Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകാശത്ത് മുക്കാൽ മണിക്കൂറും തീ തിന്ന് യാത്രക്കാർ; ജീവനോടെ ബന്ധുക്കളെ കാണാനാകുമോ എന്നുപോലും പേടിച്ചുപോയ നിമിഷങ്ങളെന്ന് യാത്രികർ; കോഴിക്കോട്ടെ ടേബിൾ ടോപ്പിൽ ലാൻഡിങ് റിസ്‌ക്കെന്ന് മനസ്സിലാക്കി നെടുമ്പാശ്ശേരിയിലേക്ക് പറന്നു; ലാൻഡു ചെയ്യാനുള്ള ശ്രമം വിജയം കണ്ടത് നാലാമത്തെ പരിശ്രമത്തിൽ; സ്പൈസ് ജെറ്റ് വിമാനത്തകരാർ ഇന്നലെ നെടുമ്പാശ്ശേരിയെ ഭീതിയിലാഴ്‌ത്തിയത് ഇങ്ങനെ

ആകാശത്ത് മുക്കാൽ മണിക്കൂറും തീ തിന്ന് യാത്രക്കാർ; ജീവനോടെ ബന്ധുക്കളെ കാണാനാകുമോ എന്നുപോലും പേടിച്ചുപോയ നിമിഷങ്ങളെന്ന് യാത്രികർ; കോഴിക്കോട്ടെ ടേബിൾ ടോപ്പിൽ ലാൻഡിങ് റിസ്‌ക്കെന്ന് മനസ്സിലാക്കി നെടുമ്പാശ്ശേരിയിലേക്ക് പറന്നു; ലാൻഡു ചെയ്യാനുള്ള ശ്രമം വിജയം കണ്ടത് നാലാമത്തെ പരിശ്രമത്തിൽ; സ്പൈസ് ജെറ്റ് വിമാനത്തകരാർ ഇന്നലെ നെടുമ്പാശ്ശേരിയെ ഭീതിയിലാഴ്‌ത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജിദ്ദയിൽ നിന്നും കോഴിക്കോട് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഇന്നലെ സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തിയപ്പോൾ ഒഴിവായത് വൻ ദുരന്തമാണ്. ലാൻഡ് ചെയ്യാൻ സാധിക്കാതെ മുക്കാൽ മണിക്കൂറോളമാണ് വിമാനം ആകാശത്ത് ചുറ്റിത്തിരിഞ്ഞത്. കോഴിക്കോട് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം കൊച്ചിയിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ ഇടയാക്കിയത് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലമായിരുന്നു. മൂന്ന് തവണ ശ്രമിച്ച ശേഷം നാലാമത്തെ തവണയാണ് വിമാനം നെടുമ്പാശ്ശേരിയിലെ റൺവേയിൽ ഇറക്കാൻ സാധിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിൽ ടേബിൾ ടോപ് റൺവെ ആയതിനാൽ അപകടസാധ്യത മുന്നിൽക്കണ്ട് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയാിയരുന്നു. വെള്ളി വൈകിട്ട് 6.27ന് ആയിരുന്നു വിമാനം കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നത്. 5.59ന് ആണ് വിമാത്തിന്റെ തകരാർ ശ്രദ്ധയിൽ പെട്ടത്. കോഴിക്കോട് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയിൽ ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രണ്ടു വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി. കോഴിക്കോട് ലാൻഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാൻഡു ചെയ്യാൻ ശ്രമം നടത്തിയ ശേഷം നാലാമതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്.
എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം മുന്നിൽ കണ്ടാണ് കൊച്ചി വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത്. കോഴിക്കോടു വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെ വിവരം യാത്രക്കാരുമായി പങ്കുവച്ചിരുന്നു.

മുക്കാൽ മണിക്കൂറിലേറെ നീണ്ട അനിശ്ചിതാവസ്ഥയ്ക്കു വിരാമമാകുമ്പോഴേക്കും യാത്രക്കാരിൽ ഏറെയും ജീവഭയത്തിലായിക്കഴിഞ്ഞിരുന്നു. ജീവനോടെ ബന്ധുക്കളെ കാണാനാകുമോ എന്നു പേടിച്ചു പോയിരുന്നെന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു. അടിയന്തര സാഹചര്യം മുന്നിൽ നിർത്തി വിമാനം ഇറക്കാൻ പോകുന്നു എന്ന വിവരെ അറിഞ്ഞപ്പോൾ തന്നെ എല്ലാവരും ഭയന്നിരുന്നു. ചിലർ പ്രാർത്ഥനകളുമായി കഴിഞ്ഞു കൂടി.

ടേബിൾ ടോപ്പ് വിമാനത്താവളമായ കോഴിക്കോടിന് പകരം നെടുമ്പാശ്ശേരിയ ലാൻഡിങിനായി തിരഞ്ഞതെടുത്തതോടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 6.29ന് നെടുമ്പാശേരിയിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആംബുലൻസുകളും ഫയർഫോഴ്‌സ് യൂണിറ്റുകളും സജ്ജമായി. സമീപത്തെ ആശുപത്രികളിലേക്ക് വിവരം കൈമാറി. പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. എന്തിനും സജ്ജമായി വിമാനത്താവള അധികൃർ ഒരുക്കങ്ങൽ ചെയ്തിരന്നു.

ഈ സമയത്ത് നെടുമ്പേശ്ശേരിയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ മറ്റിടങ്ങളിലേക്ക് തിരിച്ചു വിട്ടു. കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള വന്ന വിമാനങ്ങളിൽ ചിലത് ഇങ്ങനെ കോയമ്പത്തൂരിലേക്ക് വഴിതിരിച്ചു വിട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 മിനിട്ട് പിന്നിട്ടശേഷം 7.19ന് വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ ആശങ്കകൾക്ക് വിരാമമായി. എമർജൻസി ലാൻഡിങ് കഴിഞ്ഞതോടെ വിമാനത്താവളത്തിലെ ഹൈ അലർട്ട് പിൻവലിച്ചു.

മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ വക്താവ് പറഞ്ഞു. ഇവരെ ടെർമിനലിലേക്ക് മാറ്റി. ദുബൈയിൽനിന്ന് എത്തുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഇവരെ കോഴിക്കോട്ടേക്ക് പിന്നീട് എത്തിക്കുകയും ചെയ്തു. എന്തായാലും യാത്രക്കാരെ മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു നെടുമ്പേശ്ശേരിയിൽ ഇനന്നലെ വൈകീട്ട് ഉണ്ടായത്.

അടുത്തിടെ സ്‌പൈസ്് ജെറ്റിന് ഇടക്കിടെ സാങ്കേതിക തകരാർ ഉണ്ടാകുന്നത് അടക്കം മാധ്യമങ്ങളിൽ വാർത്തയിൽ നിറഞ്ഞിരുന്നു. നേരത്തെ സ്‌പൈസ് ജെറ്റ് വിമാന സർവീസുകൾക്ക് നിലവിലുള്ള നിയന്ത്രണും വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തുകയുണ്ടായി. സർവീസുകൾ അടിക്കടി അപകട സാഹചര്യങ്ങൾ നേരിട്ട പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ 27 മുതലാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇത് ഒക്ടോബർ വരെ നീട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP