Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ; പഴി കേൾക്കുന്നത് യാതൊരു വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന്; ജേർണലിസം പാസായ ഞാൻ മാധ്യമ സുഹൃത്തുക്കളിൽ നിന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് കരുതിയില്ല; വിശദീകരണവുമായി കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബ്; തള്ളിക്കളയുന്നത് ശ്രീറാം വെങ്കിട്ടരാമന് ഡയാലിസിസും ഡ്രിപ്പിടലും നടത്തിയെന്ന ആരോപണങ്ങൾ

രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ; പഴി കേൾക്കുന്നത് യാതൊരു വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന്; ജേർണലിസം പാസായ ഞാൻ മാധ്യമ സുഹൃത്തുക്കളിൽ നിന്ന് വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് കരുതിയില്ല; വിശദീകരണവുമായി കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബ്; തള്ളിക്കളയുന്നത് ശ്രീറാം വെങ്കിട്ടരാമന് ഡയാലിസിസും ഡ്രിപ്പിടലും നടത്തിയെന്ന ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ചികിൽസയിൽ വിശദീകരണവുമായി കിംസ് ആശുപത്രി മാനേജ്‌മെന്റ്. വഴിവിട്ട് ശ്രീറാം വെങ്കിട്ടരാമന് ഒരു ആനുകൂല്യവും കിംസിൽ നൽകിയിട്ടില്ല. അപകടത്തിൽ പെട്ട ഒരു രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ. ഗവർൺമെന്റിന്റെ ഏത് അന്വേഷണത്തോടും ഒരു ആശുപത്രി പൂർണ്ണമായും സഹകരിക്കുകയും അതിനെ പിന്താങ്ങുകയും ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട തിരുവനന്തപുരം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആശുപത്രി സന്ദർശിച്ച് രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരിൽ നിന്നും വസ്തുതകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ശ്രീറാമിനെ റിമാൻഡ് ചെയ്യുകയും അവിടെ ചികിൽസ തുടരാൻ അനുവദിക്കുകയും ചെയ്തതെന്നാണ് കിംസ് ആശുപുത്രി പറയുന്നത്.

കിംസ് ആശുപത്രിക്ക് എതിരേയും അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ എനിക്ക് എതിരേയും ശ്രീറാം വെങ്കിട്ടരാമൻ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു തിരുവനന്തപുരം പ്രസ് ക്ലബ് കഴിഞ്ഞ മുപ്പത് വർഷത്തോളമുണ്ടായിരുന്ന പ്രസ് ക്ലബ്ബിലെ എന്റെ അംഗത്വം റദ്ദാക്കിയതായി അറിയുന്നുവെന്ന ആമുഖവുമായാണ് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. യാതൊരു വിധമായ വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന് മാധ്യമ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്ന് ഇത്രയേറെ വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ലെന്നും വിശദീകരിക്കുന്നു. 1976ൽ പ്രസ് ക്ലബിൽ നടത്തിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേർണലിസം പഠനം പൂർത്തിയാക്കിയ ഞാൻ അതിന് ശേഷം കഴിഞ്ഞ മുപ്പതോളം വർഷം പ്രസ് ക്ലബിന്റെ അംഗമായിരുന്നുവെന്നും പറയുന്നു.

കിംസ് ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമന് ഡയാലിസിസ് നടന്നുവെന്ന് മംഗളം വാർത്ത നൽകിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ ഡ്രിപ്പ് കൊടുത്തുവെന്നും റിപ്പോർട്ട് എത്തി. ഇതെല്ലാം തള്ളിക്കളയുകയാണ് കിംസ് മാനേജ്‌മെന്റ്.

കിംസ് ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബിന്റെ വിശദീകരണം ഇങ്ങനെ

കിംസ് ആശുപത്രിക്ക് എതിരേയും അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ എനിക്ക് എതിരേയും ശ്രീറാം വെങ്കിട്ടരാമൻ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു തിരുവനന്തപുരം പ്രസ് ക്ലബ് കഴിഞ്ഞ മുപ്പത് വർഷത്തോളമുണ്ടായിരുന്ന പ്രസ് ക്ലബ്ബിലെ എന്റെ അംഗത്വം റദ്ദാക്കിയതായി അറിയുന്നു. ശ്രീറാമിന് തെളിവ് നശിപ്പിക്കാൻ കിംസ് ആശുപത്രി സഹായം ചെയ്തുവെന്നും അത് മൂലം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പ്രസ് ക്ലബ് അംഗത്വം റദ്ദാക്കിയെന്നുമുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ എന്റെ ചിത്രം ഉൾപ്പെടെ പ്രചരിപ്പിക്കുകയാണ്. ഇതേ പറ്റിയുള്ള വാസ്തവ സ്ഥിതി എല്ലാവരും അറിയേണ്ടതാണ്.

2019 ഓഗസ്റ്റ് മൂന്നിന് രാവിലെ 3.41നാണ് ഒരു റോഡ് ആക്‌സിഡന്റിൽ ആശുപത്രിയുടെ ട്രോമാ കെയറിൽ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിൽ അഡ്‌മിനറ്റ് ചെയ്തത്. ഒട്ടനേകം ഏമർജൻസി പേഷ്യൻസ് വരുന്ന ട്രോമാകെയറിൽ സ്വീകരിക്കുന്ന പതിവ് രീതികൾ മാത്രമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ അവലംബിച്ചത്. ആശുപത്രിയിലെ മെഡിക്കൽ ടീം അദ്ദേഹത്തെ പരിശോധിക്കുകയും സ്റ്റാൻഡേർഡ് ട്രോമാ കെയറിൽ സ്വീകരിച്ചിരിക്കുന്ന പതിവ് രീതികൾ മാത്രമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ അവലംബിച്ചത്. ആശുപത്രിയിലെ മെഡിക്കൽ ടീം അദ്ദേഹത്തെ പരിശോധിക്കുകയും സ്റ്റാൻഡേർഡ് ട്രോമാ പ്രോട്ടോകോളുകൾ അനുസരിച്ചുള്ള ചികിൽസ നൽകുകയുമാണ് ഉണ്ടായത്. മാധ്യമങ്ങളിൽ വരുന്നത് പോലെ കിംസ് ആശുപത്രി മെഡിക്കൽ നിയമങ്ങളേയോ ധാർമികതയോ ലംഘിച്ചിട്ടില്ല. പകരം സാധാരണ നിലയ്ക്കുള്ള മെഡിക്കൽ കെയർ മാത്രമാണ് നൽകിയിട്ടുള്ളത്. കിംസിൽ ദിവസവും നിരവധി ആക്‌സിഡന്റ് കേസിൽ പെട്ട രോഗികൾ അഡ്‌മിറ്റ് ചെയ്യാറുണ്ട്.

അങ്ങനെ അദ്ദേഹത്തേയും അഡ്‌മിറ്റ് ചെയ്തു. അത് ഐസിയുവിൽ ആയിരുന്നില്ല. ലഭ്യമായിരുന്ന ഒരു മുറിയിലാണ്. ട്രീറ്റ്‌മെന്റിൽ നിയമപരമായ ഒരു കാര്യങ്ങളും ആശുപത്രി ചെയ്തിട്ടില്ല. ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും റിക്കോർഡ് ചെയ്തിട്ടുള്ളതുമാണ്. കിംസിൽ അദ്ദേഹമുണ്ടായിരുന്ന സമയത്ത് പൊലീസും കോടതിയും നിഷ്‌കർഷിച്ച എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്, ആരോപിക്കപ്പെടുന്നത് പോലെ നിയമപരമല്ലാത്ത ഒരു ചികിൽസയും ആശുപത്രി നൽകിയിട്ടില്ല. അതുമാത്രമല്ല വഴിവിട്ട് ശ്രീറാം വെങ്കിട്ടരാമന് ഒരു ആനുകൂല്യവും കിംസിൽ നൽകിയിട്ടില്ല. അപകടത്തിൽ പെട്ട ഒരു രോഗിയോട് കാണിക്കേണ്ട പ്രൊഫഷണൽ മര്യാദയും സഹായവും മാത്രമേ നൽകിയിട്ടുള്ളൂ. ഗവർൺമെന്റിന്റെ ഏത് അന്വേഷണത്തോടും ഒരു ആശുപത്രി പൂർണ്ണമായും സഹകരിക്കുകയും അതിനെ പിന്താങ്ങുകയും ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട തിരുവനന്തപുരം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആശുപത്രി സന്ദർശിച്ച് രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരിൽ നിന്നും വസ്തുതകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ശ്രീറാമിനെ റിമാൻഡ് ചെയ്യുകയും അവിടെ ചികിൽസ തുടരാൻ അനുവദിക്കുകയും ചെയ്തത്.

1976ൽ പ്രസ് ക്ലബിൽ നടത്തിയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേർണലിസം പഠനം പൂർത്തിയാക്കിയ ഞാൻ അതിന് ശേഷം കഴിഞ്ഞ മുപ്പതോളം വർഷം പ്രസ് ക്ലബിന്റെ അംഗമായിരുന്നു. ദുഃഖകരമെന്ന് പറയട്ടെ, എന്നോട് ഒരു വാക്ക് പോലും വിളിച്ച് സംസാരിക്കാതെ ഏകപക്ഷീയമായി എന്റെ അംഗത്വം റദ്ദാക്കുകയും അത് പല മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. യാതൊരു വിധമായ വഴിവിട്ട പ്രവർത്തനങ്ങൾക്കും അവസരം നൽകാതെ ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം മാത്രം നിർവഹിച്ചതിന് മാധ്യമ സുഹൃത്തുക്കളുടെ ഭാഗത്ത് നിന്ന് ഇത്രയേറെ വ്യക്തിപരമായ അധിക്ഷേപം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP