Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്താർബുദത്തിനുള്ള മരുന്നിനായുള്ള ഫെയ്‌സ് ബുക്കിലെ കണ്ണീർ ആദ്യം എറ്റെടുത്തത് മുക്കം ഫയർസ്‌റ്റേഷനിലെ വിജയൻ നടത്തൊടിക; മേജർ റിനൂബ് രണ്ടും കൽപ്പിച്ചെത്തിയപ്പോൾ മരുന്ന് കമ്പനി യെസ് മൂളി; ഒന്നരലക്ഷം രൂപ വിലവരുന്ന മരുന്ന് പൊലീസിന് കൈമാറിയത് സൈന്യം; വിമാനത്താവളത്തിൽ എത്തിച്ച് ചെന്നൈയിലേക്ക് അയച്ചത് മുംബൈ പൊലീസ്; പാലക്കാട് തപാൽ മാർഗ്ഗവും എത്തി; വാഴക്കാട്ടെ ജാവേദിന് ഇന് ആശ്വാസ നിമിഷം; എടവണ്ണക്കാരന് മരുന്ന് കേരളത്തിൽ എത്തിയ കഥ

രക്താർബുദത്തിനുള്ള മരുന്നിനായുള്ള ഫെയ്‌സ് ബുക്കിലെ കണ്ണീർ ആദ്യം എറ്റെടുത്തത് മുക്കം ഫയർസ്‌റ്റേഷനിലെ വിജയൻ നടത്തൊടിക; മേജർ റിനൂബ് രണ്ടും കൽപ്പിച്ചെത്തിയപ്പോൾ മരുന്ന് കമ്പനി യെസ് മൂളി; ഒന്നരലക്ഷം രൂപ വിലവരുന്ന മരുന്ന് പൊലീസിന് കൈമാറിയത് സൈന്യം; വിമാനത്താവളത്തിൽ എത്തിച്ച് ചെന്നൈയിലേക്ക് അയച്ചത് മുംബൈ പൊലീസ്; പാലക്കാട് തപാൽ മാർഗ്ഗവും എത്തി; വാഴക്കാട്ടെ ജാവേദിന് ഇന് ആശ്വാസ നിമിഷം; എടവണ്ണക്കാരന് മരുന്ന് കേരളത്തിൽ എത്തിയ കഥ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ചക്കാലമായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നൊരു വീഡിയോയായിരുന്നു മരുന്നാവശ്യപ്പെട്ടുള്ള രക്താർബുദ രോഗിയുടെ അഭ്യർത്ഥന. മലപ്പുറം ജില്ലയിലെ വാഴക്കാട് എടവണ്ണപ്പാറ സ്വദേശി ജവാദിന്റേതായിരുന്നു ഈ വീഡിയോ. വർഷങ്ങളായി തിരുവനന്തപുരം ആർസിസിയിൽ നിന്ന് രക്താർബുദത്തിന് ചികിത്സ തേടുന്നയാളാണ് ജവാദ്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജവാദിന് മരുന്ന് ലഭിക്കാനുള്ള സാധ്യതയുടെ വഴികളടയുകയായിരുന്നു.

ഈ ഘട്ടത്തിലാണ് രാജ്യത്തെ സുപ്രധാനമായ നാല് ഡിപ്പാർട്മെന്റുകളിടപെട്ട് ജവാദിന് മരുന്ന് ലഭ്യമക്കുന്നത്. മുക്കം ഫയർഫോഴ്സ്, മുംബൈ പൊലീസ്, ഇന്ത്യൻ ആർമി, തപാൽ വകുപ്പ് എന്നീ നാല് വകുപ്പുകളുടെ സംയുക്ത നീക്കത്തിലൂടെയാണ് ജവാദിന് മരുന്നെത്തിക്കാൻ സാഹചര്യമൊരുക്കുന്നത്. മുംബൈ താനെയിൽ നിന്ന് മാത്രം ലഭിക്കുന്നത് മരുന്ന ചെന്നൈ വഴി കേരളത്തിലെത്തിച്ചിരിക്കുകയാണ്. മരുന്ന് ഇന്നലെ പാലക്കാട് എത്തി. നാളെ അത് ജവാദിന് കിട്ടും.

പതിനൊന്ന് വർഷത്തോളമായി തിരുവനന്തപുരം ആർസിസിയിൽ രക്താർബുദത്തിന് ചികിത്സ തേടുന്ന ആളാണ് ജവാദ്. എന്നാൽ ലോക്ഡൗൺ കാരണം ജവാദിന് മരുന്ന് ലഭിക്കാനുള്ള വഴികൾ അടയുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ കീഴിലുള്ള മെഡിചെയിൻ പദ്ധതി താത്കാലികമായി നിർത്തലാക്കിയെന്ന വാർത്തകൂടി കേട്ടതോടെ ജവാദിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കാനായി തന്റെ ആവശ്യം പറഞ്ഞ് ജവാദ് ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇത് ശ്രദ്ധയിൽപെട്ട ഒരു സന്നദ്ധ പ്രവർത്തകൻ മുക്കം ഫയർഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടത്തൊടികയെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ഫയർഫോഴ്സിന്റെ സ്വാധീനം മാത്രം ഉപയോഗിച്ചാൽ മുംബൈയിലുള്ള മരുന്ന് കേരളത്തിലെത്തിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ആർമിയിൽ സേവനം ചെയ്യുന്ന തന്റെ സുഹൃത്തുകൂടിയായ മേജർ റിനൂബിനെ ബന്ധപ്പെടുന്നത്. റിനൂബിന്റെ മുംബൈയിലുള്ള ബന്ധങ്ങളെ ഉപയോഗിപ്പെടുത്താൻ വേണ്ടിയായിരുന്നു ഇത്.

ഈ സമയത്ത് റിനൂബ് നാട്ടിൽ തന്നെ ഉണ്ടാകുകയും ചെയ്തിരുന്നു. ഉടൻ തന്നെ റിനൂബ് മുംബൈ താനെയിലുള്ള ഫാർമസ്യൂട്ടിക്കൽസിനെ ബന്ധപ്പെട്ടു. തിരുവനന്തപുരം ആർസിസിയിൽ ഒന്നരലക്ഷം രൂപ വിലവരുന്ന മരുന്ന് ഫാർമസ്യൂട്ടിക്കൽസ് കമ്പനി തരാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഒരു നിബന്ധനയുണ്ടായിരുന്നു. നേരത്തെ ജവാദ് ഉപോയഗിച്ച് ശൂന്യമായ മരുന്നുകളുടെ മൂന്ന് ബോട്ടിലുകൾ അയച്ചുകൊടുക്കാനായിരുന്നു അത്. എന്നാൽ കൊറിയർ സംവിധാനങ്ങളൊന്നുമില്ലാത്ത സമയത്ത് ഇത് സാധ്യമാകുമായിരുന്നില്ല. അതല്ലെങ്കിൽ ഇത്രയും ദൂരം യാത്ര ചെയ്ത് ബോട്ടിലുകൾ മുംബൈയിലെത്തിച്ച് മരുന്ന് വാങ്ങി തിരിച്ചുവരണം.

ഈ സമയത്ത് ഇത്രയും ദൂരം യാത്ര ചെയ്യുന്നത് നല്ലതല്ലെന്ന ബോധ്യത്തിൽ മേജർ റിനൂബ് തന്റെ ഔദ്യോഗിക ലെറ്റർപാഡിൽ മരുന്ന് കമ്പനിക്ക് ഒരു സന്ദേശമയച്ചു. ലോക്ഡൗൺ പിൻവലിച്ച് കൊറിയർ സംവിധാനങ്ങൾ സാധാരണ പോലെയാകുന്ന സമയത്ത് പഴയബോട്ടിലുകൾ എത്തിക്കാമെന്നായിരുന്നു അത്. ഇന്ത്യൻ സൈനികനായ താൻ അത് ഉറപ്പ് നൽകുകയാണെന്നും മേജർ റിനൂബ് തന്റെ ഔദ്യോഗിക ലെറ്റർപാഡിൽ സാക്ഷ്യപ്പെടുത്തിയതോടെ മരുന്ന് കമ്പനി ഉപാധികളില്ലാതെ മരുന്ന് നൽകാൻ തയ്യാറായി.

പിന്നീടുണ്ടായിരുന്ന കടമ മരുന്ന് കമ്പനിയിൽ നിന്ന് മരുന്ന് മുംബൈ എയർപോർട്ടിലെത്തിക്കുക എന്നതായിരുന്നു. ഇതിനായി റിനൂബ് തന്റെ സുഹൃത്തുക്കളായ റൈഡിങ് ടീമിനെ ബന്ധപ്പെടുകയായിരുന്നു. അവരീ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. സമാന്തരമായി തന്നെ റിനൂബ് മുംബൈ പൊലീസ് കമ്മീഷണറെയും വിവരമറിയിച്ചിരുന്നു. ഏതെങ്കിലുമൊരു പൊലീസ് സ്റ്റേഷനിലെത്തിച്ചാൽ പൊലീസ് എയർപോർട്ടിലെത്തിക്കാമെന്ന് ഉറപ്പും നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ റൈഡിങ് ടീം അംഗങ്ങൾ കമ്പനിയിൽ നിന്ന് മരുന്ന് വാങ്ങി സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും പൊലീസ് എയർപോർട്ടിലെത്തിക്കുകയും ചെയ്യുകയായിരുന്നു. മുബൈയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ ചെന്നൈയിലെത്തിയ മരുന്ന് പോസ്റ്റൽ വകുപ്പ് ഇടപെട്ട് പാലക്കാട് എത്തി. നടപടിക്രമം പൂർത്തിയാക്കി ഇത് താമസിയാതെ എടവണ്ണപ്പാറയിലെ ജവാദിന്റെ വീട്ടിലെത്തും. അതി പ്രധാനമായ മരുന്ന് രോഗിക്കെത്തിക്കാനായി ഇടപെട്ടത് രാജ്യത്തെ നാല് സുപ്രധാന വകുപ്പുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP