Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയം രൂക്ഷമാക്കിയത് സർക്കാറിന്റെ ബുദ്ധിശൂന്യതയെന്ന മാർത്തോമാ സഭാധ്യക്ഷന്റെ പ്രസ്താവന ഡിഫി നേതാവിന് സുഖിച്ചില്ല; 'താങ്കളുടെ കൊട്ടാരം അടക്കം നൂറുകണക്കിന് പള്ളികൾ പ്രളയത്തിൽ മുങ്ങിയപ്പോൾ താങ്കൾ എവിടെയായിരുന്നു? നോഹയുടെ പെട്ടകത്തിൽ ആയിരുന്നോ? എന്നു ചോദിച്ച് അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; തെരഞ്ഞെടുപ്പു പേടിയിൽ നൈജീൽ കെ ജോണിനെ ഉടനടി സസ്‌പെന്റ് ചെയ്ത് വിപ്ലവ യുവജന സംഘടനയുടെ സമവായ നീക്കം

പ്രളയം രൂക്ഷമാക്കിയത് സർക്കാറിന്റെ ബുദ്ധിശൂന്യതയെന്ന മാർത്തോമാ സഭാധ്യക്ഷന്റെ പ്രസ്താവന ഡിഫി നേതാവിന് സുഖിച്ചില്ല; 'താങ്കളുടെ കൊട്ടാരം അടക്കം നൂറുകണക്കിന് പള്ളികൾ പ്രളയത്തിൽ മുങ്ങിയപ്പോൾ താങ്കൾ എവിടെയായിരുന്നു? നോഹയുടെ പെട്ടകത്തിൽ ആയിരുന്നോ? എന്നു ചോദിച്ച് അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; തെരഞ്ഞെടുപ്പു പേടിയിൽ നൈജീൽ കെ ജോണിനെ ഉടനടി സസ്‌പെന്റ് ചെയ്ത് വിപ്ലവ യുവജന സംഘടനയുടെ സമവായ നീക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നവോത്ഥാന വിപ്ലവം പറയുന്ന സിപിഎമ്മും യുവജന സംഘടനയും മതനേതാക്കളെ അധിക്ഷേപിക്കുന്ന വിധത്തിൽ പ്രസ്താവനകളുമായി രംഗത്തിറങ്ങുന്നത് ആദ്യമായല്ല. എന്തായാലും, അസഹിഷ്ണുത മുഖമുദ്രയാക്കിയ യുവജന സംഘടനയിലെ അംഗം ഒരു അഭിപ്രായം പറഞ്ഞതോടെ മാപ്പു പറഞ്ഞും അധിക്ഷേപിച്ച അംഗത്തെ പുറത്താക്കിയും തടിയെടുത്തിരിക്കയാണ് ഡിവൈഎഫ്‌ഐക്കാർ. പ്രളയം സർക്കാർ സൃഷ്ടിയാണെന്ന പരാമർശം നടത്തിയ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്തക്കെതിരെ ഫേസ്‌ബുക്കിൽ അവഹേളിക്കുന്ന പോസ്റ്റിട്ട ഡിവൈഎഫ്‌ഐ നേതാവിനെയാണ് പാർട്ടി സസ്‌പെൻഡ് ചെയ്തത്.

എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റും,ഡി വൈ എഫ് ഐ നേതാവുമായ നൈജീൽ കെ ജോണിനെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ പ്രകാരം കോഴഞ്ചേരി ഏരിയ കമ്മിറ്റി സസ്പെന്റ് ചെയ്തത്. 'നാളെ ഇയാൾ പറയും പ്രളയം രൂക്ഷമാക്കിയത് കർത്താവിന്റെ ബുദ്ധിശൂന്യതയാണെന്ന്. അല്ല ചേട്ടാ ഒരു സംശയം. താങ്കളുടെ കൊട്ടാരം അടക്കം നൂറുകണക്കിന് പള്ളികൾ പ്രളയത്തിൽ മുങ്ങിയപ്പോൾ താങ്കൾ എവിടെയായിരുന്നു..??? നോഹയുടെ പെട്ടകത്തിൽ ആയിരുന്നോ? ' എന്നാണ് നൈജിൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

കേരളത്തെ വിഴുങ്ങിയ പ്രളയം സർക്കാരിന്റെ ബുദ്ധിശൂന്യത കാരണമെന്നന്ന ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ പരാമർശവമായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്. മുമ്പ് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പെയ്ത മഴ തന്നെയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. വേണ്ട മുന്നൊരുക്കങ്ങൾ നടത്താതെ ഡാമുകൾ അപ്രതീക്ഷിതമായി തുറന്നുവിട്ടതാണ് പ്രളയം ഇത്ര രൂക്ഷമാക്കാൻ കാരണമായത്. പ്രളയകാലത്ത് മാനവികത പ്രകടമായ നാട്ടിൽ ഇപ്പോൾ ഉണ്ടാകുന്ന ധ്രുവീകരണം വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും മെത്രാപ്പൊലീത്ത കുറ്റപ്പെടുത്തിയിരുന്നു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ സർക്കാറും പിണറായിയും കൈയടി നേടുന്ന ഘട്ടത്തിലായിരുന്നു മെത്രാപ്പൊലീത്തയുടെ ഈ വിമർശനം. ഈ വിമർശനം പ്രത്യക്ഷത്തിൽ ഭരണപ്പാർട്ടിക്ക് എതിരാണെന്ന തോന്നൽ ഉണ്ടായതോടെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ രക്തം തിളച്ചത്. ഇതോടെയാണ് മെത്രാപ്പൊലീത്തയെ അവഹേളിച്ച് പോസ്റ്റിട്ടത്. ഈ പോസ്റ്റ് സ്‌ക്രീൻഷോട്ട് സഹിതം സൈബർ ലോകത്തെ പ്രചരിക്കുകയും ചെയ്തു. ഇതോടെ പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന ഘട്ടം വന്നു. ഇതോടെയാണ് സസ്‌പെന്റ് ചെയ്ത് പ്രശ്‌നം ഒതുക്കിയത്. പാർട്ടി നടപടി അംഗീകരിക്കുന്നതായി നൈജലും പ്രതികരിച്ചു.

ഇവൻ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് രംഗത്തെത്തിയത് അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നു. സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഗോപുമാർ എന്നയാൾ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ ജാതി വേറെയാണ്, രാഷ്ട്രീയം വേറെയാണ്, സമുദായം വേറെയാണ്.

ക്രൈസ്തവ സമൂഹത്തിൽ ഒരു പുരോഹിതനുള്ള സ്ഥാനം എത്രത്തോളമാണെന്ന് അറിയില്ല പക്ഷെ തിരുവസ്ത്രം അണിഞ്ഞ ഒരു പുരോഹിതൻ വരുമ്പോൾ എഴുനേറ്റ് നിന്ന് ബഹുമാനിച്ചിട്ടുണ്ട്. അതിന്റെ കാരണം അറിയില്ല, ചിലപ്പോൾ ബഹുമാനിക്കപ്പെടേണ്ടവരാണെന്ന ബോദ്യം കൊണ്ടാകാം, ചിലപ്പോൾ വളന്നുവന്ന സംസ്‌കാരത്തിന്റെ ഭാഗമാകാം. അതേ തിരുവസ്ത്രം അണിഞ്ഞവർ പാർട്ടി വേദികളിൽ കയറുമ്പോൾ ഈ അച്ചനൊന്നും വേറെ പണി ഇല്ലേ, അച്ഛന് സഭയുടെ കാര്യം നോക്കിയാൽ പോരെ എന്നും മനസ്സിൽ തോന്നിയിട്ടുണ്ട്.

ഇങ്ങനെ ഒക്കെ ആണെങ്കിലും വലിയ മെത്രാപ്പൊലീത്ത ഞങ്ങൾക്ക് ഒരു സ്വകാര്യ അഹങ്കാരമാണ്. അത് ഒരു മാർത്തോമക്കാരനിൽ ഒതുങ്ങുന്നതല്ല ഞങ്ങൾ കോഴഞ്ചേരിക്കാരുടെ അഭിമാനമാണ്. ആരെയും വിമർശിക്കുന്നത് തെറ്റല്ല പക്ഷെ ഒരാളെ വിമർശിക്കുമ്പോൾ ഏറ്റവും മിനിമം അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും മാനിച്ച് വേണം സംസാരിക്കാൻ. തിരുമേനിയെ 'ഇവൻ' എന്ന് വിളിച്ചതിന് നൈജിൽ മാപ്പ് പറയണമെന്ന് ഞാൻ പറയില്ല, കാരണം ആ തെറ്റ് സ്വയമേൽ ബോധ്യപ്പെടേണ്ടതാണ്.

പിന്നെ തിരുമേനിയെ താൻ എന്ന് വിളിക്കാൻ മാത്രമുള്ള അക്ഷര പിശകുകളൊന്നും തിരുമേനിയുടെ വായിൽ നിന്നും വീണിട്ടില്ലടോ സഖാവെ...! പ്രളയം രൂക്ഷമാക്കിയത് സർക്കാരിന്റെ ബുദ്ധിശൂന്യത എന്നല്ല, പ്രളയം മനുഷ്യ സൃഷ്ടിയാണെന്നുള്ളതുതന്നെ നുറുക്ക് നൂറ്റിയൊന്ന് ശതമാനം സത്യമാണ്, അത് തിരിച്ചറിയാനുള്ള ബോധം കമ്യുണിസ്റ്റുകൾക്ക് ആയിട്ടില്ല എന്ന് മാത്രം. അതിന് 20 കൊല്ലം കൂടി കഴിക്കണം.

പിന്നെ സഖാവിന് 'താൻ' എന്ന് വിളിക്കാനുള്ള മോഹമാണെങ്കിൽ, ഈ പ്രളയം ഇവിടെ സൃഷ്ട്ടിച്ച സഖാവ് എം.എം മണിക്ക് നേരെ വിളിക്കണം. കഴുത്തറ്റം വെള്ളത്തിൽ പതിനായിരങ്ങൾ നിലവിളിച്ചപ്പോളും രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കാതെ ദാഷ്ട്യം കാട്ടിയ സഖാവ് പിണറായിയുടെ മുഖത്ത് നോക്കി വിളിക്കണം...! അതിനുള്ള തന്റേടം നൈജിൽ സഖാവിന് ഉണ്ടാകുമോ...? നൈജിലിന് എന്നല്ല ചെങ്കൊടിയേന്തിയ ഏതേലും സഖാവിന് ഉണ്ടാകുമോ...? എവിടുന്ന്....! അതിനൊക്കെ ജയശങ്കറിന്റെ പോലെ നട്ടെല്ല് ഉണ്ടാകണം.

അപ്പോൾ സഖാവ് നൈജിലിന്... ചെയ്തത് തെറ്റായി എന്ന് ഒരു നിമിഷമെങ്കിലും മനസ്സിൽ തോന്നിയിട്ടുണ്ടെങ്കിൽ ആ തിരുമേനിയോട് ഒരു ക്ഷമാപണം നടത്തുക....! അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കുക. രണ്ടു ദിവസം കഴിഞ്ഞ പോയെങ്കിലും ഈ കാര്യത്തിൽ ഇത്രയെങ്കിലും നിങ്ങളോടൊക്കെ പറഞ്ഞില്ലെങ്കിൽ അതൊരു വലിയ തെറ്റായി പോകും, ഈ തിരുമേനിയുടെ നാട്ടുകാരനാണ് ഞാൻ എന്ന് ഒരുപാടിടത്ത് ഞാനും പറഞ്ഞിട്ടുള്ളതാണ്. പിന്നെ ഇത്രയും പറഞ്ഞതിന്റെ പേരിൽ എന്തേലും വർഗീയ പട്ടം ചാർത്തിയാലും തെറ്റൊന്നുമില്ല കേട്ടോ 8,9 കൊല്ലം ഞാൻ പഠിച്ചതും സെന്റ്.തോമസ്സിന്റെ മണ്ണിലാ...!

പ്രളയം, മാർത്തോമോ മെത്രാപ്പൊലീത്തയെ അവഹേളിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP