Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സ്പ്രിങ്ക്‌ളർ എംഡി രാജി തോമസുമായുള്ളത് അടുത്ത ബന്ധം; കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ രാജി തോമസിന്റെ ന്യൂജഴ്‌സിയിലുള്ള വസതിയിൽ വീണ സന്ദർശിച്ചത് ആറുതവണ; അന്വേഷണ ഏജൻസികൾ വീണയുടെ പാസ്‌പോട്ട് പരിശോധിക്കാൻ തയ്യാറാകണം; ഇതിനോട് അനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്റെ കയ്യിലുണ്ട്; അവ പുറത്ത് വിടുന്നതായിരിക്കും'; ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചു എൽദോസ് കുന്നപ്പള്ളി എംഎൽഎ

'മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സ്പ്രിങ്ക്‌ളർ എംഡി രാജി തോമസുമായുള്ളത് അടുത്ത ബന്ധം; കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ രാജി തോമസിന്റെ ന്യൂജഴ്‌സിയിലുള്ള വസതിയിൽ വീണ സന്ദർശിച്ചത് ആറുതവണ; അന്വേഷണ ഏജൻസികൾ വീണയുടെ പാസ്‌പോട്ട് പരിശോധിക്കാൻ തയ്യാറാകണം; ഇതിനോട് അനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്റെ കയ്യിലുണ്ട്; അവ പുറത്ത് വിടുന്നതായിരിക്കും'; ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചു എൽദോസ് കുന്നപ്പള്ളി എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്പ്രിങ്ക്‌ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഇടപെടൽ ഉണ്ടെന്ന ആരോപണം ഉയർത്തി കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളി രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സ്പ്രിങ്ക്‌ളർ എംഡി രാജി തോമസുമായുള്ളത് അടുത്ത ബന്ധമുണ്ടെന്നാണ് എൽദോസിന്റെ ആരോപണം. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ രാജി തോമസിന്റെ അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള വസതിയിൽ വീണ സന്ദർശിച്ചത് ആറുതവണ ആണെന്നും എൽദോസ് ഫേസ്‌ബുക്കി പോസ്റ്റിലൂടെ ആരോപിച്ചു. അന്വേഷണ ഏജൻസികൾ വീണയുടെ പാസ്‌പോർട് പരിശോധിക്കാൻ തയ്യാറായാകമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കലുണ്ടെന്നും എൽദോസ് ആരോപണം ഉന്നയിച്ചു.

എൽദോസ് കുന്നപ്പള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സ്പ്രിങ്ക്‌ളർ എംഡി രാജി തോമസുമായുള്ളത് അടുത്ത ബന്ധം. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ രാജി തോമസിന്റെ അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള വസതിയിൽ വീണ സന്ദർശിച്ചത് ആറുതവണയാണ്. അന്വേഷണ ഏജൻസികൾ വീണയുടെ പാസ്‌പോർട് പരിശോധിക്കാൻ തയ്യാറാകണം. ഇതോടനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്റെ കയ്യിലുണ്ട്. അവ പുറത്ത് വിടുന്നതായിരിക്കും.

നേരത്തെ സ്പ്രിങ്കളർ വിവാദം ഉയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്‌സൈറ്റ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിൽ ദുരൂഹതയെന്ന് ആരോപിച്ചു പി ടി തോമസ് എംഎൽഎ രംഗത്തു വന്നിരുന്നു. സ്പ്രിങ്ക്‌ളർ ഇന്ത്യയുടെ വെബ്‌സൈറ്റ് മാസ്‌ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം നടത്തണമെന്നുമായിരുന്നു പി ടി തോമസിന്റെ ആരോപണം.

നല്ല രീതിയിൽ നടന്നിരുന്ന സ്ഥാപനമായിരുന്നു മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസ്. 2020 വരെയുള്ള ജിഎസ്ടി പോലും അടച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഈ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ 'അക്കൗണ്ട് സസ്‌പെൻഡഡ്' എന്നാണ് കാണുന്നത്. സ്പ്രിങ്ക്‌ളർ ഇന്ത്യയുടെ വെബ്‌സൈറ്റും മാസ്‌ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് സംശയം ജനിപ്പിക്കുന്നതാണ്. ഈ രണ്ട് സംഭവങ്ങളും യാദൃച്ഛികമാണോ എന്ന് വ്യക്തമാകാൻ വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു പി ടി തോമസിന്റെ ആരോപണം.

അതേസമയം പി ടി തോമസിന്റെ ആരോപണത്തിന് പിന്നാലെ എക്‌സലോജിക്‌സിന്റെ പുതിയ വെബ്‌സൈറ്റും പുറത്തുവരികയുണ്ടായി. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ രജിസ്‌ട്രേഷനുവേണ്ടി രജിസ്ട്രാർക്കു നൽകിയിരിക്കുന്ന വിലാസം 'വീണ തൈക്കണ്ടിയിൽ, എ.കെ.ജി. സെന്റർ, പാളയം' എന്നാണെന്ന ആരോപണവും ദുരൂഹതയായി ഉയർത്തിക്കൊണ്ടു വന്നിരുന്നു. ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനായിരുന്നു ഈ ആരോപണം ഉയർത്തിയത്. പാർട്ടി ബന്ധങ്ങളും സർക്കാർ ബന്ധങ്ങളും ഐ.ടി. വ്യവസായത്തിനു പ്രയോജനപ്പെടുത്തുക എന്ന ദുരുദ്ദേശ്യത്തോടെയാണ് അങ്ങനെ ചെയ്തതെന്നും എ എൻ രാധാകൃഷ്ണൻ ആരോപിക്കുകയുണ്ടായി. 2014-ൽ സാമ്പത്തികമായി നഷ്ടത്തിലായിരുന്ന കമ്പനി 2016-ൽ അദ്ഭുതകരമായ വളർച്ചയാണ് നേടിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നുവെങ്കിലും ഐ.ടി. ഇടപാടുകാരിൽ കൂടുതലും മലയാളികളാണ്. സ്ഥാപനം സംശത്തിലാണെന്നും രാധാകൃഷ്ണൻ ആരോപിക്കുകയുണ്ടായി.

കോവിഡ് രോഗവ്യാപനത്തിന്റെ മറവിലെ ഡാറ്റാ കൈമാറ്റം സംബന്ധിച്ചു സ്പ്രിങ്ക്‌ളർ വിവാദം കത്തിപ്പടരുന്നതിനിടെ ഉയർന്നുവന്ന പിണറായി വിജയന്റെ മകൾ വീണയുടെ ഉമസ്ഥതയിലുള്ള ഐടി കമ്പനിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നു. മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്സിനു നൽകിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഇതു പ്രകാരം സ്വന്തം കമ്പനിക്ക് പിണറായിയുടെ മകൾ വീണ നൽകിയ വായ്പ 40 ലക്ഷത്തോളം രൂപയാണ്. ധനലക്ഷ്മി ബാങ്ക് കൂടാതെ ഈ കമ്പനിക്ക് വായ്പ നൽകയതിൽ വിവാദ വ്യവസായിയുടെ കമ്പനി കൂടിയുണ്ടെന്ന് വ്യക്തമാണ്. കെആർഇഎംഎൽ (കൊച്ചി റെയർ എർത്ത്സ് ആൻഡ് മിറൽസ് ലിമിറ്റഡ്), കൊച്ചി മിനറൾസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് അടക്കം സ്ഥാപനങ്ങളുടെ എംഡിയും കരിമൺ കർത്ത എന്നറയിപ്പെടുന്ന ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ആണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം വായ്പ നൽകിയതെന്നും വ്യക്തമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP