Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നറിയിപ്പുകൾ അവഗണിച്ചാൽ കാത്തിരിക്കുന്നതു വലിയ ദുരന്തം; കോൺക്രീറ്റ് കാടുകളായി മാറുന്ന കൊച്ചിയും തിരുവനന്തപുരവും ഭൂകമ്പങ്ങളെ ഭീതിയോടെ തന്നെ കാണണം; അശാസ്ത്രീയ നിർമ്മാണങ്ങളിൽ നിന്ന് മാറിയില്ലെങ്കിൽ നാശനഷ്ടം പ്രവചനാതീതമാകും

മുന്നറിയിപ്പുകൾ അവഗണിച്ചാൽ കാത്തിരിക്കുന്നതു വലിയ ദുരന്തം; കോൺക്രീറ്റ് കാടുകളായി മാറുന്ന കൊച്ചിയും തിരുവനന്തപുരവും ഭൂകമ്പങ്ങളെ ഭീതിയോടെ തന്നെ കാണണം; അശാസ്ത്രീയ നിർമ്മാണങ്ങളിൽ നിന്ന് മാറിയില്ലെങ്കിൽ നാശനഷ്ടം പ്രവചനാതീതമാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളവും ഭൂകമ്പ ഭീതിയിൽ തന്നെയാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. നേപ്പാളിലും അഫ്ഗാനിലും ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം നേരിയ തോതിൽ കൊച്ചിയേയും കുലുക്കി. ഭൂകമ്പ സാധ്യതാ മേഖലകളായി കൊച്ചിയെ പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങളിലും മറ്റും മിതത്വം പുലർത്തേണ്ടതിന്റെ വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇപ്പോഴുണ്ട്ാകുന്നതിലും വലിയ ചലനത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡം സാക്ഷിയാകുമെന്നാണ് പ്രവചനങ്ങൾ. പക്ഷേ ഇതൊന്നും മനസ്സിലാക്കാതെ കെട്ടിട സമുച്ഛയങ്ങൾ കെട്ടി ഉയർത്തുകയാണ് മലയാളികൾ.

കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ രാജ്യത്തെ 38 നഗരങ്ങളുണ്ട് രാജ്യത്ത് ഭൂകമ്പ സാധ്യതാ മേഖലകളായി. ഇതിനുപുറമെ, 60 ശതമാനം പ്രദേശങ്ങളും ഭൂചലനത്തെ ചെറുക്കാനാവാത്തവിധം അതി ദുർബലമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. മുന്നറിയിപ്പ് കേന്ദ്ര സർക്കാർ നൽകാൻ കാരണവും പ്രതിരോധം തീർക്കാനാണ്. പക്ഷേ ആരു അത് മനസ്സിലാക്കാതെ നീങ്ങിയാൽ കാത്തിരിക്കുന്നത് വലിയ ദുരന്തമാകും. കാൺക്രീറ്റ് കാടുകളാണ് ഭൂകമ്പത്തിന് കാരണമാകുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ. വലിയ തോതിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ അസസ്ഥതയാണ് ഭൂചലനമായി മാറുന്നത്.

അതുകൊണ്ട് തന്നെ കോൺക്രീറ്റ് പോലെ ഭൂകമ്പതരംഗങ്ങൾക്ക് മുന്നിൽ പൊട്ടിപോകുന്ന വസ്തുക്കളൊഴിവാക്കി സ്റ്റീൽ പോലെ ഇലാസ്തികത കൂടുതലുള്ളതും ഊർജ്ജത്തിനെ ആഗിരണം ചെയ്യാൻ കഴിവുള്ളതുമായ വസ്തുക്കളെ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകൾ നിലവിലുണ്ട്. ബെൽ ബിൽഡിങ് മുതലായ രീതികളിൽ ഭൂകമ്പ ഊർജ്ജത്തെ കെട്ടിടം ആടുന്നതിനായി ഉപയോഗിക്കാനും അങ്ങനെ കെട്ടിടം തകരാതെ കാത്തു സൂക്ഷിക്കാനും കഴിയുന്നു. ഇതൊന്നും ആരും ഉൾക്കൊള്ളുന്നില്ല. നേപ്പാളിൽ കഴിഞ്ഞ തവണയുണ്ടായ ഭൂകമ്പത്തിൽ ഏഴായിരത്തോളം പേരുടെ മരണ കാരണമായതും തകർന്ന് വീണ കെട്ടിടങ്ങളാണ്. അശാസ്ത്രീയ നിർമ്മാണത്തിലൂടെ കെട്ടി ഉയർത്തുന്ന സൗദങ്ങൾ തന്നെയാണ് ഭൂചലനത്തിലെ ജീവൻ നഷ്ടം കൂട്ടുന്നതും.

ഇന്ത്യൻ ഫലകത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗമെന്നു കരുതപ്പെടുന്ന ഒരു പ്രദേശത്താണ് കേരളമുള്ളത്. ശാസ്ത്രഭാഷ്യത്തിൽ ഈ പ്രദേശത്തെ 'ദക്ഷിണേന്ത്യൻ പരിച' എന്നു വിളിക്കുന്നു. അതുകൊണ്ട് കേരളത്തിൽ വൻ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ലാത്തൂർ ഭൂകമ്പം ഉണ്ടായത് ഇത്തരമൊരു പ്രദേശത്തായിരുന്നതിനാൽ സാധ്യതകൾ തള്ളിക്കളയാനാവില്ല. കേരളം നവീകരിച്ച മെർക്കാലി മാപിനിയിൽ 7 വരെ രേഖപ്പെടുത്താവുന്ന പ്രദേശമായാണ് ഇന്ത്യൻ നിലവാര കാര്യാലയം കണക്കാക്കുന്നത്. എറണാകുളത്തെ വൈപ്പിൻ ദ്വീപ് വേമ്പനാട്ട് കായലിൽ നിന്ന് ഉയർന്നു വന്നത് 1341ൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്നാണ്. അതുകൊണ്ട് തന്നെ കേരളം വലിയ ഭൂകമ്പം ഉണ്ടാകാവുന്ന പ്രദേശം തന്നെയാണ്. കൊച്ചിയിലേയും മറ്റും വലിയ കെട്ടടങ്ങൾ ആറ് തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടാക്കിയാൽ പോലും വലിയ നാശ നഷ്ടമുണ്ടാക്കാൻ പോന്നതാണ്.

ലാത്തൂരിലെ ദുരന്തത്തിന്റെ ഓർമകൾ നിലനിന്നപ്പോൾ ഫ്ളാറ്റ് സംസ്‌കാരത്തിൽ നിന്ന് മലയാളി പിൻവാങ്ങിയതാണ്. എന്നാൽ ആ ദുരന്തം വിസ്മൃതിയിലാപ്പോൾ വീണ്ടും റിയൽ എസ്‌റ്റേറ്റ് വ്യവസായം കേരളത്തിൽ സജീവമായി. ആധുനിക ജീവിതത്തിന്റെ അനിവാര്യതയായി ഉയർന്ന നിലയിലെ ജീവതം മാറി. അതിനിയും തുടർന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന് തന്നെയാണ് ശാസ്ത്ര ഭാഷ്യം. നേപ്പളിലെ ഭൂചനത്തിന്റെ ദുരന്തം ഓർമ്മകളിൽ സൂക്ഷിച്ച് വേണം മുന്നോട്ട് പോകാൻ. ഉത്തരേന്ത്യയിലെ കെട്ടിടങ്ങളെല്ലാം ഭൂകമ്പ സാധ്യതകൾ മനസ്സിലാക്കി നിർമ്മിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് വലിയ ചലനങ്ങളെ ഡൽഹി പോലുള്ള വലിയ നഗരങ്ങൾ പ്രതിരോധിക്കുന്നത്. എന്നാൽ കേരളത്തിൽ അശാസ്ത്രീയമാണ് ഫ്ളാറ്റ് നിർമ്മാണം. അതുകൊണ്ട് തന്നെ ദുരന്തമായി ഇവ ഏത് സമയത്തും മാറും.

ഇന്ത്യയിൽ ജമ്മുകശ്മീരിലെ ശ്രീനഗറും അസമിലെ ഗുവാഹാട്ടിയുമാണ് ഭൂകമ്പസാധ്യതയിൽ മുന്നിൽ നിൽക്കുന്ന മേഖലകൾ. അതിഗുരുതരവിഭാഗത്തിൽപ്പെടുത്താവുന്ന അഞ്ചാംപട്ടികയിലാണ് ഈ നഗരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി നാലാം വിഭാഗത്തിലും മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവ മൂന്നാംവിഭാഗത്തിലും പെടുന്നു. ഉത്തരേന്ത്യയിലും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലുമാണ് ഭൂചലനസാധ്യതയുള്ള മിക്ക നഗരങ്ങളും. എന്നാൽ ചുരുക്കം മേഖലകളിലൊഴികെ ഭൂചലനം പ്രതിരോധിക്കാനുള്ള സംവിധാനങ്ങളില്ലെന്നത് ആശങ്കയുളവാക്കുന്നു.

ഡൽഹി മെട്രൊപോലെ വിരലിലെണ്ണാവുന്ന വൻകിട സംരംഭങ്ങളിൽമാത്രമേ ഭൂചലനത്തെ ചെറുക്കാനുള്ള സംവിധാനങ്ങളുള്ളൂ. അതുകൊണ്ടുതന്നെ മറ്റ് നഗരങ്ങളിൽ ഭൂചലനമുണ്ടായാൽ അത് വൻദുരന്തത്തിൽ കലാശിക്കുമെന്നാണ് ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അഥോറിറ്റി നൽകുന്ന മുന്നറിയിപ്പ്. കേരളമാകട്ടെ ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്. ആകാശം മുട്ടെ ഉയരുന്ന ഫ്‌ളാറ്റുകളുടെ സാന്നിധ്യം കൊച്ചിയിലും തിരുവനന്തപുരത്തും ഭൂകമ്പമുണ്ടായൽ ദുരന്തം ഇരട്ടിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

80 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഏപ്രിൽ 25ന് രാജ്യത്തിനകത്തും പുറത്തും നാശംവിതച്ചത്. എന്നാൽ, നേപ്പാൾ ഉൾപ്പെടുന്ന മധ്യഹിമാലയൻ മേഖലയിൽ വൻ വിനാശകാരിയായ ഭൂകമ്പ സാധ്യത ഇനിയുമുണ്ട്. റിക്ടർ സ്‌കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് നേപ്പാളിൽ കഴിഞ്ഞ മാസം ഉണ്ടായത്്. 'പത്തുകോടി ടൺ ടിഎൻടി'ക്ക് തുല്യമായത്ര ഊർജം ഈ ഭൂകമ്പവേളയിൽ മോചിപ്പിക്കപ്പെട്ടു. ഭൗശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല. ഇന്ത്യൻ, യൂറേഷ്യൻ ഭൂഫലകങ്ങൾ സംഗമിക്കുന്നത് അവിടെയാണ്. ഭൂഫലക സംഗമസ്ഥാനമായതിനാലാണ്, ആ മേഖലയിൽ തുടർച്ചയായി ഭൂകമ്പങ്ങളുണ്ടാകുന്നത്.

ഇന്ത്യൻ ഫലകം വടക്ക് ദിശയിലേക്ക് തള്ളിനീങ്ങുകയാണ്. അതിന്റെ ഫലമായി യൂറേഷ്യൻ ഫലകത്തിന് അടിയിലേക്ക് അത് കടന്നുകൊണ്ടിരിക്കുന്നതായി ഭൗമശാസ്ത്രജ്ഞർ പറയുന്നു. മേഖലയിൽ ഭൂകമ്പങ്ങൾ തുടർക്കഥയാകുന്നതിന് കാരണം, ഭൂഫലകങ്ങളുടെ ഈ പരസ്പര ബലപ്രയോഗമാണ്. ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മർദ്ദം മൂലം ഭൂമിക്കടിയിൽ വൻതോതിൽ ഊർജം സംഭരിക്കപ്പെടുകയാണ്. ഇതുമൂലം ഭൂകമ്പങ്ങളുടെ ഒരു പരമ്പര തന്നെ, അതും റിക്ടർ സ്‌കെയിലിൽ തീവ്രത 8 ൽ കൂടുതൽ രേഖപ്പെടുത്താവുന്നവ, ഉണ്ടാകമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടൂന്നു.

ഇപ്പോൾ ഊർജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് നോക്കിയാൽ, ഇപ്പോഴത്തെ ഭൂകമ്പത്തിൽ അവിടെ സംഭരിക്കപ്പെട്ടതിൽ നാലോ അഞ്ചോ ശതമാനം ഊർജം മാത്രമേ സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഏപ്രിലിലെ ഭൂകമ്പത്തിൽ ചെറിയ ആണവസ്‌ഫോടനങ്ങളിലുണ്ടാകുന്നത്ര ഊർജം (ഏതാണ്ട് 10 കോടി ടൺ ടിഎൻടി) മോചിപ്പിക്കപ്പെട്ടു. ഇടത്തരം തോതിൽ മാത്രമേ ഇപ്പോഴത്തെ ഭൂകമ്പത്തിൽ ഊർജം സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഹിന്ദുക്കൂഷ് മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന, 2500 കിലോമീറ്റർ ദൈർഘ്യമുള്ള മേഖലയാണിത്. അതുകൊണ്ട് തന്നെ റിക്ടർ സ്‌കെയിലിൽ 9 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഇവിടെ ഉണ്ടാകാം.

ഭൂകമ്പവേളയിൽ സ്വതന്ത്രമാകുന്ന ഊർജത്തിന്റെ തോതനുസരിച്ചാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്. ഊർജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് വച്ച് നോക്കിയാൽ, ഈ മേഖലയിൽ 9 തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടാകുന്നത് ഒഴിവാക്കാൻ നാൽപ്പതോ അമ്പതോ 7.9 തീവ്രതയുള്ള നൽപ്പതോ അമ്പതോ ഭൂകമ്പങ്ങളുണ്ടാകണമെന്നാണ് വിലയിരുത്തൽ. റിക്ടർ സ്‌കെയിലിൽ 8 തീവ്രത രേഖപ്പെടുന്ന ഭൂകമ്പത്തിന്റെ ഏതാണ്ട് 32 മടങ്ങ് വിനാശകാരിയായിരിക്കും തീവ്രത 9 രേഖപ്പെടുത്തുന്ന ഭൂകമ്പം. ഇത്തരമൊരു ചലനമുണ്ടായാൽ കൊച്ചിയും തിരുവനന്തപുരവുമെല്ലാം നല്ല രീതിയിൽ കുലുങ്ങും. വൻകിട കെട്ടിടങ്ങൾ ഉണ്ടാക്കാൻ പോകുന്ന ദുരന്തവും വലുതാകും. ഇത് തിരിച്ചറിഞ്ഞുള്ള പ്രവർത്തനം ബോധപൂർവ്വം നടത്തിയാൽ മാത്രമേ ഭൂകമ്പ നാശനഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP