Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധുവായ 19-കാരിയുമായി അഞ്ചു വർഷമായി സ്വവർഗാനുരാഗത്തിൽ ആണെന്ന ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ഇന്ത്യൻ കായികലോകം; ഏഷ്യൻ ഗെയിംസിലെ ഡബിൾ വെള്ളിമെഡൽ ജേതാവിനെ വീട്ടിൽനിന്നും പുറത്താക്കി ബന്ധുക്കൾ; ഇന്ത്യൻ സ്പ്രിന്റ് റാണിയുടെ ലൈംഗിക ജീവിതം ലോകം മുഴുവൻ ചർച്ചയാകുമ്പോൾ

ബന്ധുവായ 19-കാരിയുമായി അഞ്ചു വർഷമായി സ്വവർഗാനുരാഗത്തിൽ ആണെന്ന ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ഇന്ത്യൻ കായികലോകം; ഏഷ്യൻ ഗെയിംസിലെ ഡബിൾ വെള്ളിമെഡൽ ജേതാവിനെ വീട്ടിൽനിന്നും പുറത്താക്കി ബന്ധുക്കൾ; ഇന്ത്യൻ സ്പ്രിന്റ് റാണിയുടെ ലൈംഗിക ജീവിതം ലോകം മുഴുവൻ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യൻ കായികലോകത്ത് സമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന കായികതാരമാണ് ദ്യുതി ചന്ദ്. ട്രാക്കിൽ ഓടിയെടുത്ത നേട്ടങ്ങളുടെ പേരിൽ മാത്രമായിരുന്നില്ല അത്. പുരുഷ ഹോർമോണായ ടെസ്റ്റാസ്റ്റിറോൺ കൂടുതലാണെന്ന കാരണത്താൽ ട്രാക്കിൽനിന്ന് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ മാറ്റിനിർത്തിയ താരമായിരുന്നു ദ്യുതി. ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽനിന്ന് പുറത്താക്കിയ തീരുമാനത്തിനെതിരേ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽനിന്ന് അനുകൂല തീരുമാനം നേടിയാണ് ദ്യുതി തിരിച്ചെത്തിയത്.

ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളിമെഡൽ നേട്ടത്തിലൂടെ ദ്യുതി ആ തിരിച്ചുവരവ് ആഘോഷിക്കുകയും ചെയ്തു. 100 മീറ്ററിൽ ഇന്ത്യൻ റെക്കോഡിനുടമയായ ഈ ഒഡിഷക്കാരി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് മറ്റെരു കാരണത്താലാണ്. താൻ സ്വവർഗാനുരാഗിയാണെന്നും 19-കാരിയായ ബന്ധുവുമായി അഞ്ചുവർഷമായി പ്രണയത്തിലാണെന്നുമുള്ള ദ്യുതിയുടെ വെളിപ്പെടുത്തലാണ് ചർച്ചാവിഷയം. ഭുവവനേശ്വർ കോളേജിൽ രണ്ടാംവർഷ ബി.എ. വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി നാട്ടിൽച്ചെല്ലുമ്പോഴൊക്കെ ഒരുമിച്ച് കഴിയാറുണ്ടെന്നും അവൾക്കൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും ദ്യുതി തുറന്നുപറഞ്ഞു.

ദ്യുതിയുടെ തുറന്നുപറച്ചിൽ ഇന്ത്യൻ കായികലോകത്തുമാത്രമല്ല, ദ്യുതിയുടെ നാട്ടിലും വീട്ടിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. സ്വവർഗാനുരാഗം സംബന്ധിച്ച സെപ്റ്റംബറിലെ സുപ്രീംകോടതി വിധിയാണ് വെളിപ്പെടുത്താൻ തനിക്ക് ധൈര്യം നൽകിയതെന്ന് ദ്യുതി പറഞ്ഞു. സ്‌പോർട്‌സിൽ താത്പര്യമുള്ള പെൺകുട്ടിയെയാണ് താനിഷ്ടപ്പെട്ടത്. അവൾക്കൊപ്പം ഒരുമിച്ച് ജീവിക്കാൻ സുപ്രീം കോടതി വിധി അനുവദിക്കുന്നുണ്ടെന്നും ദ്യുതി പറഞ്ഞു. കായികരംഗം വിട്ടുകഴിഞ്ഞാലും ജീവിതം വേണമെന്നും ദ്യുതി പറയുന്നു. 

ഇക്കാര്യത്തിൽ ദ്യുതിയുടെ രക്ഷിതാക്കൾ ഇതുവരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്ന് താരം പറയുന്നു. എന്നാൽ, മൂത്ത സഹോദരി കടുത്ത എതിർപ്പിലാണ്. വീട്ടിൽനിന്ന് പുറത്താക്കുമെന്നും ജയിലിലാക്കുമെന്നും അവർ ഭീഷണിപ്പെടുത്തിയതായി ദ്യുതി പറഞ്ഞു. വീട്ടിൽ തന്നിഷ്ടം നടപ്പാക്കുകയാണ് മൂത്ത ചേച്ചിയെന്നും ദ്യുതി പറയുന്നു. തന്റെ സഹോദരനെ അവർ വീട്ടിൽനിന്ന് പുറത്താക്കിയെന്നും സഹോദരന്റെ ഭാര്യയെ ഇഷ്ടമല്ലാതിരുന്നതാണ് കാരണമെന്നും അവർ സൂചിപ്പിച്ചു. പ്രായപൂർത്തിയായ തനിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ദ്യൂതി ചൂണ്ടിക്കാട്ടി.

കരിയറിൽ മുന്നോട്ടുപോകാൻ തന്നെയാണ് ദ്യുതിയുടെ ലക്ഷ്യം. അടുത്ത മാസം നടക്കുന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലാണ് ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്. ഇക്കൊല്ലമൊടുവിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിനും അടുത്തവർഷത്തെ ഒളിമ്പിക്‌സിനും യോഗ്യത നേടാനുമുള്ള തീവ്രപരിശീലനത്തിലാണ് ദ്യുതിയിപ്പോൾ.

കൂട്ടുകാരിയുമായുള്ള പ്രണയം തുറന്നുപറയാൻ ദ്യുതിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. 2006-ലെ ഏഷ്യൻ ഗെയിംസിൽ റിലേ സ്വർണമെഡൽ ജേതാവായ പിങ്കി പ്രമാണിക്കിനെതിരേ കൂട്ടുകാരി ബലാത്സംഗമാരോപിച്ചത് വലിയ വിവാദമായിരുന്നു. സ്വവർഗാനുരാഗികളായി ഒരുമിച്ച് ജീവിച്ചിരുന്ന പെൺകുട്ടിയാണ് പിങ്കിക്കെതിരേ ആരോപണമുയർത്തിയത്. അത്തരമൊരു സാഹചര്യം ഭാവിയിൽ വരാതിരിക്കാനാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും ദ്യുതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP