Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് വിതരണം സ്തംഭനത്തിൽ; കേന്ദ്രത്തിന്റെ 'വാഹൻ സാരഥി' സോഫ്റ്റ് വെയർ വന്നപ്പോൾ പ്രശ്‌നങ്ങൾ തുടങ്ങി; കേരളത്തിൽ സാരഥി വന്നിട്ടും വാഹൻ ഇതുവരെ വന്നില്ല; ഹൈക്കോടതിയിലെ കേസു കാരണമാണ് ഡ്രൈവിങ് ലൈസൻസ് വിതരണം മുടങ്ങിയതെന്ന് മോട്ടോർ വാഹന വകുപ്പ്; ടെൻഡർ കഴിഞ്ഞാൽ മാത്രമേ പുതിയ കാർഡുകൾ നല്കിത്തുടങ്ങൂ; വലയുന്നത് വിദേശത്ത് തൊഴിൽ തേടുന്നവർ അടക്കമുള്ള ഉദ്യോഗാർത്ഥികൾ

കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് വിതരണം സ്തംഭനത്തിൽ; കേന്ദ്രത്തിന്റെ 'വാഹൻ സാരഥി' സോഫ്റ്റ് വെയർ വന്നപ്പോൾ പ്രശ്‌നങ്ങൾ തുടങ്ങി; കേരളത്തിൽ സാരഥി വന്നിട്ടും വാഹൻ ഇതുവരെ വന്നില്ല; ഹൈക്കോടതിയിലെ കേസു കാരണമാണ് ഡ്രൈവിങ് ലൈസൻസ് വിതരണം മുടങ്ങിയതെന്ന് മോട്ടോർ വാഹന വകുപ്പ്; ടെൻഡർ കഴിഞ്ഞാൽ മാത്രമേ പുതിയ കാർഡുകൾ നല്കിത്തുടങ്ങൂ; വലയുന്നത് വിദേശത്ത് തൊഴിൽ തേടുന്നവർ അടക്കമുള്ള ഉദ്യോഗാർത്ഥികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് വിതരണം അവതാളത്തിൽ. കഴിഞ്ഞ സെപ്റ്റംബർ മാസം മുതലുള്ള ഡ്രൈവിങ് ലൈസൻസ് വിതരണമാണ് മുടങ്ങിക്കിടക്കുന്നത്. കേന്ദ്രസർക്കാർ പുതുതായി ഏർപ്പെടുത്തിയ ഏകീകൃത വെബ്‌സൈറ്റ് 'വാഹൻ സാരഥി'യുടെ വരവോടെയാണ് കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് വിതരണം കുത്തഴിഞ്ഞത്. ഡ്രൈവിങ് ലൈസൻസിന്റെ കാര്യത്തിൽ രാജ്യമാകെ കേന്ദ്രീകൃത രീതി വരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ വാഹൻ സാരഥി അവതരിപ്പിച്ചത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ വിവിധ സോഫ്‌റ്റ്‌വെയർ എന്ന രീതി മാറ്റിയാണ് ഏകീകൃത സോഫ്‌റ്റ്‌വെയർ രീതിയുടെ ഭാഗമായി വാഹൻ സാരഥി അവതരിപ്പിച്ചത്.കേരളത്തിൽ ഇതുവരെ സാരഥി മാത്രമേ വന്നിട്ടുള്ളൂ. വാഹൻ വന്നിട്ടില്ല. സാരഥി വന്നപ്പോൾ തന്നെ കേരളത്തിൽ കാര്യങ്ങൾ കുഴപ്പത്തിലാണ്.

ദേശീയതലത്തിൽ പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ് പുതുക്കാനും ലൈസൻസ് കൂട്ടിച്ചേർക്കാനും കഴിയും. വാഹൻ സോഫ്‌റ്റ്‌വെയർ ആർസി റിലേറ്റഡ് ആണ്. സാരഥി ലൈസൻസ് റിലേറ്റഡും. ഇതിൽ കേരളത്തിൽ സാരഥിയാണ് നടപ്പിലാക്കിയത്. വാഹൻ വരാൻ പോകുന്നതേയുള്ളൂ. നിലവിൽ സംസ്ഥാനങ്ങൾക്ക് വ്യത്യസ്ത സോഫ്‌റ്റ്‌വെയറായതിനാൽ മറ്റു സംസ്ഥാനങ്ങളിലെ ലൈസൻസിന്റെ ആധികാരികത പരിശോധിക്കാനാവില്ല. കേരളത്തിൽ വാഹൻ സോഫ്ട്‌വെയർ ഈ 27 നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നതേയുള്ളൂ. കേരളത്തിൽ ആദ്യം സാരഥി നടപ്പിലാക്കിയപ്പോൾ തന്നെ പ്രശ്‌നങ്ങൾ തുടങ്ങി. സോഫ്‌റ്റ്‌വെയറുമായി പൊരുത്തപ്പെടാൻ മോട്ടോർ വാഹനവകുപ്പിന് കഴിയാതെ വന്നു. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ സോഫ്‌റ്റ്‌വെയർ ഏർപ്പെടുത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞു. സോഫ്റ്റ്‌വെയറുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യുന്നതിലും പ്രശ്‌നങ്ങൾ വന്നു.

Stories you may Like

മുൻപ് ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്തിരുന്നത് ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു. സെപ്റ്റംബറിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ കരാർ അവസാനിച്ചു. അതിനുശേഷം പുതിയ ഏജൻസി വന്നില്ല. ജനുവരി ഒന്നുമുതൽ സാരഥി എല്ലാ ജില്ലകളിലും സാരഥി നിർ ബന്ധവുമാക്കി. ടെസ്റ്റ് കഴിഞ്ഞു ലൈസൻസ് പ്രിന്റ് ചെയ്യാൻ സംവിധാനം ഏർപ്പെടുത്തിയില്ല. പകരം ഒരു സർട്ടിഫിക്കറ്റ് പകരം നൽകും. പക്ഷെ ഈ സർട്ടിഫിക്കറ്റ് ഡ്രൈവിങ് ലൈസൻസിന് പകരമാകില്ല. വിദേശങ്ങളിൽ ജോലി തേടി പോകുന്ന പലരും ഇതോടെ കുഴപ്പത്തിൽപ്പെട്ടു. അവിടെ പോകുമ്പോൾ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് തന്നെ വേണം. ഈ സർട്ടിഫിക്കറ്റ് മതിയാകില്ല. പ്രിന്റ് ചെയ്ത ലൈസൻസ് നൽകാൻ മോട്ടോർ വാഹനവകുപ്പിന് കഴിയുന്നുമില്ല.കാരണം ആർക്കും പ്രിന്റ് ചെയ്യാൻ പുതുതായി കോൺട്രാക്റ്റ് നൽകിയിട്ടില്ല ഇതാണ് ഡ്രൈവിങ് ലൈസൻസ് വൈകാൻ കാരണമാകുന്നത്.

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് വിതരണം കാര്യക്ഷമമല്ലെന്നു ഉന്നത മോട്ടോർ വാഹനവകുപ്പ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് സമ്മതിച്ചു. ലൈസൻസ് വിതരണം കേരളത്തിൽ ഇപ്പോൾ സ്തംഭനാവസ്ഥയിലാണ്. ഡ്രൈവിങ് ലൈസൻസ് പ്രിന്റിങ് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്-മോട്ടോർവാഹന വകുപ്പ് പറയുന്നു. വാഹൻ സാരഥി വഴി ഹൈക്വളിറ്റിയുള്ള കാർഡുകൾ നൽകാം എന്ന തീരുമാനത്തിലാണ് വകുപ്പ്. പഴയ രീതിയിലുള്ള കാർഡുകൾ ഇനി നൽകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. കാർഡ് പ്രിന്റ് ചെയ്ത് നൽകുന്നതുമായി ബന്ധപ്പെട്ടു ഈ കാര്യത്തിൽ ഹൈക്കോടതിയിൽ കേസ് ഉണ്ടായിരുന്നു. റോസ് മാൾട്ടാ സൊല്യൂഷൻ നൽകിയ കേസ് ആണ് ഉണ്ടായിരുന്നത്. പ്രിന്റിങ് ഈ കമ്പനിക്ക് നൽകണം എന്നാവശ്യപ്പെട്ടാണ് ഇവർ ഹർജി നലകിയത്. പ്രിന്റിങ് വിഷയത്തിൽ സ്റ്റേ നിലനിൽക്കുന്നതിനാൽ വകുപ്പിന് ഈ കാര്യത്തിൽ തടസം വന്നിരുന്നു. ഇപ്പോൾ ആ സ്റ്റേ നീങ്ങിയിട്ടുണ്ട്.

ഇനി സർക്കാർ ടെൻഡർ നടപടികളിലേക്ക് കടക്കും. നല്ല ഗുണനിലവാരമുള്ള ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് നൽകാനാണ് തീരുമാനം. അതിനായി സർക്കാർ ഏജൻസികളെ തന്നെ ടെൻഡർ വഴി ചുമതലപ്പെടുത്തും. ഇനി സെൻട്രലൈസ്ഡ് പ്രിന്റിങ് സംവിധാനമാണ് വരാൻ പോകുന്നത്. കേരളത്തിൽ ഇനി ലൈസൻസ് നൽകുക തിരുവനന്തപുരം കേന്ദ്രീകരിച്ചാവും. തിരുവനന്തപുരത്ത് നിന്നാവും ഇനി ആധുനിക രീതിയിലുള്ള കാർഡുകൾ ജില്ലകളിലേക്ക് എത്തിച്ചു നൽകുക-മോട്ടോർ വാഹന വകുപ്പ് പറയുന്നു.

അതേസമയം 'വാഹൻ സാരഥി' സോഫ്‌റ്റ്‌വെയർ സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാതിരിക്കാൻ നീക്കംമുണ്ടായിരുന്നു. അതിനാലാണ് സാരഥി വന്നിട്ടും വാഹൻ വരാതിരുന്നത്. പക്ഷെ ഇപ്പോൾ വാഹനും നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാഹൻ സാരഥി പൂർണമായി നടപ്പായാൽ പൊതുജനങ്ങൾക്ക് ഏജന്റുമാരുടെ സഹായമില്ലാതെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ സ്ഥിതി അറിയാനും സാധിക്കും. വാഹൻ നിലവിൽ വന്നാൽ പെർമിറ്റുകൾക്കടക്കം ആളുകൾക്ക് ആർ.ടി. ഓഫീസുകളിലേക്ക് പോകേണ്ടിവരില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP