Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഎൻടി ഡോക്ടറായപ്പോഴും അച്ഛനിൽ പഠിച്ച ബാലപാഠങ്ങൾ മറന്നില്ല; കമ്പ്യൂട്ടർ എഞ്ചിനിയറിങ് പഠനം ഉപേക്ഷിച്ചത് ആതുര സേവകനായി; കമ്പ്യൂട്ടറിനോടുള്ള പ്രണയം രൂപപ്പെടുത്തിയത് മൈ ഒപി ഐ പി എന്ന സോഫ്റ്റ് വയറും; സ്വയം വായിച്ചും പരീക്ഷിച്ചും വികസിപ്പിച്ച സോഫ്ട് വെയർ സർക്കാരിന് ഫ്രീയായി നൽകാൻ യുവ ഡോക്ടർ; ഇഎസ്‌ഐ ആശുപത്രികളുടെ താളം വീണ്ടെടുക്കാൻ പദ്ധതി; ഡോ ജോയൽ ജി മാത്യുവിന് കൈയടിച്ച് ഡോക്ടർമാർ; ഇ ക്ലീനിക് എന്ന ആശയത്തിലേക്ക് വീണ്ടും ഇഎസ്‌ഐ ആശുപത്രികൾ

ഇഎൻടി ഡോക്ടറായപ്പോഴും അച്ഛനിൽ പഠിച്ച ബാലപാഠങ്ങൾ മറന്നില്ല; കമ്പ്യൂട്ടർ എഞ്ചിനിയറിങ് പഠനം ഉപേക്ഷിച്ചത് ആതുര സേവകനായി; കമ്പ്യൂട്ടറിനോടുള്ള പ്രണയം രൂപപ്പെടുത്തിയത് മൈ ഒപി ഐ പി എന്ന സോഫ്റ്റ് വയറും; സ്വയം വായിച്ചും പരീക്ഷിച്ചും വികസിപ്പിച്ച സോഫ്ട് വെയർ സർക്കാരിന് ഫ്രീയായി നൽകാൻ യുവ ഡോക്ടർ; ഇഎസ്‌ഐ ആശുപത്രികളുടെ താളം വീണ്ടെടുക്കാൻ പദ്ധതി; ഡോ ജോയൽ ജി മാത്യുവിന് കൈയടിച്ച് ഡോക്ടർമാർ; ഇ ക്ലീനിക് എന്ന ആശയത്തിലേക്ക് വീണ്ടും ഇഎസ്‌ഐ ആശുപത്രികൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: തുരുമ്പു പിടിച്ച ഇരുമ്പു പോലെയാണ് കേരളത്തിലെ ഇ എസ് ഐ ആശുപത്രികൾ മികച്ച ഡോക്ടർമാരുണ്ടെങ്കിലും അടിസ്ഥാന സൗകര്യ കാര്യത്തിൽ ഇന്നും ബഹു ദൂരം പിന്നിലാണ്. ഇതിനെ നേർവഴിക്ക് കൊണ്ടു വരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഡോ. ജോയൽ ജി മാത്യു. ആതുര ശുശ്രൂഷ മേഖലയിൽ എത്തിയപ്പോഴും കമ്പ്യൂട്ടറിനോടുള്ള പ്രണയം ഡോക്ടർ ഉപേക്ഷിക്കാത്ത ഡോക്ടറുടെ മാന്ത്രികതയിൽ നവജീവൻ വീണ്ടെടുക്കാമെന്നാണ് ഇഎസ് ഐ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതീക്ഷ. ഇനി പച്ചക്കൊടി വീശേണ്ടത് സർക്കാരുകളാണ്.

പ്രാരാബ്ദങ്ങളും പരിഭവങ്ങളും ജീവനക്കാരും ഡോക്ടർമാരും പരസ്പരം പറഞ്ഞു തീർക്കുന്നതിനിടെയാണ് 2012ൽ കേരളത്തിലെ ഇ എസ് ഐ ഡിസ്പെൻസറികളിലും ആശുപത്രികളിലുമായി കോർപ്പറേഷൻ കമ്പ്യൂട്ടർ എത്തിക്കുന്നത്. രാജ്യത്താകമാനം 2000 കോടി മുടക്കി വിപ്രോയിൽ നിന്നാണ് ഇ എസ് ഐ കോർപ്പറേഷൻ കമ്പ്യൂട്ടർ' വാങ്ങിയത്. ഇതിൽ 700 കോടിയോളം ചെലവിട്ടത് കേരളത്തിലെ ഇ എസ് ഐക്ക് വേണ്ടിയാണ്. കമ്പ്യൂട്ടർ വന്നപ്പോൾ എല്ലാരും സന്തോഷിച്ചു. എല്ലാം പക്ഷേ തകർന്നടിഞ്ഞു. ഇതിന് മാറ്റമുണ്ടാക്കാൻ ജോയലിന്റെ ശ്രമങ്ങൾക്ക് കഴിയുമെന്നാണ് ഡോക്ടർമാരുടെ സമൂഹത്തിന്റെ വിലയിരുത്തൽ.

വിപ്രോ എത്തിയതോടെ നടപടികളെല്ലാം കമ്പ്യൂട്ടർ വഴി ആകുമല്ലോ കൂടാതെ ഇ - ക്ലിനിക്ക് സംവിധാനത്തിലേക്ക് ആശുപത്രികൾ ഉയരുമെന്നും പ്രതീക്ഷയായി. എന്നാൽ വന്ന് ഒരു മാസം കഴിഞ്ഞിട്ടും കമ്പ്യൂട്ടറുകൾ പ്രവർത്തിച്ചു തുടങ്ങിയില്ല. ഇതിനിടെ ഡോക്ടർമാരുടെ സംഘടന പ്രശ്നം ഉത്തരാവദപ്പെട്ടവരെ അറിയിച്ചുവെങ്കിലും പരിഹാരമായില്ല. കാരണം ഔട്ട ഡേററഡ് സോഫ്ട് വെയറും ഹാർഡ് വെയറുമാണ് വിപ്രോ നല്കിയത്. അതുകൊണ്ട് തന്നെ കമ്പ്യൂട്ടറുകൾക്കൊന്നു സ്പീഡില്ല. ഒരു രോഗിയെ ഡോക്ടർ പരിശോധിച്ച് കുറിപ്പടി ടൈപ്പ് ചെയ്യണമെങ്കിൽ കുറഞ്ഞത് അര മണിക്കൂർ. അല്ലാതെയാണങ്കിൽ ഈ അര മണിക്കൂറിനുള്ളിൽ ഡോക്ടർ കുറഞ്ഞത് പത്തിലധികം രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ചിരിക്കും. ആരംഭത്തിലെ ഇ- ക്ളിനിക്ക് സംവിധാനം പാളിയതോടെ ഡോക്ടർമാർ കമ്പ്യൂട്ടർ ഉപയോഗിക്കാതായി. ഈ എസ് ഐ കോർപ്പറേഷൻ ഇതിനിടെ പല തവണ മീറ്റിങ് വിളിച്ചു വെങ്കിലും പ്രശ്നം ശ്രദ്ധയിലൽപ്പെടുത്താൻ ബന്ധപ്പെട്ട നോഡൽ ഓഫീസർ ആയ ഡോക്ടറും തയ്യാറായില്ല.

പകരം ഡോക്ടർമാർക്ക് കമ്പ്യൂട്ടർ അറിയില്ലെന്ന് പറഞ്ഞു പരത്തുക കൂടി ചെയ്തു. യാഥാർത്ഥ പ്രശ്നം എന്താണന്ന് പഠിക്കാൻ കമ്പ്യൂട്ടർ വിദഗ്ധനെ നിയോഗിച്ചതുമില്ല. അങ്ങനെ പ്രതിസന്ധിയിലായരിക്കയാണ് നാവായിക്കുളം ഡിസ്പെൻസറിയിൽ നിന്നും ഡോക്ടർ ജോയൽ ജി മാത്യു പേരൂർക്കട ഇ എസ്ഐ ആശുപത്രിയിൽ സ്ഥലം മാറ്റം ലഭിച്ചു വരുന്നത്. വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഡോ.ജോയലിന് കമ്പ്യൂട്ടറിലുള്ള താല്പര്യം സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. ഇ എസ് ഐ റിംബേഴ്സ്മെന്റ് ബില്ലുകൾ കൈകാര്യം ചെയ്യാൻ സഹ പ്രവർത്തകരായ ഡോക്ടർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കി ഡോ. ജോയൽ ഒരു സോഫ്ട് വെയർ വികസിപ്പിച്ചു ഡോക്ടർമാർക്കിടയിൽ അതിന് വലിയ സ്വീകാര്യത കിട്ടിയെന്ന് മാത്രമല്ല ഡോ. ജോയലിന്റെ കമ്പ്യൂട്ടർ പരിഞ്ജാനം ഇ എസ് ഐ യിൽ പാട്ടായി. തുടർന്ന് ഇ എസ് ഐ ഡോക്ടർമാരുടെ സംഘടനയായ കെ ജി ഐ എം ഒ യുടെ പ്രസിഡന്റ് ഡോ. രാധാകൃഷ്ണനും സംഘവും കമ്പ്യൂട്ടർ വത്കരണത്തിന്റെ നോഡൽ ഓഫീസറായി ഡോ.ജോയലിനെ നിയമിക്കാൻ ശുപാർശ ചെയ്തു.

ഡോക്ടർമാരുടെ സംഘടയുടെ ഇടപെടലിൽ ഡോ. ജോയൽ നോഡൽ ഓഫീസറായി ചുമതലയേറ്റപ്പോഴാണ് പറ്റിപ്പ് മനസസിലാവുന്നത്. ഇ എസ് ഐ ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താൻ കോർപ്പറേഷൻ കൊണ്ടു വന്ന പദ്ധതി അതിന് നേർ വിപരീത ഫലം ചെയ്യുന്നു. വിപ്രോ നല്കിയ ധന്വന്തരി സോഫ്ട് വെയർ വഴി ആദ്യം രോഗിയുടെ ഡീറ്റെയിൽസ് എടുക്കണം. ഇതിന് തന്നെ അഞ്ചു മിനിട്ടോളം വേണ്ടി വരുന്നു തുടർന്ന് മരുന്ന് കുറിക്കാനും പ്രീവിയസ് ഹിസറ്ററി പരിശോധിക്കാനും വീണ്ടു പത്ത് മിനിട്ട്. അങ്ങനെ വിപ്രോയുടെ സോഫ്ട് വെയർ ഉപയോഗിച്ചാൽ ഒരു രോഗിക്ക് മരുന്ന് കുറിക്കാൻ മാത്രം 15 മിനിട്ട് വേണ്ടി വരും. കൂടാതെ ഡോക്ടേഴ്സ് ഫ്രണ്ട്്ലി അല്ല സംവിധാനങ്ങൾ എന്നും മനസിലാക്കി ഇക്കാര്യങ്ങൾ സൂചിപ്പിച്ച് ഇ എസ് ഐ കോർപ്പറേഷന്റെ ഐ ടി വിഭാഗം ഡെപ്യൂട്ടി മെഡിക്കൽ കമ്മീഷണറെ ഡോ.ജോയൽ ബന്ധപ്പെട്ടു. അര മണിക്കൂർ അനുവദിച്ച വിഡിയോ കോൺഫറൻസ് രണ്ടര മണിക്കൂർ നീണ്ടു. കാര്യങ്ങൾ ബോധ്യപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ അഭിമന്യു പാണ്ഡെ ധനകാര്യ വിഭാഗത്തിന്റെ അനുമതി കിട്ടിയാൽ ഉടൻ തന്നെ സോഫ്ട് വെയർ മാറാമെന്നും വിപ്രോ കോർപ്പറേഷനെ പറ്റിച്ചുവെന്നും കരാർ ലംഘനം സംബന്ധിച്ച് കേസ് തുടരുന്നുവെന്നും അറിയിച്ചു.

ഇതിനിടെ താൻ വികസിപ്പിച്ചെടുത്ത മൈ ഒപി ഐ പി എന്ന ആപ്പിനെ കുറിച്ച് ഡോ. ജോയലിന് പാണ്ഡെയോടു പറയാനായില്ല. എന്നിരുന്നാലും അവിടെത്തെ ചില ഉന്നത ഉദ്യോഗസ്ഥരെ തന്റെ മൈ ഒപി ഐപി എന്ന സ്വതന്ത്ര സോഫ്ട് വെയർ പ്രവർത്തനം സഹിതം കാണിച്ചു കൊടുത്തു. ഡോക്ടേഴ്സ് ഫ്രണ്ട്ലി ആയ ഈ സോഫ്ട് വെയറിനെ ഇ എസ് ഐ ഡോക്ടർമാർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അതു കൊണ്ട് തന്നെ സംസ്ഥാന സർക്കാർ ആവിശ്യപ്പെട്ടാൽ തന്റെ സ്വതന്ത്ര സോഫ്ട് വെയർ ഫ്രീ ആയി തന്നെഇ എസ് ഐ ആശുപത്രികൾക്ക് നല്കാൻ തയ്യാറാണന്ന് ഡോ. ജോയൽ പറയുന്നു. ഇ എൻ ടി ഡോക്ടർ ആയ ജോയൽ അച്ഛനിൽ നിന്നാണ് കമ്പ്യൂട്ടറിന്റെ ബാല പാഠങ്ങൾ പഠിക്കുന്നത്.

പിന്നീട് കമ്പ്യൂട്ടർ എഞ്ചിനിയറിംഗിന് ചേർന്നുവെങ്കിലും ആറു മാസം കൊണ്ടു പഠനം നിർത്തേണ്ടി വന്നു. ആതുര ശുശ്രൂഷ മേഖലയിൽ എത്തിയപ്പോഴും കമ്പ്യൂട്ടറിനോടുള്ള പ്രണയം ഡോക്ടർ ഉപേക്ഷിച്ചില്ല. കമ്പ്യൂട്ടർ സംബന്ധിയായ പുസ്തകങ്ങളും പരീക്ഷണങ്ങളുമാണ് തന്നെ സോഫ്ട് വെയർ ഡെവലപ്മെന്റ് മേഖലയിൽ എത്തിച്ചതെന്ന് ഡോ. ജോയൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP