Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഴക്കെടുതിക്കിടയിൽ ആരും ശ്രദ്ധിക്കാതെ വീണ്ടും സിപിഎം ഗുണ്ടായിസം; മണ്ണടിയിൽ ഡിവൈഎഫ്ഐക്കാർ എസ്ഐയെ പഞ്ഞിക്കിട്ടു; പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു; വകുപ്പുകൾ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏനാത്ത് പൊലീസിന് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി

മഴക്കെടുതിക്കിടയിൽ ആരും ശ്രദ്ധിക്കാതെ വീണ്ടും സിപിഎം ഗുണ്ടായിസം; മണ്ണടിയിൽ ഡിവൈഎഫ്ഐക്കാർ എസ്ഐയെ പഞ്ഞിക്കിട്ടു; പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു; വകുപ്പുകൾ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏനാത്ത് പൊലീസിന് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി

ആർ കനകൻ

കൊല്ല: ഉരുൾപൊട്ടലും മഴക്കെടുതിയും മൂലം മനുഷ്യജീവനുകൾ പൊലിയുകയും ദുരിത ജീവിതം തുടരുകയും ചെയ്യുന്നതിനിടെ വാർത്തകളിൽ നിന്ന് അകന്ന് സിപിഎമ്മിന്റെ ഗുണ്ടായിസം. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘർഷം നിയന്ത്രിക്കാൻ വന്ന എസ്ഐയെ ഡിവൈഎഫ്ഐക്കാർ പഞ്ഞിക്കിട്ടു. സഹപ്രവർത്തകനെ മർദിച്ചവർക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു. വകുപ്പുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് സിപിഎം അടൂർ ഏരിയാ സെക്രട്ടറിയുടെ ഭീഷണി. മണ്ണടിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം.

മണ്ണടി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ കൂടൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ കലാധരൻ പിള്ളയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീനി എസ് മണ്ണടി ഉൾപ്പെടെ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് ഏനാത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത്. ഇന്നലെ മണ്ണടി സർവീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പു നടക്കുന്നതിനിടയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ മുടിപ്പുര ജങ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിൽ വച്ച് വാക്കേറ്റമുണ്ടായിരുന്നു.

തടസം പിടിക്കാനെത്തിയതായിരുന്നു എസ്ഐ ഇരുവിഭാഗങ്ങളെയും നിയന്ത്രിച്ച് മാറ്റുന്നതിനിടയിലാണ് ശ്രീനിയും മറ്റ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായതെന്നും ഇതിനിടയിൽ മർദ്ദിക്കുകയായിരുന്നുവെന്നും എസ്ഐ കലാധരൻ പിള്ള പറഞ്ഞു. മർദ്ദനമേറ്റ എസ്ഐ അടൂർ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി. സഹകരണ മേഖലയിലെ ഉദ്യോഗസ്ഥ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് നിരന്തര സമരത്തിലാണ്. കഴിഞ്ഞദിവസം എആർ ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും ചെയ്ത സാഹചര്യത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തതോടെയാണ് സിപിഎം അടൂർ ഏരിയാ സെക്രട്ടറി എസ് മനോജ് രംഗത്ത് വന്നത്. പ്രതികൾക്കെതിരായ വകുപ്പ് ഇളവ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഏനാത്ത് പൊലീസിനാണ് സമ്മർദമുണ്ടായത്. ചില ഉന്നത ഉദ്യോഗസ്ഥർ മനോജ് പറയുന്നത് അനുസരിക്കാൻ വാക്കാൽ നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്. എന്നാൽ, ആക്രമണത്തിന് ഇരയായ എസ്ഐ കലാധരൻ പിള്ള പരാതിയിൽ ഉറച്ചു നിൽക്കുകയാണ്. ഇദ്ദേഹത്തിനെതിരേയും സിപിഎം ഭീഷണി മുഴക്കുന്നുണ്ട്. തന്നെ ശക്തമായി ശ്രീനി മർദിച്ചുവെന്നാണ് എസ്ഐയുടെ മൊഴി.

ഇതിൻ പ്രകാരമാണ് ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തത്. എന്നാൽ, എസ്ഐ അടിച്ചപ്പോൾ താൻ തടയുക മാത്രമാണ് ചെയ്തത് എന്നാണ് ശ്രീനി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP