Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂക്കിനുള്ളിൽ അറിയാതെ പെട്ടുപോയ പ്ലാസ്റ്റിക് ബട്ടണുമായി കഷ്ടപ്പെട്ടത് ഇരുപതു വർഷം; ചെറുതിലെ മുതൽ മുക്കടപ്പും മൂക്കിൽ നിന്ന് അസഹ്യമായ ദുർഗന്ധവും അനുഭവപ്പെട്ടതിന് കാരണം കണ്ടെത്തിയത് 22-ാം വയസ്സിൽ; ശ്വാസ തടസ്സത്തിന് കാരണമായ ഫോറിൻ ബോഡി കണ്ടെത്തിയതും പുറത്തെടുത്തതും ഇ എൻ ടി ഡോ ഡോ അമ്മു ശ്രീ പാർവ്വതി; പട്ടം എസ് യു ടിവിൽ നടന്നത് അത്യഅപൂർവ്വ രോഗ നിർണ്ണയം

മൂക്കിനുള്ളിൽ അറിയാതെ പെട്ടുപോയ പ്ലാസ്റ്റിക് ബട്ടണുമായി കഷ്ടപ്പെട്ടത് ഇരുപതു വർഷം; ചെറുതിലെ മുതൽ മുക്കടപ്പും മൂക്കിൽ നിന്ന് അസഹ്യമായ ദുർഗന്ധവും അനുഭവപ്പെട്ടതിന് കാരണം കണ്ടെത്തിയത് 22-ാം വയസ്സിൽ; ശ്വാസ തടസ്സത്തിന് കാരണമായ ഫോറിൻ ബോഡി കണ്ടെത്തിയതും പുറത്തെടുത്തതും ഇ എൻ ടി ഡോ ഡോ അമ്മു ശ്രീ പാർവ്വതി; പട്ടം എസ് യു ടിവിൽ നടന്നത് അത്യഅപൂർവ്വ രോഗ നിർണ്ണയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂക്കിനുള്ളിൽ അറിയാതെ പെട്ടുപോയ പ്ലാസ്റ്റിക് ബട്ടണുമായി ഇരുപതു വർഷം കഷ്ടപ്പെട്ട യുവതിക്ക് ഒടുവിൽ പട്ടം എസ് യു ടി ആശുപത്രിയിൽ നടത്തിയ റെനോലിത്ത് ശസ്ത്രക്രിയയിലൂടെ ആശ്വാസം

ഒന്നോ രണ്ടോ വയസ്സുള്ളപ്പോഴാകം മൂക്കിൽ ബട്ടൺ പെട്ടുപോയതെന്നാണ് നിഗമനം. ഇതുകാരണം ചെറുതിലെ മുതൽ കുട്ടിക്ക് മുക്കടപ്പും മൂക്കിൽ നിന്ന് അസഹ്യമായ ദുർഗന്ധവും അനുഭവപ്പെട്ടിരുന്നു. വളരും തോറം ഈ ബുദ്ധിമുട്ടും വർദ്ധിച്ചു കൊണ്ടിരുന്നു. ഇതിനിടെയിൽ നടത്തിയ ചികിൽസയൊന്നും ഫലിച്ചില്ല. ഇരുവർഷങ്ങൾക്ക് ശേഷം എസ് യു ടി ആശുപത്രിയിൽ എത്തിയ യുവതിയെ അവിടുത്തെ ഇൻടി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ അമ്മു ശ്രീ പാർവ്വതി വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി.

മൂക്കിനുള്ളിൽ അസാധാരണ മാംസവളർച്ചയും പഴുപ്പു കെട്ടലും കണ്ട് സ്‌കാനിങ് ഉൾപ്പെടെയുള്ള നൂതന പരിശോധനകൾ നടത്തിയപ്പോഴാണ് മാംസ വളർച്ചയ്ക്കുള്ളിൽ മറ്റെന്തോ വസ്തു ഉണ്ടെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് റൈനോലിത്ത് ശസ്ത്രക്രിയ നടത്തി ആ വസ്തു പുറത്തെടുത്തു. കല്ലുപോലത്തെ വസ്തുവിനുള്ളിൽ പഴയ കാലത്തെ ബട്ടൺസായിരുന്നു അതോടെ കെട്ടികിടന്ന പഴുപ്പും പുറത്തേക്കൊഴുകി. പ്ലാസ്റ്റിക് ബട്ടണ് ചുറ്റും മാംസം വളർന്ന് ശ്വസന പാത തടഞ്ഞതായിരുന്നു ശ്വാസ തടസ്സത്തിന് കാരണം. മാംസം പഴുത്തത് ദുർഗ്ഗന്ധത്തിനും ഇടയാക്കി.

എന്നാണ് ബട്ടൺ മൂക്കിനുള്ളിൽ കയറിയതെന്ന് 22കാരിയായ യുവതിക്ക് നിശ്ചയമില്ല. ഓർമ്മ വച്ചതിന് ശേഷം അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വീട്ടുകാരും യുവതിയും പറയുന്നത്. അതിനാൽ രണ്ടോ മുന്നോ വയസ്സുള്ളപ്പോഴാണ് ബട്ടൺ മുക്കിനുള്ളിൽ പോയതെന്നാണ് നിഗമനം.

പ്ലാസ്റ്റിക് ബട്ടൺ പോലൊരു 'ഫോറിൻ ബോഡി' മൂക്കിൽ പെട്ടുപോകുന്നതും രണ്ട് പതിറ്റാണ്ടോളം അവിടെ തന്നെയിരുന്ന് ശ്വാസതടസ്സത്തിനും പഴുപ്പുകെട്ടി ദുർഗ്ഗന്ധമുണ്ടാകുന്നതിനും കാരണമാകുന്നതും അപൂർവ്വമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP