Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എളമരം കരീമിനും ഇ.ടി.മുഹമ്മദ് ബഷീറിനുമൊക്കെ അക്കരെയെത്താൻ പദവിയും വാഹനങ്ങളുമായി; കണ്ണകലത്തുള്ള മാവൂരിലെത്താൻ എളമരത്തെ പാവങ്ങൾക്ക് ഇന്നും താണ്ടണം കിലോമീറ്ററുകൾ; മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവിലൊരുപാലം ഇന്നും നാട്ടാർക്ക് നടക്കാത്ത സുന്ദരസ്വപ്‌നം മാത്രം

എളമരം കരീമിനും ഇ.ടി.മുഹമ്മദ് ബഷീറിനുമൊക്കെ അക്കരെയെത്താൻ പദവിയും വാഹനങ്ങളുമായി; കണ്ണകലത്തുള്ള മാവൂരിലെത്താൻ എളമരത്തെ പാവങ്ങൾക്ക് ഇന്നും താണ്ടണം കിലോമീറ്ററുകൾ; മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവിലൊരുപാലം ഇന്നും നാട്ടാർക്ക് നടക്കാത്ത സുന്ദരസ്വപ്‌നം മാത്രം

ജാസീം മൊയ്തീൻ

കോഴിക്കോട്: മലപ്പുറം -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവിലൊരു പാലത്തിനായി നാട്ടുകാരുടെ കാലങ്ങളായുള്ള കാത്തിരിപ്പ് തുടരുന്നു. മലപ്പുറം ജില്ലയിലെ എളമരത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ മാവൂരുമായി ബന്ധിപ്പിക്കുന്ന എളമരം കടവിൽ യാത്രക്കാർക്കിപ്പോഴും ആശ്രയം ജങ്കാർ സർവ്വീസാണ്. ഇരു ചക്രം വാഹനങ്ങൾക്കും യാത്രക്കാർക്കും മാത്രമേ ജങ്കാർ സർവ്വീസ് ഉപയോഗപ്പെടുത്താനാകൂ. മറ്റുള്ളവർക്കിപ്പോഴും എടവണ്ണപ്പാറയിൽ നിന്ന് മാവൂരിലേക്കെത്തണമെങ്കിൽ ഇപ്പോളും 15 കിലോമീറ്ററിലധികം ചുറ്റി ഊർക്കടവ് കവണക്കല്ല് രഗുലേറ്റർ കം ബ്രിഡ്ജ് വഴിവേണം വരാൻ.

മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനി പ്രവർത്തിക്കുന്ന കാലം മുതൽ തൊഴിലാളികളുടെയും മറ്റു യാത്രക്കാരുടെയും പ്രധാന ആവശ്യമായിരുന്നു എളമരം കടവിലൊരു പാലം. എന്നാൽ അന്ന് എളമരം കടവിന് പകരം ഊർക്കടവിലാണ് പാലം വന്നത്. അതാണ് ഇപ്പോഴത്തെ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്. പിന്നീട് നിരവധി തവണ പുതിയ പാലത്തിനായി അപേക്ഷകളും നിവേദനങ്ങളും സമരങ്ങലുമെല്ലാം നടന്നെങ്കിലും എളമരം കടവിലൊരു പാലമെന്നത് ഒരു സ്വപ്നമായി അവശേശിച്ചു. പിന്നീട് വന്ന വിവിധ സർക്കാറുകളിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരുന്ന നാട്ടുകാർ കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു.

പാലം വരുന്നത് സ്വപ്നം മാത്രമായവശേശിപ്പിച്ച് മാവൂർ ഗ്വാളിയോർ റയോൺസ് പ്രവർത്തനം അവസാനിപ്പിച്ചു. അതോട് കൂടി പാലത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്ന ഗ്വാളിയോർ റയോൺസിലെ തൊഴിലാളികളും പിൻവലിഞ്ഞു. അതിനിടെ കാലങ്ങളോളം കടത്തിനെ ആശ്രയിച്ച് കമ്പനിയിലെത്തിയിരുന്ന അവിടുത്തെ തൊഴിലാളി എളമരം കരീം സംസ്ഥാനത്തെ മന്ത്രിയും എംഎൽഎയുമായെങ്കിലും നാട്ടുകാരുടെ കാത്തിരിപ്പ് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. കാലങ്ങളോളം അപകടം നിറഞ്ഞ ഈ കടത്തിനെ ആശ്രയിച്ച എളമരത്ത് തന്നെ നിന്നുള്ള ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാനത്തെ മന്ത്രിയും എംഎൽഎയും എംപിയുമൊക്കെയായെങ്കിലും നാട്ടുകാർക്ക് നിരാശ തന്നെയായിരുന്നു ഫലം. അവർക്കൊക്കെ ഇപ്പോൾ അക്കരെയെത്താൻ എത്ര ദൂരം സഞ്ചരിച്ചാലും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വാഹനങ്ങളും സൗകര്യങ്ങളുമായി.

എളമരത്തള്ള സാധാരണക്കാർക്ക് നോക്കിയാൽ കാണുന്ന ദൂരത്തെത്താൻ മണിക്കൂറുകൾ സമയമെടുത്ത് പത്തും ഇരുപതും കിലോമീറ്ററിലധികം സഞ്ചരിക്കണം. ഇവിടെയൊരും പാലം വരികയാണെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജടക്കമുള്ള സ്ഥലങ്ങളിലെത്താൻ എടവണ്ണപ്പാറ, എളമരം എന്നിവിടങ്ങളിൽ നിന്ന് വളരെ എളുപ്പമാകും. എളമരത്തുകാരുടെ ഈ കാത്തിരിപ്പിന് ശേഷം ചാലിയാറിനെ കുറുകെ മമ്പാടും, എടശ്ശേരിക്കടവിലും, അരീക്കോട് മൈത്രയിലുമെല്ലാം പാലങ്ങൾ വന്നു. അപ്പോഴും എളമരം കടവിലുള്ളവർ മാത്രം അക്കരെയിക്കരെ പോകാൻ കടത്ത് തോണിയേയും ജങ്കാർ സർവ്വീസിനെയും തന്നെ ആശ്രയിക്കുന്നു.

മഴക്കാലമായാൽ ഇവിടെ പുഴകടക്കുകയെന്നത് അപകടമായതിനാൽ പലരും കിലോമീറ്റുകൾ ചുറ്റി ഊർക്കടവ് പാലം വഴിയാണ് കണ്ണകലത്തിലുള്ള അക്കരെയെത്തുന്നത്. ഇതിനിടെ ചാലിയാറിന് കുറുകെ മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ മാവൂരിനെയും ബന്ധിപ്പിച്ച് പുതിയ പാലത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും അത് എവിടെ വേണമെന്ന തർക്കത്തിൽ മുങ്ങി എവിടെയുമെത്താതെ പോവുകയായിരുന്നു. വാഴക്കാട് ടൗണിൽ നിന്നെത്താൻ കഴിയുന്ന മണന്തലക്കടവിൽ നിന്ന് വേണമെന്ന് ഒരുവിഭാഗവും അതല്ല ഇപ്പോൾ ജങ്കാർ സർവീസുള്ള എളമരം കടവിൽ നിന്ന് വേണമെന്ന് മറ്റൊരു വിഭാഗവും വാശിപിടിച്ചതോടെ അതെവിടെയുമില്ലാത്ത അവസ്ഥയിലാണിപ്പോൾ. മലപ്പുറം ജില്ലയിലെ ഇരു ഭാഗങ്ങളിൽ നിന്നാരംഭിച്ചാലും മാവൂരിൽ ഏകദേശം ഒരുകിലോമീറ്റർ വ്യത്യാസത്തിൽ അവസാനിപ്പിക്കാവുന്ന രീതിയിലാണ് മാവൂരിലെ കടവുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP