Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഷുക്കൂറിനെ പോലെ അരിഞ്ഞു തള്ളും കട്ടായം'; കൊലവിളി മുദ്രാവാക്യം തിരിച്ചടിച്ചതോടെ പ്രവർത്തകരെ തള്ളിപ്പറഞ്ഞ് തടിതപ്പി ഡിവൈഎഫ്‌ഐ; മൂത്തേടം മേഖലാ സെക്രട്ടറി പികെ ഷെഫീഖിനെ സംഘടനാ ചുമതലയിൽ നിന്നും മാറ്റി; നടപടി സംഘടനയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചതിനാലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പികെ മുബഷിർ; കൊലവിളി മുദ്രാവാക്യത്തിൽ കേസെടുത്തു എടക്കര പൊലീസും

'ഷുക്കൂറിനെ പോലെ അരിഞ്ഞു തള്ളും കട്ടായം'; കൊലവിളി മുദ്രാവാക്യം തിരിച്ചടിച്ചതോടെ പ്രവർത്തകരെ തള്ളിപ്പറഞ്ഞ് തടിതപ്പി ഡിവൈഎഫ്‌ഐ;  മൂത്തേടം മേഖലാ സെക്രട്ടറി പികെ ഷെഫീഖിനെ സംഘടനാ ചുമതലയിൽ നിന്നും മാറ്റി; നടപടി സംഘടനയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചതിനാലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പികെ മുബഷിർ; കൊലവിളി മുദ്രാവാക്യത്തിൽ കേസെടുത്തു എടക്കര പൊലീസും

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം നിലമ്പൂർ മൂത്തേടത്തുകൊലവിളി പ്രടകടനം നടത്തിയ സംഭവത്തിൽ പ്രവർത്തകർക്കെതിരെ നടപടിയുമായി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ മൂത്തേടം മേഖലാ സെക്രട്ടറിയെ ഉത്തരവാദിത്വങ്ങളിൽ നിന്ന് പുറത്താക്കി ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മറ്റി അറിയിച്ചു. ഡിവൈഎഫ്ഐ മൂത്തേടം മേഖല സെക്രട്ടറി പികെ ഷെഫീഖിനെയാണ് സംഘടനയുടെ ഉത്തരാവാദിത്വങ്ങളിൽ നിന്നും മാറ്റിയതായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. സംഘടനയെ പൊതുമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചതിനാലാണ് നടപടിയെന്ന് ഉത്തരവിൽ ഒപ്പിട്ട ഡിവൈഎഫ്ഐ മലപ്പുറം ജില്ലാസെക്രട്ടറി പികെ മുബഷിർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മേഖലാസെക്രട്ടറിയെന്ന നിലയിൽ ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കേണ്ട ആളായിരുന്നു പികെ ഷെഫീഖ്. എന്നാൽ അദ്ദേഹം തന്നെ അത് ലംഘിച്ച് മുദ്രാവാക്യം വിളിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്നും സംഘടനയുടെ മറ്റു ചുമതലകളിൽ നിന്നും പുറത്താക്കിയത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഭൂഷണമല്ലെന്നും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി പികെ മുബഷിർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ തന്നെ മുദ്രാവാക്യം വിളിച്ചവരെ ഡിവൈഎഫ്ഐ തള്ളിപ്പറഞ്ഞിരുന്നു. പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതിന് കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയുമുണ്ടായി. വ്യാഴാഴ്ചയാണ് കോൺഗ്രസിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ മൂത്തേടത്ത് പ്രകടനം നടത്തിയത്.

'ഷുക്കൂറെന്നൊരു വേട്ടപ്പട്ടി വല്ലാതങ്ങ് കുരച്ചപ്പോൾ അരിഞ്ഞു തള്ളി'യന്നായിരുന്നു മുദ്രാവാക്യം. പ്രദേശത്ത് കുറച്ചുദിവസങ്ങളായി സിപിഐഎം കോൺഗ്രസ് തർക്കം നിലനിൽക്കുന്നുണ്ട്. ഇരുപാർട്ടികളും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഒരു സിപിഐഎം പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രകടനം നടത്തിയത്. പുറത്താക്കപ്പെട്ട ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പികെ ഷെഫീഖായിരുന്നു മുദ്രാവാക്യം വിളിച്ചുകൊടുത്തിരുന്നത്.

പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. മുസ് ലിം ലീഗിന്റെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്. നിലമ്പൂരിലെ മൂത്തേടത്ത് പഞ്ചായത്തിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യങ്ങളുയർത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഡിവൈഎഫ് ഐയുടെ പതാകയുമേന്തി നടത്തിയ പ്രകടനത്തിൽ കണ്ണൂരിൽ ഷുക്കൂറിനെ അരിഞ്ഞുതള്ളിയതു പോലെ കൊല്ലുമെന്നാണ് പ്രകടനക്കാർ വിളിച്ചുപറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP