Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് ഗ്രാന്റ് മുഫ്തി പദവി ലഭിച്ചതിനെതിരെ മറ്റ് മുസ്ലിം മതസംഘടനകൾ; കാന്തപുരത്തെ ഭൂരിഭാഗം മുസ്ലീങ്ങളും അംഗീകരിക്കുന്നില്ലെന്ന് സമസ്ത ഇ കെ സുന്നിവിഭാഗവും മുജാഹിദ് വിഭാഗവും; ശിയാ ഫാസിസ്റ്റു അവിശുദ്ധ ബാന്ധവമെന്നും വിമർശനം; തിരുകേശ സംരക്ഷണ കേന്ദ്രത്തിന്റെ കാര്യം എന്തായി എന്നും ട്രോൾ; കാന്തപുരത്തിന്റെ ഗ്രാന്റ് മുഫ്തി പദവി ചർച്ചയാക്കി സോഷ്യൽ മീഡിയ

കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് ഗ്രാന്റ് മുഫ്തി പദവി ലഭിച്ചതിനെതിരെ മറ്റ് മുസ്ലിം മതസംഘടനകൾ; കാന്തപുരത്തെ ഭൂരിഭാഗം മുസ്ലീങ്ങളും അംഗീകരിക്കുന്നില്ലെന്ന് സമസ്ത ഇ കെ സുന്നിവിഭാഗവും മുജാഹിദ് വിഭാഗവും; ശിയാ ഫാസിസ്റ്റു അവിശുദ്ധ ബാന്ധവമെന്നും വിമർശനം; തിരുകേശ സംരക്ഷണ കേന്ദ്രത്തിന്റെ കാര്യം എന്തായി എന്നും ട്രോൾ; കാന്തപുരത്തിന്റെ ഗ്രാന്റ് മുഫ്തി പദവി ചർച്ചയാക്കി സോഷ്യൽ മീഡിയ

കെ വി നിരഞ്ജൻ

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് ഗ്രാന്റ് മുഫ്തി പദവി ലഭിച്ചത് ആഘോഷമാക്കുകയാണ് കാന്തപുരം സുന്നി വിഭാഗം. കേരളത്തിലുള്ള ഒരു മതനേതാവിന് ഇത്രയും വലിയൊരു പദവി ലഭിച്ചത് ആദ്യമായാണെന്ന് ഇവർ പറയുമ്പോൾ പദവിയെ പരിഹസിക്കുകയാണ് ഇ കെ സുന്നി വിഭാഗവും മുജാഹിദുകളും മുസ്ലിം ലീഗ് പ്രവർത്തകരുമെല്ലാം. ഒരു വിഭാഗം മാത്രമാണ് കാന്തപുരത്തെ അംഗീകരിക്കുന്നതെന്നും പദവി നൽകിയവരുടെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ കാന്തപുരത്തിന്റെ ഉയർച്ചയിൽ അസൂയയുള്ളവർ മാത്രമാണ് ഇത്തരം വാദങ്ങൾ ഉയർത്തുന്നതെന്ന് കാന്തപുരത്തെ അനുകൂലിക്കുന്നവരും പറയുന്നു.

അതേസമയം ഇത് കാന്തപുരത്തിന്റെ ഉത്തരേന്ത്യൻ ഗ്രൂപ്പ് കൊടുത്തതാണെന്നും ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകളിലെ 5 ശതമാനം പോലും ഇത് അംഗീകരിക്കുന്നില്ലെന്നാണ് സമസ്ത ഇകെ വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മുസ്ലിംലീഗ് പ്രവർത്തകരും കാന്തപുരത്തിന് ഫേസ്‌ബുക്കിൽ പൊങ്കാല ഇടുകയാണ്. മുജാഹിദ്് നേതാക്കളും കാന്തപുരത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കയാണ്.

Stories you may Like

ഇതിനിടയിലാണ് കാന്തപുരത്തിന്റെ പദവി ലബ്ദിയെ പരിഹസിച്ചുകൊണ്ട് ചന്ദ്രിക കോഴിക്കോട് ബ്യൂറോ ചീഫ് ലുഖ്മാൻ മമ്പാട് രംഗത്ത് വന്നത്. കാന്തപുരത്തിന്റെ ചടുലതയെയും ഓർമ്മ ശക്തിയെയുമെല്ലാം പുകഴ്‌ത്തിക്കൊണ്ട് ആരംഭിക്കുന്ന ലുഖ്മാന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പിന്നീട് കാന്തപുരത്തെ പരിഹസിക്കുകയാണ്. സൗദി ഈജിപ്ത് തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലുള്ള ഗ്രാന്റ് മുഫ്തി പദവിക്ക് ജനാധിപത്യ മതേതര ഇന്ത്യയിൽ പ്രത്യേകിച്ച് എന്തെങ്കിലും റോളുള്ളതായി ഇതു കൊട്ടിഘോഷിക്കുന്നവരും അവകാശപ്പെടുമെന്ന് തോന്നുന്നില്ലെന്ന് ലുഖ്മാൻ പറയുന്നു. ചെറുപ്പകാലത്തു തന്നെ മികച്ച പ്രഭാഷകനായി പേരെടുത്ത കാന്തപുരം ഉസ്താദുമായി ബന്ധപ്പെട്ട അടി മുതൽ മുടിവരെയുള്ള വ്യക്തിവിവരങ്ങൾ വിക്കിപീഡിയ നോക്കിയാൽ വ്യക്തമാവും. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കാന്തപുരക്കാരുടെ വിദ്യാർത്ഥി വിഭാഗമായ എസ്.എസ്.എഫിന്റെ ദേശീയ സമ്മേളനത്തിൽ വെച്ച് കാന്തപുരം ഉസ്താദിനെ ഗ്രാന്റ് മുഫ്തി പദവിയിലേക്ക് ഉയർത്തപ്പെട്ടതു വരെ വിക്കിപീഡിയയിലുണ്ട്. ശൈഖ് അബൂബക്കർ അഹമ്മദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗ്രാന്റ് മുഫ്തി ഓഫ് ഇന്ത്യൻ റിപ്പബ്ലിക്ക് എന്ന തർത്തീബിൽ വിക്കിപീഡിയയിൽ വന്ന സ്ഥിതിക്ക് ഇനി ആർക്കും സംശയം കാണില്ല. മാധ്യമം പത്രത്തിൽ ബറേൽവി വിഭാഗം കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു എന്ന തലക്കെട്ടിലും നല്ല പ്രാധാന്യത്തിൽ വാർത്ത നൽകിയിട്ടുണ്ട്.

.ബറേൽവികൾ ആരാണെന്നും എന്താണ് ഗ്രാന്റ് മുഫ്തി എന്നതും ഇപ്പോൾ ചർച്ചയാണ്. ഇതുവരെ കേരളീയർ കേൾക്കാത്തതും ചർച്ച ചെയ്യാത്തതുമായ പുതിയൊരു സമസ്യ. ഒരു രാജ്യത്തിന്റെ മുസ്ലിംകളുടെ പരമോന്നത നേതൃത്വമാണത്രെ ഗ്രാന്റ് മുഫ്തി. കാന്തപുരം വിഭാഗത്തിലെ ഒരു വ്യക്തി എനിക്ക് മെസേജ് അയച്ചു തന്നത് ഇങ്ങനെയാണ്: ലോക രാജ്യങ്ങളിലെ സമ്മേളനങ്ങളിലൊക്കെയും ആ രാജ്യത്തിന്റെ പ്രതിനിതിയായി ഗ്രാന്റ് മുഫ്തിയാണ് പങ്കെടുക്കാറുള്ളത്. സൗദി പോലെയുള്ള രാജ്യങ്ങളിൽ അവിടത്തെ ഗ്രാന്റ് മുഫ്തിമാർക്ക് രാജ്യത്തുകൊടുക്കുന്ന സ്ഥാനങ്ങൾ ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. ഇന്ത്യയിൽ ആദ്യമായൊന്നുമല്ല ഗ്രാന്റ് മുഫ്തിമാർ ഉണ്ടാവുന്നത്. ബറേൽവി പണ്ഡിതന്മാരായിരുന്നു ഈ പദവിയിൽ ഉണ്ടായിരുന്നത്. 'മുഹമ്മദ് അക്തർ റസാ ഖാൻ' ആയിരുന്നു അവസാനമായി ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. 2018 ജൂലൈ 20നാണ് അദ്ദേഹം മരണപ്പെട്ടത്. മുഹമ്മദ് അക്തർ റാസഖാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് കാന്തപുരം ഉസ്താദ്.

മുജാഹിദ് നേതാവ് ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി ശിയാ ഫാസിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് എന്ന തലക്കെട്ടിൽ എഫ്.ബിയിൽ കുറിച്ചത് ഇങ്ങനെയാണ്: ശിയാ ഫാസിസ്റ്റു അവിശുദ്ധ ബാന്ധവം ഒരിക്കൽ കൂടി തുറന്നു കാണിക്കുന്ന ഏറ്റവും വലിയ കോമഡി. ബറേൽവികൾ അവരുടെ 'ഗ്യാരണ്ടി' മുഫ്തിയായി കാന്തപുരത്തെ പ്രഖ്യാപിച്ചിരിക്കുന്നു. ശിയാ വിശ്വാസമാണ് ബറേൽവികൾ പിന്തുടരുന്നത്. അതിനു വിശാലമായ സുന്നി പ്ലാറ്റുഫോം എന്ന നുണ കൂടി കൂട്ടിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും തന്ത്രശാലിയായ മതവ്യാപാരി എന്ന നിലയിൽ കാന്തപുരം തന്നെയാണ് ഈ സ്ഥാനത്തിന് അർഹൻ. ആഗോള ശിയാ ഗൂഢാലോചനയുടെ പുതിയ നീക്കമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കണ്ടത്.ലോക്സഭ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഇന്ത്യൻ മുസ്ലിങ്ങളുടെ വോട്ടു വാങ്ങി കൊടുക്കാനുള്ള പുതുപുറപ്പാട്.!.

കേശ സംരക്ഷണ കേന്ദ്രത്തിന്റെ കാര്യം എന്തായി എന്നു അനുയായികൾ ചോദിക്കട്ടെ. 'മുങ്ങി' നടക്കുന്ന കാന്തപുരം ബറേൽവി മുതലാളിമാരുടെ കീശയാണ് ലക്ഷ്യം വെക്കുന്നത് എന്നു ആർക്കാണ് അറിയാത്തത്. ശിയാ നേതാവ് ഖുമൈനിയുടെ ശവകുടീരം കണ്ട് കൊതികൂടിയ കാന്തപുരം ഒരു മിനി ഹജ്ജ് ,മുടി ,ക്കു ചുറ്റും നടത്താമെന്ന് അടുത്ത് തന്നെ പറയാം. കാരണം ശിയാക്കൾക്കു ഹജ്ജിനെക്കാൾ പുണ്യം ഖുമൈനി ദർഗ സന്ദർശനമാണ്. ദൈവ നിഷേധികളും ഫാസിസ്റ്റുകളും ഇയാളെ പൊക്കി നടക്കുന്നതിന്റെ ഗുട്ടൻസ് ആർക്കും വേഗം പിടികിട്ടും. ഇദ്ദേഹത്തിന്റെ ശിയാ ആശയ പ്രചാരണത്തിനുള്ള പുറപ്പാട് ബൗദ്ധികമായി ചെറുക്കാൻ വിവേകമതികൾ രംഗത്ത് വരേണ്ടിയിരിക്കുന്നു.

(ഇത്ര കടന്ന പ്രയോഗങ്ങൾ നടത്തുന്ന മുജാഹിദുകളെ അവരുടെ പാട്ടിനു വിടുന്നു. അല്ലെങ്കിലും മുജാഹിദുകളുടെ ഔദാര്യത്തിലല്ലല്ലോ കാന്തപുരത്തിന്റെയും സുന്നികളുടെയും പദ്ധതികൾ മുന്നോട്ടു പോകുന്നത്. കാന്തപുരത്തിന്റെ എതിർ പക്ഷത്തുള്ള സുന്നീ നേതാക്കളുടെ പെട്ടന്നുള്ള പ്രതികരണമൊന്നും കണ്ടില്ല. വൈകാതെ എൽ.ഇ.ഡി ക്ലിപ്പ് സഹിതം വരുമായിരിക്കും.)

മുസ്ലിം ലീഗിന് ഒന്നോ രണ്ടോ നിയമസഭാ സീറ്റുകളേ താൻ പിന്തുണച്ചില്ലെങ്കിൽ ലഭിക്കൂവെന്നൊക്കെ തറപ്പിച്ച് പറയുകയും അതു പതിനെട്ടിന്റെ ചുറുചുറുക്കോടെ പൊട്ടുകയുമൊക്കെ ചെയ്തത് നമ്മൾ കണ്ടതാണ്. മണ്ണാർക്കാട്ടു നിന്നു കാന്തപുരത്തേക്കുള്ളതിനേക്കാൾ വലിയ വിയോജിപ്പുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ അവസര വാദത്തോടുണ്ട്. എങ്കിലും കാന്തപുരം ഉസ്താദിന്റെ പുതിയ സ്ഥാന ലബ്ധി വലുതോ ചെറുതോ, കാര്യമുണ്ടോ ഇല്ലയോ, ആരൊക്കെ അംഗീകരിക്കും നിരാകരിക്കും, അദ്ദേഹം എത്രത്തോളം അതുപയോഗപ്പെടുത്തും എന്നതൊക്കെ കാത്തിരുന്ന് കാണാം. പക്ഷെ, ഒന്നുണ്ട് ഒട്ടേറെ മികച്ച പദ്ധതികളുടെ തലപ്പത്തുള്ള എൺപത് വയസ്സോട് അടുക്കുമ്പോഴും സജീവതയോടെ ഇടപെടുന്ന ഉജ്വല വ്യക്തിത്വമായ കാന്തപുരം ഉസ്താദിന്റെ നേട്ടത്തിൽ സന്തോഷിക്കുന്നു; എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നുവെന്ന് പറഞ്ഞാണ് ലുഖ്മാൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

എന്നാൽ സ്ഥാനലബ്ദിയിൽ ലീഗുകാർക്കുള്ള അസൂയ മാത്രമാണ് ഇത്തരം വാക്കുകളിലൂടെ പുറത്തുവന്നതെന്നാണ് കാന്തപുരം അനുയായികൾ വ്യക്തമാക്കുന്നത്. ഒരുകാലത്ത് കാന്തപുരത്തിന്റെ അടുത്ത അനുയായിയും പിന്നീട് തിരുകേശ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരികയും ചെയ്ത ജിഷാൻ മാഹിയും കാന്തപുരത്തിന്റെ സ്ഥാനലബ്ധി കൊട്ടിഘോഷിക്കത്തക്ക ഒന്നുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP