Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിപാടി എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്ക് അനുമോദനം; കല്ലറയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച 'അക്ഷരദീപത്തിൽ' യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവർ കോവിഡ് ചട്ടം ലംഘിച്ച് ഡി.കെ.മുരളി എംഎൽഎയ്‌ക്കൊപ്പം ഫോട്ടോയെടുപ്പ്; ചടങ്ങിന് ശേഷം ഫലം വന്നപ്പോൾ യൂണിറ്റ് സെക്രട്ടറിക്ക് കോവിഡ്; മുഴുവൻ പേരും നിരീക്ഷണത്തിൽ; എംഎൽഎ നിരീക്ഷണത്തിൽ പോകുന്നത് രണ്ടാം വട്ടം

പരിപാടി എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്ക് അനുമോദനം; കല്ലറയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച 'അക്ഷരദീപത്തിൽ' യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവർ കോവിഡ് ചട്ടം ലംഘിച്ച് ഡി.കെ.മുരളി എംഎൽഎയ്‌ക്കൊപ്പം ഫോട്ടോയെടുപ്പ്; ചടങ്ങിന് ശേഷം ഫലം വന്നപ്പോൾ യൂണിറ്റ് സെക്രട്ടറിക്ക് കോവിഡ്; മുഴുവൻ പേരും നിരീക്ഷണത്തിൽ; എംഎൽഎ നിരീക്ഷണത്തിൽ പോകുന്നത് രണ്ടാം വട്ടം

ആർ പീയൂഷ്

തിരുവനന്തപുരം: 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞ് പൊതു പരിപാടിയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കോവിഡ്. പരിപാടിയിൽ പങ്കെടുത്ത മറ്റൊരാൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥലം എംഎ‍ൽഎ അടക്കം നിരീക്ഷണത്തിൽ പോയി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഡിവൈഎഫ്ഐ നടത്തിയ അക്ഷരദീപം പരിപാടിയിൽ പങ്കെടുത്ത കല്ലറ യൂണിറ്റ് സെക്രട്ടറിക്കും രക്ഷിതാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരോടും ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടിയുടെ ഉദ്ഘാടകനായ സ്ഥലം എംഎ‍ൽഎ ഡി.കെ മുരളി ഉൾപ്പെടെയുള്ള നേതാക്കളും കുട്ടികളും രക്ഷിതാക്കളും സ്വയം നിരീക്ഷണത്തിലായി.

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു പരിപാടി. കല്ലറ മുതുവിള ജങ്ഷനിലെ പാൽ സൊസൈറ്റിയുടെ മുകൾ നിലയിൽ വച്ചായിരുന്നു അനുമോദന ചടങ്ങ്. 70 ൽ അധികം കുട്ടികളും മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷമാണ് ഇവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇരുവരും പനവൂരിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ നിരീക്ഷണത്തിൽ പോയിരുന്നവരാണ്. 14 ദിവസം കഴിഞ്ഞപ്പോൾ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.

പരിപാടിയിൽ സാമൂഹിക അകലം പാലിച്ചിരുന്നു എന്നാണ് സംഘാടകരായ ഡിവൈഎഫ്ഐ പ്രവർത്തകർ പറയുന്നത്. എന്നാൽ പുറത്ത് വരുന്ന ചിത്രങ്ങളിൽ സാമൂഹിക അകലം പാലിച്ചിരുന്നില്ല എന്ന് വ്യക്തമാണ്. എംഎ‍ൽഎയ്ക്കൊപ്പം കൂട്ടം കൂടി നിന്ന് കോവിഡ് സ്ഥിരീകരിച്ച യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. സ്ഥലം എംഎ‍ൽഎ ഡി.കെ മുരളി ഇത് രണ്ടാം തവണയാണ് ക്വാറന്റൈനിൽ പോകുന്നത്. രണ്ട് മാസം മുൻപ് വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ പിടികൂടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇയാൾ പങ്കെടുത്ത പരിപാടിയിൽ മുൻപ് പങ്കെടുത്തിനെ തുടർന്നായിരുന്നു നിരീക്ഷണത്തിൽ പോകേണ്ടി വന്നത്.

അതേ സമയം പരിപാടിയിൽ പങ്കെടുത്ത മുതിർന്ന രണ്ട് സിപിഎം നേതാക്കൾ ക്വാറന്റൈനിൽ പോകാതെ മുതുവിള ജങ്ഷനിൽ ചുറ്റിക്കറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. പിന്നീട് ആരോഗ്യ പ്രവർത്തകരും പൊലീസും നേരിട്ടെത്തി നിർദ്ദേശം നൽകിയതോടെയാണ് നിരീക്ഷണത്തിൽ പോകാൻ തയ്യാറായത്. പരിപാടി സംഘടിപ്പിച്ച പാൽ സൊസൈറ്റി അണുവിമുക്തമാക്കാതെ തുറന്ന് പ്രവർത്തിച്ചതിലും നാട്ടുകാർ ബീതിയിലാണ്. കല്ലറയിലും സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന ഭയത്തിൽ തന്നെയാണ് നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP