Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനം ലാൻഡ് ചെയ്ത ശേഷം വീണ്ടും പറന്നുയർന്ന് നിലത്തു വന്നിടിച്ചു; സീറ്റ് ബെൽറ്റ് ഊരിയ ശേഷമാണ് പുക ഉയരുന്നത് കണ്ടത്; കൂട്ടകരച്ചിലും നിലവിളികളും ഉയർന്നതോടെ എമർജൻസി വാതിൽ വഴി പുറത്തുചാടി: കത്തിയമർന്ന എമിറേറ്റ്‌സ് വിമാനത്തിലെ മരണ മുഖത്തിൽ നിന്നു രക്ഷപെട്ട യാത്രക്കാരൻ പറയുന്നു..

വിമാനം ലാൻഡ് ചെയ്ത ശേഷം വീണ്ടും പറന്നുയർന്ന് നിലത്തു വന്നിടിച്ചു; സീറ്റ് ബെൽറ്റ് ഊരിയ ശേഷമാണ് പുക ഉയരുന്നത് കണ്ടത്; കൂട്ടകരച്ചിലും നിലവിളികളും ഉയർന്നതോടെ എമർജൻസി വാതിൽ വഴി പുറത്തുചാടി: കത്തിയമർന്ന എമിറേറ്റ്‌സ് വിമാനത്തിലെ മരണ മുഖത്തിൽ നിന്നു രക്ഷപെട്ട യാത്രക്കാരൻ പറയുന്നു..

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: 282 ജീവനുകളാണ് ഇന്ന് ഭാഗ്യത്തിന്റെ മാത്രം പിൻബലത്തിൽ ലോകത്ത് ദുബായ് വിമാനത്താവളത്തിൽ വച്ച് രക്ഷപെട്ടത്. തിരുവനന്തപുരത്തു നിന്നും ദുബായിൽ എത്തിയ എമിറേറ്റ്‌സ് എയർലൈൻസ് ഇകെ 521 ലെ വിമാനം അവസാന നിമിഷമാണ് അപകടത്തിൽപ്പെട്ടത്. മരണത്തെ മുഖാമുഖം കണ്ട് പല യാത്രക്കാർക്കും ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിരുന്നില്ല. കേരളത്തിൽ ടൂറിസ്റ്റുകളായി എത്തിയവരും അവധി ആഘോഷിക്കാൻ എത്തിയവരുമായിരുന്നു വിമാനത്തിലെ നല്ലൊരു ശതമാനം യാത്രക്കാരും. ഇതിൽ തന്നെ നൂറിൽ താഴെ പേർ മലയാളികളുമായിരുന്നു. മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടൽ വിട്ടുമാറാതെ ഒരു യാത്രക്കാരൻ അത്ഭുതകരമായ രക്ഷപെടലിനെ കുറിച്ച് പഞ്ഞത് ഇങ്ങനെയായിരുന്നു.

സായി ഭാസ്‌ക്കർ എന്ന യാത്രക്കാരൻ പറയുന്നത് അൽപ്പമെങ്കിൽ വൈകിയിരുന്നെങ്കിൽ ജീവൻ തിരികേ ലഭിക്കില്ലായിരുന്നു എന്നാണ്. വിമാനം ലാൻഡ് ചെയ്യും വരെ എന്താണ് സംഭവമെന്ന് പല യാത്രക്കാർക്കും മനസിലായിരുന്നില്ല. എമൻജൻസി ലാൻഡിംഗാണെന്ന സൂചനയുണ്ടായിരുന്നെങ്കിലും പലർക്കും ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ്അതുകൊണ്ട് തന്നെ പുക വരുന്നത് കണ്ട് പലരും എമർജൻസി വാതിൽ തുറന്ന് രക്ഷപെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ശേഷം വീണ്ടും പറന്നുയർന്ന് നിലത്തുവന്നിടിക്കുകയായിരുന്നു. യാത്രക്കാർ സീറ്റ് ബെൽറ്റ് ഊരിയ ശേഷമാണ് പുക ഉയരുന്നത് കണ്ടത്. ഇതോടെ മുൻവശത്തുള്ള എമർജൻസി വാതിൽ വഴി പുറത്തുകടക്കുകയായിരുന്നുവെന്നും സായി ഭാസ്‌കർ പറഞ്ഞു. രണ്ടര മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ദുബായ് എയർപ്പോർട്ടിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് തയ്യാറെടുപ്പിലായിരുന്നു എല്ലാ യാത്രക്കാരും. പലരും സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നു. ഇപ്പോഴാണ് എമർജൻസി നിർദ്ദേശം വന്നത്. ലാൻഡ് ചെയ്ത ഉടനെ എല്ലാവരോടും പുറത്തേക്കിറങ്ങി വേഗത്തിൽ രക്ഷപ്പെടാനായിരുന്നു നിർദ്ദേശം.

ഇതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്ധാളിപ്പിലായിരുന്നു യാത്രക്കാർ. കൂട്ടകരച്ചിലും നിലവിളികളും ഉയർന്നു. ചിലർ മൗനമായി ഇരു കയ്യും നീട്ടി പ്രാർത്ഥിക്കുന്നണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടനെ എല്ലാ സുരക്ഷാ വാതിലും തുറന്നു. യാത്രക്കാർ പുറത്തേക്കോടി. ഓട്ടത്തിനിടിയിൽ സ്ത്രീകളിൽ ചിലർ മുട്ടിടിച്ച് വീണു. കയ്യിലുണ്ടായിരുന്ന ബാഗും സാധനങ്ങളൊന്നും എടുക്കാതെയാണ് പലരും ജീവനും കൊണ്ട് ചാടി ഇറങ്ങി ഓടിയത്. ഓടികിതച്ച് വിമാനാത്തവളത്തിന്റെ ഒരു മൂലയിൽ കിതച്ചിരിക്കുമ്പോഴാണ് ഉണ്ടായ അപകടത്തിന്റെ വലുപ്പം തിരിച്ചറിയുന്നത്. പലർക്കും ചെറിയ പരിക്കുകളുണ്ട്. എന്നാലും ജീവൻ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലായി പലരും.

പുറത്തിറങ്ങിയപ്പോൾ ആംബുലൻസും സഹായിക്കാൻ ആൾക്കാരുമുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ കൺമുന്നിൽ വിമാനം കത്തിയെരിയുന്ന കാഴ്‌ച്ച കണ്ടിന്നു. ഇതോടെ പലർക്കും ഞെട്ടൽ മാറിയില്ല. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ പലരും കരഞ്ഞു. പലർക്കും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. അടിയന്തര സന്ദേശത്തെ തുടർന്ന് സ്ഥിരം ഇറങ്ങേണ്ട റൺവേയിൽ നിന്നുമാറി ലാൻഡ് ചെയ്യാനാണ് കൺട്രോൾ റൂമിൽ നിന്നു പൈലറ്റിന് നിർദ്ദേശം ലഭിച്ചത്. ലാൻഡിങ് സമയത്ത് വിമാനത്തിന് വലിയ ഇളക്കം അനുഭവപ്പെട്ടിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞു. വിമാനത്തിന്റെ ചിറക് ഇടിച്ചിരുന്നു എന്നുമാണ് മറ്റൊരു യാത്രക്കാരനായ ഷാജി പറഞ്ഞത്. യാത്രക്കാർ പുറത്തിറങ്ങിയ ഉടൻ വിമാനം കത്തിയമരുകയായിരുന്നു.

എമർജൻസി എക്‌സിറ്റിലൂടെ 45 സെക്കൻഡിനുള്ളിൽ യാത്രക്കാരെയെല്ലാം പുറത്തിറക്കാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കുട്ടികളുമായി സ്ത്രീകളടക്കം യാത്രക്കാരെല്ലാം വിമാനത്തിൽ നിന്ന് ചാടിയിറങ്ങി ജീവനും കൊണ്ട് ഓടുകയായിരുന്നു. ഇതിനിടെ നിസാര പരുക്കേറ്റ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ക്ലിനിക്കിൽ ചികിത്സ നൽകി. യാത്രക്കാർ ആരും ഇതുവരെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.

അഗ്‌നിബാധയിൽ വിമാനത്തിന്റെ മുക്കാൽ ഭാഗവും കത്തിപ്പോയിട്ടുണ്ട്. യാത്രക്കാരുടെ ലഗ്ഗേജുകളെല്ലാം നഷ്ടപ്പെട്ടതായാണ് വിവരം. വേനൽ അവധി കഴിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളായിരുന്നു വിമാനത്തിലെ പ്രധാന യാത്രക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP