Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടാനവേട്ടയ്ക്ക് വനംവകുപ്പ് പൂട്ടിട്ടപ്പോൾ നാട്ടാനകളെ ലക്ഷ്യമിട്ട് ആനക്കൊമ്പു മാഫിയ; ആനയുടമകളെ പാട്ടിലാക്കി കൊമ്പു മുറിച്ചെടുത്തു കൊയ്യുന്നത് ലക്ഷങ്ങൾ; സംസ്ഥാന വ്യാപകമായി മുറിച്ചെടുത്തത് നൂറുകണക്കിന് ആനകളുടെ കൊമ്പുകൾ

കാട്ടാനവേട്ടയ്ക്ക് വനംവകുപ്പ് പൂട്ടിട്ടപ്പോൾ നാട്ടാനകളെ ലക്ഷ്യമിട്ട് ആനക്കൊമ്പു മാഫിയ; ആനയുടമകളെ പാട്ടിലാക്കി കൊമ്പു മുറിച്ചെടുത്തു കൊയ്യുന്നത് ലക്ഷങ്ങൾ; സംസ്ഥാന വ്യാപകമായി മുറിച്ചെടുത്തത് നൂറുകണക്കിന് ആനകളുടെ കൊമ്പുകൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആനക്കൊമ്പ് കടത്തൽ മാഫിയയുടെ പ്രവർത്തനം നാട്ടിൻ പുറങ്ങളിൽ സജീവം.കാട്ടനകളുടെ കൊമ്പിന്റെ ലഭ്യത കുറഞ്ഞതോടെയാണ് അന്തർസംസ്ഥാന ബന്ധമുള്ള ആനക്കൊമ്പ് കടത്തൽ സംഘം നാട്ടിൻ പുറങ്ങളിൽ താവളമുറപ്പിച്ചിട്ടുള്ളത്.

അഴകേറിയ നാട്ടനകളുടെ കൊമ്പ് ചുരുങ്ങിയ വിലയിൽ തട്ടിയെടുക്കുകയാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം.നാട്ടാനകളുടെ ഉടമകളെ പാട്ടിലാക്കി ഇക്കൂട്ടർ സംസ്ഥാനത്തുനിന്നും കുറഞ്ഞ കാലയളവിനുള്ളിൽ വൻതോതിൽ ആനക്കൊമ്പ് കടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

നാട്ടാനകളുടെ കൊമ്പിൽ കൊത്തിയെടുക്കുന്ന വിഗ്രഹങ്ങൾക്കും കരകൗശല വസ്തുക്കൾക്കും വിപണിയിൽ നിലനിൽക്കുന്ന പ്രിയമാണ് തട്ടകം നാട്ടിൻ പുറങ്ങളിലേക്ക് കേന്ദ്രീകരിക്കാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

വിവാദമായ ഇടമലയാർ ആനവേട്ട കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വനമേഖലകളിൽ ആനവേട്ട തടയാൻ സംസ്ഥാന വനംവകുപ്പ് സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങിയെന്നാണ് ആനക്കൊമ്പ് കടത്തൽ മാഫിയ പുതിയ മേച്ചിൽപുറം തേടിയതിൽ നിന്നും വ്യക്തമാവുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് വനംവകുപ്പധികൃതർ പ്രതികളിലൊരാളിന്റെ ഗോഡൗണിൽ നിന്നും കണ്ടെത്തിയ 500 കിലോ ആനക്കൊമ്പിൽ ഏറിയ പങ്കും നാട്ടാനകളുടെ കൊമ്പുകളായിരുന്നതും ശ്രദ്ധേയമാണ്.

ഏറണാകുളം ജില്ലയിൽ 60-തോഓളം നാട്ടനകളുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ചട്ടങ്ങൾ പാലിച്ച് കൊമ്പ് മുറിച്ചത് നാല് ആനകളുടേത് മാത്രമെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ചുരുങ്ങിയ പക്ഷം ഇവിടെ മാത്രം വർഷം തോറും അനധികൃതമായി പത്തിലേറെ ആനകളുടെ കൊമ്പ് മുറിച്ചുമാറ്റുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ഇത് സംസ്ഥാന വ്യാപകമാവുമ്പോൾ നൂറുകണക്കിന് വരുമെന്നാണ് ലഭ്യമായ വിവരം.

ഒരുതവണ ഒരാനയുടെ കൊമ്പിൽ നിന്നും മുറിച്ചെടുക്കുന്ന ഭാഗത്തിന്റെ തൂക്കം ശരാശരി നാല് കിലോയിലേറെ വരുമെന്നാണ് ബന്ധപ്പെട്ട ഉദദ്യോഗസ്ഥനിൽ നിന്നും ലഭിച്ച വിവരം.വനംവകുപ്പിന് കീഴിലെ സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിനാണ് നാട്ടാനപരിപാലനചട്ടം സംമ്പന്ധിച്ചുള്ള നിരീക്ഷണത്തിന്റെയും കർമ്മപദ്ധതി നടത്തിപ്പിന്റെയും മേൽനോട്ട ചുമതല.

ഈ വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് രേഖമൂലം അപേക്ഷ നൽകുകയും ഇത് അനുവദിക്കപ്പെടുകയും ചെയ്ത ശേഷം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ നാട്ടനകളുടെ കൊമ്പ് മുറിക്കാവു എന്നാണ് ചട്ടം.മുറിക്കുന്ന കൊമ്പ് വനംവകുപ്പ് ഏറ്റെടുക്കുകയും ചെയ്യും.

എന്നാൽ ഉടമകളിൽ ഭൂരിപക്ഷവും ഇടനിലക്കാർ മുഖേന കൊമ്പുകൾ തന്നിഷ്ടപ്രകാരം വിൽപ്പന നടത്തുന്നു.രൂപഭംഗി നിലനിർത്തുന്നതിനെന്നപേരിലാണ് കൊമ്പുകൾ മുറിച്ച് മാറ്റുന്നത്.ലക്ഷണമൊത്ത കൊമ്പിന് വിപണിയിൽ വൻഡിമാന്റാണ്.ചിലപ്പോൾ ഒറ്റത്തവണ കൊമ്പുമുറിച്ചുവിൽക്കുമ്പോൾ മാത്രം ലക്ഷങ്ങൾ ഉടമയുടെ കൈകളിലെത്തും.

ഈ അനധികൃത കൊടുക്കൽ വാങ്ങാൽ നടപടിക്കെതിരെ പ്രദേശികതലത്തിൽ ഉദ്യോഗസ്ഥർക്ക് സൂചനകൾ ലഭിച്ചാലും ഉന്നതതലത്തിലെ ഇടപെടലുകൾ മൂലം തുടർനടപടികൾ ഉണ്ടാവാറില്ലെന്നതാണ് വസ്തുത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP