Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീൻസും ലെഗിങ്‌സും മിനിസ്‌കർട്ടും മാന്യമായ വേഷങ്ങളല്ല; അന്തസുള്ള വേഷമെന്ന് ധരിക്കുന്ന സാരി പോലും നന്നായും മോശമായും ഉടുക്കാം; മുഖം മറയ്ക്കുന്ന നിഖാബിനൊപ്പം ജീൻസും ലെഗിങ്‌സും മിനിസ്‌കർട്ടുമൊന്നും എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പടിക്കകത്ത് കയറ്റില്ല; മാന്യവേഷമെന്നാൽ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി നാം തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ; നിഖാബ് ചെറുക്കേണ്ട സാംസ്‌കാരിക അധിനിവേശമെന്നും ഡോ.ഫസൽ ഗഫൂർ

ജീൻസും ലെഗിങ്‌സും മിനിസ്‌കർട്ടും മാന്യമായ വേഷങ്ങളല്ല; അന്തസുള്ള വേഷമെന്ന് ധരിക്കുന്ന സാരി പോലും നന്നായും മോശമായും ഉടുക്കാം; മുഖം മറയ്ക്കുന്ന നിഖാബിനൊപ്പം ജീൻസും ലെഗിങ്‌സും മിനിസ്‌കർട്ടുമൊന്നും എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പടിക്കകത്ത് കയറ്റില്ല; മാന്യവേഷമെന്നാൽ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി നാം തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ; നിഖാബ് ചെറുക്കേണ്ട സാംസ്‌കാരിക അധിനിവേശമെന്നും ഡോ.ഫസൽ ഗഫൂർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജൂൺ 1 മുതൽ മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കോളേജുകളിൽ പെൺകുട്ടികൾ നിഖാബ് അഥവാ മുഖാരവണം ധരിക്കുന്നത് വിലക്കി സർക്കുലർ ഇറക്കിയത് വിവാദമായിരുന്നു. സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകൾ എംഇഎസിനും, ഡോ.ഫസൽ ഗഫൂറിനുമെതിരെ വാളെടുക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മതാചാര ക്രമങ്ങളിൽ എംഎഇഎസ് ഇടപെടുന്നുവെന്നാണ് ആരോപണം. എന്നാൽ, ഒരുപടി കൂടി കടന്ന് ജീൻസ, ലെഗിങ്‌സ്, മിനിസ്‌കർട്ട് എന്നിവയും തങ്ങളുടെ ക്യാമ്പസുകളിൽ അനുവദിക്കില്ലെന്ന് ഫസൽ ഗഫൂർ വ്യക്തമാക്കി. സ്‌ക്രോൺ.ഇൻ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയത്.

ഏപ്രിൽ 17 ന് ഇറക്കിയ ഇന്റേണൽ സർക്കുലറിൽ മുഖാവരണം നിരോധിച്ച തീരുമാനം വിവാദങ്ങൾക്കിട വരാതെ നടപ്പാക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. വിവാദത്തിൽ കഴമ്പില്ലെന്നും ഫസൽ ഗഫൂർ പറയുന്നു. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങൾ ക്യാമ്പസുകളിൽ ധരിക്കുന്നതിൽ നിന്ന് പെൺകുട്ടികളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. വസ്ത്രധാരണം മാന്യമായിരിക്കണമെന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്, ഗഫൂർ പറഞ്ഞു.ഏതുവേഷമാണ് അശ്ലീലമെന്ന പറയുക ബുദ്ധിമുട്ടാണ്. സാരി കേരളത്തിൽ പൊതുവെ സ്വീകാര്യമായ വേഷമാണെങ്കിലും, അതുനല്ലതായോ മോശമായോ ധരിക്കാം.

പെൺകുട്ടികൾക്ക് മാത്രമായി എന്തിനാണ് ഡ്രസ് കോഡ്? ആൺകുട്ടികൾക്ക് ഇതൊന്നും ബാധകമല്ലേ?

എംഇഎസ് കേളേജുകളിൽ പഠിക്കുന്ന 85,000 ത്തോളം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഡ്രസ് കോഡ് ബാധകമാണ്. ആൺകുട്ടികളും മാന്യമായ വേഷം ധരിക്കണം. മാന്യമായ വേഷമെന്ന് പറഞ്ഞാൽ ഞാൻ അർഥമാക്കുന്നത് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ.

ഇസ്ലാം ശരിയായ രീതിയിൽ പഠിക്കാത്ത വ്യക്തികളുടെ കഴമ്പില്ലാത്ത വിമർശനം എംഇഎസ് കാര്യമാക്കുന്നില്ല. എംഇഎസ് ഒരുനവോത്ഥാന പ്രസ്ഥാനമാണ്. മുസ്ലിം പെൺകുട്ടികൾ അടക്കം 65,000 വിദ്യാർത്ഥിനികൾ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. ഇസ്ലാം ശരിക്കും പഠിക്കാത്ത മത ഗ്രൂപ്പുകൾക്ക് എംഇഎസിനെ ദുർബലപ്പെടുത്താനാവില്ല. മുഖം മുഴുവൻ മറയ്ക്കുന്ന സമ്പ്്രദായം കഴിഞ്ഞ പതിറ്റാണ്ടിൽ അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. അത് ഇന്ത്യൻ മുസ്ലിം സംസ്‌കാരത്തിന്റെ ഭാഗമല്ല. അതൊരു സാംസ്‌കാരിക അധിനിവേശമാണ്. ചെറുക്കേണ്ട അധിനിവേശം. ഞങ്ങൾക്ക് നേരേ വിരൽ ചൂണ്ടുന്നവർക്ക് അവരുടെ സ്ഥാപനങ്ങളിൽ അവരുടെ മതസമ്പ്രദായങ്ങൾ പിന്തുടരാവുന്നതാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അവർ ഇടപെടരുതെന്ന് മാത്രം.

നിഖാബ് നിരോധനത്തിന്റെ പേരിൽ ചില വിദ്യാർത്ഥികളെങ്കിലും എംഇഎസ് സ്ഥാപനങ്ങൾ വിട്ടുപോകുമെന്ന ആശങ്കയുമില്ല. ഞങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നവർക്കാണ് പ്രവേശനം നൽകുക. തീരുമാനത്തിൽ അസംതൃപ്തിയുള്ളവർക്ക് മറ്റ മതഗ്രൂപ്പുകൾ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് മാറാവുന്നതാണ്.

2018 ഡിസംബർ നാലിന് ഹൈക്കോടതി ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തുന്ന സ്ഥാപനത്തിൽ തലയിൽ തട്ടമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ റിട്ട് ഹർജി 2018 ഡിസംബർ നാലിന് ഹൈക്കോടതി തള്ളിയിരുന്നു. അഡ്‌മിഷൻ പ്രോസ്പക്റ്റസിൽ പ്രസിദ്ധീകരിച്ചാൽ മാത്രമേ എല്ലാ സ്ഥാപനങ്ങൾക്കും ഡ്രസ് കോഡ് നടപ്പാക്കാനാകൂയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അടുത്ത അദ്ധ്യയന വർഷം ജൂൺ ഒന്നിനാണ് തുടങ്ങുന്നത്. അതുകൊണ്ടാണ് സർക്കുലർ ഇപ്പോൾ ഇറക്കിയത്. പുതിയ സർക്കുലറിന് ശ്രീലങ്കൻ സ്‌ഫോടനപരമ്പരയുനമായി ബന്ധമില്ല. ആക്രമണം നടക്കുന്നതിന് മുമ്പ് ഏപ്രിൽ 17 നാണ് സർക്കുലർ ഇറക്കിയത്. പൊതുജനമധ്യത്തിൽ ആ ഓഡർ ശ്രദ്ധയിൽ പെട്ടത് മെയ് രണ്ടിനാണെന്ന് മാത്രം, ഫസൽ ഗഫൂർ വ്യക്തമാക്കി. കേരളത്തിലും, തമിഴ്‌നാട്ടിലുമായി 152 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എംഇഎസ് നടത്തിവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP