Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂവായിരം മുതൽ 30000വരെ വില; സിഗരറ്റ് പോലെയോ പേന പോലെയോ തോന്നിപ്പിക്കുന്ന ഉപകരണം; പ്രവർത്തനം ബാറ്ററിയിൽ; അറബി നാടുകളിലെ ഹുക്കയുടെ ചെറിയ പതിപ്പ്; നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ ആയിരം രൂപവരെ; ഗർഭിണികളും ചെറുപ്പക്കാരും ഇവ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നു; വാണിജ്യവത്ക്കരിക്കപ്പെടുന്നത് പുകവലി നിർത്താനുള്ള ഉപാധിയെന്ന നിലയിൽ; കേന്ദ്ര സർക്കാർ നിരോധിച്ച ഇ-സിഗ് തികച്ചും ആരോഗ്യത്തിന് ഹാനികരം

മൂവായിരം മുതൽ 30000വരെ വില; സിഗരറ്റ് പോലെയോ പേന പോലെയോ തോന്നിപ്പിക്കുന്ന ഉപകരണം; പ്രവർത്തനം ബാറ്ററിയിൽ; അറബി നാടുകളിലെ ഹുക്കയുടെ ചെറിയ പതിപ്പ്; നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ ആയിരം രൂപവരെ; ഗർഭിണികളും ചെറുപ്പക്കാരും ഇവ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നു; വാണിജ്യവത്ക്കരിക്കപ്പെടുന്നത് പുകവലി നിർത്താനുള്ള ഉപാധിയെന്ന നിലയിൽ; കേന്ദ്ര സർക്കാർ നിരോധിച്ച ഇ-സിഗ് തികച്ചും ആരോഗ്യത്തിന് ഹാനികരം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; പുകവലിയുടെ ദൂഷ്യവശങ്ങൾ നിന്നും മോചനം അവകാശപ്പെട്ടു കൊണ്ടാണ് ഇലക്ട്രോണിക് സിഗരറ്റ് ശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ട് എന്ന ഗവേഷണം ഇനിയും നടന്നു വരുന്നതേയുള്ളൂ. ഒരു സാധാരണ സിഗരറ്റ് പോലെയോ, ഒരു പേന പോലെയോ തോന്നിപ്പിക്കുന്ന ഒരു ഉപകരണമാണ് ഇ-സിഗരറ്റ്. ചെറിയ ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. ഇ-സിഗിൽ ദ്രാവകരൂപത്തിലാകും നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടാവുക. ഒപ്പം വിവിധങ്ങളായ ഫ്‌ളേവറുകളും മറ്റു രാസവസ്തുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ടാകും. പല ഫ്‌ളേവറുകളിൽ ഇവ ലഭ്യമാകുന്നു എന്നുള്ളതും ആകർഷകമായ ഒരു പരസ്യമാണ്.അറബി നാടുകളിൽ കണ്ടിട്ടുള്ള ഹുക്കയുടെ ഒരു ചെറിയ പതിപ്പാണ് ഇ-സിഗ് എന്ന് വേണമെങ്കിൽ പറയാം. ഇതിനുള്ളിലെ ദ്രാവകം ചൂടാകുമ്പോൾ ലഭിക്കുന്ന ആവിയാണ് പുകവലിക്കുമ്പോൾ ശ്വസിക്കുന്നത്. ഇതിനെ പൊതുവേ 'വാപിങ്' എന്നാണ് പറയപ്പെടുക.

സാധാരണ സിഗരറ്റിലും, ഇ-സിഗിലും നിക്കോട്ടിൻ തന്നെയാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ഇവ രണ്ടും സൃഷ്ടിക്കുന്ന ആസക്തി ഒന്നു തന്നെയാണ്. പുകവലിയുടെ ദൂഷ്യവശങ്ങൾ ഇതിനും ഉണ്ടാകും. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ഇത് ഉപയോഗിക്കരുത്. രക്തധമനികളിളും ഇത് സാരമായി ബാധിക്കാനുള്ള സാധ്യതകൾ ഏറെയാണ്.കൂടാതെ, ഗർഭിണികളായ സ്ത്രീകളും, ചെറുപ്പക്കാരും ഇവ പൂർണ്ണമായും ഉപേക്ഷിക്കണം എന്നും നിർദ്ദേശിക്കപ്പെടുന്നു. പുകവലിക്കാരുടെ ആരോഗ്യം മാറ്റിനിർത്തിയാൽ, സാധാരണ പുകവലിയേക്കാൾ വാപിങ് മറ്റുള്ളവർക്ക് സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണം കുറവാണ് എന്ന് പറയാം. സിഗരറ്റ് കത്തിയെരിഞ്ഞു ഉയരുന്ന പുക പോലെ ഇ-സിഗിൽ നിന്നും പുക ഉണ്ടാവുന്നില്ല എന്നുള്ളതാണ് അതിന്റെ പ്രധാന കാരണം.പുകവലി നിർത്താനുള്ള ഉപാധിയെന്ന നിലയിലാണ് ഇ-സിഗരറ്റ് വാണിജ്യവൽക്കരിക്കപ്പെടുന്നതെങ്കിലും ഇതിനു ശാസ്ത്രീയ പിന്തുണ ഇനിയും നേടേണ്ടിയിരിക്കുന്നു.

മൂവായിരത്തിനും 30,000നും ഇടയിലാണ് ഇ-സിഗരറ്റിന്റെ വില. നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ ആയിരം രൂപവരെ മുടക്കണം. നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു വില വ്യത്യാസം.കർണാടക, കേരളം, മിസോറം, മഹാരാഷ്ട്ര, ജമ്മു ആൻഡ് കശ്മീർ, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിരോധനമുണ്ട്.

അപകടവശങ്ങൾ

ഇ-സിഗരറ്റ് അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു.കാൻസറിനു കാരണമാകുന്ന ബെൻസേൻ എന്ന ഘടകം ഇ-സിഗററ്റ് വേപ്പറുകളിൽ അടങ്ങിയിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന വാതകം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഡിഎൻഎഘടകങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യും. ചില ഇ-സിഗ് ബ്രാൻഡുകൾ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഏറെ അപകടം ഒരുക്കുന്നവയാണ്. ക്യാൻസറിനു കാരണമായേക്കാവുന്ന ഫോർമാൽഡിഹൈഡിന്റെ സാന്നിധ്യവും ചില ഇ-സിഗുകളിൽ ഉണ്ട്.പോപ്കോൺ പോലെയുള്ളവയിൽ ചേർക്കുന്ന ഡൈയസെറ്റയിളും ഇ-സിഗിൽ ചേർക്കുന്നുണ്ട്. എന്നാൽ ഇത് ഉയർന്നമർദ്ദത്തിൽ ശ്വസിക്കുന്നതും നല്ലതല്ല. ഇതു മൂലമുണ്ടാകുന്ന കരൾ രോഗത്തെ പോപ്കോൺ ലങ്ഗ്‌സ് എന്നാണ് പറയപ്പെടുക.

ഇ- സിഗരറ്റ് സുരക്ഷിതമാണ് തുടങ്ങിയ തെറ്റായ പ്രചാരണങ്ങൾക്ക് എതിരെ ഇപ്പോൾ ലോകാരോഗ്യസംഘടന രംഗത്തു വന്നിട്ടുണ്ട്. metal-laced aerosols അടങ്ങിയതാണ് ഇ സിഗരറ്റുകൾ എന്ന് ലോകാരോഗ്യസംഘടനയുടെ ടുബാക്കോ ഫ്രീ ക്യാംപെയ്ൻ നടത്തുന്ന വിനായക് പ്രസാദ് പറയുന്നു. പുകയില പോലെ ഇവയും ഹൃദയത്തെയും ശ്വാസകോശത്തെയും അപകടത്തിലാക്കുന്നു.

രാജ്യത്ത് 460 ഇ-സിഗരറ്റ് കമ്പനികൾ

രാജ്യത്ത് 460 ഇ-സിഗരറ്റ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൾ. ഇവയുടെ നിർമ്മാണം, ഇറക്കുമതി, വിപണനം എന്നിവ നിരോധിക്കുന്നതിനെ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തയ്യാറാക്കിട്ടുണ്ട്. നേരത്തെ പല സംസ്ഥാനങ്ങളും ഇ-സിഗരറ്റുകളെ നിരോധിത പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാധാരണ സിഗരറ്റിനേക്കാൾ അർബുദ സാധ്യത കൂടുതലാണ് ഇ സിഗരറ്റുകൾക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണിത്. സിഗരറ്റിലെ പോലെ നിക്കോട്ടിനും കൃത്രിമ രുചികളും ഇതിൽ ചേർത്തിട്ടുണ്ട്. രണ്ടാം മോദി സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഇവ നിരോധിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു. 36 ബ്രാൻഡ് ഇ- സിഗരറ്റുകൾ രാജ്യത്ത് ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP