Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്വന്റി ട്വന്റി സിനിമയിൽ ഭാവനയുടെ കഥാപാത്രം മരിച്ചു പോയതല്ലേ എന്നാണ് ഉദ്ദേശിച്ചത്; പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു; മരിച്ച ഒരാളെ രണ്ടാം ഭാഗത്തിൽ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താൻ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്; സിനിമാ വിവാദത്തിൽ ഇടവേള ബാബുവിന്റെ പ്രതികരണം ഇങ്ങനെ; പാർവതിയുടെ രാജി കിട്ടിയിട്ടില്ലെന്നും അമ്മ ജനറൽ സെക്രട്ടറി

ട്വന്റി ട്വന്റി സിനിമയിൽ ഭാവനയുടെ കഥാപാത്രം മരിച്ചു പോയതല്ലേ എന്നാണ് ഉദ്ദേശിച്ചത്; പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു; മരിച്ച ഒരാളെ രണ്ടാം ഭാഗത്തിൽ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താൻ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്; സിനിമാ വിവാദത്തിൽ ഇടവേള ബാബുവിന്റെ പ്രതികരണം ഇങ്ങനെ; പാർവതിയുടെ രാജി കിട്ടിയിട്ടില്ലെന്നും അമ്മ ജനറൽ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ട്വന്റി ട്വന്റി സിനിമയിലെ നടി ഭാവനയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ വിശദീകരണവുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. കഥാപാത്രം മരിച്ചുപോയതല്ലെയെന്നാണ് ഉദ്ദേശിച്ചത്. ട്വന്റി ട്വന്റി സിനിമയിൽ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തിൽ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താൻ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാൻ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം ഭാവന അവതരിപ്പിക്കുന്ന അശ്വതി നമ്പ്യാർ ട്വന്റി ട്വന്റി എന്ന സിനിമയിൽ മരിച്ചെന്ന ഇടവേള ബാബുവിന്റെ വാദവും ശരിയല്ല. കഥാപാത്രം കോമയിൽ കിടക്കുന്നതായാണ് സിനിമയിൽ പറയുന്നത്. ഇടവേള ബാബുവിന്റെ ആദ്യ പ്രസ്താവനയെ നടി പാർവ്വതി തെരുവോത്ത് ഉൾപ്പെടെയുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇടവേള ബാബു നടത്തിയത് നാണംകെട്ട പരാമർശമാണെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ച പാർവ്വതി അമ്മയിൽ നിന്നും രാജിവയ്ക്കുന്നതായി പിന്നീട് പ്രഖ്യാപിച്ചു. അതേസമയം പാർവ്വതിയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും അമ്മ ജനറൽ സെക്രട്ടറി പ്രതികരിച്ചു.

ട്വന്റി ട്വന്റി മോഡൽ മൾട്ടി സ്റ്റാർ ചിത്രത്തിൽ ഭാവനയുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു റോളുണ്ടാകില്ലെന്നും മരിച്ചവരെ എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്നും ഇടവേള ബാബു മറുപടി നൽകിയത്. ഇതിനെ പരിഹസിച്ച് നടി പാർവതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഒരു വിഡ്ഢിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമർശം എന്ന കാപ്ഷനോടെ അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ പ്രതികരണവും പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ഇടവേള ബാബു നടി ഭാവനക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ തുറന്നടിച്ചു കൊണ്ടാണ് പാർവ്വതിയുടെ രാജി പ്രഖ്യാപനം നടത്തിയത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് സംഘടനയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാർവതി ഫേസ്‌ബുക്കിൽ എഴുതി.

'ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്', പാർവതി പറഞ്ഞു. താൻ രാജിവെക്കുന്നതിനൊപ്പം ഇടവേള ബാബുവും രാജിവെക്കണമെന്ന് പാർവ്വതി ആവശ്യപ്പെട്ടു.

പാർവ്വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.Aയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.

ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേമോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.
പാർവതി തിരുവോത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP