Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുന്ദമംഗലം മദ്യലഹരിയിൽ അർദ്ധരാത്രിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം; നാട്ടുകാർക്കും വാഹനങ്ങൾക്കും നേരെ കല്ലേറ്; തടയാനെത്തിയ പൊലീസുകാരിൽ നിന്നും പ്രതിരോധം തീർത്തത് നീട്ടി തുപ്പിക്കൊണ്ട്; കോവിഡ് കാലത്ത് ശരീരത്തിലേക്ക് തുപ്പുന്നതിനാൽ പിടികൂടാനാകാതെ പൊലീസും; പുലർച്ചെ വരെ യുവാവിന്റെ പരാക്രമം; നിരവധി കേസുകളിൽ പ്രതിയായ അൽത്താഫ് നഗരത്തിൽ വിലസിയത് ഇങ്ങനെ; യുവാവിനെ തളച്ചത് മെഡിക്കൽ സംഘമെത്തിയ ശേഷം

കുന്ദമംഗലം മദ്യലഹരിയിൽ അർദ്ധരാത്രിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം; നാട്ടുകാർക്കും വാഹനങ്ങൾക്കും നേരെ കല്ലേറ്; തടയാനെത്തിയ പൊലീസുകാരിൽ നിന്നും പ്രതിരോധം തീർത്തത് നീട്ടി തുപ്പിക്കൊണ്ട്; കോവിഡ് കാലത്ത് ശരീരത്തിലേക്ക് തുപ്പുന്നതിനാൽ പിടികൂടാനാകാതെ പൊലീസും; പുലർച്ചെ വരെ യുവാവിന്റെ പരാക്രമം; നിരവധി കേസുകളിൽ പ്രതിയായ അൽത്താഫ് നഗരത്തിൽ വിലസിയത് ഇങ്ങനെ; യുവാവിനെ തളച്ചത് മെഡിക്കൽ സംഘമെത്തിയ ശേഷം

ജാസിം മൊയ്തീൻ

കോഴിക്കോട്: അർദ്ധരാത്രിയിൽ നാട്ടുകാർക്കും പൊലീസിനും നേരെ യുവാവിന്റെ ആക്രമണം. കോഴിക്കോട് കുന്ദമംഗലം പാന്തീർപാടത്ത് ഇന്നലെ രാത്രിയിലാണ് അമിതമായി ലഹരി ഉപയോഗിച്ചെത്തിയ യുവാവ് നാട്ടുകാർക്കെതിരെ കല്ലെറിയുകയും തടയാനെത്തിയ പൊലീസിനു നേരെ തുപ്പുകയും ചെയ്തത്. അൽത്താഫ് എന്നയാളാണ് പൊലീസിനും നാട്ടുകാർക്കുമെതിരെ അക്രമം അഴിച്ചു വിടുകയും ശരീരത്തിലേക്ക് തുപ്പുകയും ചെയ്ത് പ്രദേശത്തെ ഭീതിയിലാക്കിയത്. ജില്ലയിൽ നിരവധി കേസുകളിലെ പ്രതിയാണ് അൽത്താഫെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 8 മണിയോടെ മറ്റൊളാളുടെ ബൈക്കിൽ പന്തീർപാടത്തെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാർക്കു നേരെ കല്ലെറിയുകയായിരുന്നു. സംഭവമറിഞ്ഞ് പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ തുപ്പുകയും ചെയ്യുകയായിരുന്നു. കോവിഡ് സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥർക്ക് തടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതേ തുടർന്ന് പ്രത്യേക മെഡിക്കൽ സംഘത്തെ വിവരം അറിയിക്കുകയും സംഘം സ്ഥലത്ത് എത്തി ഇയാളെ കൊണ്ടു പോകുകയുമാണ് ചെയ്തത്. അഗ്നിശമന സേന പരിസരം അണു നശീകരണം നടത്തി.

അതേ സമയം ഇയാളെ പിടികൂടുന്നതിനോ മറ്റ് സഹായങ്ങൾക്കോ സർക്കാർ സംവിധാനങ്ങളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രണ്ട് പൊലീസുകാർ ലാത്തിയുമായി വന്ന് കാവൽ നിൽക്കുകയാണ് ചെയ്തത്. വിലയതോതിൽ ലഹരിക്കടിമപ്പെട്ടയാളാണ് അക്രമിയെന്ന് പൊലീസ് തന്നെ പറയുന്നു.  എന്നാൽ ഇയാളെ മതിയായ മുൻകരുതലോടെ കൈകാര്യം ചെയ്യാൻ ഒരു സംവിധാനവുമുണ്ടായില്ല. രാത്രി 8 മണിയോടെ സ്ഥലത്തെത്തി അക്രമം തുടങ്ങിയ ആൾ പുലർച്ചെ വരെ അവിടെ തുടർന്നു.

ജില്ലാ കളക്ടർ അടക്കമുള്ള അധികാരികളെ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. തടയാനെത്തിയ പൊലീസുകാർക്കെതിരെ തുപ്പുകയാണ് ഇയാൾ ചെയ്തത്. ഈ കൊറോണ സാഹചര്യത്തിൽ ശരീരത്തിലേക്ക് ഒരാൾ തുപ്പുന്ന അവസ്ഥയുണ്ടായാൽ പൊലീസുകാർക്കും നോക്കിനിൽക്കാനെ കഴിയൂ. മതിയായ സുരക്ഷ ക്രമീകരണങ്ങളോടെ ഇത്തരം സാഹചര്യങ്ങൾ നേരിടാനുള്ള ഒരു സംവിധാനം നമ്മുടെ നാട്ടിലില്ലെ എന്നും നാട്ടുകാർ ചോദിക്കുന്നു. സംഭവം തുടങ്ങിയ ഉടനെ തന്നെ ജില്ലാ കളക്ടറടക്കമുള്ളവരെ വിളിച്ചെങ്കിലും കളക്ടർ മറ്റൊരു നമ്പർ തന്ന് അതിലേക്ക് വിളിക്കാനാണ് പറഞ്ഞത്.

ആ നമ്പറാകട്ടെ പ്രവർത്തിക്കുന്നുമുണ്ടായിരുന്നില്ല. ജില്ലാകൊറോണ സെന്ററിലേക്കും ദുരന്തനിവാര അധികൃതരെയുമെല്ലാം ബന്ധപ്പെട്ടിട്ടും പുലർച്ചെ വരെ ആരും വന്നില്ല. ആത്രയും നേരെ ഇയാൾക്ക് കാവിലിരിക്കേണ്ടി വന്നത് പൊലീസാണ്. ശരീരത്തിലേക്ക് തുപ്പുന്നതു കാരണം പൊലീസിനും പിടികൂടാൻ കാഴിയാത്ത സാഹചര്യം. പഞ്ചായത്ത് മെമ്പർ അടക്കമുള്ള പൊതുപ്രവർത്തകർ നിരന്തരം വിവിധ അധികാരികളെ ബന്ധപ്പെട്ടപ്പോഴും ആരിൽ നിന്നും സഹായം ലഭിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇത്രയും സമയം ഇയാൾ നാട്ടുകാർക്കും റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും നേരെ കല്ലേറും അക്രമവും തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP