Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോരുവഴിയിൽ ഗൃഹനിരീക്ഷണത്തിലുള്ളത് 200 ഓളം പേർ; മാസ്‌ക ധരിക്കാതെ ഒരു മീറ്റർ അകലം പാലിക്കാതെ എല്ലാവരും നിരന്ന് നിന്ന് ആഘോഷം; സോഷ്യൽ മീഡയിയിൽ നേരത്തെ പ്രഖ്യാപിച്ച് ആളെ കൂട്ടിയിട്ടും പൊലീസ് ആദ്യം കണ്ടില്ലെന്ന് നടിച്ചു. കോവിഡുകാലത്തെ കൊയ്തുൽസവത്തിൽ നിർണ്ണായകമായത് മുഖ്യമന്ത്രിയുടെ നിലപാട്; പിണറായി വാളെടുത്തപ്പോൾ 10 കുട്ടി സഖാക്കളെ അറസ്റ്റ് ചെയ്ത് പോലസ്; ശാസ്താംകോട്ടയിൽ ഡിഫിക്കാർ കൊറോണയിൽ പുലിവാലു പടിക്കുമ്പോൾ

പോരുവഴിയിൽ ഗൃഹനിരീക്ഷണത്തിലുള്ളത് 200 ഓളം പേർ; മാസ്‌ക ധരിക്കാതെ ഒരു മീറ്റർ അകലം പാലിക്കാതെ എല്ലാവരും നിരന്ന് നിന്ന് ആഘോഷം; സോഷ്യൽ മീഡയിയിൽ നേരത്തെ പ്രഖ്യാപിച്ച് ആളെ കൂട്ടിയിട്ടും പൊലീസ് ആദ്യം കണ്ടില്ലെന്ന് നടിച്ചു. കോവിഡുകാലത്തെ കൊയ്തുൽസവത്തിൽ നിർണ്ണായകമായത് മുഖ്യമന്ത്രിയുടെ നിലപാട്; പിണറായി വാളെടുത്തപ്പോൾ 10 കുട്ടി സഖാക്കളെ അറസ്റ്റ് ചെയ്ത് പോലസ്; ശാസ്താംകോട്ടയിൽ ഡിഫിക്കാർ കൊറോണയിൽ പുലിവാലു പടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : സമർദ്ദവും സ്വാധീനവുമൊന്നും ഫലിച്ചില്ല. ലോക് ഡൗൺ ലംഘിച്ച് ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിൽ ഡിവൈഎഫ്ഐ. കൊയ്ത്തുത്സവം നടത്തിയവർ അറസ്റ്റിലായി. വിവാദമായതോടെ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റി നടത്തിയ പരിപാടിയിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ എത്തിയതായാണു പരാതി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ത്രിതല പഞ്ചായത്തംഗങ്ങളും നേതാക്കളും ആൾക്കൂട്ടത്തിനൊപ്പം ചേർന്നതോടെ പൊലീസ് കാഴ്ചക്കാരായി എന്നും ആക്ഷേപം ഉയർന്നിരുന്നു.

തുടക്കത്തിൽ ഭരണ പാർട്ടിയിലെ യുവജന സംഘടനയ്‌ക്കെതിരെ പൊലീസ് കേസെടുക്കാൻ മടിച്ചു. എന്നാൽ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. ആളുകൾ ഇനിയും ഇങ്ങനെ കൂട്ടം കൂടുമെന്നും ആരായാലും കേസെടുക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി. പിണറായി പച്ചക്കൊടി കാട്ടിയതോടെയാണ് കേസെടുത്തതും പൊലീസ് പത്തു പേരെ അറസ്റ്റ് ചെയ്തതും. എല്ലാവർക്കും സ്റ്റേഷൻ ജാമ്യം നൽകുകയും ചെയ്തു.

പോരുവഴി ഗ്രാമപ്പഞ്ചായത്തിലെ മലനട വീട്ടിനാൽ ഏലായിൽ ഇന്നലെ രാവിലെ 10.30നു തുടങ്ങിയ വിളവെടുപ്പുത്സവം ഒന്നരമണിക്കൂറോളം നീണ്ടു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുപ്പതോളം വാഹനങ്ങളിലാണ് എത്തിയത്. കിണർ കുഴിക്കാൻ 2 തൊഴിലാളികളെ നിർത്തിയെന്ന പേരിൽ സമീപവാസിയായ വീട്ടുടമയ്ക്കു പൊലീസ് കഴിഞ്ഞ ദിവസം 10,000 രൂപ പിഴയിട്ടിരുന്നു. എന്നാൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പുത്സവത്തെപ്പറ്റിയുള്ള പരാതികളോടു പൊലീസ് ആദ്യം മുഖം തിരിച്ചു എന്നാണ് ആക്ഷേപം.വിവാദം ഭയന്ന് ഒടുവിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

എഴുപതോളം പേർക്കെതിരേ കേസെടുത്തു. പോരുവഴി വീട്ടിനാൽ ഏലായിൽ കൊയ്ത്ത് ഉത്സവമാക്കിയത് നൂറോളം പേരാണ്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്ഐ. നേതാക്കളും അണിനിരന്നാണ് കൊയ്ത്ത് നടത്തിയത്. സംഘടനയുടെ അഭിമാനനേട്ടമായി പറഞ്ഞായിരുന്നു കൊയ്ത്ത്. സമീപത്ത് ബാനറും കെട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊയ്ത്തിന്റെ വാർത്തകൾ നവമാധ്യമങ്ങളിൽ നൽകിയതും കേസെടുക്കേണ്ട സാഹചര്യമുണ്ടാക്കി. അതുകൊണ്ട് തന്നെ ആഘോഷം സ്വാഭാവികമാണെന്ന വാദവും നടത്തിയില്ല.

കൊയ്ത്തിനിറങ്ങിയവരാരും മാസ്‌ക് ധരിച്ചില്ല. സർക്കാർ നിർദേശിക്കുന്ന ഒരു മീറ്റർ അകലം പാലിച്ചില്ല. എല്ലാവരും നിരന്നുനിന്നായിരുന്നു കൊയ്ത്ത്. മൂന്നുപേരിൽ കൂടുതലായാൽ കേസെടുത്ത് പിഴ വിധിക്കുന്ന പൊലീസും അഞ്ചുപേരിൽ കൂടുതൽ ഒത്തുചേർന്നാൽ റിപ്പോർട്ട് ചെയ്യുന്ന ആരോഗ്യവകുപ്പും തുടക്കത്തിൽ സംഭവം കണ്ടെല്ലെന്ന് നടിച്ചു. ഒടുവിൽ സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. പുറത്തുനിന്നെത്തിയവർ ഉൾപ്പെടെ ഇരുനൂറോളം പേർ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സ്ഥലമാണ് പോരുവഴി.

മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളാണ് നെൽക്കൃഷിയിറക്കിയത്. ഇതിൽ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച് നെല്ല് കൊയ്യാൻ പാകമായി. കുടുംബശ്രീക്കാർ സ്വന്തമായി കൊയ്യാൻ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ ഡിവൈഎഫ്ഐ. നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു.

അതിനിടെ പൊലീസ് തുടക്കത്തിൽ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും സർക്കാർ നിർദ്ദേശം പാലിച്ചില്ലെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ശൂരനാട് എസ്‌ഐ. ശ്രീജിത്ത് അറിയിച്ചു. യൂത്ത് കോൺഗ്രസുകാർ കലക്ടർക്കും പൊലീസിനും പരാതി നൽകിയതോടെ കേസെടുക്കാൻ റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നിർദ്ദേശം നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞായിരുന്നു ഇത് തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത ശൂരനാട് പൊലീസ് 10പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP