Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനപ്പുറത്ത് വരൻ... പിന്നാലെ പാട്ടും പാടി വരന്റെ സുഹ്യത്തുക്കൾ; ഫോട്ടോയെടുത്തും സെൽഫിയെടുത്തും ആഘോഷങ്ങൾ തകൃതി; നാട് പ്രളയ ദുരിതാശ്വാസത്തിൽ കൈമെയ് മറഞ്ഞ് ഒന്നിക്കുമ്പോൾ ആഡംബര വിവാഹം കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ; നേരത്തെ ആഡംബര വിവാഹത്തിനെതിരെ മുസ്ലിംലീഗ് നടത്തിയ കാമ്പയിൽ എവിടെപോയെന്ന് അണികൾ; കോഴിക്കോട് വില്ല്യാപ്പള്ളിയിൽ ആനപ്പുറത്തേറിയെത്തിയ വരന് നവമാധ്യമങ്ങളുടെ രൂക്ഷ വിമർശനം

ആനപ്പുറത്ത് വരൻ... പിന്നാലെ പാട്ടും പാടി വരന്റെ സുഹ്യത്തുക്കൾ; ഫോട്ടോയെടുത്തും സെൽഫിയെടുത്തും ആഘോഷങ്ങൾ തകൃതി; നാട് പ്രളയ ദുരിതാശ്വാസത്തിൽ കൈമെയ് മറഞ്ഞ് ഒന്നിക്കുമ്പോൾ ആഡംബര വിവാഹം കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ; നേരത്തെ ആഡംബര വിവാഹത്തിനെതിരെ മുസ്ലിംലീഗ് നടത്തിയ കാമ്പയിൽ എവിടെപോയെന്ന് അണികൾ; കോഴിക്കോട് വില്ല്യാപ്പള്ളിയിൽ ആനപ്പുറത്തേറിയെത്തിയ വരന് നവമാധ്യമങ്ങളുടെ രൂക്ഷ വിമർശനം

ടി പി ഹബീബ്

വടകര: മുസ്ലിം സമുദായത്തിൽ ഏറെ ചർച്ച ചെയ്തതാണ് ആഡംബര വിവാഹം. ധൂർത്ത് അതിരു കടന്നതോടെ സമുദായ നേത്യത്വത്തിന്റെ പിന്തുണയോടെ മുസ്ലിം ലീഗ് നടത്തിയ സദ് പ്രവർത്തിയായിരുന്നു ആഡംബര വിവാഹങ്ങൾക്കെതിരെയുള്ള കാമ്പയിൻ. എന്തുകൊണ്ട് അത് ഏറെ ചർച്ചയാകാനും ധൂർത്ത് കുറയാനും ഇത് മൂലം സാധിച്ചിരുന്നു. എന്നാൽ ലീഗ് നേതാക്കളുടെ കുടുംബത്തിൽ നിന്നുവരെ ആഡംബര കല്ല്യാണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഈ കാമ്പയിൻ പാളിപ്പോയി.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകരക്കടുത്ത് വില്ല്യാപ്പള്ളിയിലെ മഹല്ല് കമ്മിറ്റിയിലെ പ്രധാനിയുടെ മകനും നരിപ്പറ്റ സ്വദേശിയായ പ്രവാസിയുടെ മകളും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹം ത്ന്നെ ഉദാഹരണം.

കല്ല്യാണത്തിന് വരൻ വന്നത് ആനപ്പുറത്തായിരുന്നു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ആനയെ ഏറെ ദൂരം നടത്തിച്ചത്. ആനപ്പുറത്ത് വരൻ. പിന്നാലെ പാട്ടും പാടി വരന്റെ സുഹ്യത്തുക്കൾ. ഫോട്ടോയെടുത്തും സെൽഫിയെടുത്തും ആഘോഷങ്ങൾ അതിവ് വിടുന്നതാണ് പിന്നീട് ജനം കണ്ടത്. ആനയെങ്ങാനും വിരണ്ടിരുന്നുവെങ്കിൽ കാണാമായിരുന്നു പൂരം എന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനേക്കാൾ ഏറെ പ്രയാസം തോന്നിയത് ഇതും പ്രളയ മേഖലയാണെന്നതാണ്. ഈ പ്രദേശത്തിനടുത്തുള്ള വിലങ്ങാട് മലയിലാണ് ആഴ്ചകൾക്ക് മുമ്പ് ഉരുൾപൊട്ടി നാല് പേർ മരിച്ചത്.

ഇരുപതിലതികം വീടുകൾ നാമാവശേഷമായി.പ്രദേശത്തെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 300 ഓളം ആളുകളാണ് കഴിയുന്നത്. ഇത്തരം ആർഭാട തോന്നാസങ്ങൾ അരങ്ങേറുമ്പോഴും പാവപ്പെട്ട കുടുംബങ്ങൾ ക്യാമ്പുകളിലാണ് കഴിയുന്നത്. സമുദായം ആർഭാട കല്ല്യാണത്തിന് എതിരാണെങ്കിലും നേതാക്കളുടെയും മത സംഘനാ നേതാക്കളുടെയും സജീവമായ സാന്നിധ്യം കല്ല്യാണത്തിൽ ഉണ്ടായിരുന്നു.യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈർ അടക്കമുള്ള ഉന്നത ലീഗ് നേതാക്കളും പ്രാദേശിക നേതാക്കളും ഇവിടെ എത്തിയിരുന്നു.അല്ലെങ്കിൽ തന്നെ പണക്കാരനോട് പ്രത്യേക മമതയാണ് നേതാക്കൾക്കെന്നതാണ് സോഷ്യൽ മീഡിയ പറയുന്നത്. ആനപ്പുറം കല്ല്യാണത്തിനെതിരെ ലീഗിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയാണ്. പങ്കെടുത്ത ദേശീയ നേതാക്കൾക്ക് വരെ ശക്തമായ പ്രതിഷേധം ഇതിനകം ഉയർന്നിട്ടുണ്ട്.

ജിഷാൻ മാഹിയെന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഇതു സംബന്ധിച്ച് നടത്തിയ ഫേസ്‌ബുക്ക് പ്രതികരണം ഇങ്ങനെയാണ്.

എന്നാണ് ഈ സമുദായം നന്നാവുക?

ഇത് ഇന്ന് 18/08/2019 നടന്ന ഒരു കല്യാണ വീഡിയോ... പുതിയാപ്പിളയെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ചടങ്ങ്. ആള് ചില്ലറക്കാരനല്ല. വടകര വില്ല്യാപ്പള്ളി കുന്നോത്ത് മഹൽ പ്രസിഡണ്ടിന്റെ മകൻ തന്നെ. കേരളത്തിലെ തെക്കും, വടക്കും ഒരു വലിയ ദുരന്തം വന്നതിന്റെ ക്ഷീണം മാറിയില്ല. സ്വന്തം പിതാവിനെയും മാതാവിനെയും മക്കളെയും മണ്ണിനടിയിൽ നിന്ന് തിരിച്ചു കിട്ടാതെ കാത്തിരിക്കുന്ന എത്രയോ കുടുംബങ്ങൾ അവൾ ഇപ്പോഴും നമുക്കുചുറ്റും ഉണ്ട്. കേറിക്കിടക്കാൻ ഒരു കിടപ്പാടമില്ലാത്ത പതിനായിരങ്ങൾ എല്ലാം നഷ്ടപ്പെട്ടു കണ്ണീരിൽ മുങ്ങിയ എത്രയോ പേർ അതിനിടക്കാണ് ഈ പേക്കൂത്തുകൾ.

അതിലും വലിയ വിരോധാഭാസം, ഇതേ മഹല്ല് കമ്മിറ്റി ആണ് രണ്ടു വർഷങ്ങൾക്കു മുമ്പ് അവിടെ ചെറിയതോതിൽ ആർഭാട കല്യാണം നടത്തി എന്നതിന്റെ പേരിൽ ഒരു വീട്ടുകാരെ ജമാഅത്തിൽ നിന്ന് മാറ്റി നിർത്തിയത്. ആ തീരുമാനം എടുത്ത കമ്മിറ്റിയുടെ ബഹുമാനപ്പെട്ട പ്രസിഡണ്ടിന്റെ മകന്റെ കല്യാണമാണ് ഇന്ന് നടന്നിട്ടുള്ളതും..

സമസ്തയുടെ സമുന്നതനായ ഒരു പണ്ഡിതനാണ് നിക്കാഹ് നടത്തിയത്. അദ്ദേഹം ഇതൊന്നും ഒരിക്കലും ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാവില്ല എന്നറിയാം. എന്നിരുന്നാലും ഇത്തരം പ്രമാണിമാരുടെ വീട്ടിലെ കല്യാണങ്ങൾക്ക് നേതാക്കൾ പോകുമ്പോൾ ഏറ്റവും ചുരുങ്ങിയത് പ്രാദേശിക നേതൃത്വവുമായി മുൻകൂട്ടി കാര്യങ്ങൾ തിരക്കി കൊണ്ട് പോകൽ ആയിരിക്കും നല്ലത്. ഇല്ലെങ്കിൽ ഇത്തരം പേക്കൂത്തുകൾ പണ്ഡിതന്മാരെ കൂടെ ചേർത്തു കൊണ്ടാവും സാധാരണക്കാരായ ആളുകൾ പ്രതികരിക്കുക..

ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് സഹായം നൽകാൻ കഴിഞ്ഞില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് അവരുടെ കണ്ണീർ പൊഴിച്ച മിഴികൾക്ക് മുമ്പിലൂടെ ആനന്ദ നൃത്തം ചവിട്ടാതെ ഇരിക്കുക. അൽപ്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ...

എന്റെ വില്യാപ്പള്ളികാരനായ ഒരു സുഹൃത്ത് വളരെ ദുഃഖത്തോടെ ഇത് അവതരിപ്പിക്കുകയും പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്..... ഞാനടക്കമുള്ള ഉള്ള പ്രിയപ്പെട്ട സമുദായമേ നമ്മൾ മലർന്നു കിടന്നു ഇനിയും തുപ്പരുത്.......

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP