Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കണ്ണേ കരളേ പ്രശാന്തേ എന്ന് മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് സഹപ്രവർത്തകർ; പൊന്നാടയും പൂക്കളും നൽകി സ്വീകരിച്ച് വനിതാ ജീവനക്കാർ; പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് സദാ മേയർക്കൊപ്പമുള്ള ഡഫേദാർ മോഹനനെ; കെട്ടിപ്പിടിച്ചുള്ള മോഹനന്റെ കരച്ചിൽ കണ്ട് വിങ്ങി പൊട്ടി നിയുക്ത വട്ടിയൂർക്കാവ് എംഎൽഎ; മേയർ പദവി രാജിവെക്കാൻ പ്രശാന്ത് എത്തിയപ്പോൾ നഗരസഭയിൽ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങൾ

കണ്ണേ കരളേ പ്രശാന്തേ എന്ന് മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് സഹപ്രവർത്തകർ; പൊന്നാടയും പൂക്കളും നൽകി സ്വീകരിച്ച് വനിതാ ജീവനക്കാർ; പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് സദാ മേയർക്കൊപ്പമുള്ള ഡഫേദാർ മോഹനനെ; കെട്ടിപ്പിടിച്ചുള്ള മോഹനന്റെ കരച്ചിൽ കണ്ട് വിങ്ങി പൊട്ടി നിയുക്ത വട്ടിയൂർക്കാവ് എംഎൽഎ; മേയർ പദവി രാജിവെക്കാൻ പ്രശാന്ത് എത്തിയപ്പോൾ നഗരസഭയിൽ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും തിരുവനന്തപുരം നഗരസഭ മേയറുമായ വികെ പ്രശാന്തിനായിരുന്നു. 14465 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വട്ടിയൂർക്കാവുകാർ നിയമസഭയിലേക്ക് അയച്ച അദ്ദേഹത്തിന്റെ പ്രത്യേകത സദാ മുഖത്തുള്ള സൗമ്യതയാണ്. സാധാരണക്കാരിൽ സാധാരണക്കാരനായ പ്രശാന്ത് ഇന്ന് ഔദ്യോഗികമായി മേയർ പദവിയിൽ നിന്ന് രാജി വെക്കാനെത്തിയപ്പോൾ നഗരസഭ കാര്യാലയം സാക്ഷിയായത് വികാരഭരിതമായ രംഗങ്ങൾക്കാണ്. വിടവാങ്ങൽ ചടങ്ങിൽ പൊട്ടിക്കരഞ്ഞാണ് മേയർ ബ്രോ യാത്രയായത്.

പാർട്ടി മൂന്നാം സ്ഥാനത്തുള്ള ഒരു മണ്ഡലത്തിൽ ആണ് പ്രശാന്ത് വിജയിച്ച് കയറിയത്. ഇന്ന് ഉച്ചയ്ക്ക് 12:30നാണ് മേയർ പദവി അദ്ദേഹം ഔദ്യോഗികമായി ഒഴിഞ്ഞത്. അപ്രതീക്ഷിതമായി മേയറായ വ്യക്തിയാണെങ്കിലും കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ളപ്പോൾ മേയർ ബ്രോ പിരിഞ്ഞ് പോയതിൽ ജീവനക്കാർക്കും വലിയ സങ്കടം തന്നെയായിരുന്നു.എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വികെ പ്രശാന്ത് മേയർ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് നൽകുന്നതിന് വേണ്ടി നഗരസഭാ ആസ്ഥാനത്ത് എത്തിയപ്പോൾ അവിടെ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങൾ ആയിരുന്നു. ഒരു നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട് മേയർ ബ്രോയും വിങ്ങിപ്പൊട്ടി.

രാജിക്കത്ത് നൽകാൻ എത്തിയ പ്രശാന്തിനെ സ്വീകരിക്കാൻ ജീവനക്കാർ എല്ലാം തന്നെ എത്തിയിരുന്നു.പൂച്ചെണ്ട് നൽകിയും പൊന്നാട അണിയിച്ചും മേയർ ബ്രോയോടുള്ള സ്നേഹം എല്ലാവരും പങ്കുവെച്ചു. മുദ്രാവാക്യം വിളിച്ച് നിയുക്ത എംഎൽഎയ്ക്ക് അഭിവാദ്യം അർപ്പിച്ചു. കണ്ണേ കരളേ പ്രശാന്തേ എന്ന് വിളിച്ചായിരുന്നു സ്വീകരണം.മേയർക്കൊപ്പം എല്ലായ്‌പ്പോഴും ഉണ്ടായിരുന്ന ഡഫേദാർ മോഹനനെ കണ്ടപ്പോഴാണ് ഇരുവർക്കും നിയന്ത്രണം വിട്ടത്. മേയറെ കെട്ടിപ്പിടിച്ച് മോഹനൻ വിങ്ങിപ്പൊട്ടി. ഇതോടെ പ്രശാന്തിന്റെയും കണ്ണുകൾ നിറഞ്ഞു. തങ്ങളുടെ പ്രിയങ്കരനും ആരാധ്യനുമായ മേയർ പടിയിറങ്ങി പോയപ്പോൾ നിരവധി ജീവനക്കാരും സഹപ്രവർത്തകരും കണ്ണു നിറഞ്ഞു.

ജീവനക്കാരെയും കൗൺസിലർമാരെയും എല്ലാം ഒരു കുടുംബം പോലെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ പ്രശാന്ത് വലിയ വിജയമായിരുന്നു. പ്രതിപക്ഷ പാർട്ടികളായ ബിജെപിയിലോ കോൺഗ്രസിലോ ഉള്ള ഒരു കൗൺസിലർക്ക് പോലും മേയർ എന്ന നിലയിൽ പ്രശാന്തിനോട് എതിർപ്പില്ല. നാല് വർഷത്തെ ഭരണത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ആരെയും വേർതിരിച്ച് കണ്ടിട്ടില്ലെന്നും തലസ്ഥാന നഗരത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന സന്തോഷത്തോടെ തന്നെയാണ് പോകുന്നത് എന്നുമാണ് പ്രശാന്ത് പറയുന്നത്. നഗരത്തിനായി തുടങ്ങി വെച്ച പദ്ധതികൾ ഒരിക്കലും മുടങ്ങരുത് എന്ന ആഗ്രഹം മാത്രമെ തനിക്ക് ഉള്ളൂ എന്നും പ്രശാന്ത് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP