Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ സ്നേഹിക്കുന്ന മലയാള സഹോദരങ്ങളോട് ഒരു അപേക്ഷയേയുള്ളൂ.. സ്‌നേഹം രണ്ടാമത് മതി; ആദ്യം നമുക്ക് ഈ വൈറസിനെ ഓടിക്കണം; വൈറസിനെ ഓടിക്കാനുള്ള സ്‌നേഹമാണ് എല്ലാവരും ഒത്തൊരുമയോടെ കാണിക്കേണ്ടത്; അതിന് നമ്മുടെ ഗവൺമെന്റിനെ സ്‌നേഹിക്കണം, ആരോഗ്യ വകുപ്പിനെ സ്‌നേഹിക്കണം പൊലീസിനെയും ഡോക്ടറെയും സ്‌നേഹിക്കണം; അതുകൊണ്ട് മാസ്‌ക് ധരിക്കണം; എപ്പോഴും സാനിറ്റൈസറുകൾ കയ്യിൽ ഉപയോഗിക്കണം: അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോൾ തടിച്ചുകൂടിയ നാട്ടുകാരോട് രജിത് കുമാർ പറഞ്ഞത്

എന്നെ സ്നേഹിക്കുന്ന മലയാള സഹോദരങ്ങളോട് ഒരു അപേക്ഷയേയുള്ളൂ.. സ്‌നേഹം രണ്ടാമത് മതി; ആദ്യം നമുക്ക് ഈ വൈറസിനെ ഓടിക്കണം; വൈറസിനെ ഓടിക്കാനുള്ള സ്‌നേഹമാണ് എല്ലാവരും ഒത്തൊരുമയോടെ കാണിക്കേണ്ടത്; അതിന് നമ്മുടെ ഗവൺമെന്റിനെ സ്‌നേഹിക്കണം, ആരോഗ്യ വകുപ്പിനെ സ്‌നേഹിക്കണം പൊലീസിനെയും ഡോക്ടറെയും സ്‌നേഹിക്കണം; അതുകൊണ്ട് മാസ്‌ക് ധരിക്കണം; എപ്പോഴും സാനിറ്റൈസറുകൾ കയ്യിൽ ഉപയോഗിക്കണം: അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോൾ തടിച്ചുകൂടിയ നാട്ടുകാരോട് രജിത് കുമാർ പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ വൈറസിനെതിരെ ജാഗ്രതയോടെ മുന്നോട്ടു പോകുന്നതിനിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബിഗ് ബോസിൽ നിന്നും പുറത്താക്കിയ മത്സാർത്ഥി ഡോ. രജിത് കുമാറിന് നൽകിയ സ്വീകരണം വിവാദമായത്. സ്വീകരണത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങലിലെ വീട്ടിൽ നിന്നും പൊലീസ് എത്തി രജിത്കുമാറിനെയും കൂട്ടി നെടുമ്പേശ്ശേരിയിലേക്ക് പുറപ്പെടുകയാണ് ഉണ്ടായത്.

വീട്ടിൽ പൊലീസ് എത്തിയതറിഞ്ഞ് എത്തിയ നാട്ടുകാരോട് കൊറോണ ജാഗ്രത പാലിക്കണെന്ന നിർദ്ദേശമാണ് ഡോ. രജത് കുമാർ മുന്നോട്ടു വെച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സർക്കാറുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ആറ്റിങ്ങലിലെ വീട്ടിൽ നിന്ന് ആരാധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിനെ തുരത്താൻ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും രജിത് കുമാർ വ്യക്തമാക്കി.

'എന്നെ സ്നേഹിക്കുന്ന എന്റെ മലയാള സഹോദരങ്ങളോട് എനിക്ക് ഒരു അപേക്ഷയേയുള്ളു. സ്‌നേഹം രണ്ടാമത് മതി, ആദ്യം നമുക്ക് ഈ വൈറസിനെ ഓടിക്കണം. വൈറസിനെ ഓടിക്കാനുള്ള സ്‌നേഹമാണ് എല്ലാവരും ഒത്തൊരുമയോടെ കാണിക്കേണ്ടത്. അതിന് നമ്മുടെ ഗവൺമെന്റിനെ സ്‌നേഹിക്കണം, ആരോഗ്യ വകുപ്പിനെ സ്‌നേഹിക്കണം പൊലീസിനെയും ഡോക്ടറെയും സ്‌നേഹിക്കണം. കാരണം ഈ വൈറസ് വലിയ വില്ലനാണ്. ഒരു കുഞ്ഞിനുപോലും അസ്വസ്ഥത ഉണ്ടാകരുത്.

വളരെ ജാഗ്രതയോടെ പോയാൽ മാത്രമേ ശരിയാകുകയുള്ളു. ഞാനല്ല പ്രധാനം. എല്ലാ നന്ദിയും സ്നേഹവും എന്റെ ഉള്ളിലുണ്ട്. നിങ്ങൾക്കറിയാമെന്നെ, ഞാൻ ഓടിയൊളിച്ച് കളയുന്ന ഒരാളല്ല. പക്ഷേ ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുന്നത് ഭീകരമാണ്. അതുകൊണ്ട് മാസ്‌ക് ധരിക്കണം. എപ്പോഴും സാനിറ്റൈസറുകൾ കയ്യിൽ ഉപയോഗിക്കണം. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകണം. നാട് രോഗത്തിൽ നിന്ന് മുക്തമായതിന് ശേഷം നമുക്ക് വീണ്ടും സഹകരിക്കാം, സ്‌നേഹിക്കാം'-രജിത് കുമാർ പറഞ്ഞു.

കൊറോണ ജാഗ്രതാ നിർദ്ദേശങ്ങൾ നിലനിൽക്കേയാണ് ഞായറാഴ്ച രാത്രി വൻസംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രജിത് കുമാറിന് സ്വീകരണം നൽകാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് ഞായറാഴ്ച വിമാനത്താവളത്തിൽ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വിമാനത്തവളത്തിൽ എത്തുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ എല്ലാം മറികടന്നാണ് രജിത് കുമാർ ഫാൻസിന്റെ കോപ്രായങ്ങൾ വിമാനത്താവളത്തിൽ നടന്നത്. സംഭവത്തിൽ 13 പേരെ നേരെ അറസ്റ്റ് ചെയ്യ്തിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് ഇവരിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രജിതിനെ സ്വീകരിക്കാൻ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവൻ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രജത്കുമാറിന് മേൽ ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്റ്റേഷനിൽ കീഴടങ്ങിയാൽ ഉടൻ രജത്തിന് ജാമ്യം ലഭിക്കാനാണ് സാധ്യത. ബിഗ് ബോസ് മത്സരത്തിലെ നിയമം ലംഘിച്ചതിനാൽ രജത്കുമാറിനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. രേഷ്മയെന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് പുറത്താക്കിയത്. ഇതിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നൽകിയ സ്വീകരണ ചടങ്ങാണ് വിവാദമായത്. ബിഗ് ബോസ് മത്സരാർഥിയായിരുന്ന ഡോ. രജിത് കുമാർ, ചേലാമറ്റം സ്വദേശി ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് റഹ്മാൻ എന്നിവർ ഉൾപ്പെടെ 79 പേർക്കെതിരെയാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP