Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും റിമാൻഡിൽ; പയ്യന്നൂർ സ്വദേശികൾ ഒളിച്ചോടിയത് 9 പവനും നാല് ലക്ഷം രൂപയുമായി; കോഴിക്കോട് നിന്ന് പിടികൂടുമ്പോൾ പണത്തിൽ പാതി ചെലവിട്ടിരുന്നതായും പൊലീസ്

പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും റിമാൻഡിൽ; പയ്യന്നൂർ സ്വദേശികൾ ഒളിച്ചോടിയത് 9 പവനും നാല് ലക്ഷം രൂപയുമായി; കോഴിക്കോട് നിന്ന് പിടികൂടുമ്പോൾ പണത്തിൽ പാതി ചെലവിട്ടിരുന്നതായും പൊലീസ്

ബുർഹാൻ തളങ്കര

പയ്യന്നൂർ: പ്രായപൂർത്തിയാവാത്ത മകളെയും ഭർത്താവിനേയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു. ഒമ്പത് പവൻ സ്വർണ്ണാഭരണവും 4 ലക്ഷം രൂപയുമായി ഒളിച്ചോടിയ പച്ചക്കറിക്കടയിലെ ജീവനക്കാരിയും മത്സ്യവിൽപ്പനക്കാരനായ കാമുകനുമാണ് റിമാൻഡിലായത്.

പയ്യന്നൂർ പുതിയ ബസ്റ്റാന്റി ന് സമീപത്തെ പച്ചക്കറിക്കടയിലെ ജീവനക്കാരിയായ കോ റോം കൊക്കോട്ടെ ദിവ്യ (34), മത്സ്യവിൽപ്പനക്കാരനായ പഴയങ്ങാടി മാട്ടൂൽ സെൻട്രലിലെ പി.പി.ഹാരിസ് (40) എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േ്രടട്ട് കോടതി രണ്ടാഴ്ചത്തെ ക്ക് റിമാന്റു ചെയ്തത്. ഹാരിസിനെ കണ്ണൂർ സബ് ജയിലിലും ദിവ്യയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലുമാണ് പാർപ്പിച്ചത്.

11 വയസ് പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് നാടുവിട്ടതിന് ദിവ്യക്കെതിരെയും കുട്ടിയെ ഉപേക്ഷിച്ച് യുവതിയെ നാടു വിടാൻ പ്രേരിപ്പിച്ചതിന് ഹാരിസിനെതിരെയും ജൂവനൈൽ നിയമ പ്രകാരമുള്ള കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.കഴിഞ്ഞ മാസം 26 ന് ജോലി ചെയ്യുന്ന പയ്യന്നൂരിലെ സ്ഥാപനത്തിൽ നിന്നുമാണ് ഇവരും നാടുവിട്ടത്.

ഭർത്താവ് മഹേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് കസബ പൊലീസിന്റെ സഹകരണത്തോടെയാണ് ഇരുവരേയും പയ്യന്നൂർ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ മൊബൈൽ ഫോണിലെ സിമ്മുകൾ മാറ്റി മാറ്റി ഉപയോഗിച്ചതിനാൽ ഇവരുടെ താമസസ്ഥലം കണ്ടെത്താൻ അന്വേഷണസംഘത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. കഴിഞ്ഞ 26 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരി ധിയിൽ കൊമ്മേരിയിൽ വാടക വീട്ടിൽ താമസിച്ച് വരുന്നതിനിടയിലാണ് പിടിയിലായത്

പൊലീസ് പയ്യന്നൂർ ഇൻസ്‌പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്‌ഐ.പി. യദുകൃഷ്ണനും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒളിച്ചോടിയപ്പോൾ കൊണ്ടു പോയ 4,10,000 രൂപയിൽ രണ്ടുലക്ഷ ത്തോളം രൂപ ഇതിനകം ഇവർ ചെലവിട്ടുകഴിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP