Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിലിരുന്ന് കൊണ്ട് ഡോക്ടർ റോബോട്ടിനെ നിയന്ത്രിച്ചു; കിലോമീറ്ററുകൾ അകലെ ആശുപത്രിയിൽ ഇരുന്ന റോബോട്ട് ശസ്ത്രക്രിയ നടത്തി; ഇന്ത്യക്കാരനായ ഡോക്ടറുടെ വീട്ടിലിരുന്ന് കൊണ്ടുള്ള ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ ലോകത്തിന്റെ കൈയടി നേടുമ്പോൾ

വീട്ടിലിരുന്ന് കൊണ്ട് ഡോക്ടർ റോബോട്ടിനെ നിയന്ത്രിച്ചു; കിലോമീറ്ററുകൾ അകലെ ആശുപത്രിയിൽ ഇരുന്ന റോബോട്ട് ശസ്ത്രക്രിയ നടത്തി; ഇന്ത്യക്കാരനായ ഡോക്ടറുടെ വീട്ടിലിരുന്ന് കൊണ്ടുള്ള ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ ലോകത്തിന്റെ കൈയടി നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യക്കാരനായ ഡോക്ടർ തേജസ് പട്ടേലിന്റെ പേര് ഇനി വൈദ്യശാസ്ത്ര ചരിത്രത്തിൽ സുവർണലിപികളിൽ എഴുതുമെന്നുറപ്പാണ്. അകലത്തിരുന്ന് കൊണ്ട് റോബോട്ടിന്റെ സഹായത്തോടെ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയതിന്റെ പേരിലാണ് പട്ടേൽ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. വീട്ടിലിരുന്ന് കൊണ്ട് അഹമ്മദാബാദിലെ ഈ കാർഡിയോളജിസ്റ്റ്, റോബോട്ടിനെ നിയന്ത്രിക്കുകയും കിലോമീറ്ററുകൾ അകലെ ആശുപത്രിയിൽ ഇരുന്ന റോബോട്ട് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഇന്ത്യക്കാരനായ ഡോക്ടറുടെ വീട്ടിലിരുന്ന് കൊണ്ടുള്ള ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ ലോകത്തിന്റെ കൈയടി നേടുകയാണിപ്പോൾ. ഇതിനെ പുകഴ്‌ത്തിക്കൊണ്ട് നിരവധി വിദേശമാധ്യമങ്ങളാണ് റിപ്പോർട്ടുകൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിരവധി ദിവസങ്ങൾക്കിടെ ഇതേ പ്രക്രിയയിലൂടെ അഞ്ച് വ്യത്യസ്തരായ രോഗികൾക്കാണ് അദ്ദേഹം വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. താൻ ഒരു ക്ഷേത്രത്തിൽ നിലകൊള്ളുന്ന വേളയിൽ പോലും പട്ടേൽ ഇത്തരത്തിൽ റിമോട്ടായി ഹൃദയശസ്ത്രക്രിയ റോബോട്ട് മുഖാന്തിരം നടത്തിയെന്നാണ് റിപ്പോർട്ട്. 32 കിലോമീറ്ററുകൾക്കപ്പുറത്തുള്ള ആശുപത്രിയിലെ റോബോട്ടിനെ നിയന്ത്രിച്ചാണ് അദ്ദേഹം ഈ മഹത്തായ യജ്ഞം നിർവഹിച്ചിരിക്കുന്നത്. ഇദ്ദേഹം ഇത്തരത്തിൽ ചെയ്തിരിക്കുന്ന ശസ്ത്രക്രിയകളെല്ലാം വൻ വിജയമായിരുന്നുവെന്നാണ് പ്രമുഖ മെഡിക്കൽ ജേർണലായ ലാൻസെറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വിധത്തിൽ റോബോട്ട് മുഖാന്തിരം ആദ്യമായി ഓപ്പറേഷനുകൾ നിർവഹിച്ച ഡോക്ടർ പട്ടേലല്ല. മറിച്ച് ഈ വർഷം ആദ്യം ഒരു ചൈനീസ് ഡോക്ടർ 5 ജി മൊബൈൽ നെറ്റ് വർക്കിലൂടെ ബ്രെയിൻ സർജറി നിർവഹിച്ച് ശ്രദ്ധേയനായിരുന്നു.2011 മുതൽ തന്നെ ഇത്തരത്തിലുള്ള റോബോട്ടിക് അസിസ്റ്റഡ് പെർകുട്ടെനിയസ് കൊറോണറി ഇന്റർവെൻഷൻ അഥവാ ആർ-പിസിഐ യുഎസിൽ നടത്തി വരുന്നുണ്ട്. എന്നാൽ തങ്ങൾ നടത്തിയത് പോലെ ഇത്രയും വിദൂരസ്ഥമായ സ്ഥലത്തിരുന്ന് റോബോട്ടിനെ നിയന്ത്രിച്ച് ഇത്തരം ഓപ്പറേഷൻ നടത്തിയത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഇക്ലിനിക്കൽമെഡിസിൻ ജേർണലിൽ എഴുതിയ ലേഖനത്തിൽ പട്ടേലും സഹപ്രവർത്തകരും അവകാശപ്പെട്ടിരിക്കുന്നത്.

പട്ടേൽ നടത്തിയ ഇത്തരം ഓപ്പറേഷനുകൾക്ക് വിധേയരായിരുന്നത് 52നും 84നും ഇടയിൽ പ്രായമുള്ളവരായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനും അഞ്ചിനുമിടയിലായിരുന്നു ഈ ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. അപെക്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികളെ ഈ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോൾ രണ്ട് കാർഡിയോളജിസ്റ്റുകൾ അടുത്ത് നിന്നിരുന്നുവെങ്കിലും റോബോട്ട് മുഖാന്തിരം അകലത്തിരുന്ന് പട്ടേൽ തന്നെയാണ് ഈ ഓപ്പറേഷനുകൾ നടത്തിയിരിക്കുന്നത്. ഇവയിലൊരു ശസ്ത്രക്രിയക്കും അരമണിക്കൂറിൽ കൂടുതൽ സമയം വേണ്ടി വന്നിരുന്നില്ലെന്നും എല്ലാ വിജമായിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ രോഗികൾക്ക് ആശുപത്രി വിട്ട് പോവാനും സാധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP