Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

'ഷുക്കൂർ എന്നൊരു വേട്ടപ്പട്ടിയെ.. വല്ലാതങ്ങു കുരച്ചപ്പോൾ.. അരിഞ്ഞു തള്ളിയ പൊന്നരിവാൾ.. അറബിക്കടലിൽ എറിഞ്ഞിട്ടില്ല.. തുരുമ്പെടുത്ത് പോയിട്ടില്ല... അരിഞ്ഞു തള്ളും കട്ടായം'; നിലമ്പൂരിൽ മൂത്തേടത്തുകൊലവിളി മുദ്യാവാക്യവുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം; വാട്‌സ് ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ തർക്കം തെരുവിലേക്ക് നീങ്ങിയപ്പോൾ യുഡിഎഫുകാർക്കെതിരെ സഖാക്കളുടെ കൊലവിളി; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ എന്തൊരു കരുതലാണ് ഈ നന്മ മരങ്ങൾക്ക് എന്നു ചോദിച്ചു കോൺഗ്രസ് നേതാക്കൾ

'ഷുക്കൂർ എന്നൊരു വേട്ടപ്പട്ടിയെ.. വല്ലാതങ്ങു കുരച്ചപ്പോൾ.. അരിഞ്ഞു തള്ളിയ പൊന്നരിവാൾ.. അറബിക്കടലിൽ എറിഞ്ഞിട്ടില്ല.. തുരുമ്പെടുത്ത് പോയിട്ടില്ല... അരിഞ്ഞു തള്ളും കട്ടായം'; നിലമ്പൂരിൽ മൂത്തേടത്തുകൊലവിളി മുദ്യാവാക്യവുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം; വാട്‌സ് ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ തർക്കം തെരുവിലേക്ക് നീങ്ങിയപ്പോൾ യുഡിഎഫുകാർക്കെതിരെ സഖാക്കളുടെ കൊലവിളി; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ എന്തൊരു കരുതലാണ് ഈ നന്മ മരങ്ങൾക്ക് എന്നു ചോദിച്ചു കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കെ കെ ശൈലജക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ രംഗത്തുവന്നതിന് പിന്നാലെ മലപ്പുറത്തു നിന്നും പുറത്തുവന്ന കൊലവിളി വീഡിയോ സിപിഎമ്മിന് തിരിച്ചടിയാകുന്നു. മലപ്പുറം നിലമ്പൂരിലെ മൂത്തേടത്തുകൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി പ്രചരിക്കുന്നത്.

കണ്ണൂരിൽ ഷുക്കൂറിനെ കൊന്നതു പോലെ കൊല്ലുമെന്നായിരുന്നു തീർത്തും പ്രകോപനപരമായ ഈ മുദ്രാവാക്യം. ഷുക്കൂരിനെ കൊന്ന അരിവാൾ അറബിക്കടലിൽ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു ജാഥ. ജാഥയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് അടക്കമുള്ളവർ ഈ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചു. തീർത്തും പ്രകോപനപരമായ മുദ്രാവ്കായം വിളി ഇങ്ങനെയാണ്.

'ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ. ഈ മാസം 18ാം തീയ്യതി മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തർക്കമാണ് ഇത്തരത്തിൽ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയ ജാഥയിലേക്ക് നയിച്ചത്. വാട്‌സപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ തർക്കമാണ് തെരുവിലേക്ക് പടർന്നത്. പ്രദേശത്ത് സിപിഎം- കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കൊലവിളി മദ്രാവാക്യവും എത്തിയത്.

മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ നേരത്തെ കണ്ണൂരിൽ കൊല്ലപ്പെട്ടിരുന്നു. ഇതു പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ അറിയിച്ചു. പരസ്യമായി കൊന്നു തള്ളുന്നത് പതിവാക്കിയവരാണ് സിപിഎം നേതാക്കളെന്നും ഷുക്കൂറിനെ കൊന്നതു പോലെ കൊല്ലുമെന്ന് പറയുകയാണ് ഈ നന്മമരങ്ങളെന്നുമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന വിമർശനം.

2012 ഫെബ്രുവരി 20 കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുൽ ഷുക്കൂർ (24) എന്ന ഷുക്കൂർ കൊല്ലപ്പെടുന്നത്. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റൽക്കുകയും ചെയ്തു. സിപിഎം നേതാവ് എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകൻ ബിജുമോൻ എന്നിവരുൾപ്പെടെ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.

ഈ കേസിൽ പിന്നീട് സിപിഎം നേതാവ് പി ജയരാജനും ടി വി രാജേഷ് എംഎൽഎയും പ്രതികളായി. സിബിഐ അന്വേഷിച്ചു ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കണ്ണൂരിലെ പാർട്ടി കോടതി ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയ കൊലപാതകമാണ് ഷുക്കൂറിന്റേതെന്ന് വ്യക്തമാകുമ്പോഴാണ് വീണ്ടും സിപിഎം കൊലവിളി മുദ്യാവാക്യത്തിൽ കുരുങ്ങുന്നതും എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP