Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ലിറ്റർ കഴുതപ്പാലിന് 5000 രൂപയും മൂത്രത്തിന് 500 രൂപയും; ക്ലിയോപാട്ര തന്റെ സൗന്ദര്യവും യൗവ്വനവും നിലനിർത്താനായി നിത്യവും കുളിച്ചിരുന്നത് 700 കഴുതകളുടെ പാലിലാണ് എന്നും ചരിത്രം; ​ജോലി നഷ്ടമായി നാട്ടിൽ തിരിച്ചെത്തിയ മലയാളികൾക്ക് ഇപ്പോൾ പ്രണയം കഴുതകളോട്; സ്വയം തൊഴിൽ എന്ന നിലയിൽ കഴുത ഫാം തുടങ്ങുന്നതിനുള്ള അന്വേഷണത്തിൽ പ്രവാസികൾ

ഒരു ലിറ്റർ കഴുതപ്പാലിന് 5000 രൂപയും മൂത്രത്തിന് 500 രൂപയും; ക്ലിയോപാട്ര തന്റെ സൗന്ദര്യവും യൗവ്വനവും നിലനിർത്താനായി നിത്യവും കുളിച്ചിരുന്നത് 700 കഴുതകളുടെ പാലിലാണ് എന്നും ചരിത്രം; ​ജോലി നഷ്ടമായി നാട്ടിൽ തിരിച്ചെത്തിയ മലയാളികൾക്ക് ഇപ്പോൾ പ്രണയം കഴുതകളോട്; സ്വയം തൊഴിൽ എന്ന നിലയിൽ കഴുത ഫാം തുടങ്ങുന്നതിനുള്ള അന്വേഷണത്തിൽ പ്രവാസികൾ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കോവിഡ് പ്രതിസന്ധി ​ഗൾഫിനെ പിടിച്ചുലച്ചപ്പോൾ ജോലി നഷ്ടമായവരിൽ ഏറെയും മലയാളികളാണ്. പ്രവാസ ജീവിതത്തിന്റെ തീച്ചുളയിൽ കഴിയുമ്പോഴും ജന്മനാടിന്റെ പച്ചപ്പും കുളിർമയും സ്വപ്നം കണ്ടായിരുന്നു പ്രവാസികൾ ഉറങ്ങിയിരുന്നത്. ഭൂരിപക്ഷം പ്രവാസികളുടെയും മനസ്സിലെ പ​ദ്ധതികളിൽ ഒരു കോണിൽ ഒരു കൃഷിയിടവും ഫാമും ഉണ്ടാകും. ഇപ്പോഴിതാ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾ സ്വയം തൊഴിൽ എന്ന നിലയിൽ ഫാം തുടങ്ങുന്നതിനുള്ള അന്വേഷണത്തിലാണ്. എന്നാൽ മുൻകാലങ്ങളിൽ ആടും കോഴിയും താറാവും പശുവുമായിരുന്നു പ്രവാസികളുടെ ഫാം സ്വപ്നങ്ങളിലെങ്കിൽ ഇക്കുറി അത് കഴുതയിലേക്ക് മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

കോവിഡ് കാരണം ജോലിനഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ ചിലർ മൃഗസംരക്ഷണ വകുപ്പിൽ അന്വേഷിച്ചത് കഴുതഫാം എങ്ങനെ തുടങ്ങാമെന്നാണ്. പാനൂർ മേഖലയിലെ മൃഗസംരക്ഷണ ഓഫീസിലെത്തിയ അന്വേഷണങ്ങളിൽ ഭൂരിഭാഗവും കഴുതഫാമുകൾ തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ നേതൃത്വത്തിൽ ഫാം ഡയറക്ടറി തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. സി. അനിൽകുമാർ പറഞ്ഞു. ഒരു ലിറ്റർ കഴുതപ്പാലിന് 5000 രൂപയും മൂത്രത്തിന് 500 രൂപയുമാണത്രേ വില. കഴുതപ്പാൽ കൊണ്ടുള്ള ചീസിന് വലിയ വിലയാണ്. കഴുതപ്പാൽകൊണ്ട് സോപ്പ്, ഫെയ്സ് വാഷ് എന്നിവയും നിർമ്മിക്കുമെന്നും ചില പ്രവാസികൾ പറഞ്ഞു.

കഴുതപ്പാലിന്റെ നന്മകൾ

കഴുതപ്പാലിന്റെ പോഷക ഗുണങ്ങളും, ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനുമുള്ള കഴുതപ്പാലിന്റെ കഴിവും ബി.സി 4000 വർഷങ്ങൾക്ക് മുൻപുപോലും മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ആളുകൾ കഴുതപ്പാലിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് പല വിധത്തിലും ഉപയോഗിക്കുന്നു. ഈജിപ്തിലെ രാഞ്ജിയായിരുന്ന ക്ലിയോപാട്ര തന്റെ സൗന്ദര്യവും യൗവ്വനവും നിലനിർത്താനായി 700 കഴുതകളുടെ പാലിലാണ് നിത്യവും കുളിച്ചിരുന്നത്. റോമാ ചക്രവർത്തിയായിരുന്ന നീറോയുടെ രണ്ടാം ഭാര്യ സാബിനയും നെപ്പോളിയൻ ബോണാപ്പാർട്ടിന്റെ സഹോദരി പൗളിനുമെല്ലാം സൗന്ദര്യം നിലനിർത്താനും ചർമ്മ സംരക്ഷണത്തിനും കഴുതപ്പാലിനെ ആശ്രയിച്ചിരുന്നതായി ചരിത്രം പറയുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ കഴുത ഫാമും കഴുത പാലുൽപ്പന്നങ്ങളും വളരെ സാധാരണമാണ്. കഴുതപ്പാൽ കൊണ്ടുള്ള ചീസിന്റെ വില കേട്ടാൽ കണ്ണ് തള്ളും. നമ്മുടെ രാജ്യത്ത് കഴുതകളെ, ഏറ്റവുമധികം ഉപയോഗിച്ചിരുന്നത് വിഴുപ്പുഭാണ്ഡം ചുമക്കാനായി തുണി അലക്കുകാരായിരുന്നു. കർണ്ണാടകത്തിലും തമിഴ് നാട്ടിലുള്ള ഡോബികൾ ഈ തൊഴിലിൽ നിന്ന് മാറി കഴുതകളെ കറന്ന് പാൽ കൊടുത്ത് ലിറ്ററിന് 6000 രൂപ വരെ സമ്പാദിക്കുന്നതായി കുറച്ചു കാലം മുൻപ് ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.

കഴുത പാലിന്റെ ചില ഗുണങ്ങൾ

1, വിറ്റാമിൻ ബി, ബി12, സി എന്നിവ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്
2, പോഷകഗുണത്തിന്റെ കാര്യത്തിൽ മുലപ്പാലിന് തുല്യം
3, ആസ്ത്മ, ശ്വാസകോശരോഗങ്ങൾക്ക് ഏറ്റവും മികച്ച ഒറ്റമൂലി
4, മുലപ്പാലിനേക്കാൾ അറുപത് ഇരട്ടി അധികം വിറ്റമിൻ സി കഴുത പാലിൽ ഉണ്ട്.
5, ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു
6, ധാതുക്കളും കലോറിയും ധാരാളം

കഴുതയിലൂടെ ജീവിത വിജയം നേടിയ എബി ബേബി

മൂവാറ്റുപുഴ രാമമംഗലത്താണ് എം.ടെക്കുകാരനായ എബി ബേബി നടത്തുന്ന ഡോൾഫിൻ ഐ.ബി.എ ഡോങ്കി ഫാം. മൂവാറ്റുപുഴയിലെ ഏതാനും ബ്യൂട്ടി പാർലറുകളിൽ കഴുതപ്പാൽ ഫേഷ്യലുണ്ട്. ചെലവ് 1500 രൂപ മുതൽ.ചർമ്മസംരക്ഷണത്തിനും മുഖസൗന്ദര്യത്തിനും കഴുതപ്പാൽകൊണ്ട് 10 ഉത്പന്നങ്ങൾ എബി നിർമ്മിക്കുന്നു. ഫെയർനെസ് ക്രീം, സ്‌കിൻ ക്രീം, ഇല്യൂമനേറ്റ് ക്രീം, ഫേഷ്യൽ കിറ്റ് തുടങ്ങിയവ. 2400 മുതൽ 7000 രൂപ വരെ വില. വിദേശത്തും ആവശ്യക്കാരുണ്ട്. ആമസോണിലും ലഭ്യം. രണ്ടേക്കറിലാണ് 21 കഴുതകൾ വാഴുന്നത്. ആണൊരുത്തൻ മാത്രം. രാജസ്ഥാനിലെ ബിക്കാനീറിൽനിന്ന് കൊണ്ടുവന്ന പോയിട്ടു എന്ന ഫ്രഞ്ച് ഇനത്തിന് അസാധാരണ വലിപ്പമുണ്ട്. ഇത്തരം മൂന്നെണ്ണമുണ്ട്. ബാക്കി തമിഴ്‌നാട്ടിൽ നിന്നുള്ളവയാണ്.

ബൈബിളിലെ ജോബിന്റെ പുസ്തകത്തിലെ വാചകങ്ങളാണ് എബിയെ ഇരുത്തി ചിന്തിപ്പിച്ചത്. ദാരിദ്രത്തിൽ നിന്ന് വീണ്ടും ജോബിനെ സമ്പന്നനാക്കി അനുഗ്രഹിച്ചപ്പോൾ നൽകിയ മൃഗങ്ങളുടെ കൂട്ടത്തിൽ എന്തിനായിരുന്നു 1000 പെൺകഴുതകളെ തന്നെ നൽകിയത..? ഭാരം ചുമക്കാനാണെങ്കിൽ ആൺ കഴുതകളാണ് മെച്ചം. അപ്പോൾ പാലിനു വേണ്ടിയായിരിക്കും പെൺകഴുതകളെ ഇത്രയധികം നൽകിയത്. തന്നെയുമല്ല ബൈബിളിൽ തന്നെ നിരവധി ഭാഗങ്ങളിൽ കഴുതയെ പല ദൈവിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതായും കാണാം. ബൈബിളിൽ നിന്ന് തുടങ്ങിയ ചിന്തകൾ ചരിത്രാതീത കാലം മുതലുള്ള കഴുതയുടെ പ്രാധാന്യത്തെ കുറിച്ച് എബിക്ക് കൂടുതൽ ഉൾകാഴ്‌ച്ച നൽകി.

ബംഗളുരുവിൽ ഐടി ഉദ്യോഗസ്ഥനായിരുന്ന യുവാവ് വിവാഹം കഴിച്ചത് 2006ലെ മിസ് കേരള ഫൈനലിസ്റ്റിനെയായിരുന്നു. എന്നാൽ, സൗന്ദര്യവും കഴിവും ബുദ്ധിയും തേടി കെട്ടിയവൾ ആഴ്‌ച്ചകൾക്കുള്ളിൽ ഇട്ടിട്ട് പോയതോടെ എബിക്കുണ്ടായത് വലിയൊരു തിരിച്ചറിവായിരുന്നു. ആ തിരിച്ചറിവിലൂടെയാണ് എം ടെക്കുകാരനായ എബി ബേബി കഴുതകളെ സ്‌നേഹിച്ച് തുടങ്ങിയത്. ആ സ്‌നേഹമാകട്ടെ എബിയെ എത്തിച്ചത് സമാനതകളില്ലാത്ത ഒരു സംരംഭത്തിന്റെ വിജയത്തിലേക്കും. എറണാകുളം ജില്ലയിലെ രാമമംഗലം സ്വദേശിയായ എബി ബേബി രാജ്യത്തെ ആദ്യത്തെ കഴുത ഫാം തുടങ്ങുന്നത് തന്റെ ദാമ്പത്യ ബന്ധത്തിന്റെ പരാജയത്തിൽ നിന്നും പഠിച്ച പാഠങ്ങളിലൂടെയാണ്.

ബുദ്ധിയും കഴിവും സൗന്ദര്യവും ഒക്കെ തേടി പോയ താൻ വിവാഹ ജീവിതത്തിൽ ചതിക്കപ്പെടുകയായിരുന്നു എന്ന യാഥാർത്ഥ്യം എബിയെ വലിയൊരു തകർച്ചയിലേക്കാണ് തള്ളിയിട്ടത്. ഏറെ സമയമെടുത്ത് തകർച്ചയിൽ നിന്ന് തിരിച്ചു കയറുമ്പോൾ ഒരു മധുര പ്രതികാരത്തിന് എബി തീരുമാനമെടുത്തിരുന്നു. ലോകത്തിന്റെ കണ്ണിൽ കഴിവും സൗന്ദര്യവും ബുദ്ധിയും ഒന്നുമില്ലാത്ത ഒന്നിനെ മാത്രമേ ഇനി ആശ്രയിക്കൂ. അതിലൂടെ പടുത്തുയർത്തും വീണ്ടും തന്റെ സ്വപ്നങ്ങൾ. അക്കാലത്ത് പ്രാർത്ഥനയും ബൈബിൾ വായനയും ആയിരുന്നു എബിയുടെ ആശ്വാസം. അങ്ങനെയാണ് കഴുതകളെ വളർത്താൻ എബി തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP