Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനാസ്ഥയിൽ മാപ്പിരന്ന് മന്ത്രി; ഷഹലയുടെ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി കുടുംബത്തോട് മാപ്പുപറഞ്ഞു; കുടുംബത്തെ ആശ്വസിപ്പിച്ച രവീന്ദ്രനാഥ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി; സന്ദർശനത്തിനെത്തിയ മന്ത്രിക്ക് യുവജനസംഘടനകളുടെ കരിങ്കൊടി; പ്രതിപക്ഷ നേതാവും വിദ്യാർത്ഥിനിയുടെ വീട് സന്ദർശിക്കും

അനാസ്ഥയിൽ മാപ്പിരന്ന് മന്ത്രി; ഷഹലയുടെ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി കുടുംബത്തോട് മാപ്പുപറഞ്ഞു; കുടുംബത്തെ ആശ്വസിപ്പിച്ച രവീന്ദ്രനാഥ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി; സന്ദർശനത്തിനെത്തിയ മന്ത്രിക്ക് യുവജനസംഘടനകളുടെ കരിങ്കൊടി; പ്രതിപക്ഷ നേതാവും വിദ്യാർത്ഥിനിയുടെ വീട് സന്ദർശിക്കും

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ: സ്‌കൂളിലെ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. രാവിലെ വീട്ടിലെത്തിയാണ് മന്ത്രി മാതാപിതാക്കളെ കണ്ടു മാപ്പ് അപേക്ഷ നടത്തിയത്. ഷഹലയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ച മന്ത്രി പിതാവിനെ കെട്ടിപിടിച്ച് മാപ്പ് പറയുകയായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകി. ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കൃഷിമന്ത്രി വി എസ് സുനിൽ കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം ഷഹലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിയെ കൽപറ്റയിൽ വച്ച് എംഎസ്എഫ് പ്രവർത്തകരും ബത്തേരിയിൽ വച്ച് ബിജെപി പ്രവർത്തകരും കരിങ്കൊടി കാട്ടി. സ്‌കൂളിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിരുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ഷഹ്ലയുടെ വീട്ടിലെത്തുന്നുണ്ട്.

അതേസമയം സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെയും ഹെഡ്‌മാസ്റ്ററെയും സസ്‌പെൻഡ് ചെയ്യുകയും സ്‌കൂൾ പിടിഎ പിരിച്ചുവിടുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടേതാണ് നടപടി.കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രൈമറി അദ്ധ്യാപകൻ സി.പി.ഷജിൽ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് ഡോക്ടറെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കമ്മിഷൻ ചെയർപേഴ്‌സൺ പി.സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് തേടി.

സംഭവത്തിൽ പ്രിൻസിപ്പാൾ എകെ കരുണാകരൻ, വൈസ് പ്രിൻസിപ്പാൾ കെകെ മോഹനൻ, അദ്ധ്യാപകൻ ഷിജിൽ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബത്തേരി സർവജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകൾ ഷഹലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയിൽവച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോൺക്രീറ്റ് തറയിൽ ചുമരിനോട് ചേർന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നിൽനിന്നാണു പാമ്പ് ഷഹലയെ കടിച്ചത്. പിന്നീട് ചികിത്സ കിട്ടാൻ വൈകിയതോടെ കുട്ടി മരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP