Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ നിന്നും പുറപ്പെടുമ്പോൾ ട്രംപ് ധരിച്ചത് ചുവന്ന ടൈ; അഹമ്മാദാബാദിൽ വന്നിറങ്ങിയപ്പോൾ ധരിച്ചത് മഞ്ഞ ടൈയും; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ തേടാനുള്ള ശ്രമമെന്ന് സോഷ്യൽ മീഡിയ; ഹിന്ദു മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കളറായതു കൊണ്ടെന്നും വിലയിരുത്തൽ; മെലാനിയയുടെ അരയിൽ കെട്ടുള്ള വെള്ള നീളക്കുപ്പായം കണ്ടെന്ന് ഇതെന്താ കരാട്ടെ സ്യൂട്ടാണോ എന്നു സോഷ്യൽ മീഡിയ

അമേരിക്കയിൽ നിന്നും പുറപ്പെടുമ്പോൾ ട്രംപ് ധരിച്ചത് ചുവന്ന ടൈ; അഹമ്മാദാബാദിൽ വന്നിറങ്ങിയപ്പോൾ ധരിച്ചത് മഞ്ഞ ടൈയും; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ തേടാനുള്ള ശ്രമമെന്ന് സോഷ്യൽ മീഡിയ; ഹിന്ദു മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കളറായതു കൊണ്ടെന്നും വിലയിരുത്തൽ; മെലാനിയയുടെ അരയിൽ കെട്ടുള്ള വെള്ള നീളക്കുപ്പായം കണ്ടെന്ന് ഇതെന്താ കരാട്ടെ സ്യൂട്ടാണോ എന്നു സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തിയപ്പോൾ മഞ്ഞ ടൈ ധരിച്ചത് എന്തിനാണ്? ഇത് സംബന്ധിച്ച പല വിധത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പൊതുവേ ചുവന്ന ടൈ ധരിക്കുന്ന ട്രംപ് അത് മാറ്റിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. ഉച്ചയ്ക്ക് 11.30 ഓടെ അഹമ്മബദാബാദ് വിമാനത്താവളത്തിൽ എയർഫോഴ്സ് വണ്ണിൽ വന്നിറങ്ങിയ ട്രംപിനെ നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാൻക, അവരുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവരുമുണ ്ടായിരുന്നു.

ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ ട്രംപിലുണ്ടായിരുന്ന ഒരു പ്രത്യേകത അദ്ദേഹം ധരിച്ചിരുന്ന ടൈയിലായിരുന്നു. സാധാരണയായി കൂടുതലും ചുവന്ന ടൈ ധരിക്കാറുള്ള ട്രംപ് ഇന്ത്യയിൽ അതിന് ചെറിയൊരു മാറ്റം വരുത്തി. ചുവപ്പിന് പകരം മഞ്ഞയാണ് തിരഞ്ഞെടുത്തത്. ചില സമയങ്ങളിൽ അപൂർവമായി നീല ടൈ ധരിച്ച് കാണാറുണ്ടെങ്കിലും ട്രംപ് മഞ്ഞ നിറം തിരഞ്ഞെടുക്കുന്നത് ആദ്യ കാഴ്ചയാണ് എന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്.

ടൈയിലുമുണ്ട് ട്രംപിന് ചില പ്രത്യേകതകൾധരിക്കുന്ന ടൈയിലും ചില വ്യത്യസ്തതകൾ സ്വീകരിക്കുന്നയാളാണ് ഡൊണാൾഡ് ട്രംപ്. സാധാരണയിൽ നിന്ന് വിരുദ്ധമായി വളരെ നീളം കൂടിയ ടൈയാണ് ട്രംപിനിഷ്ടം. ആദ്യ കാലത്ത് ഇതു സംബന്ധിച്ച പലതരത്തിൽ വാർത്തകൾ പരന്നിരുന്നെങ്കിലും പിന്നീട് ചില അമേരിക്കൻ മാധ്യമങ്ങൾ സ്വമേധയാ അതിന് ഉത്തരം കണ്ടെത്തുകയായിരുന്നു. വണ്ണക്കൂടുതൽ തോന്നാതിരിക്കാനാണ് നീളമുള്ള ടൈ ട്രംപ് ഉപയോഗിക്കുന്നതത്രേ. ന്യൂജഴ്സി മുൻ ഗവർണറായ ക്രിസ് ക്രിസ്റ്റയേഴ്സ്, 'ലെറ്റ് മി ഫിനിഷ് ' എന്ന തന്റെ ആത്മകഥയിൽ ഇത് പരാമർശിച്ചിട്ടുമുണ്ട്.

അതേസമയം ട്രംപ് മഞ്ഞ ടൈ ധരിച്ചത് ഹിന്ദു മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കളർ ആയതുകൊണ്ടാണ് എന്നും സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഗുജറാത്തിൽ പ്രബലമായി പട്ടേൽ സമുദായം അമേരിക്കയിലുമുണ്ട്. അമേരിക്കൻ തിരിഞ്ഞെടുപ്പു അടുത്ത സാഹചര്യത്തിൽ പട്ടേൽ സമൂഹം അടക്കമുള്ള ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ തേടി കൂടിയാണ് ട്രംപ് മഞ്ഞ ടൈ ധരിച്ചതെന്ന് കരുതുന്നവരുമുണ്ട്.

അതേസമയം ട്രംപിന്റെ മഞ്ഞ ടൈക്കൊപ്പം ഭാര്യ മെലാനിയ ധരിച്ച വസ്ത്രത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നു. നീളത്തിലുള്ള വസ്ത്രമാണ് മെലാനിയ ധരിച്ചത്. അരയിൽ ഒരു പച്ച തുണി കൊണ്ടുള്ള കെട്ടുമുണ്ട്. അതുകൊണ്ട് തന്നെ അരയിൽ കെട്ടുള്ള നീളൻ കുപ്പായം കണ്ട് ഇതെന്താ കരാട്ടെ സ്യൂട്ടാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവാങ്കയുടെ വസ്ത്രവും സൈബർ ലോകത്ത് ചർച്ചാ വിഷയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP