Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്പ്യൂട്ടർ വിരുദ്ധ സമരം പോലെ സിപിഎമ്മിനെ ചരിത്രം വേട്ടയാടി പ്രൈസ് വാട്ടർഹൗസ് കൂപ്പർ വിവാദവും; മുമ്പ് സാമ്രാജിത്ത വാദമുയർത്തി ഉടക്കുമായി രംഗത്തെത്തിയ സിപിഎം ഇപ്പോൾ അതേ കമ്പനിക്ക് പച്ചപ്പരവതാനി വിരിക്കുന്നു; പിണറായി മുതലാളിത്തത്തിന്റെ വക്താവായെന്ന് ചെന്നിത്തല ആരോപിക്കുമ്പോഴും സിപിഎമ്മിൽ മുഖ്യമന്ത്രിക്കെതിരെ എതിർ ശബ്ദങ്ങളുമില്ല; സൈദ്ധാന്തിക പ്രതിസന്ധിയെ പ്രായോഗിക രാഷ്ട്രീയത്തിൽ മുക്കി കേരളത്തിലെ ഇടതു സർക്കാർ; ഇ-മൊബിലിറ്റി പദ്ധതി സെബി വിലക്കിയ സ്ഥാപനങ്ങളുമായി മുന്നോട്ട്

കമ്പ്യൂട്ടർ വിരുദ്ധ സമരം പോലെ സിപിഎമ്മിനെ ചരിത്രം വേട്ടയാടി പ്രൈസ് വാട്ടർഹൗസ് കൂപ്പർ വിവാദവും; മുമ്പ് സാമ്രാജിത്ത വാദമുയർത്തി ഉടക്കുമായി രംഗത്തെത്തിയ സിപിഎം ഇപ്പോൾ അതേ കമ്പനിക്ക് പച്ചപ്പരവതാനി വിരിക്കുന്നു; പിണറായി മുതലാളിത്തത്തിന്റെ വക്താവായെന്ന് ചെന്നിത്തല ആരോപിക്കുമ്പോഴും സിപിഎമ്മിൽ മുഖ്യമന്ത്രിക്കെതിരെ എതിർ ശബ്ദങ്ങളുമില്ല; സൈദ്ധാന്തിക പ്രതിസന്ധിയെ പ്രായോഗിക രാഷ്ട്രീയത്തിൽ മുക്കി കേരളത്തിലെ ഇടതു സർക്കാർ; ഇ-മൊബിലിറ്റി പദ്ധതി സെബി വിലക്കിയ സ്ഥാപനങ്ങളുമായി മുന്നോട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചരിത്രവും പാർട്ടി സിദ്ധാന്തങ്ങളും ഇത്രമേൽ ഭാരമായി തീർന്ന സിപിഎമ്മിനെ പോലെ മറ്റൊരു പാർട്ടി വേറെയില്ല. മുൻകാലങ്ങളിൽ എതിർത്തവയെ എല്ലാം തന്നെ വാരിപ്പുണരുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ തന്നെ പിൽക്കാലത്ത് ഐടി സ്ഥാപനങ്ങൾ തുടങ്ങി. വിക്ടേഴ്‌സ് ചാനലിനെ എതിർത്തവർ ഇന്ന് അതേ സംവിധാനങ്ങളെ വാരിപ്പുണരുന്നു. ഇങ്ങനെ ഓരോ കാലത്തും ഓരോ ഘട്ടങ്ങളിലും ഇത്തരം സംഭവങ്ങൾ സിപിഎമ്മിൽ ആവർത്തിക്കാറുണ്ട്. ഇപ്പോൾ പ്രൈസ്‌വാട്ടർ കൂപ്പേഴ്‌സിനെ ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടൻസി കരാർ ഏൽപ്പിക്കുമ്പോൾ തന്നെ മുൻകാലത്ത് ഈ കമ്പനിക്കെതിരെ നിന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. മുൻപ്് സിപിഎം കേന്ദ്ര കമ്മിറ്റി തന്നെയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നത്.

ഇപ്പോൾ ഈ വിഷയത്തിൽ വിവാദം മുറുകുമ്പോൾ ചെന്നിത്തലയുടെ വാദങ്ങളെ എതിർത്തു കൊണ്ടാണ് പിണറായി രംഗത്തുവരുന്നത്. ഈ ഘട്ടത്തിൽ സ്വന്തം പാർട്ടിയുടെ താൽപ്പര്യവും മുൻകാല നിലപാടും അറിഞ്ഞുകൊണ്ടു തന്നെ പിഡബ്ല്യസിയുമായി മുന്നോട്ടുപോകുകയാണ് ഇടതു സർക്കാർ. മുമ്പ് ലോകബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം പ്രൈസ് വാട്ടർ കൂപ്പറിനെ തള്ളിക്കൊണ്ട് രംഗത്തുവരികയുണ്ടായി. അന്ന് പ്രധാനമന്ത്രിക്ക് തന്നെയാണ് സിപിഎം കത്തെഴുതിയിരുന്നത്. ഇപ്പോൾ അന്നെഴുതിയ കത്തിനെയും നിലനാടുകളെയും മറന്നുകൊണ്ടാണ് ഇമൊബിലിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാർ ഉന്നയിക്കുന്ന വാദങ്ങളുടെ മുനയൊടിച്ചു കൊണ്ട് കത്തെഴുതിയിരിക്കുന്നത്.

ലോക ബാങ്ക് സ്ഥാപനമായ വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഡബ്ല്യുആർഐ) ഇമൊബിലിറ്റി പദ്ധതിയിൽ സർക്കാരിനെ സഹായിക്കുന്നത്. ഇലക്ട്രിക് വാഹന പദ്ധതിക്കായി 2018 ഡിസംബറിലാണ് സർക്കാരും ഡബ്ല്യുആർഐയും ധാരണാപത്രം ഒപ്പുവച്ചത്. അന്ന് പ്രശ്‌നമുള്ള കമ്പനി ഇപ്പോൾ എന്താണ് പ്രശ്‌നം ഇല്ലാതായത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഡൽഹി ജല ബോർഡ് (ഡിജെബി) സ്വകാര്യവൽക്കരിക്കാൻ നീക്കമുണ്ടായപ്പോഴാണ് ലോക ബാങ്കിന്റെയും പിഡബ്ല്യുസിയുടെയും നടപടികളെക്കുറിച്ച് ആരോപണമുന്നയിച്ച് ഇടതു പാർട്ടികൾ 2005 സെപ്റ്റംബർ 23ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനു കത്തെഴുതിയത്. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന അന്തരിച്ച എ.ബി.ബർദൻ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്‌പി സെക്രട്ടറി അബനി റോയി എന്നിവരാണ് കത്തിൽ ഒപ്പുവച്ചത്.

അന്ന് കത്തെഴുതിയവരിൽ പ്രകാശ് കാരാട്ട് കേരള സർക്കാറിന്റെ ഇപ്പോഴത്തെ നിലപാടിൽ വ്യക്തത അറിയിച്ചിട്ടുമില്ല. അന്ന് നൽകിയ കത്തിൽ ലോക ബാങ്കും പിഡബ്ല്യുസിയും ചേർന്നു നടത്തിയ കളിയെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. സാധാരണ ലേല നടപടിയിൽ 3 തവണ പരാജയപ്പെട്ട പിഡബ്ല്യുസിക്കു കരാർ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാത്തവണയും ലോക ബാങ്ക് ഇടപെട്ടു. തങ്ങൾക്കു താൽപര്യമുള്ള കൺസൽറ്റന്റിനെ അല്ലെങ്കിൽ കരാറുകാരെ ഡിജെബിക്കുമേൽ അടിച്ചേൽപിക്കാൻ സാധിക്കുന്ന തരമായിരുന്നു വായ്പയുടെ വ്യവസ്ഥകൾ. ഡിജെബിയെയും ഡൽഹി സർക്കാരിനെയും വിരട്ടി കൺസൽറ്റൻസി കരാർ പിഡബ്ല്യുസിക്ക് ലഭ്യമാക്കാൻ പ്രയോഗിച്ച വ്യവസ്ഥകൾ വായ്പയ്ക്കും ബാധകമാകുമെന്നും വായ്പയ്ക്കുള്ള അപേക്ഷ പിൻവലിക്കണം അന്ന് സിപിഎം നേതൃത്വത്തിൽ ഇടതു പാർട്ടികൾ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം കേരളത്തിൽ പ്രൈസസ് വാട്ടർ കൂപ്പർ വിവാദമാകുമ്പോഴും മുന്നോട്ടു പോകാൻ തന്നെയാണ് സർക്കാറിന്റെ തീരുമാനം. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വിലക്കു നേരിടുന്ന ഓഡിറ്റ് സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (പിഡബ്ല്യുസിപിഎൽ) അവകാശവാദം തെറ്റെന്ന് ഔദ്യോഗിക രേഖകളും വ്യക്തമാക്കുന്നുണ്ട്.

സത്യം കംപ്യൂട്ടേഴ്‌സ് തട്ടിപ്പിനു കൂട്ടുനിന്നെന്ന വിലയിരുത്തലിലാണു പിഡബ്ല്യുസിയുടെ ഏതാനും ഓഡിറ്റ് സ്ഥാപനങ്ങൾക്കു സെബി വിലക്ക് ഏർപ്പെടുത്തിയത്. ഈ ഓഡിറ്റ് സ്ഥാപനങ്ങളുമായി ബന്ധമില്ലെന്നു കഴിഞ്ഞ ദിവസമാണു പിഡബ്ല്യുസി വ്യക്തമാക്കിയത്. അതേ പ്രസ്താവനയിൽതന്നെ, പിഡബ്ല്യുസിയുടെ ഓഡിറ്റ് സ്ഥാപനങ്ങൾ നേരിടുന്ന കേസുകളുടെ വിശദാംശങ്ങളും ഉണ്ടായിരുന്നു. ഓഡിറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് സുപ്രീം കോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടില്ലെന്നും പിഡബ്ല്യുസി വ്യക്തമാക്കി. ഓഡിറ്റ് സ്ഥാപനങ്ങളുമായി ബന്ധമില്ലെങ്കിൽ എന്തിന് അവയുടെ ഭാഗം പിഡബ്ല്യുസി വിശദീകരിക്കണമെന്നാണു ചോദ്യം.

157 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പിഡബ്ല്യുസി സ്ഥാപനങ്ങളുടെ ശൃംഖലയാണ് ഓഡിറ്റ്, കൺസൽറ്റൻസി, നികുതി ഉപദേശം തുടങ്ങിയ സേവനങ്ങൾ നൽകുന്നതെന്ന് സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ഓഡിറ്റ് സ്ഥാപനങ്ങൾക്കു പ്രവർത്തനത്തിനു സ്റ്റേ ഇല്ലെന്നു വാദമുന്നയിക്കപ്പെടുമ്പോൾ, സുപ്രീം കോടതിയിലെ കേസിലെ ഇടക്കാല ഉത്തരവു പ്രസക്തമാണ്. ഓഡിറ്റ് സ്ഥാപനങ്ങൾക്കു വിലക്ക് ഏർപ്പെടുത്താൻ സെബിക്ക് അധികാരമില്ലെന്നാണ് അപ്ലറ്റ് ട്രിബ്യൂണൽ വിധിച്ചത്. എന്തുകൊണ്ട് അധികാരമില്ലെന്നും സെബിയുടെ നടപടി തെറ്റായത് എന്തുകൊണ്ടെന്നും ഈ വിധിയിലെ 78ാം ഖണ്ഡികയിൽ വിശദീകരിച്ചു. ഈ ഖണ്ഡികയിലെ പരാമർശങ്ങളെല്ലാം സ്റ്റേ ചെയ്യുന്നുവെന്നാണു സെബിയുടെ അപ്പീൽ പരിഗണിച്ച് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഇ മൊബിലിറ്റി പദ്ധതിയിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തുവന്നിരുന്നു. നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല, കേരളത്തിന് ഗുണകരമാകുന്ന പദ്ധതി പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് വളം വച്ച് കൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇമൊബിലിറ്റിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ടാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണമെന്ന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.

ഹെസുമായി കരാർ ഒപ്പിട്ടത് നടപടിക്രമങ്ങൾ പാലിച്ച്. ഫയൽ പരിശോധിക്കുമ്പോൾ ഒരു ഭാഗം മാത്രം കാണുകയും അതിനുമുമ്പും പിമ്പുമുള്ളത് വിട്ടുപോവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയൽ തനിയെ നടന്നു പോയതല്ല. അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി അതിൽ ഇതിൽ ഒരു വാചകം എഴുതിയിട്ടുണ്ട്.'ചീഫ് സെക്രട്ടറി കാണുക' എന്നതാണ് ആണ് ആ വാചകം. അതായത് ഫയലിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതിൽ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.

പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് സെബി നിരോധനം ഉണ്ടെന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് നിക്ഷേപിക്കാൻ വരുന്ന കമ്പനികളെ ഓടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിവാദം ഉണ്ടാക്കിയാലും പദ്ധതിയിൽ നിന്ന് പിന്മാറില്ല. മറ്റാരെയോ സഹായിക്കാൻ നീക്കമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP