Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവിഹിത ബന്ധം കയ്യോടെ പൊക്കിയതിന്റെ കട്ട കലിപ്പ്; ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം മർദിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി; പരാതിയുമായി യുവാവ്; പൊലീസുകാരന് സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

പൊന്നാനി:ഡിവൈഎഫ്ഐ പ്രവർത്തകന് പൊലിസിന്റെ മൂന്നാം മുറ. പൊന്നാനി പൊലിസാണ് കോടതി നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തി യുവാവിനെ ക്രൂരമായി മർദിച്ചത്. ഡിവൈഎഫ്ഐ. തെക്കുമുറി ബ്രാഞ്ച് സെക്രട്ടറി നജ്മുദ്ദീനാണ് മർദനമേറ്റത്.

സംഭവത്തിൽ ആരോപണ വിധേയനായ പൊലിസുകാരനെ സസ്പെൻഡ് ചെയ്തതായി ജില്ലാ പൊലിസ് മേധാവി യു.അബ്ദുൽ കരീം അറിയിച്ചു. തിരൂർ സ്റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററെയാണ് സസ്പെൻഡ് ചെയ്തത്. പെരുമ്ബടപ്പ് സിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ഇയാളെ പൂർണനഗ്‌നനാക്കി മർദിച്ചെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നുമാണ് പരാതി. തിരൂർ സ്റ്റേഷനിലെ പൊലിസുകാരന്റെ അവിഹിത ബന്ധം പുറത്തായതിനുള്ള പ്രതികാര നടപടിയാണ് മർദ്ദനത്തിനു പിന്നിലെന്നാണ് യുവാവിന്റെ ആരോപണം.

കഴിഞ്ഞ 24ന് തിരൂർ, പൊന്നാനി സ്റ്റേഷനിലെ പൊലിസുകാരാണ് നജ്മുദ്ദീനെ കസ്റ്റഡിയിലെടുത്തത്. ഒരു കേസിലും പ്രതിയല്ലാത്ത ഇയാളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്റ്റേഷനു സമീപത്തെ പൊലിസ് ക്വാർട്ടേഴ്സിൽ വച്ചാണ് നജ്മുദ്ദീന് മർദനം ഏറ്റത്. പൂർണനഗ്‌നനാക്കി നാലു മണിക്കൂറോളം മർദിച്ചു.

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും മദ്യപിക്കാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. മദ്യപിക്കാൻ വഴങ്ങാത്തതിനാൽ തിളപ്പിച്ച പഞ്ചസാര ലായിനി കുടിക്കാൻ നിർബന്ധിച്ചെന്നും യുവാവ് പറഞ്ഞു. ബോധരഹിതനായ നജ്മുദ്ദീനെ പിന്നീട് ബോധം വന്നപ്പോൾ പുറത്ത് വിടുകയായിരുന്നു. അവശനായ ഇയാളെ ബന്ധുക്കളാണ് പൊന്നാനി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ഒരു കേസിലും ഇയാൾ പ്രതിയല്ല. സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി, ഡിവൈ.എസ്‌പി, ഐ.ജി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്കും പരാതി നൽകിയതായി യുവാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP