Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് വന്നപ്പോൾ പെട്ടല്ലോ ആശാനേ..ഇനി സിനിമയൊക്കെ എങ്ങനെ കാണും എന്നായി ആദ്യം വിചാരം; ഒരുമാസം വെറുതെ വീട്ടിൽ പണിയില്ലാതിരുന്നപ്പോഴാണ് ന്യൂട്ടന്റെ ആപ്പിൾ പോലെ ആശയം; സിനിമാ തിയേറ്ററുകൾ അടഞ്ഞുകിടക്കുമ്പോൾ ബദലായി കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ തിയേറ്റർ; പുതുമുഖ നടൻ എബിൾ ബെന്നിയും അപ്പനും കൂടി നൈസായി സെറ്റ് ചെയ്തത് അങ്കമാലിയിൽ അടക്കം ഏഴ് ഹോം തിയേറ്ററുകൾ

കോവിഡ് വന്നപ്പോൾ പെട്ടല്ലോ ആശാനേ..ഇനി സിനിമയൊക്കെ എങ്ങനെ കാണും എന്നായി ആദ്യം വിചാരം; ഒരുമാസം വെറുതെ വീട്ടിൽ പണിയില്ലാതിരുന്നപ്പോഴാണ് ന്യൂട്ടന്റെ ആപ്പിൾ പോലെ ആശയം; സിനിമാ തിയേറ്ററുകൾ അടഞ്ഞുകിടക്കുമ്പോൾ ബദലായി കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ തിയേറ്റർ; പുതുമുഖ നടൻ എബിൾ ബെന്നിയും അപ്പനും കൂടി നൈസായി സെറ്റ് ചെയ്തത് അങ്കമാലിയിൽ അടക്കം ഏഴ് ഹോം തിയേറ്ററുകൾ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: കോവിഡ് ചതിച്ചു. കൈയിൽ വന്ന അവസരങ്ങളും തഥൈവ. തിയേറ്ററുകൾ അടഞ്ഞുകിടക്കുമ്പോൾ മറ്റ് പ്ലാറ്റ്ഫോമുകളിൽ പുതിയ ചിത്രങ്ങൾ ഇറക്കുന്നതിന് നീക്കം തകൃതി. ഇനി തീയറ്ററുകളിലിരുന്ന് സിനിമകൾ കാണുന്ന അനുഭൂതിയാണ് ആസ്വാദകർക്ക് ആവശ്യം.കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ തിയേറ്ററുകൾ സജ്ജമാക്കുകയാണ് ഇതിന് പരിഹാരമെന്ന തിരിച്ചറിവിലാണ് ഈ മേഖലയിലേയ്ക്ക് കാലെടുത്തുവച്ചത്. അച്ചാച്ചനും അമ്മച്ചിയും പിൻതുണയുമേകി ഒപ്പമെത്തിയപ്പോൾ എല്ലാം ശുഭം.സിനമയിൽ അഭിനയം മാത്രമല്ല, ഇത്തരം വേറിട്ട പ്രവർത്തനങ്ങളിലൂടെയും നില നിൽക്കാമെന്ന തിരിച്ചറിവുകൂടിയാണിത്. പുതുമുഖ നടൻ ഏബിൾ ബെന്നിയുടേതാണ് വാക്കുകൾ.

അങ്കമാലി മറ്റൂരിൽ കണ്ടുമുട്ടിയപ്പോഴാണ് ഏബിൾ തന്റെ പൂതിയ വിശേഷങ്ങൾ മറുനാടനുമായി പങ്കിട്ടത്. ഒപ്പം പിതാവും ക്യാമറമാനുമായ ബെന്നി ആർട്ട്ലൈനും മാതാവ് ജിനിയും ഉണ്ടായിരുന്നു. ഇവിടെ ദിവ്യരക്ഷ സഭയുടെ ലിഗോരി ഭവനിൽ തന്റെ അറിവും പരിജ്ഞാനവും ഉപയോഗപ്പെടുത്തി, മാതാപിതാക്കളുടെയും ഒരു പറ്റം സാങ്കേതിക പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്താൽ നിർമ്മിച്ച സ്റ്റുഡിയോ ഫ്ലോറിന്റെയും ഹോംതീയറ്ററിന്റെയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കോതമംഗലം സ്വദേശിയായ ഏബിൾ.

ഏറ്റവും ചിലവുകുറച്ചും എന്നാൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെയാണ് ചെറിയ ഡോർമെറ്ററിയായിരുന്ന മുറി മികച്ച സാങ്കേതിക നിലവാരത്തിൽ ഒരുമാസം കൊണ്ട് സ്റ്റുഡിയോ ഫ്ലോറും ഹോംതീയറ്ററുമായി മാറ്റിയതെന്ന് ഏബിൾ വ്യക്തമാക്കി. ഹോംതീയറ്ററുകളുടെ നിർമ്മാണം ഏകോപിപ്പിക്കുന്നതിനായി ആർട്ടലൈൻ ഹോം സിനിമാസ് എന്ന പേരിൽ സ്ഥാപനം കൊച്ചിയിൽ പ്രവർത്തിച്ചുവരുന്നതായും ഏബിൾ അറിയിച്ചു.

രണ്ടര ലക്ഷം രൂപ അടിസ്ഥാന പ്ലാനിൽ തുടങ്ങി ,ആവശ്യക്കാരന്റെ സാമ്പത്തികശേഷിയും അഭിരുചിയും അനുസരിച്ച്, സിനിമകൾ നേരാം വണ്ണം ആസ്വദിക്കാൻ കഴിയുന്ന ഹോംതീയറ്ററുകളാണ് ഏബിളും കൂട്ടരും സജ്ജമാക്കുന്നത്.ഒരു കുടുംബത്തിന് ഒറ്റയ്ക്ക് സാമ്പത്തിക ബാദ്ധ്യത വഹിക്കാൻ നിർവ്വാഹമില്ലങ്കിൽ സമാനചിന്താഗതിക്കാരായ ഏതാനും കുടുംബങ്ങൾ ഒത്തുചേർന്നും ഹോംതിയേറ്റർ നിർമ്മാണത്തിൽ പങ്കാളികളാവാം. സ്ഥലസൗകര്യം ഏതുവീട്ടിലാണോ ഉള്ളത് ഇവിടെ ഏബിളും സംഘവുമെത്തി തിയേറ്റർ റെഡിയാക്കും. റസിഡൻസ് അസ്സോസീയേഷനുകൾക്കും ക്ലബ്ബുകൾക്കും ഈ രീതിയിൽ ചിന്തിക്കാവുന്നതാണെന്നാണ് ഏബിളിന്റെ പക്ഷം.

സിനിമ തിയേറ്ററുകളിലെ കസേരകളും ശബ്ദ-വെളിച്ച സംവിധാനങ്ങളുമെല്ലാം അതെപടി ഉൾക്കൊള്ളിച്ച്,ആവശ്യക്കാരുടെ അഭിരുചി കൂടി കണക്കിലെടുത്താണ് ഇപ്പോൾ ഹോംതീയറ്റർ നിർമ്മാണം നടത്തിവരുന്നതെന്നും ഇതിനകം തന്നെ മറ്റൂരിലേതടക്കം 7 ഹോം തീയറ്ററുകളുടെ നിർമ്മാണം പൂർത്തിയതായും ഏബിൾ അറിയിച്ചു.

കോവിഡ് എത്തിയപ്പോൾ ഒരുമാസത്തോളം വെറുതെ വീട്ടിലിരുന്നെന്നും ഈ സമയത്താണ് ഹോംതീയറ്റർ എന്ന ആശയം പിതാവ് മുന്നോട്ടുവയ്ക്കുന്നതെന്നും പിന്നീട് ഇതിന്റെ പൂർത്തീകരണത്തിന് ആവശ്യമായ സാങ്കേതികവശങ്ങൾ മറ്റ് പലരുടെയും സഹയാത്താൽ കരസ്ഥമാക്കുകയായിരുന്നെന്നും ഏബിൾ കൂട്ടിച്ചേർത്തു.

സൗണ്ട് പ്രൂഫിംഗിന് ഇറക്കുമതി ചെയ്ത പ്രത്യേകതരത്തിലുള്ള തുണിയാണ് ഉപയോഗിക്കുന്നത്.ഇത് കൃത്യമായ അളവിൽ തയ്ച്ചെടുക്കണമായിരുന്നു. ഈ ഉത്തരവാദിത്വം മാതാവ് ഏറ്റെടുക്കുകയായിരുന്നെന്നും തീയറ്ററിന്റെ പൂർത്തീകരണത്തിനായി പിതാവും മാതാവും താനും സാങ്കേതിക പ്രവർത്തകരുമടങ്ങുന്ന സംഘം ഒരുമാസത്തോളമായി സ്ഥിരമായി മറ്റൂരീൽ എത്തിയിരുന്നതായും ഏബിൾ വ്യക്തമാക്കി.

നിർമ്മാണപ്രവർത്തനത്തിയ ആദ്യദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്ന പിതാവിനെക്കണ്ടപ്പോൾ ചേട്ടനാണോന്നായിരുന്നു ചിലരുടെ ചോദ്യം. അതെ പോലെ മാതാവിനെയും തന്നെയും ഒന്നിച്ചുകണ്ടപ്പോൾ ചേച്ചിയാണോന്ന് സംശയിച്ചവരുമുണ്ട്. ചെറുചിരിയോടെ ഏബിൾ പറഞ്ഞു.ജേർണലിസം പാസ്സായ ശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനവും ക്യാമറയും പഠിച്ചിറങ്ങി.പിന്നാലെ പൂണെയിൽ എം ബി എ പഠനം പൂർത്തിയാക്കി.ഇതിനുശേഷം പൂണെ 'സാം ചർച്ചിൽ ' മോഡൽ അക്കാഡമിയിൽ മോഡലിങ് രംഗത്ത് സജീവമായത്. പഠനകാലത്ത് കമൽ സംവിധാനം ചെയ്ത നടൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

അങ്കമാലിയുടെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ,നവാഗതനായ മനോജ് വറുഗീസ് സംവിധാനം ചെയ്തക്യൂബൻ കോളനി യിലെ നായകനായിരുന്നു ഏബിൾ.ചിത്രത്തിൽ പട്ടാളക്കാരനായ മാർട്ടിൻ കഥാപാത്രത്തെയാണ്് ഏബിൾ അവതരിപ്പിച്ചത്.നയകനായി അഭിനയിച്ച മറ്റൊരു ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് കോവിഡ് വ്യാപനത്തെത്തുടർന്ന് സിനിമ മേഖലയിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചത്.

സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിട്ടായിരുന്നു ഏബിളിന്റെ പിതാവ് ബെന്നി ആർട്ട്ലൈന്റെ രംഗപ്രേവേശം.തുടർന്ന് നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു.നിലവിൽ ഫെഫ്ക സ്റ്റിൽഫോട്ടോഗ്രാഫേഴ്സ് അസോസീയേഷന്റെ ജനറൽ സെക്രട്ടറിയാണ്.ഏബിളിന്റെ മേൽവിലാസം ചുവടെ-ഏബിൾ ബെന്നി,കുന്നേൽ വീട്,നെല്ലിക്കുഴി പി ഒ,കോതമംഗലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP