Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തിയ സമരം ജനകീയ സമരമല്ലെന്ന് എളമരം കരീം; അരാജക സമരങ്ങൾ വൈക്കോൽ കൂനകൾ പോലെ, തീ പിടിച്ചാൽ ആളിക്കത്തും; എന്നാൽ ഒരു പിടി ചാരം പോലും പിന്നീട് ഉണ്ടാവില്ല; കീഴാറ്റൂരിൽ സമരം നടത്തുന്നത് പുറത്ത് നിന്നുള്ളവർ; തർക്കമുള്ള സ്ഥലത്തുകൊടികുത്തി രാഷ്ട്രീയ പാർട്ടികൾ ഇടപെടുന്നത് ശരിയല്ലെന്നും സിപിഎം നേതാവ്; മാവോയിസ്റ്റ് പിന്തുണയെന്ന് പി ജയരാജനും

കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തിയ സമരം ജനകീയ സമരമല്ലെന്ന് എളമരം കരീം; അരാജക സമരങ്ങൾ വൈക്കോൽ കൂനകൾ പോലെ, തീ പിടിച്ചാൽ ആളിക്കത്തും; എന്നാൽ ഒരു പിടി ചാരം പോലും പിന്നീട് ഉണ്ടാവില്ല; കീഴാറ്റൂരിൽ സമരം നടത്തുന്നത് പുറത്ത് നിന്നുള്ളവർ; തർക്കമുള്ള സ്ഥലത്തുകൊടികുത്തി രാഷ്ട്രീയ പാർട്ടികൾ ഇടപെടുന്നത് ശരിയല്ലെന്നും സിപിഎം നേതാവ്; മാവോയിസ്റ്റ് പിന്തുണയെന്ന് പി ജയരാജനും

എം ബേബി

കോഴിക്കോട്: ട്രേഡ് യൂണിയൻ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങൾ അരാജക സമരങ്ങൾക്ക് അമിത പ്രാധാന്യം നൽകുകയാണെന്ന് സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ട്രേഡ് യൂണിയനുകൾ നടത്തുന്ന ശക്തമായ സമരങ്ങളെ മാധ്യമങ്ങൾ ബോധപൂർവ്വം വിസ്മയിക്കുകയാണ്. അരാജക സമരങ്ങൾ വൈക്കോൽ കൂനകൾ പോലെയാണ്. തീ പിടിച്ചാൽ അവ ആളിക്കത്തും. എന്നാൽ ഒരുപിടി ചാരം പോലും പിന്നീട് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തിയ സമരം ജനകീയ സമരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ഭൂ ഉടമകളും സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായിട്ടുണ്ട്. ഏതാനും ചിലരെ മുന്നിൽ നിറുത്തി പുറത്തു നിന്നുള്ളവരാണ് അവിടെ സമരം ചെയ്യുന്നത്. മലബാ?െന്റ വികസനത്തിന് ഹൈവേ നിർമക്കേണ്ടത് അത്യാവശ്യമാണ്. ഇത് പ്രദേശത്തി?െന്റ മുഴുവൻ വികസനത്തിനും കാരണമാകും. ഭൂമി വിട്ടു നൽകുന്നവർക്ക് മതിയായ നഷ്?ടപരിഹാരം നൽകുകയാണ് വേണ്ടത്. പുനരധിവാസം ഏർപ്പെടുത്തണം. പക്ഷേ ഭൂമി തൊടാനേ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ഗെയിൽ സമരത്തലേത് പോലെ പുറത്തുനിന്ന് വന്നവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഗെയിൽ സമരത്തിന് കാസർകോടു നിന്നുപോലും ആളുകൾ എരഞ്ഞിമാവിലെത്തിയിരുന്നു.

തണ്ണീർതട സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കിയതുകൊണ്ടാണ് കേരളത്തിൽ ഇപ്പോഴും വയലുകൾ നിലനിൽക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായാണ് എൽ ഡി എഫ് സർക്കാർ ഹരിത കേരളം പദ്ധതി നടപ്പിലാക്കുന്നത്. നദികൾ ഏറ്റെടുത്ത് ശുദ്ധീകരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. പരിസ്ഥിതി സംരക്ഷണത്തിൽ സി പി എമ്മി?െന്റ ആത്?മാർഥതയെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

കർശനമായി തണ്ണീർതട സംരക്ഷണ നിയമം നടപ്പാക്കിയതുകൊണ്ട് കേരളത്തിൽ ഇപ്പോഴും വയലുകൾ നിലനിൽക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായാണ് എൽ.ഡി.എഫ് സർക്കാർ ഹരിത കേരളം പദ്ധതി നടപ്പാക്കുന്നത്. തർക്കമുള്ള സ്ഥലത്തുകൊടികുത്തി രാഷ്?ട്രീയ പാർട്ടികൾ ഇടപെടുന്നത് ശരിയല്ലെന്ന് എളമരം കരീം വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവർത്തികളെ നിയമവിരുദ്ധമായി നേരിടരുത്. മുഷ്‌കുകൊണ് ഇവയെ നേരിടരുത്. കൊടികുത്തുന്ന തരത്തിലുള്ള സംഭവം പുതിയതല്ല. എന്നാൽ ഇതുകൊണ്ട് മാത്രമാണ് വ്യവസായം വരാത്തതെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി സമരം കൊണ്ടി അടച്ചു പൂട്ടിയ ഒരു വ്യവസായവും അടുത്തകാലത്തൊന്നുമുണ്ടായില്ലെന്ന് എളമരം കരീം പറഞ്ഞു.

എല്ലാ തൊഴിലാളി സംഘടനകളും ഒരേ നിലപാടിലേക്ക് വരാത്തതാണ് നോക്കുകൂലി തുടരാൻ കാരണം. സിഐടി.യു നോക്കുകൂലിക്കെതിരെ ശക്തമായി ഇടപെടുന്നുണ്ട്. നോക്കുകൂലിയുടെ പേരുപറഞ്ഞ് കഠിനാധ്വാനികളായ ചുമട്ടുതൊഴിലാളികളെ അധിക്ഷേപിക്കുന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് പിന്തുണയെന്ന് പി ജയരാജൻ

കീഴാറ്റൂർ സമരത്തിനു മാവോയിസ്റ്റ് പിന്തുണയുണ്ടെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. സമരനേതാവ് നോബിളിനു മാവോയിസ്റ്റ് ചരിത്രമുണ്ട്. പദ്ധതിപ്രദേശത്തു ഭൂമിയില്ലാത്തയാളാണു നോബിൾ. ഭൂവുടമകളിൽ ഭൂരിഭാഗവും സമരത്തിന് എതിരാണെന്നും പി.ജയരാജൻ മനോരമ ന്യൂസ് 'കൗണ്ടർ പോയന്റിൽ' പ്രതികരിച്ചു.

നേരത്തെ, കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പൂർണമായും തള്ളി സർക്കാർ നിയമസഭയിൽ നിലാപാടെടുത്തിരുന്നു. ദേശീയപാത വികസനം പാടില്ലെന്നു ശഠിക്കുന്നവർ നാട്ടിലുണ്ടെന്നു സമരക്കാരെ ഉന്നമിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 56 പേർ ഭൂമി വിട്ടുനൽകി. നാലു പേർ മാത്രമാണു നൽകാത്തത്. നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുന്നതിൽ കാര്യമില്ല. അനാവശ്യ എതിർപ്പുകൾക്കു പാർട്ടി വഴങ്ങില്ല. പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP