1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

അടുത്ത വീട്ടിൽ ടിവി കണ്ട് തിരികെ വന്ന് പഠനം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ; രാത്രിയിൽ തോട്ടിൻ കരയിലെ വീട്ടിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ വെളിച്ചമില്ലാത്തതിനാൽ പുറത്തിറങ്ങാനും ഭയം; മറുനാടൻ വാർത്തയെ തുടർന്ന് മൂന്നാം ക്ലാസ്സുകാരിക്കും ഏഴാം ക്ലാസ്സുകാരിക്കും വൈദ്യുതി അനുവദിച്ച് കെ.എസ്.ഇ.ബി; അദ്ധ്യാപിക ശ്യാമ ടീച്ചർ ടിവി വാഗ്ദാനം ചെയ്തപ്പോൾ സൗജന്യ കേബിൾ കണക്ഷനുമായി റോയി ദൃശ്യയും; കരുനാഗപ്പള്ളിയിലെ സഹോദരിമാർക്ക് ഇനി വീട്ടിലിരുന്ന് പഠിക്കാം

June 07, 2020 | 02:08 PM IST | Permalinkഅടുത്ത വീട്ടിൽ ടിവി കണ്ട് തിരികെ വന്ന് പഠനം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ; രാത്രിയിൽ തോട്ടിൻ കരയിലെ വീട്ടിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ വെളിച്ചമില്ലാത്തതിനാൽ പുറത്തിറങ്ങാനും ഭയം; മറുനാടൻ വാർത്തയെ തുടർന്ന് മൂന്നാം ക്ലാസ്സുകാരിക്കും ഏഴാം ക്ലാസ്സുകാരിക്കും വൈദ്യുതി അനുവദിച്ച് കെ.എസ്.ഇ.ബി; അദ്ധ്യാപിക ശ്യാമ ടീച്ചർ ടിവി വാഗ്ദാനം ചെയ്തപ്പോൾ സൗജന്യ കേബിൾ കണക്ഷനുമായി റോയി ദൃശ്യയും; കരുനാഗപ്പള്ളിയിലെ സഹോദരിമാർക്ക് ഇനി വീട്ടിലിരുന്ന് പഠിക്കാം

ആർ പീയൂഷ്

കൊല്ലം: വൈദ്യുതിയില്ലാത്തതിനാൽ ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ അടുത്ത വീട്ടിൽ പോയി ടി.വി കണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠനം നടത്തുന്ന സഹോദരിമാർക്ക് വൈദ്യുതി കണക്ഷൻ അനുവദിച്ച് കെ.എസ്.ഇ.ബി. കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ എസ്‌പി ഭവനത്തിൽ സനില(എ.വി.ജി.എൽ.പി.എസ് തഴവ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി), സനിത(എസ്‌പി.എസ്.എസ്.യു.പി.എസ് തൊടിയൂർ ഏഴാംക്ലാസ്സ് വിദ്യാർത്ഥി) എന്നിവർക്കാണ് മണപ്പള്ളി സെക്ഷനിൽ നിന്നും വൈദ്യുതി അനുവദിച്ചത്. സലിതയുടെ സ്‌ക്കൂൾ അദ്ധ്യാപികയുടെ ഇടപെടലും മറുനാടൻ മലയാളിയുടെ വാർത്തയും ശ്രദ്ധയിൽപെട്ടതോടെ സെക്ഷൻ അസി. എഞ്ചിനീയറുടെ ചാർജ്ജുള്ള സബ് എഞ്ചിനീയർ എസ്. സന്തോഷ് കുമാർ വൈദ്യുതി അനുവദിക്കുകയായിരുന്നു.

2018 ൽ പഞ്ചായത്ത് അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായ ശേഷം പുതിയകാവ് കെ.എസ്.ഇ.ബിയിൽ വൈദ്യുതിക്കായി അപേക്ഷ നൽകിയെങ്കിലും വീടിന് സമീപത്തു കൂടി 11 കെ.വി ലൈൻ പോകുന്നതിനാൽ ഒരു പ്ലാൻ വരച്ചു കൊണ്ടു വരണമെന്ന് നിർദ്ദേശിച്ചു. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് വീട്ടു വേല ചെയ്ത് കുടുംബം പുലർത്തുന്ന അനിലയ്ക്ക് വീടു പണി പൂർത്തിയായതിന് ശേഷം 70,000 രൂപയോളം കടമായിരുന്നു. ഈ കടം നില നിൽക്കുമ്പോൾ അടുത്ത ഒരു പ്ലാൻ വരച്ച് നൽകാൻ പണമില്ലാത്തതിനാൽ പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് പോയില്ല. മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും വെട്ടത്തിലാണ് പിന്നീട് കുട്ടികൾ രാത്രിയിൽ പഠനം തുടർന്നത്.

രണ്ടു മാസം കഴിഞ്ഞ് വീണ്ടും പുതിയകാവ് കെ.എസ്.ഇ.ബിയിലെത്തിയപ്പോൾ അവിടെ നിന്നും അപേക്ഷകൾ മണപ്പള്ളി സെക്ഷനിലേക്ക് കൈമാറി എന്ന് വിവരം ലഭിച്ചു. മണപ്പള്ളിയിൽ അന്വേഷിച്ചെത്തിയപ്പോൾ അപേക്ഷയുടെ സമയം കഴിഞ്ഞതിനാൽ പുതിയ അപേക്ഷ നൽകണമെന്നായി അധികൃതർ. പുതിയ അപേക്ഷ നൽകണമെങ്കിൽ വയറിങ് പൂർത്തീകിച്ചതായുള്ള ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് ആവിശ്യമാണ്. അതിനായി വീട് വച്ചു കൊടുത്ത എഞ്ചിനീയറെ സമീപിച്ചപ്പോൾ വീട് നിർമ്മിച്ചു നൽകിയ വകയിലെ 70,000 രൂപ തിരികെ നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മറ്റൊരു ഇലക്ട്രീഷ്യനെ സമീപിച്ചെങ്കിലും രണ്ടായിരം മുതൽ മൂവായിരം രൂപ വരെയാണ് ചോദിച്ചത്. വീട്ടു ജോലിക്ക് പോയി കിട്ടുന്ന 3000 രൂപ തുച്ഛവരുമാനമുള്ള വീട്ടമ്മയ്ക്ക് ഇത് താങ്ങാൻ കഴിയുന്ന തുകയല്ലായിരുന്നു.

വിദ്യാഭ്യാസം ഓൺലൈനാക്കിയപ്പോഴാണ് ഇവർക്ക് വീണ്ടും വൈദ്യുതിയുടെ ആവിശ്യകത മനസ്സിലായത്. ആദ്യ ദിനം കുട്ടികൾക്ക് പഠനം നടത്താൻ കഴിഞ്ഞില്ല. പിന്നീട് ഇവരുടെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ടിവി കണ്ടാണ് പഠനം തുടർന്നത്. എല്ലാ ദിവസവും ഇവിടെ പഠനത്തിന് പോകുന്നതിനും ചില ബുദ്ധിമുട്ടുകളുണ്ട്. മറുനാടൻ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തതോടെ കുട്ടികളുടെ ദുരിത കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഇന്ന് രാവിലെ കെ.എസ്.ഇ.ബി മണപ്പള്ളി സെക്ഷൻ എ.ഇ കുട്ടികളുടെ വീട്ടിലെത്തുകയും സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് വീടിന്റെ വയറിങ് പൂർത്തിയായ ടെസ്റ്റിങ് ആൻഡ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് സബ് എഞ്ചിനീയറുടെ മേൽ നോട്ടത്തിൽ തന്നെ ഒരു ഇലക്ട്രീഷ്യൻ നൽകി.

വീട്ടിലേക്ക് വൈദ്യുതി എത്താനായി ഒരു പോസ്റ്റ് കൂടി സ്ഥാപിക്കേണ്ടതിനാലാണ് ഇന്ന് വൈദ്യുതി നൽകാൻ കഴിയാതിരുന്നത്. നാളെ രാവിലെ പത്ത് മണിയോടെ പോസ്റ്റ് സ്താപിച്ച് വൈദ്യുതി നൽകും. ബി.പി.എൽ വിഭാഗമായതിനാൽ എല്ലാ ചിലവുകളും സൗജന്യമാണ് എന്നും സബ്.എഞ്ചിനീയർ എസ്. സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. വൈദ്യുതി നൽകാൻ ആദ്യം തടസമായത് വീടിന് മുകളിൽ കൂടിയുള്ള 11 കെ.വി. ലൈനായിരുന്നു. ജന സാന്ദ്രത കൂടിയ സ്ഥലത്തുകൂടിയുള്ള ഈ ലൈൻ കഴിഞ്ഞ വർഷം മന്ത്രിയോട് അഭ്യർത്ഥന നടത്തിയ ശേഷം ഓഫ് ചെയ്തിരുന്നു. ഇത് അഴിച്ചു മാറ്റാനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്. അതിനാൽ മറ്റു തടസങ്ങളും ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.

കുട്ടികളുടെ പിതാവ് സജീവൻ ആറു വർഷം മുൻപ് തൂങ്ങി മരിച്ചിരുന്നു. ഇതിന് ശേഷം മാതാവ് അനിലയുമൊത്ത് വാടക വീട്ടിൽ കഴിയുകയായിരുന്ന ഇവർക്ക് പഞ്ചായത്തിൽ നിന്നും വീടും സ്ഥലവും അനുവദിച്ചതിനെ തുടർന്നാണ് തൊടിയൂരിൽ താമസമാക്കിയത്. വയലിനും തോടിനുമിടയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇഴ ജന്തുക്കൾ മിക്കപ്പോഴും ഇവിടേക്ക് കയറിവരാറുണ്ട്. അതിനാൽ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയില്ല.

കുട്ടികളുടെ ദുരിതം അറിഞ്ഞ എ.വി.ജി.എൽ.പി.എസിലെ അദ്ധ്യാപിക ശ്യാമ ശങ്കർ ഇവരുടെ വീട് സന്ദർശ്ശിക്കുകയും വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടികൾക്കായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. കൂടാതെ വൈദ്യുതി ലഭിച്ചാലുടൻ കുട്ടികൾക്ക് ഒരു ടി.വി വാങ്ങി നൽകാമെന്നും ഉറപ്പു നൽകി. മറുനാടൻ മലയാളിയുടെ വാർത്ത ശ്രദ്ധയിൽപെട്ട തഴവയിലെ ജീവകാരുണ്യ പ്രവർത്തകനായ അൻവർഷാ ഇടപെട്ട് റോയി ദൃശ്യയുടെ ഉടമസ്ഥതയിലുള്ള ഹൈടെക് കേബിൾസ് സൗജന്യമായി കേബിൾ ടി.വി കണക്ഷൻ നൽകാമെന്നും അറിയിച്ചു.

വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രതിനിധികളും സിപിഐ പ്രതിനിധികളും വീട്ടിൽ സന്ദർശനം നടത്തി. കുട്ടികൾക്ക് സഹായ വാഗ്ദാനങ്ങളുമായി നാട്ടുകാരും രംഗത്തെത്തി.

ആർ പീയൂഷ്    
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ശ്വാസം മുട്ടിച്ചു കൊന്നതിന്ശേഷവും യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കത്തിച്ച തെലങ്കാനയിലെ ക്രൂരത; വെടിയേറ്റുവീണ ഡിവൈഎസ്‌പിയുടെ തലവെട്ടിമാറ്റിയും വിരലുകൾ അറുത്തും വികാസ് ദുബെയുടെ ക്രൂരത; പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന സജ്ജനാർ ശൈലി ആവർത്തിച്ച് യുപി പൊലീസും; അധോലോക നായകൻ ദുബെ വീഴുമ്പോൾ യോഗി സർക്കാറിനും ആശ്വാസം; യുപിയിലും ജനം തീതുപ്പിയ തോക്കിന് ഉമ്മ കൊടുക്കുമ്പോൾ  
കാർ അപകടത്തിൽപ്പെടുന്നതിന് മിനിട്ടുകൾക്ക് മുൻപ് യുവാവ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത് 200 കിലോമീറ്റർ വേഗതയിൽ മീറ്റർ റീഡിങ്ങും; വേഗതയുടെ ആവേശം മരണഭയത്തെ മറികടക്കുന്നത് എന്ന കുറിപ്പും; വർക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എബിനെ ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ നെസാർ ഓടിച്ച ക്രൂസർ കാറും; കാറിടിച്ച യുവാവ് നാട്ടുകാരുടെ നോട്ടപ്പുള്ളി; യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്ന് നാട്ടുകാർ നിഷേധിച്ച് പൊലീസും; ഈരാറ്റുപേട്ടയിലെ യുവാവിന്റെ ജീവനെടുത്തത് കാർ റേസിങ്
ശ്രീകണ്ഠൻ നായരെ ഇറക്കി ആത്മഹത്യാ ഭീഷണി നടത്തി കരഞ്ഞു കാണിച്ചതു കൊണ്ടൊന്നും സ്വപ്‌ന രക്ഷപ്പെടില്ല; സ്വപ്‌നയുടെ വാക്കുകളുടെ പേരിൽ പിണറായി സർക്കാരിന് ആശ്വസിക്കാനും നേരമായില്ല; രാജ്യദ്രോഹം എന്ന് സ്ഥിരീകരിച്ച് യുഎപിഎ ചുമത്തി മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ എൻഐഎ; സ്വപ്‌നയ്ക്കും സരിത്തിനും ഐസിസ് ബന്ധമെന്നും എൻഐഎ; സ്വർണ്ണ കടത്തു കേസിൽ സുപ്രധാന വഴിത്തിരിവ്
നയതന്ത്രം കണ്ട് വിരണ്ടു.... മോദിയെ കണ്ടു വിറച്ചു...; ഇന്ത്യയ്ക്ക് ആയുധങ്ങൾ വിൽക്കരുതെന്ന ചൈനീസ് അഭ്യർത്ഥന റഷ്യ നിശബ്ദമായി നിരസിച്ചത് ബേയ്ജിംഗിനെ ഞെട്ടിച്ച; ജപ്പാനും ഓസ്‌ട്രേലിയയും മോദിക്കൊപ്പം നിന്നതും നിർണ്ണായകമായി; അമേരിക്കയുടെ യുദ്ധക്കപ്പൽ വിന്യാസവും ഭയപ്പെടുത്തി; അജിത് ഡോവലിന്റെ ഫോൺ വിളിയിൽ നിറഞ്ഞത് ഇന്ത്യ എന്തിനും ഒരുക്കമെന്ന സന്ദേശം; നിവർത്തിയില്ലാതെ പിൻവാങ്ങി ചൈനീസ് ആർമി; അതിർത്തിയിൽ സമാധാനം എത്തുമ്പോൾ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
'സ്വർണ്ണക്കടത്തിന് സഹായികളായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത് എംഎൽഎമാർ; ഒരു എംഎൽഎയുടെ മരുമകൻ ഹവാലകേസിൽ സൗദിയിൽ ജയിലിൽ; സ്വർണകടത്ത് കേസിലെ പ്രതിയെ കോഫാപോസ കേസിൽ നിന്ന് കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കത്തെഴുതിയിരുന്നു; കോടിയേരിയുടെ മിനി കൂപ്പർ യാത്രയും, ഫായിസ് അറബിവേഷത്തിൽ ടിപി വധക്കേസ് പ്രതികളെ സന്ദർശിച്ചതും ബന്ധത്തിന് തെളിവ്'; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം വൻ വിവാദത്തിലേക്ക്
സ്വപ്‌ന കയ്യും കാലും വെട്ടുമെന്ന് പേടിച്ച് നാട്ടിൽ വരാത്ത സഹോദരൻ; അച്ഛൻ മരിച്ചിട്ടും കുടുംബ സ്വത്തിൽ അവകാശ വാദം ഉന്നയിക്കാൻ പോലും സഹോദരന്മാർക്ക് ഭയം; സ്വപ്‌ന തന്റെ ഭർത്താവിനെ അടിച്ചു മാറ്റിയെന്ന് ശരത്തിന്റെ ഭാര്യ; മാഡമെന്ന് വിളിക്കാത്തതിന് പഴി കേട്ടുവെന്ന് സന്ദീപിന്റെ ഭാര്യ; സകലരാലും ബഹുമാനിക്കാൻ വേണ്ടി ഏതെറ്റം വരെ പോകുന്ന സ്വപ്‌നയുടെ കഥ
ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ രക്ഷ നേടിയത് ഏറ്റമുട്ടൽ മരണം ഒഴിവാക്കാൻ; ഗുണ്ടാ നേതാവുമായുള്ള കാൺപൂരിലേക്കുള്ള യാത്രയ്ക്കിടെ അകമ്പടി വാഹനം അപകടത്തിൽ പെട്ടു; തൊട്ടു പിന്നാലെ ചാടി ഇറങ്ങി തോക്കെടുത്ത് പൊലീസിനെ നിറയൊഴിച്ച് രക്ഷപ്പെടാൻ ശ്രമം; വെടിവച്ചിട്ട് യുപി പൊലീസും; കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയെ കൊലപ്പെടുത്തി പൊലീസ്; നിറയുന്നത് വ്യാജ ഏറ്റുമുട്ടൽ കൊലയുടെ ആക്ഷേപങ്ങൾ; എട്ട് പൊലീസുകാരെ കൊന്ന മാഫിയാ തലവനെ ഇല്ലായ്മ ചെയ്ത് യുപി പൊലീസ്
ഒരു കിലോ സ്വർണം യുഎഇയിൽ നിന്ന് വാങ്ങിക്കുമ്പോൾ 43 ലക്ഷം രൂപ നൽകണം; ഇത് ഇന്ത്യയിലെത്തിച്ചാൽ 49 ലക്ഷത്തോളം ലഭിക്കും; കസ്റ്റംസിനെ വെട്ടിച്ച് കള്ളക്കടത്ത് നടത്തിയാൽ ഏഴ് ലക്ഷം രൂപ വരെ ലാഭം; യുഎഇയിൽ നിന്ന് സ്വർണം അയക്കുന്നവരും അവിടെ സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമാണ്; സ്വർണക്കടത്തിൽ പ്രതികരിച്ച് അത്‌ലസ് രാമചന്ദ്രൻ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..