Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

പള്ളികൾ പെട്ടെന്ന് തുറക്കുന്നത് കൂടുതൽ ആപത്തുകളുണ്ടാക്കും; കടകളും മാളുകളും തുറന്നെന്ന് കരുതി പള്ളികൾ തുറക്കണമെന്ന് ആവശ്യപ്പെടാനാകില്ല; വൈറസ് വ്യാപനം അവസാനിക്കുന്നത് വരെ പള്ളികൾ അടച്ചിടണമെന്നത് മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ ഒരുമിച്ചെടുത്ത തീരുമാനം; അതിന് വിപരീതമായി ഇളവുകളോട് കൂടി പള്ളികൾ തുറക്കണമെന്ന് ചിലർ പറയുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും; ഡോ. ഹുസൈൻ മടവൂർ മറുനാടനോട്

പള്ളികൾ പെട്ടെന്ന് തുറക്കുന്നത് കൂടുതൽ ആപത്തുകളുണ്ടാക്കും; കടകളും മാളുകളും തുറന്നെന്ന് കരുതി പള്ളികൾ തുറക്കണമെന്ന് ആവശ്യപ്പെടാനാകില്ല; വൈറസ് വ്യാപനം അവസാനിക്കുന്നത് വരെ പള്ളികൾ അടച്ചിടണമെന്നത് മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ ഒരുമിച്ചെടുത്ത തീരുമാനം; അതിന് വിപരീതമായി ഇളവുകളോട് കൂടി പള്ളികൾ തുറക്കണമെന്ന് ചിലർ പറയുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും; ഡോ. ഹുസൈൻ മടവൂർ മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്; കോവിഡ് 19 രോഗം കേരളത്തിലും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പള്ളികൾ പെട്ടെന്ന് തുറക്കാനാവശ്യപ്പെടുന്നത് കൂടുതൽ ആപത്തുകളുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുസ്ലിം സംഘടനാ നേതാക്കളുമായി നടത്തിയ അഭിമുഖത്തിൽ എല്ലാവരും അംഗീകരിച്ചതും വൈറസ് വ്യാപനം അവസാനിക്കുന്നത് വരെ പള്ളികൾ അടച്ചിടാം എന്ന് തന്നെയാണ്.

എന്നാൽ കടകളും മാളുകളും തുറക്കാൻ അനുമതി നൽകിയത് പോലെ പള്ളികളും നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കണമെന്ന് ഇപ്പോൾ ചില കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ഒരു നിർദ്ദേശവും അടിച്ചേൽപ്പിച്ചിട്ടില്ല. മറിച്ച് കേരളത്തിലെ എല്ലാ മത സംഘടനാ നേതാക്കളും നിർദ്ദേശിച്ചതനുസരിച്ചാണ് ഇപ്പോഴത്തെ നില തുടരാൻ തീരുമാനിച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത വ്യക്തിയെന്ന നിലക്ക് എനിക്ക് പറയാൻ സാധിക്കും.

ആദ്യം സംസാരിച്ച സമസ്ത ജനറൽ സെക്രട്ടരി ആലിക്കുട്ടി മുസ്ല്യാരാണ് നിലവിലുള്ള അവസ്ഥ തുടരുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് സംസാരിച്ച എല്ലാവരും അദ്ദേഹത്തിന്റെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി അതംഗീകരിക്കുക മാത്രമാണുണ്ടായത്. രോഗ ബാധ കുറഞ്ഞ് സാധാരണ അവസ്ഥയിലെത്തിയാൽ നമുക്ക് വീണ്ടും യോഗം ചേർന്ന് ആലോചിച്ച് വേണ്ടത് തീരുമാനിക്കാമെന്നാണ് അന്ന് ധാരണയായത്. പെരുന്നാളിനോടനുബന്ധിച്ച് മക്കയിലും മദീനയിലുമുൾപ്പെടെ സഊദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും കർഫ്യു ശക്തമാക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് നാമോർക്കണം.

നമ്മുടെ സർക്കാറും ആരോഗ്യ വകുപ്പും മനുഷ്യന്റെ ജീവനും ആരോഗ്യവും നിലനിർത്താനായി കഷ്ടപ്പെടുകയാണ്. അതിനിടയിൽ മത ചടങ്ങുകളുടെ പേര് പറഞ്ഞ് വിശ്വാസികളുടെ വൈകാരികതയെ ഉപയോഗപ്പെടുത്തി ആരോഗ്യ രംഗത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് കഷ്ടമാണ്. പള്ളികളിൽ നിന്ന് കൊറോണ പ്രചരിക്കുന്ന അവസരമുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അതിനാൽ ഇപ്പോൾ തന്നെ പള്ളികൾ തുറക്കുന്നമെന്ന് മുറവിളി കൂട്ടുന്നത് ശരിയല്ലെന്നും ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP