക്കയും ആസ്‌ട്രേലിലയും അടക്കമുള്ള രാജ്യങ്ങൾ എൻഡോസൾഫാൻ നിരോധിച്ചതെന്നാണ്.ചെറിയതോതിലുള്ള ജൈവ സാന്ദ്രീകരണം കണ്ടത്തിയതിനാലാണെന്നും ഉഷ്ണമേഖലാ കാലാവസ്ഥയിൽ ജീവിക്കുന്ന നമുക്ക് അത് ബാധകമല്ലെന്നും ഡോ.ശ്രീകുമാർ വ്യക്തമാക്കുന്നു.സാധാരണതിയിൽ മണ്ണിൽ കലർന്നാൽ എൻഡോസൾഫാൻ നാൽപ്പതുദിവസംകൊണ്ടും, വെള്ളത്തിലോ അതുവഴി രക്തത്തിലോ എത്തിയാൽ ഒരു മാസംകൊണ്ടും വിഘടിച്ചുപോവും.അതല്ലാതെ ജനിതക വൈകല്യംപോലുള്ള ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് ഇതിനില്ല.
തേയിലക്കൊതുകുണ്ടോ, വിഷമഴ പെയ്തിരുന്നോ?
അംബികാസുതൻ മാങ്ങാടിന്റെ പ്രശസ്തമായ 'എന്മകജെ' എന്നനോവലും ഇവിടെ പരാമർശ വിഷയമാവുന്നുണ്ട്. തേയിലക്കൊതുക് എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്ന് നോവലിൽ പറയുന്നതിന് വലിയ പ്രചാരണം കിട്ടിയിട്ടുണ്ട്.എന്നാൽ തേയിലക്കൊതുകിന്റെ ചിത്രവും ജീവിതചക്രവുമൊക്കെ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണെന്നും ആവശ്യമുള്ളവർക്ക് താൻ അയച്ചതുരാമെന്നും ഡോ.ശ്രീകുമാർ പറയുന്നത്.തുടർന്ന് എത് സാഹചര്യത്തിലാണ് കാസർകോട്ട് എൻഡോസൾഫാൻ അടിക്കേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.തേയിലക്കൊതുകും അതോടൊപ്പം രണ്ടു ഫംഗസുകളും ബാധിച്ചാൽ കശുമാവിൽ പൂക്കുലകൾ തീപ്പിടിച്ചതുപോലെയാണ് കരിഞ്ഞുപോവുക.99ശതമാനമൊക്കെയാണ് ഇതുകൊണ്ടുള്ള നഷ്ടം.
ഇങ്ങനെ ഒരു വർഷം വിളവ് തീർത്തും ഇല്ലാതായതിനെ തുടർന്ന് നിയമസഭയിൽ ചോദ്യംവന്നതിന്റെ അടിസ്ഥാനത്തിൽ, 1981ലാണ് പ്‌ളാന്റേഷൻ കോർപ്പറേഷന്റെ കാസർകോട്ടെ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ തീരുമാനിച്ചത്.ഏറ്റവും ഫലപ്രദവും,വിലകുറഞ്ഞതുമായ കീടനാശിനിയെന്ന നിലയിലാണ് അതിനെ തെരഞ്ഞെടുത്തത്.ആദ്യകാലത്ത് നിലത്തുനിന്ന് മുകളിലേക്കാണ് തളിച്ചിരുന്നത്. പിന്നീട് കോസ്റ്റ് -ബെനിഫിറ്റ് പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വായുമാർഗ്ഗമാക്കി.
ആദ്യകാലത്ത് നാട്ടുകാർപോലും ഇതിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഹെലികോപ്റ്റിൽ തളിക്കുമ്പോൾ കാണാനായി ചുവന്ന കൊടി നാട്ടിയത്,പലരും പിഴുതെടുത്ത് തങ്ങളുടെ കശുമാവിനുകൂടി സുരക്ഷകിട്ടാനായി പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. മാദ്ധ്യമങ്ങൾ കാൽപ്പനികമാക്കുന്നതുപോലെ വിഷം മഴയയായൊന്നുമല്ല പെയ്യുന്നത്. കീടത്തെ കൊല്ലാൻ മാത്രമുള്ള 500 പി.പി.എം ആയി നേർപ്പിച്ച്് ഹെലികോപ്റ്റർ വഴി അടിക്കമ്പോൾ, മഴയായിട്ടല്ല പുകമഞ്ഞ് ഇറങ്ങിവരുന്നതുപോലെയാണ് തോന്നുക. ഇത് ദേഹത്ത് വീണാലും ഒരു ചെറിയ അസ്വസ്ഥതയല്ലാതെ മറ്റൊന്നും തോന്നില്ല. ബൈക്കിലൊക്കെ പോവുമ്പോൾ തന്റെ ദേഹത്തും ഇത് വീണിട്ടുണ്ടെന്നും പ്രദേശവാസിയായ ശ്രീകുമാർ വ്യക്തമാക്കുന്നു.
ഇനി ആവശ്യത്തിൽ കൂടുതൽ എൻഡോസൾഫാൻ ആകാശമാർഗേനെ തളിച്ചുവെന്ന വാദവും ഡോ. ശ്രീകുമാർ ഖണ്ഡിക്കുന്നു.കാസർകോട് ഒരു വർഷത്തിൽ വെറും രണ്ടുതവണണ മാത്രമാണ് തളിക്കാറ്.കണക്കെടുത്താൽ ഒരു ഹെക്ടറിന് വെറും1.34 ലിറ്റർ എന്ന നിരക്കിൽ.ഏലം നെല്ല് എന്നീ കൃഷികൾക്ക് ഉപയോഗിക്കുന്നതിന്റെ എത്രയേ കുറവാണിത്.നാട്ടുകാർ തന്നെ പറയുന്നത് കേൾക്കുക.ആദ്യത്തെ ഒരു തളി അവർ നന്നായി തളിച്ചിട്ടുണ്ട്. പിന്നെയൊക്കെ വെള്ളമാണെന്നാണ്.
ഡൗൺടു എർത്തും കോഴിക്കോട് മെഡിക്കൽ കോളജും ചെയ്തത് ചതി
ശാസ്ത്രീയമെന്ന് തോന്നിക്കുന്ന അശാസ്ത്രീയമായ റിപ്പോർട്ടുകളും പഠനങ്ങളും വഴി പലരും എൻഡോസൾഫാൻ ഭീതി വർധിപ്പിച്ചുവെന്നും ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.2001ൽ സെന്റർ ഫോർ എൻവയോൺമെന്റൽ സ്റ്റഡീസിലെ സുനിതാനാരയണന്റെ നേതൃത്വത്തിൽ, വിഖ്യാത മാസികയായ 'ഡൗൺ ടു എർത്തിൽ' വന്ന ഒരു പഠനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതുപ്രകാരം കാസർകോട്ടെ ഒരു സ്ത്രീയുടെ രക്തത്തിലുള്ളത് 196 പി.പി.എം എൻഡോസൾഫാനായിരുന്നു. എൻഡോസൾഫാൻ കുടിച്ച് മരിച്ച ഒരാളുടെ ശരീരത്തിൽപോലും 4മുതൽ 8വരെ പി.പി.എം എൻഡോസൾഫാനെ ഉള്ളൂവെന്ന് കാണിച്ചാണ് ഡോ.ശ്രീകുമാർ ഇതിനെ ഖണ്ഡിക്കുന്നത്. ഈ റിപ്പോർട്ടിൽ തവളകൾ അടക്കമുള്ള ജീവികളിലെ എൻഡോസൾഫാന്റെ അംശവും അവ മരിച്ചുപോകുന്ന നിരക്കിനേക്കാൾ എത്രയോ കൂടുതയാണ്. അതുകൊണ്ട് ഈ റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിന്റെ എൻഡോസൾഫാൻ പഠനം കൊടിയ ചതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 54പേജുള്ള റിപ്പോർട്ട് തങ്ങൾക്ക് വേണ്ട രീതിയിൽ എഡിറ്റുചെയ്ത് വെറും 15പേജാക്കിമാറ്റി, സ്റ്റോക്ക് ഹോം കൺവെൻഷന്റെ സമയം നോക്കി പുറത്തുവിടുകയാണ് ചെയ്തത്.ആരോഗ്യ അവസ്ഥയെക്കുറിച്ചുള്ള മൂന്നാമത്തെ കോളം അപ്പാടെ ഒഴിവാക്കയാണ് കോഴിക്കോട് മെഡിക്കൽകോളജ് 15പേജ് റിപ്പോർട്ടാക്കിയത്. ഈ ഹെൽത്ത് സ്റ്റാറ്റസ് നോക്കുമ്പോൾ എൻഡോസൾഫാൻ ഉള്ളിലുള്ളവർക്കുപോലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല.ക്ഷീണം എന്ന 'അസുഖം'പോലും എൻഡോസൾഫാന്റെ ലേബലിൽ ഉൾപ്പെടുത്തിയാണ് ഇവിടെ ഡോക്ടർമാർ റിപ്പോർട്ട് നൽകിയതെന്നും ലജ്ജിപ്പിക്കുന്നതാണെന്ന് ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. എഡിറ്റുചെയ്യാത്ത 54പേജിലെ റിപ്പോർട്ടുകളിൽ 90ശതമാനം രോഗങ്ങളും തളിച്ച പഞ്ചായത്തുകളും തളിക്കാത്തവയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.
ലിസ്റ്റിൽ തെങ്ങിൽനിന്ന് വീണവർ തൊട്ട്, ഹെയർഡൈ അലർജിക്കാർവരെ
അതിലും രസാവഹമാണ് ഈ മെഡിക്കൽ ക്യാമ്പുകളിൽ ഉൾപ്പെട്ടവരുടെ വൈവിധ്യം. തെങ്ങിൽനിന്ന് വീണ് പരിക്കേറ്റവർ തൊട്ട് ഗൾഫിൽ അപകടത്തിൽ പെട്ടവരും, ഹെയർ ഡൈയുടെ അലർജിയേറ്റവരും വരെ ഇന്ന് സർക്കാറിന്റെ ദുരിതബാധിതർക്ക് ധനസഹായം കിട്ടാനുള്ള ലിസ്റ്റിലുണ്ട്.എൻഡോസൾഫാൻ തളിക്കുന്നതിന് മുമ്പ് ജനിച്ചവരും തളിനിർത്തിയതിന് ശേഷം ജനിച്ചവരും ലിസ്റ്റിലുണ്ട്. സ്‌കൂളുകളിൽ നടന്ന മെഡിക്കൽ ക്യാമ്പുകളിൽ ആളുകൾ ഇരച്ചത്തെിയതോടെ ഒരു മിനിട്ടുകൊണ്ട് ഡോക്ടർമാർ ഫോം ഒപ്പിട്ടുകൊടുക്കയായിരുന്നു. ഈ രോഗം എൻഡോസൾഫാൻ കൊണ്ടാണെന്ന് കരുതുന്നുണ്ടോ എന്ന കോളം മനസാക്ഷിക്കുത്തുകൊണ്ട് ചില ഡോക്ടർമാർ ഒഴിച്ചിട്ടെങ്കിലും എൻ.ആർ.എച്ച്.എം ജീവനക്കാർ ടിക്കിട്ട് കൊടുക്കയായിരുന്നു.ഇനി എൻഡോസൾഫാൻ കൊണ്ടുണ്ടാകുന്ന അസുഖങ്ങളായി നാട്ടിൽ കാണുന്ന എല്ലാ അസുഖങ്ങളെയും ആദ്യമേതന്നെ എഴുതിവച്ചാണ് മെഡിക്കൽ ക്യാമ്പുകൾ നടക്കുന്നത്. ക്ഷീണത്തെയും ബി.പിയെയുമൊക്കെ എങ്ങനെയാണ് എൻഡോസൾഫാനനുമായി ബന്ധപ്പെടുത്തുകയെന്നും ഡോ.ശ്രീകുമാർ ചോദിക്കുന്നു.
ചെലവിടുന്നത് 150കോടി; കാസർകോട്ട് ഇന്ന് സ്വാഭാവികമരണങ്ങൾ ഇല്ല
കാസർകോട്ട് ഇപ്പോൾ സ്വാഭാവിക മരണങ്ങൾ കുറവാണെന്നും എല്ലാ എൻഡോസൾഫാൻ മരണങ്ങളാണെന്നും ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ 750ഓളം പേർക്ക് സർക്കാർ ഒരോ ലക്ഷം വീതം കൊടുത്തിട്ടുണ്ട്. (ഇവരുടെ രക്തത്തിൽ എൻഡോസൾഫാന്റെ അംശം എത്രയുണ്ടെന്ന് അറിയാൻ പോസ്റ്റ്‌മോർട്ടംപോലും നടത്തിയിട്ടില്ല.) മറ്റ് അനുബന്ധകാര്യങ്ങളും ധനസഹായവുമൊക്കെയായി സർക്കാർ 150കോടിയോളം രൂപ ചെലവിട്ട് കഴിഞ്ഞു. ഇനി ഇത് എത്രയോകാലം തുടരേണ്ടിവരും. സാരമായ അസുഖങ്ങൾ ഉള്ളവർക്ക് മാത്രമല്ല, അനർഹർക്കും ഈ തുക കാലാകാലങ്ങളിൽ കിട്ടിക്കൊണ്ടിരിക്കും.
എന്നിട്ട് കാസർകോട്ടുകാർ നേടിയതെന്താണ്?
ആത്യന്തികമായി നോക്കുമ്പോൾ ഈ ദുഷ്പ്രചരണംകൊണ്ട് കൊടിയ നഷ്ടമാണ് കാസർകോട്ടുകാർക്കുണ്ടായത്.എൻഡോസൾഫാൻ തളിച്ച 11ഗ്രാമങ്ങൾ സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെട്ടു.ഇവിടെ വിവാഹങ്ങൾ നടക്കുന്നില്ല.ഭൂമി വിൽക്കാൻ കഴിയുന്നില്ല. കൈയും കാലുമില്ലാത്ത കുട്ടികൾ ഉണ്ടാവുമെന്ന് പേടികൊണ്ട് പലരും ഗർഭഛിദ്രം ചെയ്യുന്നെന്നും ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.ഈയിടെ പെരിയയിലെ ഒരു പെൺകുട്ടിയെ ബാംഗ്‌ളൂരിലെ ഒരു ഐ.ടി പ്രൊഫഷണൽ വിവാഹം ആലോചിച്ച കഥ ഡോ.ശ്രീകുമാർ പറയുന്നുണ്ട്. വിവാഹം ഉറപ്പിക്കാനായതോടെ വരനോട് സുഹൃത്തുക്കൾ , അവിടം എൻഡോസൾഫാൻ ഗ്രാമമാണെന്നും ജനിക്കുന്ന കുട്ടികൾക്ക് വൈകല്യമുണ്ടാവുമെന്നും പറഞ്ഞു. അതോടെ ആലോചന പ്രതിസന്ധിയിലായി.ഒടുവിൽ ഒരു സമാവായമെന്ന നിലയിൽ ചെറുക്കന്റെ വീട്ടുകാർ, പെണ്‌നിന്റെ രക്തം പരിശോധിക്കണമെന്നും അതിൽ എൻഡോസൾഫാന്റെ അംശമില്ലെങ്കിൽ വിവാഹം നടത്താമെന്നും പറഞ്ഞു.പക്ഷേ പെണ്ണിന്റെ വീട്ടുകാർക്ക് ഇത് അംഗീകരിക്കാനായില്ല.പരിശോധിച്ചാൽ എൻഡോസൾഫാൻ കാണുമെന്നായിരക്കണം അവരുടെ ഭീതി. അങ്ങനെ ആ വിവാഹവും മുടങ്ങി.
ഇനി എല്ലാം വിറ്റൊഴിവാക്കി ഈ നാട്ടിൽനിന്ന് രക്ഷപ്പെടാമെന്ന് കരുതിയാലും നടക്കില്ല. വെറുതെകൊടുത്താൽപോലും ഭൂമി ആരും വാങ്ങില്ല.വായുവും വെള്ളവും മൊത്തം വിഷമാണെന്നുവന്നാൽ ആ പ്രദേശത്തേക്ക് ആരാണ് അടുക്കുക.പിന്നെ സർക്കാർ സഹായമായി എന്തുകിട്ടിയിട്ടും എന്താണ് കാര്യം.
ചക്കിട്ടപ്പാറ രക്ഷപ്പെട്ടവിധം
കാസർകോട് ജില്ലക്കാർക്ക് സഹായം കിട്ടിത്തുടങ്ങിയതോടെ,മുമ്പ് എൻഡോസർഫാൻ ഇവിടെയൊക്കെ തളിച്ചിരുന്നുന്നെന്ന് പറഞ്ഞ് കേരളത്തിന്റെ പലഭാഗത്തുനിന്നും വാർത്തകൾ വരാൻ തുടങ്ങി.ഇതിൽ ശാസ്ത്രബോധമുള്ളവർ എങ്ങനെയാണ് പ്രതിരിക്കേണ്ടത് എന്നതിന്റെ ഉദാഹരണമായി കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയെ ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ചക്കിട്ടപ്പാറയിൽ എന്മകജെക്ക് സമാനമായി അസുഖങ്ങൾ ഉണ്ടെന്നും മുമ്പ് ഇവിടെ എൻഡോസൾഫാൻ തളിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരിൽ ചിലർ ചേർന്ന് അവിടെ പൗരസമിയിയുണ്ടാക്കി പ്രക്ഷോഭം തുടങ്ങി. എന്നാൽ ചക്കിട്ടപ്പാറയിലെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത് മറ്റൊന്നാണ്. പഞ്ചായത്തിൽ വികലാംഗപെൻഷൻ വാങ്ങിക്കുന്നവരുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് വഴി കിടപ്പിലായവരുടെയും മറ്റുകണക്കെടുത്ത്, ഇവിടുത്തെ മൊത്തം ജനസംഖ്യയുമായി ഹരിച്ച് ആവറേജ് എടുത്തപ്പോൾ അത് കേരള ശരാശരിയിലും താഴെയായിരുന്നു. അതായത് കേരളത്തിൽ എല്ലായിടത്തും കാണുന്നപോലുള്ള അസുഖങ്ങളേ, ചക്കിട്ടപ്പാറയിലും ഉള്ളൂവെന്ന് ചുരുക്കം.ഇതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ എൻഡോസർഫാൻ രോഗികൾ ഇല്ലെന്ന ലഘുലേഖ ഇറക്കി വിതരണം ചെയ്യുകയും ചെയ്തു. മറിച്ചായിരുന്നെങ്കിൽ വിവാഹംപോലും നടക്കാതെ, ഭൂമി വിൽക്കാനാവാതെ സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്ന കാസർകോടൻ ഗ്രാമങ്ങളുടെ അവസ്ഥവന്നേനെ ഈ നാടിനും
.
ഇനി എൻഡോസൾഫാൻ വേണമോ?
ഇതോടെ സ്വഭാവികമായും ഒരു സംശയം ഉയരുന്നു. ഡോ.ശ്രീകുമാറിനോപ്പോലുള്ളവർ ആരുടെ പക്ഷത്താണ്. ഇനി എൻഡോസൾഫാൻ വേണമെന്ന അഭിപ്രായം താങ്കൾക്കുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. താൻ തീർച്ചയായും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ഒപ്പമാണെന്നും,കാസർകോട് മാത്രമല്ല കേരളം മുഴുവനുള്ള കിടപ്പിലായ രോഗികൾക്ക് സഹായം കിട്ടണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.അതേസമയം ഒരു സ്റ്റേറ്റിനെമുഴുവൻ മുൾമുനയിൽ നിർത്തികൊണ്ട്, റാൻസംമണി ചോദിക്കുന്നപോലെ ധനസഹായം ആവശ്യപ്പെടുന്നതിലെ വിയോജിപ്പും അദ്ദേഹം രേഖപ്പെടുന്നു.'നിലവിലെ സാഹചര്യത്തിൽ എൻഡോസൾഫാൻ ആവശ്യമില്ല.ഇന്ന് അതിനേക്കാൾ നല്ലതും ഫലപദ്രവുമായി തന്മാത്രകൾ നമ്മുടെ കൈയിലുണ്ട്.അതുകൊണ്ടുതന്നെ എൻഡോസൾഫാൻ ഇല്ലാതായാലും ഇന്ത്യയിലെ കൃഷിക്കോ,കർഷകർക്കോ അത് യാതൊരു സ്വാധീനവും ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാന്നു. പുതിയതും കൂടുതൽ മേന്മയുള്ളതുമായ വസ്തുക്കൾ വരുമ്പോൾ പഴയത് പിൻവലിക്കയെന്നത് ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളിൽ ഒന്നാണെന്നും ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍