Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൽദോയുടെ കൈ പൊലീസ് തല്ലിയൊടിച്ചുവെന്നത് പച്ചക്കള്ളം; സർക്കാരിനും സിപിഎമ്മിനും ആശ്വാസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്; എംഎൽഎയെ എസ് ഐ തല്ലുന്നത് വ്യാജചിത്രമെന്നും സംശയം; വിബൻദാസ് അടിക്കുന്ന ചിത്രം ഒർജിനൽ അല്ലെങ്കിൽ കേസെടുക്കുക മൂവാറ്റുപുഴ എംഎൽഎയ്‌ക്കെതിരെ; കൊച്ചിയിലെ ഡിഐജി മാർച്ചിലെ അടിയിൽ വാദി പ്രതിയാവാൻ സാധ്യത; പൊളിയുന്നത് സിപിഐ എറണാകുളം കമ്മറ്റിയുടെ കൈയൊടിയൽ വാദം

എൽദോയുടെ കൈ പൊലീസ് തല്ലിയൊടിച്ചുവെന്നത് പച്ചക്കള്ളം; സർക്കാരിനും സിപിഎമ്മിനും ആശ്വാസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്; എംഎൽഎയെ എസ് ഐ തല്ലുന്നത് വ്യാജചിത്രമെന്നും സംശയം; വിബൻദാസ് അടിക്കുന്ന ചിത്രം ഒർജിനൽ അല്ലെങ്കിൽ കേസെടുക്കുക മൂവാറ്റുപുഴ എംഎൽഎയ്‌ക്കെതിരെ; കൊച്ചിയിലെ ഡിഐജി മാർച്ചിലെ അടിയിൽ വാദി പ്രതിയാവാൻ സാധ്യത; പൊളിയുന്നത് സിപിഐ എറണാകുളം കമ്മറ്റിയുടെ കൈയൊടിയൽ വാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഐയുടെ മാർച്ചിനു നേരേയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎയുടെ കൈ അടിച്ചൊടിച്ചു എന്ന വാദം പൊളിക്കാൻ മെഡിക്കൽ റിപ്പോർട്ട്. ഇതോടെ സിപിഐയും സിപിഎമ്മും തമ്മിലെ തർക്കും പുതു തലത്തിലുമെത്തും. സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ എറണാകുളത്തെ സിപിഐ ഉണ്ടാക്കിയെടുത്തതാണ് ലാത്തിചാർജ് എന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് പുതിയ റിപ്പോർച്ച്. മെട്രോ വാർത്തയാണ് ഇത് എക്‌സ്‌ക്ലൂസീവായി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ സിപിഐയിൽ പിടിച്ചു നിൽക്കാൻ സെക്രട്ടറി കാനം രാജേന്ദ്രനും ആയുധം കിട്ടുകയാണ്.

എൽദോയുൾപ്പെടെ നേതാക്കൾ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിലാണ് കൈയ്ക്ക് ഒടിവില്ലെന്നു സ്ഥിരീകരിക്കുന്നത്. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഹരിഹരനാണ് മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയത്. എംഎൽഎയുടെ ഇടതു കൈ പൊട്ടിയെന്ന സിപിഐ ജില്ലാ നേതൃത്വത്തിന്റെ ആരോപണത്തിന് ഇതു തിരിച്ചടിയായി. സിപിഎമ്മിന് ആശ്വാസവും. കഴിഞ്ഞ 23നു ജലപീരങ്കി പ്രയോഗത്തിലും ലാത്തിയടിയിലും മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് പരിക്കേറ്റത് വലിയ ചർച്ചയായി. ഇതിനെ പ്രതിരോധിക്കാൻ സിപിഎം പെടാപാടു പെടുന്നതിനിടെയിലാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നത്.

എൽദോയ്ക്ക് പുറമേ സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.എൻ. സുഗതൻ, ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാട്, ജില്ലാ നിർവാഹക സമിതിയംഗം ടി.സി. സൻജിത് ഉൾപ്പെടെയുള്ളവർക്കാണു പരുക്കേറ്റത്. ഇവർ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. എംഎൽഎയ്ക്ക് പരുക്കേറ്റ സാഹചര്യത്തിൽ ജില്ലാ കലക്റ്ററുടെ നിർദ്ദേശ പ്രകാരം തഹസിൽദാർ ആശുപത്രിയിലെത്തി മെഡിക്കൽ റിപ്പോർട്ട് തേടിയിരുന്നു. എൽദോ ഉൾപ്പെടെ ആർക്കും എല്ലിനു പൊട്ടലേറ്റിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണ് മെഡിക്കൽ ഓഫിസർ നൽകിയത്.

ഇതേ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസിനും നൽകി. ഇന്നലെ ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ജില്ലാ കലക്റ്ററുടെ തെളിവെടുപ്പിൽ മെഡിക്കൽ റിപ്പോർട്ട് പൊലീസ് കൈമാറി. ഇന്നലെ എൽദോ ആശുപത്രി വിട്ടു. അതിനിടെ, എറണാകുളം സെൻട്രൽ എസ്‌ഐ വിബിൻദാസ്, എംഎൽഎയെ അടിക്കുന്നതായി പുറത്തുവന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതിലും പരിശോധന തുടരും. ഈ ചിത്രം എഡിറ്റ് ചെയ്തതാണെങ്കിൽ എംഎൽഎയയ്‌ക്കെതിരെ കേസും വരും. വാദി പ്രതിയാവുന്ന സാഹചര്യമാണ് അങ്ങനെ ഉയർന്നു വരുന്നതെന്ന് സാരം. ഈ ചിത്രത്തെ കുറിച്ചുള്ള അന്വേഷണം കളക്ടർ തുടങ്ങി കഴിഞ്ഞു. എൽദോയാണ് ഈ ചിത്രം പുറത്തുവിട്ടത്.

പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും എൽദോ എബ്രഹാം ആരോപിച്ചിരുന്നു. സിപിഐ സെക്രട്ടറി കാനവുമായി എൽദോ ഇന്നലെ കൂടിക്കാഴ്ചയും നടത്തി. പാർട്ടി എംഎൽഎയും ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമടക്കമുള്ള നേതാക്കൾക്ക് പൊലീസ് നടപടിയിൽ മർദ്ദനമേറ്റിട്ടും കാനം രാജേന്ദ്രൻ കാര്യമായി പ്രതിഷേധിച്ചില്ലെന്ന ആരോപണം പാർട്ടി നേതൃത്വത്തിലും അണികൾക്കിടയിലും ഉണ്ടായിരുന്നു. ഇതിനിടയിലാണ് കാനം എൽദോ എബ്രഹാമിനെ നേരിൽ  സന്ദർശിച്ചത്.

പൊലീസിൽ നിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് എല്ലാം കാനത്തിനോട് പറഞ്ഞിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എൽദോ എബ്രഹാം പറഞ്ഞു. നടന്ന കാര്യങ്ങളെക്കുറിച്ച് കാനത്തിന് നല്ല ബോധ്യമുണ്ട്. പൊലീസിന് എതിരായ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും കലക്റ്ററുടെ റിപ്പോർട്ടും അതിന്മേലുള്ള നടപടിക്കുമായി കാത്തിരിക്കുകയാണെന്നും എൽദോ എബ്രഹാം വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് പുതിയ സൂചനകൾ പുറത്തു വരുന്നത്.

കേസിൽ അന്വേഷണം നടത്തുന്ന എറണാകുളം കളക്ടർ എസ്. സുഹാസ് തിങ്കളാഴ്‌ച്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. മർദ്ദനമേറ്റ എൽദോ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജില്ലയിലെ മറ്റ് സിപിഐ നേതാക്കൾ എന്നിവരുടെ മൊഴി കലക്ടർ രേഖപ്പെടുത്തി. ഇവ പരിശോധിച്ച് പൊലീസുകാരുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയിട്ട് ശേഷമാകും കലക്ടർ റിപ്പോർട്ട് നൽകുക. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം വേണ്ട നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP