Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെപി ശശികല 'ശതം സമർപ്പയാമി' ആഹ്വാനം നടത്തിയത് കർമ്മസമിതിക്ക് വേണ്ടിയെങ്കിൽ ഇപ്പോൾ പണം ഒഴുകുന്നത് പിണറായിയുടെ പ്രളയ നിധിയിലേക്ക്; ജയിലിലായ കർമ്മസമിതിക്കാരെ മോചിപ്പിക്കാൻ നൂറുരൂപ ചോദിച്ചുള്ള പണപ്പിരിവ് വഴിതിരിഞ്ഞത് ട്രോളർമാർ ഏറ്റെടുത്തതോടെ; അനക്കമില്ലാതിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ എത്തിയത് 3.41 ലക്ഷവും ഇന്ന് ഉച്ചവരെ 1.12 ലക്ഷവും; പ്രളയ 'ശതംസമർപ്പയാമി' ചലഞ്ച് ഹിറ്റാക്കി സൈബർ സഖാക്കൾ

കെപി ശശികല 'ശതം സമർപ്പയാമി' ആഹ്വാനം നടത്തിയത് കർമ്മസമിതിക്ക് വേണ്ടിയെങ്കിൽ ഇപ്പോൾ പണം ഒഴുകുന്നത് പിണറായിയുടെ പ്രളയ നിധിയിലേക്ക്; ജയിലിലായ കർമ്മസമിതിക്കാരെ മോചിപ്പിക്കാൻ നൂറുരൂപ ചോദിച്ചുള്ള പണപ്പിരിവ് വഴിതിരിഞ്ഞത് ട്രോളർമാർ ഏറ്റെടുത്തതോടെ; അനക്കമില്ലാതിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ എത്തിയത് 3.41 ലക്ഷവും ഇന്ന് ഉച്ചവരെ 1.12 ലക്ഷവും; പ്രളയ 'ശതംസമർപ്പയാമി' ചലഞ്ച് ഹിറ്റാക്കി സൈബർ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല കർമ്മസമിതി വർക്കിങ് ചെയർപേഴ്‌സൺ ആയ കെപി ശശികലയുടെ 'ശതം സമർപ്പയാമി' ആഹ്വാനം ട്രോളർമാർ പണികൊടുത്തപ്പോൾ വലിയ ചർച്ചയായതിന് പിന്നാലെ അതിന്റെ ഗുണം ലഭിച്ചത് ഫലത്തിൽ സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിന്. ഇന്നലെ മാത്രം മൂന്നരലക്ഷം രൂപയും ഇന്ന് ഉച്ചവരെ ഒന്നേകാൽ ലക്ഷത്തോളവും ദുരിതാശ്വാ നിധിയിലേക്ക് എത്തിയിരിക്കുകയാണ് പ്രളയ 'ശതം സമർപ്പയാമി' ചാലഞ്ചിലൂടെ.

ശബരിമലയിൽ സ്ത്രീപ്രവേശനം ചെറുക്കാൻ പ്രക്ഷോഭത്തിനിറങ്ങി ജയിലിലായ സംഘപരിവാർ-കർമ്മസമിതി പ്രവർത്തരെ ജാമ്യത്തുക കെട്ടിവച്ച് പുറത്തിറക്കാനാണ് ശതം സമർപ്പയാമി എന്ന പേരിൽ നൂറുരൂപ വീതം സംഭാവന അഭ്യർത്ഥിച്ച് കർമ്മസമിതി രംഗത്തിറങ്ങിയത്. ആ ആഹ്വാനവുമായി കെപി ശശികല കർമ്മസമിതി പേജിലൂടെ ഫേസ്‌ബുക്ക് വീഡിയോയുമായി എത്തുകയും ചെയ്തു.

ഇതോടെ നൂറുരൂപ തരണമെന്ന് മലയാളത്തിൽ ചോദിച്ചാ്ൽ പോരെയെന്നും എന്തിനാണ് സംസ്‌കൃതം പറഞ്ഞ് വിഷമിക്കുന്നതെന്നും ചോദിച്ച് ട്രോളന്മാരും രംഗത്തിറങ്ങി. അങ്ങനെ കർമ്മസമിതിയുടെ പിരിവ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു.

ബിജെപി-കർമ്മസമിതി ശതം സമർപ്പയാമി പ്രചരണത്തിന് പക്ഷേ, ഇടതുപക്ഷക്കാർ പ്രതികാരം വീട്ടിയത് മറ്റൊരു രീതിയിലാണ്. മഹാ മഹാപ്രളയത്തിൽ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിനായി അതേപേരിൽ ക്യാംപയിൻ തുടങ്ങിയതോടെ കുറച്ചുദിവസമായി കാര്യമായി സംഭാവനാ പ്രവാഹം ഇല്ലാതിരുന്ന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകിയെത്തി തുടങ്ങി. വൻ തുകകൾ അല്ലാതെ മിക്കവരും നൂറുരൂപ വീതം ഓ്ൺലൈൻ ട്രാൻസ്ഫർ ചെയ്താണ് പണം നിക്ഷേപിക്കുന്നത്. 

ഇങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശനിയാഴ്‌ച്ച മാത്രം സംഭാവനയായി എത്തിയത് 3.41 ലക്ഷം രൂപയാണ്. ഇന്ന് ഉച്ചവരെ 1.12 ലക്ഷവും എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരണം സജീവമായി നിൽക്കുന്നതോടെ വരും ദിവസങ്ങളിലും പണമൊഴുക്ക് കൂടും. ഇതോടെ ഉർവശീശാപം ഉപകാരമായെന്ന മട്ടിൽ സർക്കാരിന് കാര്യങ്ങൾ ഗുണകരമായി മാറി.

സോഷ്യൽ മീഡിയിൽ കർമ്മസമിതിയുടെ ശതം സമർപ്പയാമി ആഹ്വാനം വന്നതിന് പിന്നാലെ ചില തന്ത്രങ്ങൾ അരങ്ങേറിയതോടെയാണ് സംഗതികൾ സർക്കാരിന് അനുകൂലമായി മാറിയത്. ശതംസമർപ്പയാമി പോസ്റ്ററിന്റെ മോഡലിൽ ആഹ്വാനം നൽകുകയും അതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ ചേർക്കുകയും ചെയ്താണ് പോസ്റ്റുകൾ പ്രചരിച്ചത്. ഇതോടെ ബിജെപി നേതാവ് കെ സുരേന്ദ്രനും ഇത്തരത്തിൽ പിതൃശൂന്യ പ്രചരണം പാടില്ലെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റുമായി എത്തി. തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്നും സുരേന്ദ്രൻ ആഹ്വാനം ചെയ്തു. എന്നാൽ അതിന് പിന്നാലെ ഇത് ചലഞ്ചായി മാറുകയും പ്രളയ ദുരിതാശ്വാസത്തിന് പണം നൽകുകയെന്ന പേരിൽ തന്നെ ആഹ്വാനം എത്തുകയും ചെയ്തു.

ഇതു പ്രകാരം സിഎംഡിആർഎഫ് പോർട്ടൽ വഴിമാത്രം വന്ന കണക്കുപ്രകാരമാണ് 3.14 ലക്ഷം രൂപ എത്തിയത്. ഇത്തരത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് 'ശതം സമർപ്പയാമി' എന്ന പേരിൽ സോഷ്യൽ മീഡിയയിലും ക്യാമ്പെയ്ൻ നടക്കുന്നു. ശതം സമർപ്പയാമി ചലഞ്ച് എന്ന നിലയിലാണ് പോസ്റ്റുകൾ. ഇതോടെ സർക്കാരിന് പണം അടച്ച് അതിന്റെ രേഖ പോസ്റ്റു ചെയ്താണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ എത്തുന്നത്. ഏതായാലും പ്രളയ ശതം സമർപ്പയാമി ചലഞ്ചുമായി സൈബർ സഖാക്കളും ഉഷാറായി നിൽക്കുകയാണിപ്പോൾ.

'ശതം സമർപ്പയാമി' (നൂറു രൂപ സമപ്പിക്കുന്നു) എന്ന ഹാഷ്ടാഗോടെയാണ് ക്യാംപയിൻ വൈറലായിരിക്കുന്നത്. സിഎംഡിആർഎഫിലേക്ക് ഓൺലൈനായി സംഭാവന നൽകുകയും അപ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ് സോഷ്യൽമീഡിയയിൽ പോസ്റ്റും ചെയ്യും. തുടർന്ന് തങ്ങളുടെ സുഹൃത്തുക്കളെ പോസ്റ്റിലേക്ക് മെൻഷൻ ചെയ്ത് സംഭാവന നൽകാൻ ചലഞ്ച് ചെയ്യുന്നതാണ് ക്യാംപയിൻ. ക്യാംപയിൻ തുടങ്ങി ഉടൻ ഹിറ്റാവുകയും ചെയ്തു.

കർമ്മസമിതി ഭടന്മാരെ സഹായിക്കാനായി നൂറുരൂപവീതം സഹായം അഭ്യർത്ഥിച്ചുകൊണ്ട് 'ശതം സമർപ്പയാമി' എന്ന പേരിൽ അഭ്യർത്ഥന എത്തിയത് ട്രോളർമാർ ഏറ്റെടുത്തതോടെയാണ് സോഷ്യൽ മീഡിയയിൽ വിഷയം പ്രചരിച്ചത്. സംഘർഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളിൽ 10000 ത്തോളം പേരിന്നു വിവിധ വകുപ്പുകളിൽ ശിക്ഷിക്കപെടുകയാണ്,അതിൽ പലരും ഇന്നും തടവറകളിൽ ആണ്. ഇവരെ ജയിലിൽ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തിൽ പങ്കാളികളാകണം.. എന്നിങ്ങനെ പോകുന്നു ശശികലയുടെ വീഡിയോ അപേക്ഷ... 'ശതം സമർപ്പയാമി' എന്ന് അത്ര പെട്ടെന്ന് ആർക്കും മനസ്സിലാവാത്ത പേരിട്ട് സംഭാവന പിരിക്കുന്നു എന്ന് പറഞ്ഞ് ട്രോളുകൾ ഇറങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP