Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

'മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാൻ സാധിക്കില്ലല്ലോ'; അമ്മയുടെ അടുത്ത പടത്തിൽ ഭാവന ഉണ്ടാകില്ല; ട്വന്റി-ട്വന്റി സിനിമിയിൽ താരങ്ങൾക്ക് പ്രതിഫലം നൽകിയിരുന്നില്ല; ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുള്ളൂവെന്നും ഇടവേള ബാബു; അമ്മയിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് തോന്നിയിട്ടില്ല; സ്ത്രീകൾക്ക് വസ്ത്രം മാറാൻ ഞങ്ങൾ കള്ളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി

'മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാൻ സാധിക്കില്ലല്ലോ'; അമ്മയുടെ അടുത്ത പടത്തിൽ ഭാവന ഉണ്ടാകില്ല; ട്വന്റി-ട്വന്റി സിനിമിയിൽ താരങ്ങൾക്ക് പ്രതിഫലം നൽകിയിരുന്നില്ല; ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുള്ളൂവെന്നും ഇടവേള ബാബു; അമ്മയിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് തോന്നിയിട്ടില്ല; സ്ത്രീകൾക്ക് വസ്ത്രം മാറാൻ ഞങ്ങൾ കള്ളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയിൽ നിന്നും രാജിവെച്ച ഭാവന അടക്കമുള്ളവരെ തള്ളിപ്പറഞ്ഞ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഇടവേള ബാബു നടത്തിയ ഒരു പരാമർശനം വിവാദങ്ങൾക്ക് വഴിവെക്കുന്നുണ്ട്. നടി ഭാവന താരസംഘടനയിൽ നിന്നും പുറത്തുപോയതിനെ മരിച്ചുപോയി എന്നതിനോട് ഉപമിച്ചു കാണ്ടു നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്. താരസംഘടന ഇനി നിർമ്മിക്കുന്ന സിനിമയിൽ ഭാവന ഉണ്ടാകില്ലെന്നാണ് നടി പറയുന്നത്. ഭാവന നിലവിൽ അമ്മയിൽ ഇല്ല. അമ്മ ഒരുക്കിയ ട്വന്റി ട്വന്റിയിൽ നല്ല റോൾ ഭാവന ചെയ്തതാണെന്നും ഇടവേള ബാബു പറഞ്ഞു. റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇടവേള ബാബു.

ഈ വർഷം അമ്മയുടെ നേതൃത്വത്തിൽ ഒരു ചാനലുമായി ചേർന്ന് സ്റ്റേജ് ഷോ ചെയ്യാൻ ഏകദേശ ധാരണ ആയതായിരുന്നു. എന്നാൽ കോവിഡ് എല്ലാ പദ്ധതികളും തകർത്തു കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ അത് നടക്കാൻ സാദ്ധ്യത ഇല്ല. താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന അടുത്ത പടത്തിൽ നടി ഭാവന ഉണ്ടാകില്ല. അമ്മയുടെ നേതൃത്വത്തിൽ ഒരുക്കുന്ന പുതിയ ചിത്രം ട്വന്റി-ട്വന്റി പോലെ ആയിരിക്കില്ല. ട്വന്റി-ട്വന്റിയിൽ താരങ്ങൾക്ക് പ്രതിഫലം നൽകിയിരുന്നില്ല. എന്നാൽ ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുള്ളൂ. ഒരു കോടി വാങ്ങുന്നയാൾക്ക് 15-25 ലക്ഷം എങ്കിലും കൊടുക്കുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു.

ഇപ്പോ ഭാവന അമ്മയിൽ ഇല്ല, കഴിഞ്ഞ ട്വന്റി ട്വന്റിയിൽ നല്ല റോൾ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കില്ലല്ലോ. അതുപോലെയാണ്. അമ്മയിൽ ഉള്ളവരെ വച്ചായിരിക്കും സിനിമ. ഇപ്പോ അമ്മയിൽ ഭാവന ഇല്ല എന്നേ എനിക്ക് പറയാൻ കഴിയൂ.- ഇടവേള ബാബുവിന്റെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നത്.

ഈ വർഷം അമ്മയുടെ നേതൃത്വത്തിൽ ഒരു ചാനലുമായി ചേർന്ന് സ്റ്റേജ് ഷോ ചെയ്യാൻ ഏകദേശ ധാരണ ആയതായിരുന്നു. എന്നാൽ കോവിഡ് എല്ലാ പദ്ധതികളും തകർത്തു കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ അത് നടക്കാൻ സാദ്ധ്യത ഇല്ല. തുടർന്നാണ് ട്വന്റി-ട്വന്റി ഒരുക്കിയത് പോലെ ഒരു സിനിമയെക്കുറിച്ച് ആലോചിച്ചത്. കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇത് ചർച്ച ചെയ്തു. അമ്മ രൂപീകരിച്ച് 25 വർഷം തികയുകയാണ്.

കൊച്ചിയിൽ സംഘടനയ്ക്കായി ഒരു ഓഫിസ് നിർമ്മിക്കുണ്ട്. ഇതിന് കൂടിയാണ് സിനിമ ചെയ്യാം എന്ന ആലോചനയിലേക്ക് എത്തിയത്. ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുള്ള സിനിമ ചെയ്യാൻ വേണ്ട ഒരു പ്രോജക്ട് സമർപ്പിക്കാൻ അമ്മയുടെ യോഗത്തിൽ ധാരണയായിരുന്നു. അമ്മയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇപ്പോൾ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഒടിടി പ്ലാറ്റ്ഫോമിൽ വിൽക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന വാദത്തെയും ഇടവേള ബാബു ചാനൽ അഭിമുഖത്തിൽ തള്ളിപ്പറഞ്ഞു. അമ്മയിൽ നാന്നൂറ്റി ചില്ലാനം ആളുകളുണ്ട്. സ്ത്രീ വിരുദ്ധത ഉണ്ടോന്ന് അവരിൽ ആരെങ്കിലും പറയട്ടെ. സ്ത്രീകൾക്ക് വസ്ത്രം മാറാൻ ഞങ്ങൾ കള്ളിമുണ്ട് പിടിച്ച് നിന്ന കാലമുണ്ട് സിനിമയിൽ, അന്ന് ഈ കാരവൻ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അത് കുറച്ച് ആളുകൾ പറയുന്നതല്ലേ, ഭൂരിപക്ഷം പറയട്ടെ, എത്രയോ തലമുറകൾ കഴിഞ്ഞുപോയതാണ്, നമ്മൾ അവരെ ബഹുമാനിച്ചില്ല എന്ന് ആരേലും പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ ഭരണഘടനയിൽ മാറ്റം വരുത്തിയിരുന്നു. നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മൂന്ന് സ്ത്രീകൾ ആണെങ്കിൽ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. മൂന്ന് സ്ത്രീകളെ തന്നെ നിലവിൽ കിട്ടാൻ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങൾക്കൊന്നും വരുന്നില്ലെന്നും, കാര്യങ്ങൾ നടത്താൻ ആരുമില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

ജാതി വിവേചനമൊന്നും സിനിമയിൽ ഇല്ലെന്നും ഇടവേള ബാബു പറഞ്ഞു. കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചതും കെപിഎസി ലളിതയുടെ പരാമർശങ്ങളും ഉണ്ടായപ്പോൾ ആർഎൽവി രാമകൃഷ്ണനെ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് അദ്ദേഹം പറയുന്നു. കെപിഎസി ലളിതയോട് സംസാരിച്ചെന്നും ചേച്ചി, അങ്ങനെ ഒന്നും ചെയ്യില്ല, വർഷങ്ങളായി അറിയുന്നതല്ലേ എന്നും ബാബു വ്യക്തമാക്കുന്നു. ആൺ പെൺ വ്യത്യാസം മാത്രമേ ഉള്ളൂ. മലയാള സിനിമയിൽ ജാതി വിവേചനമുണ്ടെന്ന് തിലകൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ആയിരിക്കാം, ചേട്ടന്റെ അനുഭവങ്ങളായിരിക്കാം. ചേട്ടന് അങ്ങനെ അനുഭവമുള്ളതുകൊണ്ട് പറഞ്ഞു, നമുക്ക് അങ്ങനെ അനുഭവം ഇല്ലാത്തതുകൊണ്ട് പറയാൻ പറ്റില്ല. അനുഭവം ഉണ്ടേലേ പറയാൻ പറ്റൂ. ചേട്ടൻ അങ്ങനെ പറഞ്ഞിട്ടുണ്ട്, സത്യം തന്നെയാണ്. എന്നിങ്ങനെ ആയിരുന്നു ഇടവേള ബാബുവിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP