Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റൺവേ നവീകരണം കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളം സജ്ജമായതോടെ കേരളത്തെ ലോകനഗരങ്ങളുമായി ബന്ധിപ്പിക്കാൻ എമിറേറ്റ്‌സ് വിമാനം കളത്തിൽ; ദുബായ് മേഖലയിലേക്ക് കോഴിക്കോട്ടു നിന്നും എമിറേറ്റ്സ് എയർ സർവീസ് ഓഗസ്റ്റിൽ തുടങ്ങും; പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനം; ഇനി കരിപ്പൂരിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും എമിറേറ്റ്‌സിന്റെ കണക്ഷൻ വിമാനത്തിൽ പറക്കാം

റൺവേ നവീകരണം കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളം സജ്ജമായതോടെ കേരളത്തെ ലോകനഗരങ്ങളുമായി ബന്ധിപ്പിക്കാൻ എമിറേറ്റ്‌സ് വിമാനം കളത്തിൽ; ദുബായ് മേഖലയിലേക്ക് കോഴിക്കോട്ടു നിന്നും എമിറേറ്റ്സ് എയർ സർവീസ് ഓഗസ്റ്റിൽ തുടങ്ങും; പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനം; ഇനി കരിപ്പൂരിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും എമിറേറ്റ്‌സിന്റെ കണക്ഷൻ വിമാനത്തിൽ പറക്കാം

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: റൺവേ നവീകരണം പൂർത്തിയായതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങൾ സർവീസ് തുടങ്ങിക്കഴിഞ്ഞു. ഏറെ കാലത്തിന് ശേഷം വലിയ വിമാനങ്ങൾ സർവീസ് തുടങ്ങിയത് വലിയ നേട്ടമായി തന്നെയാണ് മലബാറിലെ പ്രവാസികൾ വിശ്വസിക്കുന്നത്. ഇപ്പോഴതാ കേരളത്തിന് മുഴുവൻ നേട്ടമായി കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എമിറേറ്റ്‌സ് വിമാനങ്ങൾ സർവീസ് തുടങ്ങുന്നു. ഓഗസ്റ്റ് മാസം അവസാനത്തോടെ കരിപ്പൂരിൽ നിന്നും എമിറേറ്റ്‌സ് വിമാനം തുടങ്ങും.

ഇതുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കി. ഡി.ജി.സി.എയുടെ പ്രത്യേക അനുമതിക്കാണ് കാത്തിരിക്കുന്നത്. സൗകര്യമായ സമയവും ലഭിക്കേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും ടിക്കറ്റ് ബുക്കിങ് തുടങ്ങുക. നേരത്തെ കോഴിക്കോടു നിന്നും എമിറേറ്റ്‌സ് സർവീസുകൾ തുടങ്ങിയിരുന്നു. പിന്നീട് ഇടക്കാലം കൊണ്ട് ഈ സർവീസുകൾ നിലക്കപ്പെടുകയായിരുന്നു. അടുത്തിടെ എമിറേറ്റ്‌സ് എയറിന്റെ അടുത്ത സർവീസ് കണ്ണൂരിലേക്കാണെന്ന് വ്യാപകമായി പ്രചാരണം ഉയർന്നിരുന്നു.

വലിയ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും കോഴിക്കോട് സർവീസ്. നിലവിൽ ബോയിങ്ങ് ബി 777200 ആർ, ബി 777300 ഇ ആർ എയർ ബസ് ഇനത്തിൽപ്പെട്ട എ 380800 വിമാനങ്ങളാണ് ഇവർക്ക് സർവീസിനുള്ളത്. ഇവയെല്ലാം മുന്നൂറിൽ ഏറെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളവയാണ്. നേരത്തേ സർവീസ് നടത്തിയിരുന്ന വലിയവിമാനങ്ങൾക്ക് നിരോധനം വന്നതോടെയാണ് കോഴിക്കോട്ടുനിന്നുള്ള എമിറേറ്റ്സിന്റെ സർവീസുകൾ പിൻവലിച്ചത്.

ദുബായ് മേഖലയിലേക്കായിരിക്കും എമിറേറ്റ്സ് വിമാനങ്ങൾ പറക്കുക. ലോകത്തിന്റെ ഏത് ഭാഗത്തേക്കും കണക്ഷൻ വിമാനങ്ങൾ എന്നതായിരിക്കും എമിറേറ്റ്സിന്റെ പ്രധാന ആകർഷണം. ദുബായാണ് ഏഷ്യയെ എല്ലാ ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്ന കണക്ഷൻ ഹബ്ബായി പ്രവർത്തിക്കുന്നത്. എമിറേറ്റ്‌സാണ് ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാനക്കമ്പനിയും. ഈ കമ്പനി കരിപ്പൂരിൽ നിന്നും വീണ്ടും സർവീസ് തുടങ്ങുന്നത് വലിയ നേട്ടമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ ഗൾഫ് മേഖലയിലേക്ക് മാത്രമാണ് കോഴിക്കോട്ടുനിന്ന് വിമാന സർവീസ് ഉള്ളത്. യൂറോപ്പിലേക്കും പൂർവ്വേഷ്യയിലേക്കുമുള്ള യാത്രക്കാർ ഇപ്പോൾ ചെന്നൈ മുംബൈ കൊച്ചി വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. എമിറേറ്റ്സ് എത്തുന്നതോടെ ഇവർക്കും കോഴിക്കോട്ട്‌നിന്ന് പറക്കാനാവും എന്നതാണ് ഒരു സൗകര്യം. ഇതോടെ കോഴിക്കോടു നിന്നും വിമാനം കയറായിൽ എമിറേറ്റ്‌സിന്റെ തന്നെ മറ്റ് കണക്ഷൻ ഫ്‌ളൈറ്റ് വഴി യൂറോപ്പിലേക്ക് അടക്കം യാത്ര ചെയ്യാൻ സാധിക്കും.

സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി എമിറേറ്റ്‌സിന്റെ സാങ്കേതിക വിദഗ്ധരുടെ സംഘം കരിപ്പൂരിലെത്തി പരിശോധന പൂർത്തിയാക്കിയിരുരുന്നു സൗദി എയർലൈൻസിനും എയർഇന്ത്യക്കും പിന്നാലെയാണ് എമിറേറ്റ്്‌സും വലിയ വിമാനങ്ങളുമായി ദുബായിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. പുതിയ വിമാനങ്ങളുമായി കൂടുതൽ കമ്പനികളെത്തുന്നത് കരിപ്പൂരിന്റെ പ്രതീക്ഷകൾക്ക് ഊർജം പകരും. എമിറേറ്റ്‌സ് ദുബായ് ഓപ്പറേഷൻ വൈസ് പ്രസിഡന്റ് മോഹൻ ശർമ, സീനിയർ ഫ്‌ളൈറ്റ് ഓപ്പറേഷൻ എൻജിനീയർ മന്ദാർ വേലങ്കർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിമാനത്താവള ഡയറക്ടറുമായും എയർപോർട്ട് അഥോറിറ്റിയിലെ സാങ്കേതിക വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

എമിറേറ്റ്്‌സ് സംഘം റൺവേയിലും പരിശോധന പൂർത്തിയാക്കി. പുതിയ ടെർമിനൽ കൂടി തുറന്നു കൊടുത്തതോടെ കരിപ്പൂർ വഴിയുള്ള യാത്രക്കാർക്കേ സൗകര്യവും സേവനയും ഇരട്ടിയായതും സംഘത്തെ ബോധ്യപ്പെടുത്തിയത് ഗുണകരമായി. എമിറേറ്റ്‌സ് എത്തുന്നതോടെ ലോകത്തെ എല്ലായിടത്തേക്കുമുള്ള യാത്രക്കാർക്ക് സൗകര്യപ്രദമാവും. കരിപ്പൂർ വഴിയുള്ള കയറ്റുമതിക്കും ഗുണം ചെയ്യും.

കോഴിക്കോട് -ദുബായ് എമിറേറ്റ്‌സ് സർവീസ് കഴിഞ്ഞ നാലു വർഷം മുൻപാണു റൺവേ നവീകരണത്തിന്റെ പേരിൽ കോഴിക്കോട്ടുനിന്നു പിൻവലിച്ചത്. മെച്ചപ്പെട്ട സേവനങ്ങളോടെ സർവീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാൻ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ എമിറേറ്റ്‌സിന്റെ ബോയിങ് 777 -300 ഇആർ, ബോയിങ് 777-200 എൽആർ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോർട്ട് കോഴിക്കോട് എയർപോർട്ട് അഥോറിറ്റി, ഡൽഹി കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. ഇവയുടെ പരിശോധനകൾക്കു ശേഷമാണു സർവീസ് നടത്തുന്നതിനു ശുപാർശ ചെയ്ത് ഡിജിസിഎക്ക് സമർപ്പിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP